Sunday, November 12, 2006

സ്വര്‍ഗ്ഗത്തിലെ പുട്ട്

കിട്ടുണ്ണിമ്മാഷും കുട്ടമാഷും വല്യ ചങ്ങാതികളായിരുന്നു. അവര്‍ ഇന്നും ഇന്നലെയും തുടങ്ങിയ ചങ്ങാത്തമല്ല, കുഞ്ഞുനാളില്‍ മണ്ണുകൊണ്ട്‌ പുട്ട്‌ ചുട്ട്‌ തുടങ്ങിയതാണ്‌. കിട്ടുണ്ണിമാഷിനും കുട്ടമ്മാഷിനും പുട്ടെന്നു പറഞ്ഞാല്‍ ജീവനാണെന്നു ഞാന്‍ പറയാതെ തന്നെ ഈ ബൂലോകത്തുള്ള എല്ലാര്‍ക്കും അറിയാം.

എന്തിനു പറയുന്നു, അവരുടെ ജീവിതം ഇപ്പോള്‍ അപ്പാപ്പന്റെ വായിലെ പല്ലു പോലെ തൊണ്ണൂറിന്റെ പടിവാതിലില്‍ ആടിക്കളിക്കുന്നു. ആയിടെക്കാണ്‌ കിട്ടുണ്ണിമാഷ്‌ കിടപ്പിലായത്‌. ഇതു കണ്ട കുട്ടമ്മാഷിനോ സങ്കടം സഹിക്കാനായില്ല. കിട്ടുണ്ണി മാഷ്‌ മരണത്തെ മുഖാമുഖം കണ്ടുതുടങ്ങി. അപ്പോള്‍ കുട്ടമ്മാഷിനൊരു ആഗ്രഹം അതു കിട്ടുണ്ണിമാഷിനെ അറിയിച്ചു.

"കിട്ടുണ്ണിമാഷെ, സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടെ പുട്ടും കടലേം കിട്ടോന്നൊന്നറിയിക്കണം"

കിട്ടുണ്ണിമാഷ്‌ സമ്മതിച്ചു. കാര്യനിര്‍വഹണത്തിന്നായി കിട്ടാവുന്ന വേഗത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ കുതിച്ചു പാഞ്ഞു.

അടുത്ത ദിവസം രാത്രി, കിട്ടുണ്ണിമാഷ്‌ കുട്ടമ്മാഷിനെ കാണാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷനായി. അവര്‍ തമ്മില്‍ ഇങ്ങനെയൊരു സംഭാഷണവും നടന്നു.

"കുട്ടമ്മാഷെ, രണ്ടു വിശേഷങ്ങല്‍ ഉണ്ട്‌." കിട്ടുണ്ണീഭൂതം മൊഴിഞ്ഞു.

"പറയു കേള്‍ക്കട്ടെ"

"ഞാന്‍ സ്വര്‍ഗ്ഗത്തില്‍ അന്വേഷിചു, അവിടെ കുഞ്ഞമ്മാന്റെ തട്ടുകടയില്‍ പുട്ട്‌ അവയ്‌ലബിള്‍ ആണ്‌".

"എന്താ രണ്ടാമത്തെ കാര്യൊം" കുട്ടമ്മാഷ്‌ ചോദിച്ചു.

"ഈ വരുന്ന ബുധനാഴ്ച സ്വര്‍ഗ്ഗത്തില്‍ നമ്മുക്കൊരുമിച്ചിരുന്നു പുട്ടു കഴിക്കാം. ഇതാണു രണ്ടാമത്തേത്‌"

ഇതു പറഞ്ഞു കുട്ടമ്മാഷിന്റെ ഉള്ളബോധവും കൊണ്ട്‌ കിട്ടുണ്ണി ഭൂതം അപ്രത്യക്ഷനായി.

14 comments:

Sul | സുല്‍ said...

"സ്വര്‍ഗ്ഗത്തിലെ പുട്ട്"

ബൂലോകര്‍ക്കായി സമര്‍പ്പിതം.

ഓ.ടൊ : ഇനിയെങ്കിലും കിട്ടുണ്ണി മാഷിനെ പുട്ട് ഫാന്‍സ് അസ്സോസ്സിയേഷനില്‍ ചേര്‍ക്കാന്‍ അപേക്ഷ.

-സുല്‍

അരീക്കോടന്‍ said...

എന്റെ ബ്ലോഗ്ഗ്‌ എന്തോ ഒരു സീരിയസ്‌ പ്രശ്നം നേരിടുന്നതായി തോന്നുന്നു.പോസ്റ്റ്‌ ചെയ്യാനും കമെന്റാനും പല തവണ ശ്രമിക്കേണ്ടി വരുന്നു.വായനക്കാര്‍ക്ക്‌ നേരിടുന്ന പ്രശ്നത്തില്‍ വ്യസനം രേഖപ്പെടുത്തുന്നു.സദയം ക്ഷമിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

സുല്ലേ....സ്വര്‍ഗ്ഗത്തില്‍ പുട്ടുറുമ്പും എത്തിയോ?

Sul | സുല്‍ said...

ആബിദേ, ഇതെനിക്കറിയാവുന്ന കാര്യമല്ല. കിട്ടുണ്ണിമാഷ് സ്വര്‍ഗ്ഗത്തില്‍ പോയി കണ്ടു പിടിച്ച് കുട്ടമ്മാഷോട് പറഞ്ഞതും, കുട്ടമ്മാഷ് ബാക്കിയുള്ളോരോട് പറഞ്ഞതും ആണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട് നാരദ ചാനലില്‍ ഫ്ലാഷ് ന്യൂസ് സെക്ഷനില്‍ ഒരിക്കല്‍ മിന്നിമറഞ്ഞിരുന്നു.

-സുല്‍

ഇത്തിരിവെട്ടം|Ithiri said...

ഹ ഹ ഹ സുല്ലെ ... പുള്ളിയുടെ മോഹം കോള്ളാല്ലോ.

അഗ്രജന്‍ said...

കിട്ടുണ്ണിമാഷും പുട്ടും സുല്ലും തമ്മിലുള്ള അഭേദ്യമായ ബന്ധം ഊട്ടിയുറപ്പിക്കുന്ന മറ്റൊരു പോസ്റ്റ്.

പോരട്ടെ അടുത്ത കിട്ടുണ്ണി-പുട്ട്-സുല്‍ കാണ്ഡം :)

കുട്ടന്മേനൊന്‍::KM said...

സുല്ലെ.. പുട്ടിനും കടലക്കുമൊക്കെ ഇപ്പോ ആത്മാക്കളെ തേടി നടക്കേണ്ട അവസ്ഥയായി അല്ലേ..
qw_er_ty

മഴത്തുള്ളി said...

എന്റെ സുല്ലേ, വന്ന് വന്ന് ഇപ്പോള്‍ പുട്ടും കടലേം സ്വര്‍ഗ്ഗത്തിലും കിട്ടിത്തുടങ്ങിയോ?

മുര്‍ഗ് മഖ്നി ഒക്കെ കിട്ടുമോ പോലും ;)

കൊള്ളാം നല്ല പോസ്റ്റ്. അങ്ങിനെ ഓരോന്ന് പോരട്ടെ.

Sul | സുല്‍ said...

സ്വര്‍ഗ്ഗത്തിലെ പുട്ടില്‍ ഉറുമ്പരിക്കുന്നൊ?

ആരവിടെ.

പിടിച്ചുകെട്ടു ആ മഴത്തുള്ളിയില്‍ ഇത്തിരിവെട്ടവുമാ‍യിവന്ന കുട്ടമ്മേനോനെന്ന അഗ്രജനെ.

-സുല്‍

sami said...

ഇത്രയധികം മഹാന്മാര്‍ ഈ ലോകത്തുണ്ടായിട്ടും ഈ സുല്‍ വേണ്ടി വന്നല്ലോ 'സ്വര്‍ഗ്ഗത്തിലെ പുട്ടി'നെ പറ്റി പറയാന്‍.....
സുല്ലിക്ക[നെല്ലിക്ക അല്ല]......പോരട്ടെ.......ഇനിയും ....
സെമി

Sul | സുല്‍ said...

അഗ്രു :) ഇനിയും കിട്ടുണ്ണികാണ്ഡം പ്രതീക്ഷിക്കാം.

മേനോനെ :) ഇതെല്ലാം ചിലവാവേണ്ടെ. അതും സ്വര്‍ഗ്ഗത്തില്‍...

മഴത്തുള്ളി :) ഞാന്‍ കിട്ടുണ്ണിമാഷോട് താങ്കളെക്കാണാന്‍ പറയട്ടെ. നേരിട്ട് ചോദിച്ചോളു.

സമി :) ഈ ഞാനിവിടെയുള്ളപ്പോള്‍ പിന്നെ ‘സ്വര്‍ഗ്ഗത്തിലെ പുട്ടിന്റെ’ പകര്‍പ്പവകാശം ഞാന്‍ ആര്‍ക്കെങ്കിലും കൊടുക്കുമൊ.

വന്നവര്‍ക്കും വായിച്ച് കമെന്റിയവര്‍ക്കും കൂപ്പുകൈ.

-സുല്‍

Sul | സുല്‍ said...

ഇത്തിരീ,

മറന്നിട്ടുമെന്തിനോ
മനസ്സില്‍ തെളിയുന്നു....

നന്ദി പറയാന്‍ വിട്ടുപോയൊ ഞാന്‍. :)

-സുല്‍

Sul | സുല്‍ said...

ശിശുക്കള്‍ക്കെല്ലാം ശിശുദിനാശംസകള്‍!!!
മലയാളം ബൂലോകര്‍ക്കും.

-സുല്‍

Anonymous said...

hi super i like putt ..kikikiki e storey kollam aalo////

SULFI said...

ഹഹ. അതേതായാലും നന്നായി. ഇനി പുട്ട് കിട്ടില്ല എന്നാ വിഷമം വേണ്ടല്ലോ.....
കൂടെ കടലക്കറിയും ഉണ്ടോ എന്നാ കാര്യം കൂടെ അന്വേഷിക്കാതിരുന്നത് മോശമായിപ്പോയി !!