ഞങ്ങള്‍ ഇരുട്ടുതീനികള്‍.
നിങ്ങളെന്നെ തേടുന്നു
ഇരുട്ടുള്ളപോള്‍ മാത്രം,
ആവാഹിക്കുവതിനായ്
നിന്നരികിലെ ഇരുട്ടിനെ.
കനം കൂടിയ ഇരുട്ട്
വന്നിടിക്കുമ്പോള്‍
എനിക്ക് തീപിടിക്കുന്നു,
ഞാനെരിഞ്ഞു തീരുന്നു.
ഇരുട്ടിന്റെ കറുപ്പിനാല്‍
എന്നില്‍ കരിപിടിക്കുന്നു.
വെട്ടത്തേക്കാള്‍ വേഗതകൂടിയ
ഇരുട്ടെന്നിലെത്തുമ്പോള്
ഞാന്‍ ഉരുകിയൊലിക്കുന്നു.
ഇരുട്ടിനു കനമില്ലെന്നോ?
നീലജലാശയത്തിന്റെ
തമോഗര്‍ത്തങ്ങളിലേക്കൊ-
ന്നൂളയിട്ടിറങ്ങാം
കട്ടികൂടിയ ഇരുട്ട്
ജലാശയത്തിന്റെ
അടിയില്‍
അടിഞ്ഞിരിക്കുന്നതു സത്യമല്ലേ.
ഇരുട്ടിന്റെ വേഗത്തിനൊ-
ഇല്ല എതിരഭിപ്രായം.
വെട്ടം വീഴുമുമ്പെ ഓടിയകലും
ഇരുട്ടിനു തന്നെ വെട്ടത്തേക്കാള്‍ വേഗം.
ഇരുട്ടിനെ തിന്നു തിന്ന്
എന്റെ വയറ്റിലെ
ഊര്‍ജ്ജം വറ്റുന്നു,
വയറ്റില്‍ ഇരുട്ടു നിറയുന്നു
ഞാന്‍ മരിക്കുന്നു.
വിളക്കണഞ്ഞെന്ന്
നിങ്ങള്‍ പറയുന്നു.
Thursday, February 08, 2007
Subscribe to:
Post Comments (Atom)
6 comments:
ഇരുട്ടിനെ തിന്നു തിന്ന്
എന്റെ വയറ്റിലെ
ഊര്‍ജ്ജം വറ്റുന്നു,
വയറ്റില്‍ ഇരുട്ടു നിറയുന്നു
ഞാന്‍ മരിക്കുന്നു.
"ഇരുട്ടുതീനികള്‍"
സുല്‍,
നന്നായിട്ടുണ്ട്.
കെടാവിളക്കേ കൊതിപ്പിക്കല്ലേ...
വെറുതെ പറഞ്ഞതാണ്. കാര്യമാക്കല്ലേ...
നല്ല കവിത.
:(
സുല്ലേ..നല്ല കവിത..
കവിത നന്നായിട്ടുണ്ടു
Post a Comment