Monday, February 26, 2007

നാരങ്ങാമുട്ടായി

ഭാഗം 1 കണ്ണന്റെ സെന്റര്‍സ്പ്രെഡ്‌
ഭാഗം 2 മള്‍ട്ടികളര്‍ പുട്ട്‌മിണുങ്ങി

ഭാഗം 3 നാരങ്ങാമുട്ടായി

തന്റെ മുഹബ്ബത്തായ ഹാജറയെ കുഴിയില്‍ ചാടിക്കേണ്ടിവന്നതില്‍ മനം നൊന്ത്‌ അലോചനാ ചിത്തനായി ഇസ്മായില്‍, കണ്ണനെയും ഉദയനെയും വീഴ്ത്താനായി ഒരുക്കിയ കുഴിയോട്‌ അതിലേറെ വേദനയോടെ വിടപറഞ്ഞ്‌ നേരെ പോയത്‌, പത്താം കല്ല് ടൌണിലെ വിജയേട്ടന്റെ കപ്പലണ്ടി പീട്യയിലേക്കാണ്‌.

ഒരു പൊതി കടലവാങ്ങി അടുത്തു നില്‍കുന്ന ആലിന്റെ അടിയിലിട്ട ബഞ്ചിലിരുന്ന് കൊറിച്ചു പകുതിയായപ്പോഴാണ്‌, ഇസ്മായിലിന്‌ പണ്ടാര്‍ക്കൊ ഉണ്ടായെന്നു പറയപ്പെടുന്ന ബോധോദയമുന്‍ വീണുകിട്ടിയത്‌. താനൊരുക്കിയ കുഴിയില്‍ വീണ്‌ ഡ്രസ്സെല്ലാം നനഞ്ഞ്‌ ക്ലാസ്സിലേക്ക്‌ നടന്നു പോയ ഹാജറയുടെ ചിത്രം, ഇസ്മായിലിന്റെ മനസ്സിനെ വേട്ടയാടാന്‍ തുടങ്ങിയത്‌. ബാക്കി ബോധംകൂടി ഉദയം ചെയ്യും മുന്‍പ്‌, ഹാജറക്കുട്ടിക്കു സമ്മാനിക്കാനായി അന്‍പത്‌ പൈസക്ക്‌ വിജയേട്ടന്റേന്ന് നാരങ്ങാമുട്ടായി പൊതിഞ്ഞു വാങ്ങി നിക്കറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചു. പുസ്തക കെട്ടുമെടുത്ത്‌ സ്കൂളിലേക്ക്‌ തിരിച്ചു നടന്നു.

ഊട്ടിയും, കൊടൈകനാലും, മൈസൂറും എന്തിനു പറയുന്നു നമ്മടെ മലമ്പുഴപോലും ഇസ്മായിലിന്‌ തൃപ്തിയാവാത്തതിനാല്‍, തന്നെ ഹാജറയുടെ പേരു പറഞ്ഞു കളിയാക്കാറുള്ള കൂട്ടുകാരുടെ മുന്നിലൂടെ, ഈ പത്താംകല്ലിന്റെ മണല്‍തരികളെ പുളകമണിയിച്ചു കൊണ്ട്‌, ഹാജറകുട്ടിയുടെ തോളില്‍ കയ്യിട്ട്‌ നടക്കുന്ന സ്വപ്നവുംകണ്ട്‌, കാലുകള്‍ വലിച്ചു വച്ച്‌ നടന്നു ഇസ്മായില്‍. താനിന്നു പണിപ്പെട്ടൊരുക്കിയ കുഴി തനിക്കൊരുക്കി വെച്ച കെണിയെപറ്റി യാതൊരു ഗന്ധവുമില്ലാതെയാണ്‌ ഇസ്മായില്‍ സ്കൂളിന്റെ പടികേറിയത്‌.

കുഴിയുണ്ടാക്കിയത്‌ ഇസ്മായിലാണെന്ന് ഹെഢാപ്പീസില്‍ അറിയിച്ചു കൊടുത്ത്‌, ഇസ്മായിലിന്റെ വരവും കാത്തു നിന്നിരുന്ന ഉദയന്‍, ഇസ്മായിലിനെ കണ്ടതും വാണം വിട്ടപോലെ ഓടിപ്പോയി പുട്ടുമിണുങ്ങിയോട്‌ വിവരം ബോധിപ്പിച്ചു. ഇസ്മായിലിനെ വിളിക്കാന്‍ ആളെവിട്ട്‌ ചൂരലും മൂര്‍ച്ചകൂട്ടി കാത്തിരുന്നു ഹെട്ടീച്ചര്‍ ശാരദാമണി.

ശാരദാമണി സ്നേഹപൂര്‍വം നല്‍കിയ ചൂരല്‍പഴങ്ങളെല്ലാം തുടയില്‍ ഏറ്റുവാങ്ങുമ്പോള്‍, ഹാജറക്കുട്ടിയെ കുഴിയില്‍ വീഴ്ത്തിയതിന്‌ ഇങ്ങനെയെങ്കിലും പ്രായശ്ചിത്തം എന്നു മാത്രം കരുതി ഇസ്മായില്‍. അടികൊണ്ടയിടം ചുട്ടുപൊള്ളുമ്പോഴും അവിടം തുടക്കുകയോ, അല്‍പം പോലും കരയുകയോ ചെയ്യാതെ തിരിച്ചു നടക്കുമ്പോഴും, ഇസ്മായില്‍, ഹാജറക്കുട്ടിക്ക്‌ നാരങ്ങാമുട്ടായി കൊടുക്കുന്നതിനെ കുറിച്ചുള്ള മധുര സ്മരണകളിലായിരുന്നു.

വിവിയെ പാരവെച്ചതാരെന്നകാര്യം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ഇസ്മായിലിന്‌ പാര വാരിക്കോരി കൊടുത്തത്‌ ഉദയനാണെന്നത്‌ പകല്‍ പോലെ വ്യക്തമാണ്‌. അതു രമേഷ്‌ ക്ലാസിന്നിടയില്‍ ഇസ്മയിലിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇസ്മായിലിന്റെ മനസ്സിലെ വിഷസര്‍പ്പത്തെ ഇളക്കിവിടാന്‍ രമേഷിന്റെ വാക്കുകള്‍ക്കായി. പ്രതികാര വാജ്ഞ അവനില്‍ അണപൊട്ടിയൊഴുകി. (:)) നാലുമണിക്ക്‌ സ്കൂള്‍ വിടുന്നതിനായി കാത്തിരുന്നു ഇസ്മായില്‍.

സ്കൂള്‍ വിട്ടതേ പുറത്തേക്കോടിയ ഇസ്മായില്‍, റോട്ടില്‍ നിന്ന് നല്ല മുഴുപ്പുള്ള കുറച്ചു കല്ലുകള്‍ പെറുക്കി അന്തോണ്യാപ്ലേടെ മതിലിനു പിറകില്‍ മറഞ്ഞിരുന്നു. ഉദയന്‍ അകെലേനിന്ന് വരുന്നത്‌ കണ്ടപ്പോള്‍, കല്ലെടുത്ത്‌ വീശിയൊറേറു കൊടുത്തു. ചക്കിനും കൊക്കിനുമുള്ള പ്രാധാന്യം കല്ലിനറിയാവുന്നതിനാല്‍, ഉദയന്റെ പിന്നിലായി വന്നിരുന്ന കണ്ണന്റെ പെങ്ങള്‍ ഗീതയുടെ തലയിലാണത്‌ കൊണ്ടതെന്നു മാത്രം.

അപ്രതീക്ഷിതമായി പെങ്ങളുടെ അലമുറകേട്ട കണ്ണന്‍, കാര്യമന്ന്വേഷിച്ചപ്പോള്‍ ഇസ്മായിലിനെ ചൂണ്ടിക്കാണിച്ചു ഗീത. നൂറോടാന്‍ തയ്യാറായി നില്‍ക്കുന്നവനെപ്പോലെ നില്‍ക്കുന്ന ഇസ്മായിലിനെ കണ്ടതും കലികേറിയ കണ്ണന്‍ അവനടുത്തേക്കോടിയടുത്തു.

ചെങ്കല്ലിട്ട റോഡിലൂടെയോടിയോടി മുഴച്ചു നിന്ന ഒരു കല്ലില്‍തട്ടി മറിഞ്ഞു വീണു ഇസ്മായില്‍. കല്ലില്‍ തട്ടി ഇസ്മായിലിന്റെ കാലിലെ തൊലിയുറിഞ്ഞ്‌ രക്തം വരുന്നതു കണ്ടപ്പോള്‍, കണ്ണന്റെ കലിയെല്ലാം കയറിയതുപോലെതന്നെ ഇറങ്ങിപ്പോയുകയുമുണ്ടായി.

എന്തു ചെയ്യണമെന്നറിയാതെ ഇസ്മായിലിന്‌ ചുറ്റും കൂടി എല്ലാവരും. കാലില്‍ നിന്ന് രക്തം വരുന്നതും കണ്ട്‌ തരിച്ചു നിന്നു ചിലര്‍, തല്ലുകൂടിക്കതു പാകമാണെന്നു പറഞ്ഞ്‌ തിരിച്ചു പോയി ചിലര്‍. ഇന്നേരത്താണ്‌ ഹാജറയും കൂട്ടുകാരികളും ആ വഴി വന്നത്‌.

അധികം നോക്കിനില്‍ക്കാതെ ഹാജറ വഴിയരികില്‍ നിന്നിരുന്ന കമ്മ്യൂണിസ്റ്റ്‌ പച്ചയില്‍ നിന്ന് രണ്ടുമൂന്ന് ഇലകളടര്‍ത്തി തിരിച്ചു വന്നു. തന്റെ കയ്യിലിട്ട്‌ പിഴിഞ്ഞു നോക്കിയിട്ട്‌ നീരൊന്നും കിട്ടാതെ, അത്‌ കണ്ണന്റെ കയ്യിലേല്‍പ്പിച്ചു. കണ്ണന്‍ അതു പിഴിഞ്ഞു, നീര്‌ ഇസ്മായിലിന്റെ മുറിവിലേക്കൊറ്റിച്ചു കൊടുത്തു.

"നീറ്റലുണ്ടോ?" ഇസ്മായിലിന്റെ മുഖഭാവം കണ്ട്‌ ഹാജറ അന്വേഷിച്ചു. ഹാജറയില്‍ നിന്ന് തനിക്കായി ജനിച്ച ആദ്യ വചനങ്ങള്‍ കേട്ട്‌ ഇസ്മായില്‍ കാലുപൊട്ടിയ വേദനയിലും, കോരലും തരിക്കലും എന്തെന്ന് നുണഞ്ഞറിഞ്ഞു.

"ഇല്ല" ഹജറയേയും കണ്ണനേയും നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ ഇസ്മായില്‍ പറഞ്ഞു. ഹാജറ എത്തിയപ്പോഴേ ഇസ്മായില്‍ വേദനയെല്ലാം മറന്നിരുന്നു.

"ഞാനൊരു കാര്യം തരട്ടേ നിനക്ക്‌?" ഇസ്മായില്‍ ഹാജറയോടു ചോദിച്ചു.

"എന്താ? തരൂ" ഒന്നുമറിയാതെ ഹാജറ പറഞ്ഞു.

ഇസ്മായില്‍ നിക്കറിന്റെ പോക്കറ്റില്‍ നിന്നും നാരങ്ങാ മുട്ടായിയുടെ പൊതി പുറത്തെടുത്ത്‌ ഹാജറക്കു നല്‍കി. തുറന്നു നോക്കി സന്തോഷത്തോടെ ഒരു മിഠായിയെടുത്തു നുണഞ്ഞു അവള്‍. പൊതിഞ്ഞ കടലാസില്‍ ഒട്ടിപ്പിടിച്ചിരുന്ന ബാക്കി മിഠായികള്‍ എടുത്ത്‌ കൂട്ടുകാരികള്‍ക്കും അവിടെ കൂടി നിന്നിരുന്നവര്‍ക്കും കണ്ണനും അവസാനമായി ഇസ്മായിലിനും കൊടുത്തു.

കൂട്ടുക്കാരികളോടൊപ്പം തുള്ളിച്ചാടി പോകുന്ന ഹാജറയേയും നോക്കി ആ വഴിയിലൂടെ ഞൊണ്ടി ഞൊണ്ടി നടന്നു ഇസ്മായില്‍.

20 comments:

സുല്‍ |Sul said...

"നാരങ്ങാമുട്ടായി"

ഇസ്മായിലിനും ഹാജറക്കും എന്തു സംഭവിച്ചു?

പുതിയ പോസ്റ്റ്.

-സുല്‍

G.MANU said...

sul.ji.....ishtamayi...style

ഫാ.ബെന്യാമിന്‍ said...

coconut തേങ്ങ नारियल
അറിയാവുന്ന ഭാഷേലൊക്കെ ഓരോ തേങ്ങ ഠും... ഠും... ഠും...

സു | Su said...

ഹാജിറ ആയാ മതിയായിരുന്നൂ. നാരങ്ങമുട്ടായി കിട്ടുമല്ലോ.

sandoz said...

കാട്ടുനായേടെ എല്ലും...മയിലെണ്ണേം ഒന്നും വേണ്ടാല്ലേ...നാരങ്ങാ മിഠായി ആയാലും മതി..........
ഒരു ഓഫ്‌;ഇക്കാസിനു ചന്ദ്രേട്ടന്റെ ഹിന്ദിപോസ്റ്റ്‌ കണ്ടതിന്റെ കെട്ട്‌ ഇപ്പഴും ഇറങ്ങീട്ടില്ലാ എന്ന തോന്നണേ......കണ്ടില്ലേ.....തേങ്ങ ഹിന്ദീലാ അടിച്ചത്‌....

സുന്ദരന്‍ said...

കഥ വളരെ വളരെ ഇഷ്ടായ്‌....സുന്ദര്‍

അപ്പു ആദ്യാക്ഷരി said...

(ഇ)സ്കൂളിലേക്കൊന്നു തിരിച്ചുപോയപോലെ....... സുന്ദര സ്മരണകള്‍...!!

മുസ്തഫ|musthapha said...

അന്നു ഞൊണ്ടി നടന്ന ഇസ്മായില്‍ ഇപ്പോ ദുബായില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതായി കേട്ടു, ശരിയാണോ സുല്ലേ :)

മഴത്തുള്ളി said...

സുല്ലേ കൊള്ളാം. നല്ല കഥ. പക്ഷേ അല്പം നീളം കൂടി. അതിനു കാരണം 2 ഭാഗവും ഒന്നിച്ചാ വായിച്ചെ :)

സുല്‍ |Sul said...

“നാരങ്ങാമുട്ടായി"

വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.

മനു :) സന്തോഷം. നന്ദി.

ഇക്കാസെ :) ഇതിലേതെടുക്കണം?

സു :) ഇത്രയിഷ്ടമാണൊ നാരങ്ങാമുട്ടായി?

സന്ഡോസെ :) കാട്ടുനായേടെ എല്ലുമായെങ്ങോട്ടാ?

സുന്ദര്‍ :) സന്തോഷം. നന്ദി.

സുന്ദര്‍ :) അപ്പു. നന്ദി.

അഗ്രു :) ഹെഹെഹെ. അതു ഞാനല്ലെന്നു കഴിഞ്ഞ ലക്കം പറഞ്ഞതല്ലെ?

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

-സുല്‍

സുല്‍ |Sul said...

മഴത്തുള്ളി :) രണ്ടുഭാഗമല്ല. മൂന്നു ഭാഗമുണ്ട്. മൂന്ന് ആഴ്ചയായി. ധാരാളം സമയമുണ്ടായിരുന്നല്ലോ. എന്നാലും കൊള്ളാം അല്ലെ. സന്തോഷം :)

-സുല്‍

ഏറനാടന്‍ said...

സുല്ലേ, നാരങ്ങാമിഠായി ചോയിച്ച്‌ ചോയ്‌ച്ച്‌ ദുബായി ദുനിയാവു മുഴുവന്‍ നടന്നിവിടെ വന്നപ്പം നേരം വൈകി.

അപ്പോള്‍ നാരങ്ങമിഠായികൊണ്ടും വളച്ചെടുക്കാമല്ലേ? ചുമ്മാ ചിലരൊക്കെ മൃഗശാലേലും ഷേയ്‌ക്കിന്റെ ഫാമുകളിലും കുറുക്കന്റെ എല്ലും മയിലിന്റെ എണ്ണയ്‌ക്കും വേണ്ടി ചുറ്റിപറ്റി നടന്നത്‌!
:)

സുല്‍ |Sul said...

“നാരങ്ങാമുട്ടായി"

ഏറനാടാ :) ഇതൊന്നും അറിയാതെയാണൊ അന്ന് അവിടെയെല്ലാം കറങ്ങി നടന്നിരുന്നത്? “നാരങ്ങാമുട്ടായിന്നു വെച്ചാ അതൊരൊന്നൊന്നരയല്ലെ.

മൊട്ടുകളേ :) ഉം ഉം

വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

-സുല്‍

sandoz said...

ഹ..ഹ..ഹ...ഇവിടേം വന്നാ....ഈ മൊട്ട വിരിയിക്കണവന്മാരെ കൊണ്ട്‌ വലിയ പാട്‌ ആയല്ലോ...എവിടെ നോക്കിയാലും വിരിയിക്കും വിരിയിക്കും എന്നും പറഞ്ഞു ..ഇവരെ കാണാം......ടെയ്‌....എന്റെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇടടൈ.....എന്നെ എന്തൂട്ടാ...നിങ്ങള്‍ക്കൊന്നും കണ്ണില്‍ പിടിക്കണില്ലേ.......ഇനി വിരിയാന്‍ ഞാന്‍ ഒരു മൊട്ടേം കൂടി അല്ലാന്നാണോ.......

മനോജ് കുമാർ വട്ടക്കാട്ട് said...

മൂന്നാം ഭാഗത്തിലാണോ, അവള്‍ സുല്ലിനെ (സോറി, ഇസ്മായിലിനെ) ചെരിപ്പൂരി തല്ലിയതിനെക്കുറിച്ച്‌ പറയാന്‍ പോകുന്നത്‌?

സുല്‍ |Sul said...

പടിപ്പുരേ :)
ഒരു കൊച്ചു തിരുത്ത് നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഭാഗം മൂന്നും കഴിഞ്ഞു. ഞാന്‍ ഈ കഥ അടച്ചു പൂട്ടി വീട്ടില്‍ പോയി. (ചെരിപ്പൂരിയുള്ള അടിയില്‍ നിന്നൊഴിവാകാമല്ലോ)

വായിച്ചതിനും കമെന്റിയതിനും നന്ദി.

-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: 4 ദിവസം നാട്ടിലായിരുന്നു..ഇന്നാ വന്നത്..ഇസ്മായിലിനും ഹാജറക്കും “പിന്നീട്“ എന്തു സംഭവിച്ചു?

Rasheed Chalil said...

സുല്ലേ നല്ല കഥ... ഇസ്മാഈലിനും ഹാജറക്കും എന്തും സംഭവിക്കാം.

ഓടോ: ഇനി സുല്ലിനെ ‘നാരങ്ങാ മുട്ടായി‘ എന്ന് ആരെങ്കിലും വിളിച്ചാല്‍ ‘തെങ്കാശിപ്പട്ടണ’ത്തിലെ സുരേഷ് ഗോപിയെ പോലെ ചൂടാവില്ലല്ലോ അല്ലേ.

Sona said...

:)

സുല്‍ |Sul said...

“നാരങ്ങാമുട്ടായി"

കുട്ടിചാത്താ :) നന്ദി. ഇനി ഇതിന്റെ ബാക്കി വേണോ? ഞാനിവിടം കൊണ്ട് നിര്‍ത്തി.

ഇത്തിരീ :) എന്തിനാ വെറുതെ. ഉം.

സോനാ :) നന്ദി.

നാരങ്ങാമുട്ടായി നുണയാന്‍ വന്നവര്‍ക്കെല്ലാം നന്ദി.

-സുല്‍