Sunday, November 19, 2006

വടം

സമീഹയുടെ സ്റ്റാറ്റസ്സ്‌ സന്ദേശം പോലെ, എഴുതാനായി പേനയെടുത്തു. അക്ഷരങ്ങളും വാക്കുകളും എവിടെപോയൊളിച്ചു. ഒന്നും എഴുതാനില്ല. കുട്ടമ്മേനോന്‍ പറയുന്നു സുല്‍ ഇനി എഴുത്തിനെ സീരിയസ്‌ ആയി കാണണമെന്ന്. സീരിയസ്‌ ആയി നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ എന്നെ തുറിച്ചു നോക്കി. എന്നാലും എന്തെങ്കിലും സീരിയസ്സ്‌ ആയത്‌ എഴുതണം. തകഴിയുടെ 'കയറി'നേക്കാള്‍ കെട്ടുറപ്പും സുന്ദരവുമായത്‌. അങ്ങനെ എഴുതാനുള്ളതിന്റെ പേരുകിട്ടി. 'വടം'.

കടലാസില്‍ 'വടം' എന്നെഴുതി ഞാന്‍ വാക്കുകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌ തുടര്‍ന്നു.

15 comments:

Sul | സുല്‍ said...

ഒരു കൊച്ചു വടം കൊണ്ടുവന്നിട്ടുണ്ട്.
വടംവലിക്കു തയ്യാറായിട്ടുള്ളവര്‍ മുന്നേക്കൂട്ടി അറിയിക്കാന്‍ അപേക്ഷ.

-സുല്‍

അഗ്രജന്‍ said...

ഞാനൊരു ചൂരലെടുത്തിട്ടുണ്ട്... വേണോ രണ്ട് പെട... ചന്തിക്ക് :)

മിന്നാമിനുങ്ങ്‌ said...

ഈ വടം ആണോ അന്നു നമ്മള്‍ ബാരക്കൂഡയില്‍ വലിച്ചുപൊട്ടിച്ചത്,സുല്ലെ..?

ഇത്തിരിവെട്ടം|Ithiri said...
This comment has been removed by a blog administrator.
ഇത്തിരിവെട്ടം|Ithiri said...

സുല്‍ ഇതൊന്നും ഒരു പ്രശ്നമല്ല... വീട്ടില്‍ ചെന്ന് തണുത്ത വെള്ളം തലയിലൂടെ ധാരയായി കോരിയൊഴിച്ചാല്‍ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ... ടെന്‍ഷന്‍ വേണ്ട.

ഓടോ :
അല്ല അഗ്രജന്‍ എന്താ സുകുമാരക്കുറുപ്പിന്റെ ഫോട്ടോ മാറ്റി ജയില്‍പ്പുള്ളികളുടെ ഫോട്ടോയിട്ടത്.
ഞാനീ നാട്ടുക്കാരനേ അല്ല.

കുട്ടന്മേനൊന്‍::KM said...

സുല്ലേ ഞാന്‍ പറഞ്ഞ എഴുത്ത് കാഞ്ഞാണി സ്റ്റാര്‍വിനില്‍ കൊടുക്കേണ്ട എഴുത്തിനെ കുറിച്ചായിരുന്നു. അതിങ്ങനെയൊരു വടമായിത്തീരുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.

അതുല്യ said...

സുല്ലേ.. ഇപ്പോഴായാല്‍ ഒരു ഗുളിക മതിയാവും. അല്ലെങ്കില്‍, എ ആം അഫ്രേയിഡ്‌ റ്റു സേ.. ഷോക്ക്‌ വേണ്ടി വരും.

പക്ഷെ ആശയം നല്ലത്‌..

വടം...

എറേ നാളായി ഒരു വടം വേണമെന്ന മോഹത്തിനുടമായിരുന്നു സുല്ല് എന്ന സുന്ദരന്‍ ചെറുപ്പക്കാരന്‍. അങ്ങനെ പിരിഞ്ഞു കിട്ടിയ ചില്ലറയുമായി, വടം വാങ്ങിയ്കാനായിട്ട്‌ സുല്ലു പോയപ്പോ, ആ വഴി വന്ന മൂസയേ കണ്ടു. (പൂരിപ്പിയ്കൂ...തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ക്ക്‌ മാത്രം പ്രവേശനം...)

Sul | സുല്‍ said...

പാച്ചൂനെ തല്ലാനുള്ള ചൂരല്‍ ആണേല്‍ കുഴപ്പമില്ല അഗ്രു.

ഇത്തിരീ അപ്പൊള്‍ സുകുമാരക്കുറുപ്പ് കീഴടങ്ങിയൊ :)

മിന്നു - നീയന്നു വന്നില്ലല്ലൊ വടം വലിക്കാന്‍. വിശാലന്‍ പറയുന്നു നീ ഗാസ് കുറ്റികണക്കെ മൂലക്കിരിപ്പായിരുന്നു എന്ന് :)

-സുല്‍

Sul | സുല്‍ said...

തണുത്തവെള്ളത്തില്‍ ഗുളികചാലിച്ച് വായിലൊഴിച്ച് കുളിച്ചാല്‍ മതിയെന്നു ഇത്തിരിയതുല്യ പറയുന്നു. കാഞ്ഞാണി സ്റ്റാര്‍വിനില്‍ എഴുത്തുകൊടുക്കാന്‍ വിട്ട മൂസ, വടം വാങ്ങുമെന്നറിഞ്ഞീല ഞാന്‍, കുട്ടമ്മേനോന്‍ പറയുന്നു. ഇപ്പൊ ഇതിലാരാ സുകുമാരക്കുറുപ്പ്.

-സുല്‍

ഇത്തിരിവെട്ടം|Ithiri said...

സുകുമാരക്കുറുപ്പ് ഹാജറുണ്ടോ... സുകുമാരക്കുറുപ്പ് ഹാജറുണ്ടോ... സുകുമാരക്കുറുപ്പ് ഹാജറുണ്ടോ...

ഏറനാടന്‍ said...

സുല്ലേ വടം പിരിച്ച്‌ മുഴുവനാക്കൂ വേഗം. എനിക്കിതിന്‌ അത്യാവശ്യമുണ്ട്‌. മത്തായിച്ചന്റെ മുറ്റത്തെ റോഡ്‌ റോളര്‍ കെട്ടി വലിച്ച്‌ വെളിയിലിടാന്‍ സുല്ലും കൂടി വടത്തിനൊപ്പമെത്തിയാല്‍ നന്ന്‌!!

പടിപ്പുര said...

മൂക്കന്റെ മൂക്കുപോലെ വടം പ്രശസ്തമായി.
ബി.ബി.സിയും സി.എന്‍.എന്നും ഡിസ്കവറിയും ഫീച്ചറുകള്‍ കാണിച്ചു, രണ്ട്‌ ഹോളിവുഡ്‌ പടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, ചുറ്റും ആരാധക വൃന്ദം, കാര്യങ്ങള്‍ നോക്കിനടത്താന്‍ പെണ്മണികള്‍ സെക്രട്ടറിമാര്‍...

(എനിക്ക്‌ വയ്യ, സുല്‍)

Sul | സുല്‍ said...

ഏറനാടാ :) ഞാന്‍ വേഗം കൊണ്ടുവരാം. മത്തായിയോടൊന്നടങ്ങാന്‍ പറ.

പടിപ്പുരേ :)
‘മൂക്കന്റെ മൂക്കുപോലെ വടം പ്രശസ്തമായി.
ബി.ബി.സിയും സി.എന്‍.എന്നും ഡിസ്കവറിയും ഫീച്ചറുകള്‍ കാണിച്ചു, രണ്ട്‌ ഹോളിവുഡ്‌ പടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, ചുറ്റും ആരാധക വൃന്ദം, കാര്യങ്ങള്‍ നോക്കിനടത്താന്‍ പെണ്മണികള്‍ സെക്രട്ടറിമാര്‍...“ എനിക്കു വയ്യ ഞാനിതെവിടെയാ....

-സുല്‍

sandoz said...

സുല്ലേ സുഹൃത്തേ,
സീരിയസ്സായാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം നിങ്ങളില്‍ നന്മയുണ്ട്‌,പ്രതിഭയുണ്ട്‌.പോകൂ മുന്നോട്ട്‌.

SULFI said...

ഇങ്ങനെയും വാക്കുകള്‍ക്ക് ക്ഷാമമോ? പോരട്ടെ മാഷേ ഇനിയും?????