Thursday, February 22, 2007

ഇക്കാസിന് പെണ്ണുകിട്ടുമൊ?

ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം (10 - 30 വര്‍ഷം), ഇക്കാസ് പെണ്ണിനെ തേടി കളത്തിലിറങ്ങിയിരിക്കുകയാണ് സുഹ്ര്‌ത്തുക്കളെ.

ഇക്കാസിന്റെ ഈയടുത്തിടെയായി ഇറങ്ങുന്ന എല്ലാ പോസ്റ്റിലും ഒരു കല്യാണസൌഗന്ധികം വിരിഞ്ഞു നില്‍കുന്നത് നിങ്ങളറിയുന്നില്ലേ?.

1. പുതിയ കാമുകിമാരെ തേടികൊണ്ടുള്ള പരസ്യം

2. ചെക്കന്‍ കാണാന്‍ കൊള്ളാം എന്നു ഊതിപെരുപ്പിക്കുന്ന പോസ്റ്റ് (കൊള്ളലൊക്കെ കണക്കെന്നെ)

3. . ചെക്കന്‍ നല്ല സെറ്റപ്പാണ്, നിങ്ങളുടെ മകളെ പൊന്നുപോലെ നോക്കാനുള്ളത് ഞാന്‍ ഉണ്ടാക്കുന്നുണ്ടെന്നു കാണിക്കുന്ന പോസ്റ്റ്

അവസാനമായി, ചെക്കന്‍ ഭക്തശിരോമണിയാണെന്നു കാണിക്കുന്ന വചനങ്ങള്‍ ഗൂഗിള്‍ സ്റ്റാറ്റസ് മെസ്സേജ് :
ഇതു അറബിയാണ്‍്. അറിയുന്നവര്‍ക്ക് വായിക്കാം. അല്ലാത്തവര്‍ക്ക് ചൊറിയാം.

1. الإيمان ان تؤمن بالله و ملاءكته و كتبه و رسله و يوم الآخر و القدر الخير والشر من الله تعلى
2. اركان الإسلام هو خمسٍ شهادة ان لا اله الله اقيم الصلوة اعطيع الزكة صوم رمضان حج بيت الله الحرم

ഇനി നിങ്ങള്‍ തന്നെ പറ. “ഇക്കാസിനു പെണ്ണു കിട്ടുമൊ ഇല്ലേ?”

20 comments:

Sul | സുല്‍ said...

ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം (10 - 30 വര്‍ഷം), ഇക്കാസ് പെണ്ണിനെ തേടി കളത്തിലിറങ്ങിയിരിക്കുകയാണ് സുഹ്ര്‌ത്തുക്കളെ.

നിങ്ങള്‍ തന്നെ പറ. “ഇക്കാസിനു പെണ്ണു കിട്ടുമൊ ഇല്ലേ?”

പുതിയ പോസ്റ്റ്.

ikkaas|ഇക്കാസ് said...

ഇക്കാസിനു പെണ്ണു കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇക്കാസ് പാവവും നല്ലവനും സല്‍‌സ്വഭാവം ഫസ്റ്റ് ക്ലാസില്‍ പാസായവനുമാകുന്നു. ആര്‍ക്കു വേണമെങ്കിലും ഇക്കാസിനെ പ്രൊപ്പോസ് ചെയ്യാവുന്നതുമാണ്. എല്ലാ ആലോചനകളും അനുഭാവ പൂര്‍വ്വം പരിഗണിക്കപ്പെടുന്നതാണ്.

sandoz said...

1.ഇക്കാസിനു പെണ്ണുകിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ........ആര്‍ക്കും സംശയം ഇല്ല....കിട്ടൂല്ല എന്ന കാര്യത്തില്‍ ആണെന്ന് മാത്രം[ഇനി വല്ലതും നടക്കുമെന്ന സൂചന കിട്ടിയാല്‍ ജോലി രാജി വച്ചിട്ടായാലും, സമയം കണ്ടെത്തി മുടക്കും ഞാന്‍]
2.ഇക്കാസ്‌ പാവമാണു.......സത്യമാണത്‌.ഉറങ്ങുമ്പോള്‍....അല്ലെങ്കില്‍ ഒരു പയിന്റ്‌ വെള്ളം ചേര്‍ക്കാതെ ഒറ്റക്കടിച്ച്‌ ബോധം കെട്ട്‌ കിടക്കുമ്പോള്‍.
3.ഇക്കാസ്‌ സല്‍സ്വഭാവി ആണു......സൂസി, മറിയാമ്മ,ലിസി.....
4.ആര്‍ക്കുവേണമെങ്കിലും പ്രൊപ്പോസ്‌ ചെയ്യാവുന്നതാണു.......കളമശ്ശേരി പ്രീതി,ഏലൂര്‍ ഗീത,ഇടപ്പള്ളി ശോഭ[ഇതൊക്കെ സിനിമാ തീയറ്ററുകളുടെ പേരാണു...അല്ലാതെ]
5.ഇനി ഒരേ ഒരു രക്ഷ........ഓര്‍മ്മ ഇല്ലേ പണ്ട്‌ ഞാന്‍ പറഞ്ഞത്‌......ശ്രീലങ്ക...ഇറാഖ്‌,പാലസ്തീന്‍....പിന്നെ കുറേ ആഫ്രിക്കന്‍ രാജ്യങ്ങളും.
6.ഇവനും കൂടി പെണ്ണു കിട്ടിയാല്‍ ......അങ്ങനെ പുര താങ്ങി ബാച്ചി ആയിട്ട്‌ ഇരിക്കാന്‍ എനിക്ക്‌ സൗകര്യമില്ല.....എങ്ങനേം ഞാനിത്‌ മുടക്കും......ഹെര്‍ക്കുലീസ്‌ പുണ്യാളനാണേ സത്യം....

മഴത്തുള്ളി said...

ഇത്തവണ ഇക്കാസിനെ പെണ്ണുകെട്ടിക്കാന്‍ തന്നെയാണല്ലോ സുല്ലേ ശ്രമം. ഉം. നടക്കട്ടെ നടക്കട്ടെ... ;)

ഇത്തിരിവെട്ടം|Ithiri said...

സുല്ല് ബ്രോക്കര്‍ പണിയും തുടങ്ങിയോ... തേങ്ങാ സ്റ്റോക്ക് തീര്‍ന്നല്ലേ...

ഇക്കാസേ... :)

ഏറനാടന്‍ said...

അങ്ങിനെ ഒരു ശല്യം കൂടി ഒഴിഞ്ഞുപോവട്ടെയെന്നാണോ ബൂലോഗിനികള്‍ കരുതുന്നത്‌.
ഇക്കാസേ ഇപ്പോഴൊന്നും കെട്ടേണ്ട. കണ്ണുകടിയുള്ളവര്‍ കണ്ണുംപൂട്ടിയിരിക്കട്ടേയല്ലേ..

സുല്ലേ ഒരു തേങ്ങ മണ്ടയിലേക്ക്‌ വരുന്നുണ്ട്‌. മാറിക്കോട്ടോ..
:)

പൊതുവാള് said...

ഫസ്റ്റ് ക്ലാസില്‍ പാസായി രണ്ടാം ക്ലാസിലെത്തിയ ഇക്കാസിനെക്കൊണ്ടു പെണ്ണു കെട്ടിച്ചാല്‍ ആ പാവം പച്ചാള്‍ ചെക്കനെ അംഗനവാടിയിലാരു കൊണ്ടുചെന്നാക്കും?

G.manu said...

ikkaas aalu pikkas alle....why dont get a pennu

::സിയ↔Ziya said...

ഇക്കാസ് നല്ലവനാണ്. ഒരു ദുശ്ശീലവുമില്ല,
ഇത്തിരി ഉള്ളി തിന്നുന്നതൊഴികെ.
എപ്പഴുമൊന്നും ഉള്ളി തിന്നത്തില്ല,
ഇത്തിരി പൈന്റടിക്കുമ്പോള്‍ മണമറിയാതിരിക്കാനല്ലാതെ.
എപ്പഴുമൊന്നും പൈന്റടിക്കത്തില്ല,
കോഴിയെ കട്ട് വിറ്റ കാശു കിട്ടുമ്പോളല്ലാതെ.
എപ്പഴുമൊന്നും കോഴിയെ കക്കത്തില്ല,
ചീട്ടു കളിച്ച് കാശ് നഷ്‌ടപ്പെടുമ്പളല്ലാതെ.
എപ്പഴുമൊന്നും ചീട്ടു കളിക്കത്തില്ല,
പച്ചാളം ജാനകിയെ കാണാന്‍ പോകുമ്പളല്ലാതെ...
ഇക്കാസിനു പെണ്ണു കിട്ടാതിരിക്കില്ല,
പെണ്ണിന്റപ്പന്‍ കണ്ണുപൊട്ടനാകാതെ...

തമനു said...

സുല്ലേ .. അപ്പോ ങ്ങളറിഞ്ഞില്ലേ,

ഇക്കാസിന്റെ ഡിമാന്റനുസരിച്ച് ഒരു പെണ്ണിനെ ഒരു ബ്രോക്കര്‍ കൊണ്ടുചെന്നതാ, അപ്പോ അങ്ങേര്‍ക്ക്‌ വേണ്ടാന്ന്‌. ഇപ്പോപ്പിന്നെ പെണ്ണു വേണേ, പെണ്ണു വേണേ എന്നു പറഞ്ഞു നടന്നിട്ടു കാര്യമുണ്ടൊ.

ഇക്കാസിന് ഒറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ.
“കൂടെക്കൊണ്ടു നടന്നാല്‍ ആരും കുറ്റം പറയാത്ത ഒരു പെണ്ണായിരിക്കണം” എന്ന്‌.

ബ്രോക്കര്‍ അന്നു തന്നെ കളമശ്ശേരീന്ന്‌ ഒരു പെണ്ണിനെ തപ്പിയെടുത്തു കൊടുത്തതാ. “ഒത്തിരി പേര് കൂടെ കൊണ്ടു നടന്നിട്ടുള്ളതാ, ഇന്നു വരെ ആരും കുറ്റം പറഞ്ഞീട്ടില്ല “ എന്നു പറഞ്ഞ്‌.

പക്ഷേ ഇക്കാസിന് അതിനെ വേണ്ടാന്ന്‌. സത്യമാണോന്നെനിക്കറിയില്ലേ.. എന്നോട് സാന്‍ഡോസാപറഞ്ഞെ.

അഡ്വക്കേറ്റ് നീല്‍ ഏബ്രഹാം (ക്രിമിനല്‍ ലായര്‍) said...

സിയ,
ഒന്നു രണ്ട് കാര്യങ്ങളില്‍ അവ്യക്തത നില നില്‍ക്കുന്നു. അത് വ്യക്തമാക്കേണ്ടതാണ്.
1. ഇത്തിരി ഉള്ളി തിന്നുന്നതൊഴികെ.
എപ്പഴുമൊന്നും ഉള്ളി തിന്നത്തില്ല,
ഇത്തിരി പൈന്റടിക്കുമ്പോള്‍ മണമറിയാതിരിക്കാനല്ലാതെ.

ഇത്തിരി ഉള്ളി തിന്നുവോ പൈന്റടിക്കുവോ, അങ്ങനെ അന്തു വേണേല്‍ ചെയ്യട്ടെ. അതിനെ എന്റെ കക്ഷി ഇക്കാസുമായി ബന്ധപ്പെടുത്തുന്നതെന്തിന്?

2. എപ്പഴുമൊന്നും ചീട്ടു കളിക്കത്തില്ല,
പച്ചാളം ജാനകിയെ കാണാന്‍ പോകുമ്പളല്ലാതെ...

പച്ചാളം ജാനകിയെ കാണാന്‍ പോകുന്നതിനെ എന്റെ കക്ഷി ഇക്കാസുമായി ബന്ധപ്പെടുത്തുന്നതെന്തിന്?

അഡ്വ. കെ.ഗോദാണ്ഡ വര്‍മ്മ said...

ഈ വഴിക്കെങ്ങും വരാത്ത എന്റെ കക്ക്ഷികളായ കോപ്പിറൈറ്റവകാളമുള്ള ഇത്തിരിവെട്ടം എന്ന ഇത്തിരിയേയും
കൊച്ചീ നഗരത്തിലൂടെ തെണ്ടിയലയുന്ന പച്ചാളത്തെയും ഈ കേസില്‍ മന:പൂര്‍വ്വം കക്ഷിചേര്‍ത്ത് അവമാനിക്കാനുള്ള ഇക്കാസിന്റെ ശ്രമം അങ്ങേയറ്റം ദുരുപദിഷ്ടിതവും നിഗൂഢവുമാണ് യുവര്‍ ഓണര്‍.
സ്വന്തം പാപഭാരങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ക്കെട്ടി വെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇക്കാസിനെ ഇന്‍ഡ്യന്‍ മാരേജ് ആക്റ്റ് 365/7/24 പ്രകാരം ജീവപര്യന്തം കഠിനതടവിനു വിധിക്കണമെന്നു ഇതിനാല്‍ അഭ്യര്‍ത്തിക്കുന്നു.(എവടുന്നെങ്കിലും ഒരു പഴഞ്ചരക്കിനെ പൊക്കിക്കൊടുക്ക് സാറേ)

ഇത്തിരിവെട്ടം|Ithiri said...
This comment has been removed by the author.
ഇത്തിരിവെട്ടം|Ithiri said...

കേട്ടല്ലോ... മ്മഡെ വക്കീല് ഏതാണ്ട് വര്‍മ്മ പറഞ്ഞത്. കോപ്പീറൈറ്റുള്ളതാ മക്കളേ... എന്തിനാ വെറുതെ...

ചില ഇന്‍ഫര്‍മേഷനുകള്‍.

ഇന്‍ഫര്‍മേഷന്‍ നമ്പ്ര് ഒന്ന് : മ്മള് എന്നോ നിര്‍ത്തിയ പണിയാണ് പെയ്ന്റടിക്കുന്ന പണി.

ഇന്‍ഫര്‍മേഷന്‍ നമ്പ്ര് രണ്ട് : ഇനി പെയ്ന്റടിക്കുമ്പോള്‍ മണമറിയാതിരിക്കാനായി മൂക്ക് അടച്ച് ഒരു തുണി കെട്ടിയാല്‍ പോലെ... വായ യുടെ ഭാഗം ഒഴിച്ചിടണം. ഇല്ലങ്കില്‍ ശ്വാസം കിട്ടാതെ ചത്തുപോവും. അതൊരു ഇന്‍‌ഫര്‍മേഷന്‍

ഇന്‍ഫര്‍മേഷന്‍ നമ്പ്ര് മൂന്ന് : ഇനി പെയ്ന്റടിക്കുമ്പോള്‍ തന്നെ ഉള്ളി തിന്നണം എന്ന് നിര്‍ബന്ധമുള്ളവര്‍ ബ്രഷില്‍ നിന്ന് കൈയ്യില്‍ പറ്റിയ പെയ്ന്റിന്റെ അംശം ടി. ഉള്ളിയോടൊപ്പം അകത്തെത്താന്‍ സാധ്യതയുള്ളതിനാല്‍ കഴിപ്പ് തുടങ്ങും മുമ്പ് കൈ കഴുകിയാല്‍ നന്നായിരിക്കും. ഇത് ഇനി ആര്‍ക്കെങ്കിലും പെയ്ന്റടിക്കുമ്പോള്‍ ഉള്ളി തിന്നണം‍ തോന്നിയാല്‍ അവര്‍ക്ക് വേണ്ടിയുള്ള ഇന്‍ഫര്‍മേഷനാണ്.

ഓടോ :
വെറുതെയല്ല ഇക്കാസിന് പെണ്ണ് കിട്ടാത്തത്

ദില്‍ബാസുരന്‍ said...

ആര്‍ക്കാ സംശയം? ഇക്കാസിന് മണി മണി പോലത്തെ പെണ്ണിനെ കിട്ടും. (ഉവ്വ ഞൊട്ടും! എന്ന് പറഞ്ഞവനെ ഞാന്‍ തട്ടും)

ഇക്കാസേ ഞാന്‍ ഞാന്‍ പറഞ്ഞ ഈ പെണ്ണ് 100% ശതമാനം കലാഭവന്‍ മണിയെ പോലെയല്ല. മീശയില്ല. സോറി. :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇക്കാസേ പെട്ടന്ന് കെട്ട് എന്നിട്ടുവേണം ബാച്ചിക്ലബ്ബിലെ ആ ഉറപ്പുള്ള തേക്കിന്റെ കസേരയ്ക്കുവേണ്ടി തല്ലുണ്ടാക്കാന്‍...

...പാപ്പരാസി... said...

എന്തൂട്ട്‌ ണ്‌ ഇവിടൊരു ബഹളം... ആരാ പറഞ്ഞേ,ഇക്കാസിന്‌ പെണ്ണു കിട്ടില്ലാന്ന്!നല്ല കലക്കന്‍ പൊസിലുള്ള പോട്ടങ്ങളല്ലേ പിക്കാസേല്‌ പൂശീട്ട്ള്ളത്‌.ആ ജീപ്പ്പീന്ന് എറങ്ങിവര്‌ണ വരവ്‌ കണ്ടാാ...തനി ഞമ്മടെ ലാലേട്ടന്‍ തന്നെ.പിന്നെ ആ വര വര,ടീ ഷര്‍ട്ട്‌,മമ്മൂട്ടി തന്നെ.!കുറ്റം പറയരുതല്ലോ,,ഒരു പെണ്ണിന്‌ ഇഷ്ടപ്പെടാനുള്ള സൗന്ദര്യമൊക്കെ ഇക്കാസിനുണ്ട്‌.ചില ആംഗിളീന്ന് നോക്കുമ്പോ നടന്‍ സിദ്ടീഖിന്റെ ഒരു ഛായയുമുണ്ട്‌.ഇത്രയുമേ എനിക്ക്‌ പറയാനുള്ളൂ.ഇത്രേം ബൂസ്റ്റ്‌ പോരെ ഇക്കാസെ.........പിന്നെ സല്‍സ്വഭാവത്തിന്റെ കാര്യം ഇപ്പോ പലരും പറഞ്ഞു കേട്ടു...ഇപ്പള്ളാ ഒരാശ്വാസായത്‌ ഒരാളെകുറിച്ച്‌ ഇല്ലാത്തത്‌ പറഞ്ഞപ്പോ എന്തൊരു സുഖാാാ..
.....ചെറുക്കനെ കുറിച്ച്‌ അന്വേഷിക്കാന്‍ വന്ന പെണ്ണിന്റെ വീട്ടുകാരോട്‌ എന്റെ നാട്ടിലെ ഒരു കാരണവര്‍ പറഞ്ഞത്‌ എന്താന്നറിയ്‌വോ, "എത്ര ഒാര്‍ത്തിട്ടും ഈ ചെക്കനേതാന്ന് മനസ്സിലാവുന്നില്ല,എന്നാലും അവന്റെ സ്വഭാവം മോശാണ്‌"ഈ കല്യാണം നമുക്ക്‌ വേണ്ടാന്ന്. ഇക്കാസെ നിങ്ങടെ നാട്ടിലുമുണ്ടാവും ഈ ജാതിസൈസ്‌ കാര്‍ന്നോര്‍സ്‌...സൂക്ഷിച്ചും കണ്ടുമൊക്കെ നിന്നോണം

കലേഷ്‌ കുമാര്‍ said...

സുല്ലേ, തേങ്ങയടിച്ച് തേങ്ങയടിച്ച് ആ പാവം ഇക്കാസിന്റെ തലയ്ക്ക് തന്നെയാണല്ലോ ഇത്തവണ തേങ്ങ അടിച്ചേക്കുന്നത്???

ഇക്കാസ് പാവമാണ് - നല്ലവനാണ് - സര്‍വോപരി അത്യാവശ്യം വേണ്ടുന്ന ഗ്ലാമറും ലുക്ക്സും ഒക്കെയുള്ളവനാണ് - ആരെയും താങ്ങാന്‍ പോകാതെ സ്വന്തമായി അധ്വാനിച്ച് കാശുണ്ടാക്കുന്നവനാണ്.

കേരളത്തിലെന്താ പെണ്ണുകിട്ടാന്‍ ഇത്രയൊക്കെ പോരേ?

(ഈ എനിക്ക് വരെ പെണ്ണ് കിട്ടി!)

കൃഷ്‌ | krish said...

ഇക്കാസിന് പെണ്ണുകിട്ടുമോ ഇല്ലയോ.. ഇത് ഒരു അന്താരാഷ്ട്രപ്രശ്നം തന്നെ.
അന്താരാഷ്ട്ര പ്രശ്നമാകയാല്‍ ശ്രീമാന്‍ ബുഷ് ഇടപെട്ട് മിസ്സ് കൊണ്ടാലറിയാത്ത റൈസിനെ പ്രത്യേകം നിയോഗിച്ചിരിക്കുകയാണ്, പ്രശ്നം തീര്‍ക്കാന്‍.
പെണ്ണ്‌ കിട്ടാതെ പുര നിറഞ്ഞ് കവിഞ്ഞ് വിഷമിച്ചു നില്‍ക്കുന്ന മറ്റു ബാച്ചികള്‍ക്കും മിസ്സ് റൈസിനെ സമീപിക്കാവുന്നതാണ്‌. ടോക്കണ്‍ വിതരണം സുല്‍ മുഖാന്തരം.

കൃഷ് | krish

കരീം മാഷ്‌ said...

ഇതു എനിക്കിഷ്ടായി.
ഇന്നലെ ജി ടാക്കില്‍ “ദ്രൌപതി വര്‍മ്മ ശരിക്കും ആണായി മാറിയെന്നറിഞ്ഞപ്പോള്‍ സങ്കടായി“ എന്നു പറഞ്ഞതു ഇന്നു പിന്മൊഴി തട്ടിന്‍ പുറത്തു കയറിനിന്നു കൂവിയപ്പോഴേ ഞാനാഗ്രഹിച്ചതാ ആരെങ്കിലും ഈ പഹയനിട്ടോന്നു പണിതങ്കിലെന്നു.
സുല്ലേ.. ഒരു ചായയും പരിപ്പു വടയും എന്റെ കണക്കില്‍ ദിബൂസ് തട്ടുകടയില്‍ നിന്നു വാങ്ങിക്കോ?