Monday, November 06, 2006

മൌനം (കവിത)

യാദൃച്ഛികം നാം നാമായത്‌
ആ സന്തോഷങ്ങള്‍, പ്രതീക്ഷകള്‍
സങ്കടങ്ങള്‍, ഓര്‍മ്മകള്‍.

എപ്പൊഴോ എന്‍ മിഴി നിറഞ്ഞു നിനക്കായ്‌
പറന്നുപോയ്‌ നീ എവിടെയോ.
പിന്നെയും
എന്‍ ഹൃത്തില്‍ നീ മാത്രം
നിന്നൊര്‍മ്മകള്‍ മാത്രം.

മൌനം എന്നെ വരിയുന്നു
മുറുകെ മുറുകെ നാള്‍ക്കുനാള്‍.

നിന്നിലലിയുവാന്‍ നിന്നില്‍ ലയിക്കുവാന്‍
‍പൊഴിയുന്ന കാലത്തിന്നിടനാഴിയില്
‍കാത്തിരിപ്പാണു ഞാന്‍ മരണത്തെ.

13 comments:

സുല്‍ |Sul said...

"മൌനം (കവിത)"
ഇവിടെ പോസ്റ്റുന്നു.

ഡെഡിക്കേറ്റഡ് ടു ഇത്തിരീസ്’ സേതുവേട്ടന്‍.

-സുല്‍

asdfasdf asfdasdf said...

സുല്ലെ, വരികള്‍ നന്നായി. പക്ഷേ അവസാനം ഒന്നും ശരിക്ക് മനസ്സിലായില്ല.
qw_er_ty

സുല്‍ |Sul said...

കുട്ടമ്മാ :) പാവം ഞാനും നീയും. എനിക്കും ഒരു പിടിയുമില്ല. ഇതെല്ലാം ഇത്തിരിയോട് ചോദിക്കണം. അവന്റെ സേതുവല്ലെ? നമ്മുക്കിതിനിടയില്‍ എന്താ കാര്യം ല്ലെ. എന്നാലും അവന്‍ മരിക്കാന്‍ കാത്തിരിക്കുവാണൊ എന്നൊരു സന്ദേഹം.

-സുല്‍

Rasheed Chalil said...

സുല്‍ വരികള്‍ നന്നായിരിക്കുന്നു.

ഓടോ : സേതുവിനും ആ‍രാധകരോ ?

സു | Su said...

കവിത നന്നായി. പക്ഷെ മരണത്തെയോ സ്നേഹത്തേയോ കാത്തിരിക്കുന്നത്?

sreeni sreedharan said...

കവിതകളിനിയും പോരട്ടെ!

ഹൊ ഈ ഇത്തിരീടെ ഒരു യോഗമേ :)

thoufi | തൗഫി said...

ഇത്തിരിയുടെ തൂലിക ജന്മം നല്‍കിയ
സേതു എന്ന കഥാപാത്രം ജീവിതതെയും മരണത്തെയും അയാളുടെ ആങ്കിളില്‍ നിന്ന് നോക്കിക്കാണുന്നു,ഇവിടെ,സുല്ലിന്റെ
കൈ(വി)ക്രിയയിലൂടെ.
നന്നായിരിക്കുന്നു,സുല്‍

സുല്‍ |Sul said...

ഇത്തിരീ :) സേതു ഒരു പാവമല്ലെ. അയാള്‍ക്ക് അല്പം അന്ധവിശ്വാസം ഉണ്ടായിപ്പോയി. ഇതു പോലെ എത്ര പേര്‍ നമ്മുക്കിടയില്‍. അവള്‍ പോയി; അവന്‍ ഏകനായി. അവനു തീര്‍ത്താല്‍ തീരാത്ത കുറ്റബോധവും. അവന്‍ ഇനി എന്തു ചെയ്യും?

സുചേചി :) വന്നതിനു നന്ദി. അവന്‍ കാത്തിരുന്നത് മരണത്തെ തന്നെ. അവളിലെത്താനുള്ള ഒരേയൊരു പാതയായ മരണത്തെ.

പചാളമേ :) നന്ദി. ഇതു കവിതയോ. എനിക്കറിയില്ല.

മിന്നു :) വിക്രിയകളല്ലെ. ക്ഷമീര്. നന്ദി.

-സുല്‍

വല്യമ്മായി said...
This comment has been removed by a blog administrator.
വല്യമ്മായി said...

സേതുവുമായി ഈ കവിത ബന്ധിപ്പിക്കല്ലെ,അയാളുടെ ദുഃഖമൊക്കെ വെറുതെയല്ലെ.

കവിത നന്നായി;എന്നാലും മരണത്തെ പ്രണയിക്കാതെ ജീവിതത്തെ സ്നേഹിയ്ക്കൂ,നമ്മള്‍ വിളിച്ചില്ലെങ്കിലും മരണം വരും,ജീവിതമങ്ങനെയല്ലല്ലോ

മുസ്തഫ|musthapha said...

"നിന്നിലലിയുവാന്‍ നിന്നില്‍ ലയിക്കുവാന്‍
‍പൊഴിയുന്ന കാലത്തിന്നിടനാഴിയില്
‍കാത്തിരിപ്പാണു ഞാന്‍ മരണത്തെ..."


ഈ വരികള്‍ ഒന്നു കൂടെ മനസ്സിരുത്തി വായിച്ചേ...
എന്നിട്ട് നെഞ്ചിലൊന്ന് കൈ വെച്ച് നോക്കിക്കേ...
അപ്പോ കേള്‍ക്കാം... ടപ്പേ... ടപ്പേന്ന് ഒരുകൂട്ടയിടി... :)

സുല്‍ |Sul said...

വല്യമ്മായി :) ഇത്തിരീടെ സേതു പാവമാണ്. അല്‍പം നമ്മുക്ക് വിഷമം ഉണ്ടാക്കുമെങ്കിലും. സേതു ദുഖിക്കുന്നു എന്ന് ഇത്തിരി ഒരിടത്തും പറഞ്ഞിട്ടില്ല. അയാള്‍ക്ക് ഭാര്യയോട് / പിറക്കാന്‍ പോകുന്ന കുഞ്ഞിനോട് വേറെ യാതൊരു ഇഷ്ടക്കേടൊ മറ്റോ ഉണ്ടായിരുന്നില്ല. ഇപ്പൊള്‍ അയാല്‍ ഏകനാണ്. ഭാര്യയും മകളും നഷ്ടപെട്ടവന്‍.

(ഏതായാലും എനിക്കു സേതുവാകേണ്ട)

അഗ്രു :) അതു സത്യം. ഇപ്പോഴും ഇടിക്കുന്നു ടപ്പേ ടപ്പേന്ന്. മരണത്തെ കാത്തിരിക്കാന്‍ സാധാരണമനുഷ്യനു പറ്റില്ലല്ലൊ. ഞാനൊരു ഓര്‍ഡിനറി അല്ലെ അഗ്രു.

-സുല്‍

ഏറനാടന്‍ said...

കവിതയേ തെരിയുമാ
എന്‍ കനവ്‌ നീ താനെടീ.. (തമിഴ്‌ ഗാനമാണേയ്‌)- കവിത ക്ഷ ഇഷ്‌ടായി, 'സേതുബന്ധനം' എന്നതല്ലേ ശീര്‍ഷകം ഉചിതം?