Thursday, November 09, 2006

പാരെലെല്‍ പാര്‍ക്കിങ്ങ്

ദുബെയിലെ ട്രാഫിക്ക്‌. അതൊന്നു കാണേണ്ടതും അനുഭവിക്കേണ്ടതുമായ വിശേഷപ്പെട്ട ഒന്നാണ്‌. കാലത്ത്‌ സൂര്യന്‍ ലൈറ്റിടാന്‍ സ്വിച്ചില്‍ കൈ വെക്കും മുമ്പെ, പത്തു-പതിനഞ്ഞു കിലോമീറ്റര്‍ അപ്പുറത്തുള്ള ഷാര്‍ജയില്‍ നിന്നും പുറപ്പെട്ടാല്‍, ഏകദേശം ഒന്നേകാല്‍-ഒന്നര മണിക്കൂര്‍ കൊണ്ട്‌ ഇക്കരെ ദുബായിലെത്താം. കാറിന്റെയൊക്കെ ഒരു സ്പീഡെ. അതു കാല്‍കി നോക്കി തലപുണ്ണാക്കെണ്ട 10 കെ യം പി എച്‌.

ഇനി ഈ ഗുസ്തിയെല്ലാം കഴിഞ്ഞു ഓഫീസിനടുത്ത്‌ വല്ല കച്ചാ പാര്‍ക്കിങ്ങും (പക്കാ പാര്‍ക്കിങ്ങും ഫുള്‍, ടിക്കറ്റ്‌ എടുത്താലും) കിട്ടാനുണ്ടോ. അതും ഇല്ല. അങ്ങനെ തിരിഞ്ഞു തിരഞ്ഞു നടക്കുമ്പോളാണ്‌ അകലെ ഒരു കാറിന്റെ റിവേഴ്സ്‌ ലൈറ്റ്‌ എന്നെ നോക്കി ചിരിക്കുന്നു. ഏതായാലും ചിരിയല്ലെ വിടേണ്ടെന്നുകരുതി ഓടിക്കിതച്ചവിടെയെത്തി.

അവളൊരു സുന്ദരി ഫോര്‍ഡ്‌ ഫോക്കസ്‌ ആണ്‌. പാരെലെല്‍ പാര്‍കിങ്ങില്‍ കിടന്നു വട്ടം തിരിയുവാ അവള്‍(അല്ല മുന്നോട്ടും പിന്നോട്ടും നീങ്ങുന്നു). ഇവിടന്ന് എങ്ങനേലും രക്ഷപ്പെടേണ്ടെ. അവളെ മേക്കുന്നതാണെല്‍ ഒരു അമ്മാമ മദാമ്മയും.

അവള്‍ മുന്നോട്ടു പോകുമ്പോള്‍ മുന്നില്‍ കിടക്കുന്ന ലാന്റ്‌ ക്രുയിസര്‍ കുട്ടനൊരു മുത്തം, പിന്നിലേക്കു വരുമ്പോള്‍ അവിടെയുള്ള കിയ മോനും ഒരു മുത്തം. ഈ കിസ്സിംഗ്‌ പരിപാടി 4-5 തവണ തുടര്‍ന്നു. മുത്തം കൊടുത്ത്‌ ക്ഷീണിച്ചവശയായി അവള്‍ പതുക്കെ പാര്‍ക്കിങ്ങില്‍ നിന്ന് പുറത്തു വന്നു.

എന്റെ മര്യാദകൊണ്ട്‌ (അതൊ മര്യാദകേടൊ) ഈ മുത്തം കൊടുപ്പെല്ലാം കൊമ്പില്ലാത്ത സാക്ഷിയുടെ കണ്ണാല്‍ കണ്ടു എന്നു മാത്രമല്ല അത്‌ ലൈവ്‌ ആയി അവളുടെ മേയര്‍ക്ക്‌ (മേക്കുന്ന ആള്‍ക്ക്‌) സമ്പ്രേക്ഷിക്കുകയും ചെയ്തിരുന്നു.

പാരലല്‍ പാര്‍ക്കിങ്ങിന്റെ കുരുക്കില്‍നിന്ന് തടിയൂരിവന്ന അമ്മാമ മദാമ്മ ഈ ചെറുപ്പക്കാരനും ചുള്ളനും ഒരു പാര്‍ക്കിങ്ങിന്‌ ഇടം തേടി നടക്കുന്നവനുമായ എന്നെ നോക്കി തന്റെ വെള്ളതലമുടി ചുളിവുവീണ കൈകളാല്‍ മാടിയൊതിക്കൊണ്ട്‌, ആംഗലേയത്തില്‍ ഇങ്ങനെ മൊഴിഞ്ഞു. "ഇവള്‍ക്കീ ബമ്പറെല്ലാം പിന്നെയെന്തിനാ ഉണ്ടാക്കിവെച്ചിരിക്കുന്നേ. അതെല്ലാം ഇടക്കൊക്കെയൊന്ന്‌ ഉപയോഗിക്കേണ്ടെ?".

അന്തം വിട്ട്‌ കുന്തം വിഴുങ്ങിയ എന്നെ തനിച്ചാക്കി ഫോര്‍ഡ്‌ സുന്ദരിയും അമ്മാമ്മയും ട്രാഫിക്‌ ജാമിലേക്കു ലയിച്ചു ചേര്‍ന്നു. എന്റെ കൊറോള കുട്ടനും മുത്തം കിട്ടുമോ, അവന്‍ വഴിതെറ്റിപ്പോക്കുമൊ എന്ന ആശങ്കപ്പുറത്ത്‌, ഞാന്‍ പതുക്കെ പാരെലെല്‍ പാര്‍ക്കിങ്ങിലേക്കും.

15 comments:

Sul | സുല്‍ said...

"പാരെലെല്‍ പാര്‍ക്കിങ്ങ്"

ഒരു പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നു. ഇതു വായിച്ചെന്നെ പാര്‍ക്കിങ്ങില്‍ നിന്നും പുറത്താക്കരുതെന്നപേക്ഷ.

-സുല്‍

വല്യമ്മായി said...

നല്ല വിവരണം.

സു | Su said...

:)

ഏറനാടന്‍ said...

ദുഫായി സിറ്റി ഓഫ്‌ ഗോള്‍ഡ്‌ എന്നതിനു പകരം സിറ്റി ഓഫ്‌ ട്രാഫിക്‌ ജാം എന്നാരോ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. വണ്ടിയുള്ളോരെക്കാളും നല്ലതും എളുപ്പവും 'നടരാജന്‍' തന്നെ (അതായത്‌, കാല്‍നട ശരണം!)

പി. ശിവപ്രസാദ് said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
സൂര്യോദയം said...

വിവരണം കൊള്ളാം...

Anonymous said...

സുല്ലേ.. താങ്കളെന്താ പേടിച്ചു പോയൊ.. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ...
ന്തായാലും നന്നായി. നമുക്കവരെ ബഹുമാനിക്കാം.
സ്നേഹത്തോടെ
രാജു

sandoz said...

ബ്ലോഗ്‌ കാണാന്‍ നല്ല ഭംഗിയായിട്ടുണ്ടല്ലോ, സുല്‍
വിവരണം ഇഷ്ടപ്പെട്ടു

അരീക്കോടന്‍ said...

സുല്‍.....
അപ്പൊ ഇനി എന്റെ ടാറ്റ ഇന്‍ഡിക്ക മാരുതി അമാന ടൊയോട്ടോക്ക്‌ അവിടെ സ്ഥലം ഇല്ലാലെ....അതോണ്ട്‌ ഞമ്മള്‌ ദുബായ്ക്ക്‌ ബെര്‌ണ്‌ല്ല

ഇത്തിരിവെട്ടം|Ithiri said...

നല്ല വിവരണം.

Sul | സുല്‍ said...

വല്യമ്മായി, സു, നന്ദി

ഏറനാടാ :) എന്നോടീചതി വേണ്ടായിരുന്നു.

സൂര്യോദയം :) നന്ദി

രാജു ചേട്ടാ :) താങ്കളുടെ കമെന്റ് കണ്ടപ്പോള്‍, ആരുടെയൊക്കെയൊ മനസ്സ് നോവുന്ന പോലെ തോന്നി. ഒരു കുറ്റബോധം. അതു തിരുത്താന്‍ സഹായിച്ചതിനു നന്ദി.

സാന്‍ഡൊസെ :) ഇഷ്ടായി എന്നറിയുന്നതില്‍ സന്തോഷം.

ആബിദ് :) നീ വാ. നമുക്ക് പരിഹാരം കാണാം.

ഇത്തിരീ :) നന്ദി

വന്നവര്‍ക്കും വായിച്ചവര്‍ക്കും എല്ലാര്‍ക്കും നന്ദി.

-സുല്‍

അഗ്രജന്‍ said...

സുര്യന്‍റെ സ്വിച്ചിടല്‍... അത് ഒത്തിരി ഇഷ്ടായി.

ടെംബ്ലേറ്റൊക്കെ മാറ്റി കുട്ടപ്പനായല്ലോ ചുള്ളാ :)

Sul | സുല്‍ said...

അഗ്രജാ :) കൊച്ചിമീറ്റിന്റെ പെടപെടപ്പില്‍ എല്ലാ കമെന്റുകളും ഒലിച്ചു പോയി. എന്നാലും ഞാന്‍ നിന്നെ വിടുമോ. വിശാലമായി നന്ദി പറയട്ടെ.

ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

-സുല്‍

SULFI said...

പാര്‍ക്കിംഗ്... ഇത്ര ഭംഗിയായി അവതരിപ്പിക്കുമെന്ന് കരുതിയില്ല.
എന്‍റെ അപരന് (അതോ താങ്കളുടെ അപരനോ?) ഇത്തിരി നര്‍മ ബോധാമോക്കെയുണ്ടല്ലേ.
നന്നായി.....