Wednesday, November 08, 2006

മാലാഖ (കവിത)

എല്ലാം കഴിഞ്ഞെന്നു നിനച്ചൊരുനാള്‍,
ദുഖങ്ങളെന്നെന്‍ കൂട്ടുകാരായ്‌,
സന്തോഷങ്ങളോ എന്നെനോക്കി
പല്ലിളിക്കും പ്രേതങ്ങളായ്‌.

കൂരിരുള്‍ പടരുന്നൊരെന്‍ ജഗത്തിലേക്ക്‌
തകര്‍ന്നടിയുന്നൊരാ കയത്തിലേക്ക്‌
നിന്നെയയച്ചൊരെന്‍ ദൈവം
നിന്‍ കുഞ്ഞു ചിരാതിനാല്‍ എന്‍ തമസ്സകറ്റുവാന്‍

‍അവള്‍ വന്നെന്നിലേക്കൊരു മാലാഖയായ്‌
മിഴിനിറയുമ്പോള്‍ തലചായ്ക്കനൊരിടമായ്‌.
അഗാധഗര്‍ത്തങ്ങളില്‍ ഞാന്‍ പിടയുമ്പോള്‍,
കല്‍പടവുകളായ്‌ ആ കനിവിന്‍ സ്വരം.

ഞാനവള്‍ക്കാരുമല്ലാതിരുന്നിട്ടും അവള്‍,
എനിക്കേകീ നല്‍-പ്രതീക്ഷകള്‍.
അവള്‍ തൂകും മധുരമന്ദസ്മിതം
എന്‍ ഹൃത്തിലെന്നും തുറന്നൂ നല്‍-പാതകള്‍.

‍പടര്‍ന്നെലിവള്‍ മുല്ലവള്ളിപോല്‍
മുറുകെ പുണര്‍ന്നൂ ദയാ ഹസ്തങ്ങളാല്‍
‍അവളൊരു മാലാഖയല്ലെന്നിരിക്കിലും
ഞാനറിയുന്നവളെന്‍ പ്രതീക്ഷതന്‍ മാലാഖയെന്ന്.

17 comments:

സുല്‍ |Sul said...

പ്രിയരെ,

വീണ്ടും ഒരു കവിത ഇവിടെ പൊസ്റ്റുന്നു.
മതിയാവുമ്പോള്‍ “മതിയാക്കെടാ...” എന്നു പറയുക. അതു വരെ ഇമ്മാതിരി പരിപാടികള്‍ മെഗാ സീരിയല്‍ രൂപത്തില്‍ നിങ്ങളിലെത്തിക്കാന്‍ എനിക്കെന്നും താല്പര്യമുണ്ട്.

-സുല്‍

സു | Su said...

ഏത് അവള്‍ ? ;)

വല്യമ്മായി said...

ഭാര്യയെ കുറിച്ചാണല്ലേ,ഈ തറവാടിയിതൊന്നും കാണുന്നില്ലേ

Peelikkutty!!!!! said...

അവള്‍ സുല്ലിന്റെ ലവ്വാ ?

സുല്‍ |Sul said...

അയ്യൊ സു. അവള്‍ ആരെന്നു പറഞ്ഞില്ലെ ഞാന്‍.
ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ. അവള്‍ അവള്‍ തന്നെ. എന്റെ പത്നി. അല്ലേല്‍ തല്ല് പുറത്തുനിന്നൊഴിയോ?

-സുല്‍

സുല്‍ |Sul said...

തറവാടിക്കൊരു കുറിമാനമയക്കു വെല്യമ്മായേ.

പീലിക്കുട്ടീ തല്ലുണ്ടാക്കല്ലെ. അവള്‍ ഇപ്പൊ എന്റെ ലവ്വെന്നെ. വേറെ ആരേലും നോക്കിയാല്‍ കണ്ണുരുട്ടി പേടിപ്പിക്കുന്ന എന്റെ സ്വന്തം ലവ്വ്.

asdfasdf asfdasdf said...

‍അവള്‍ വന്നെന്നിലേക്കൊരു മാലാഖയായ്‌
മിഴിനിറയുമ്പോള്‍ തലചായ്ക്കനൊരിടമായ്‌.
അഗാധഗര്‍ത്തങ്ങളില്‍ ഞാന്‍ പിടയുമ്പോള്‍,

പെടച്ചിലൊക്കെ നിര്‍ത്തി കാര്യത്തിലേക്ക് വാ..
നന്നായിവരട്ടെ...

Peelikkutty!!!!! said...

ലവ്വ് എന്നത് ഭാര്യ കം ലവര്‍ എന്ന് തിരുത്തി വായിക്കാനപേക്ഷ...വിവാഹിത ഗ്ലബ്ബിലൊന്നും കാണാത്തോണ്ട് ഞാന്‍ വിയാരിച്ചു...

മുസ്തഫ|musthapha said...

സുല്‍... സത്യം പറ... എന്തോ കാര്യം സാധിപ്പിക്കാനല്ലേ ഈ കവിത :)

...ന്നാലും ഒരൊറ്റ കവിതയില്‍ വീഴ്ത്താന്‍ പറ്റുമല്ലേ :)

പിന്നെ കവിത ഓരോ ലക്കം പിന്നിടുമ്പോഴും പുരോഗമിക്കുന്നുണ്ട്ട്ടാ...!

Rasheed Chalil said...

കുട്ടികാലത്തെ ഒരു പാട്ടുണ്ടായിരുന്നു.

പരീക്ഷ വന്നു തലയില്‍ കയറി.
പഠിച്ചതെല്ലാം മറന്ന് പോയി.

അത് പോലെ

പ്രണയം തലയില്‍ കയറിയ സുല്ലേ... കൊള്ളാട്ടോ.

ഓടോ : അഗ്രജാ ആ സുകുമാരകുറുപ്പിന്റെ ഫോട്ടോ ഇനിയെങ്കിലും മാറ്റഡൈ...

ഇസാദ്‌ said...

എല്ലാം മനസ്സിലായി :)

അതുല്യ said...

ഉമേശന്‍ മാഷ്‌ പ്രസവാവധിയിലായത്‌ സുല്ലിന്റെ ഭാഗ്യം.

ഇത്‌ ഇപ്പോ പോയാ ഗുളിക കൊണ്ടോ കുത്തി വച്ചോ ഒക്കെ മാറ്റാം. അല്ലെങ്കില്‍ ഒരു റഫരന്‍സ്‌ ചീട്ട്‌ കിട്ടാനുള്ള ഭാഗ്യമുണ്ടാവും.

thoufi | തൗഫി said...

സുല്ലെ,...ഉം..ഉം..ഊം..
കറിക്കൊക്കെ ടയ്സ്റ്റ്‌ കുറവായി വരികയാണല്ലെ.
ഓ.ടോ)അതു ഞാന്‍ പറയില്ല,"മതിയാക്കടാ"ന്ന്(മറ്റാരെങ്കിലും പറഞ്ഞോളും)

സുല്‍ |Sul said...

പീലിക്കുട്ടീന്റെ സംശ്യം മാറീത് നന്നായി. ഗ്ലബ്ബില്‍ കേറാനായില്ല ഇതുവരെ.

കുട്ടമ്മേനോനെ കാര്യത്തിലേക്കു വരാനിത്തിരി താമസിക്കും. വെറുതെ കാലുകഴക്കണ്ട.

അഗ്രു വീട്ടീ കൊണ്ടോയിപ്പാടി നോക്ക്. അപ്പൊ പറയും പറ്റോ പറ്റൂലേന്ന്. യേത്....

ഇത്തിരീ, എനിക്കാരോറ്റും പ്രണയമില്ല. ഇതു ഞാന്‍ എവിടെ വേണേലും പറയാം. :) (പറയിപ്പിക്കരുത്)

കീരിവാസൂ മനസ്സിലായല്ലൊ? ഇനി എന്നാ നമ്മടെ അല്‍ക്ക് തുടങ്ങുന്നെ?

നതുല്യേച്യേ ഉമേഷേട്ടനിതൊന്നും കണ്ടിട്ടില്ല. കണ്ടിരുന്നേല്‍ കുണ്ഠിതനായേനെ. മലയാളത്തെ എങ്ങനെപിടിച്ചു കെട്ടിയാലും ഗുരുത്ത്വമില്ലാത്തെ പിള്ളേരെപോലെയുള്ള ഈ തുള്ളിക്കളികണ്ട്.

മിന്നൂ നീ പറഞ്ഞതാ അതിന്റെ സത്യം. അപ്പൊ നിനക്കും സമയമായി. വീട്ടിലറിയിക്കട്ടെ ഞാന്‍:)

-സുല്‍

ഏറനാടന്‍ said...

നല്ല തീം, ആധുനിക കവിതയില്‍ നിന്നും വ്യത്യസ്തമായ അവതരണ ശൈലി. സുല്ലേ ഉദ്യമത്തിന്‌ സുല്ലിടാതെ സപര്യ തുടരുക...

Anonymous said...

ഞാനവള്‍ക്കാരുമല്ലാതിരുന്നിട്ടും അവള്‍,
എനിക്കേകീ നല്‍-പ്രതീക്ഷകള്‍.
അവള്‍ തൂകും മധുരമന്ദസ്മിതം
എന്‍ ഹൃത്തിലെന്നും തുറന്നൂ നല്‍-പാതകള്‍.

സുല്ലേ.. സു ചേച്ചി ചോദിച്ചു അവളാരെന്ന്..
ഉത്തരം പ്രീയ പത്നി.
പീലിക്കുട്ടി പറഞ്ഞു ലവ്വെന്ന്. എന്നാല്‍ മുകളില്‍ കൊടുത്ത വരികളെന്തിന്?
“ഞാനവള്‍ക്കാരുമല്ലാതിരിന്നിട്ടും..?
ഇതു കല്യാണത്തിന് മുമ്പാണൊ? അതൊ ഒരു മൂന്നാമത്തെ പാര്‍ട്ടിയാണൊ?
കവിത ഇനിയും വളരാനുണ്ട്.
സ്നേഹത്തോടെ
രാജു

സുല്‍ |Sul said...

ഏറനാടാ വന്നതിലും കണ്ടതിലും നന്നി. എന്നാലും അത്രെം വേണ്ടായിരുന്നു. :)

രാജുചേട്ടാ :) അതിപ്പോഴാ നോക്കിയെ. ഞാന്‍ എന്തെ അങ്ങിനെ എഴുതിയെ. തകര്‍ന്നടിഞ്ഞതിന്റെ ഓര്‍മ്മയില്‍ നിന്നും മുകിതി ലഭിചിട്ടില്ലായിരുന്നു അന്ന്. “അവള്‍ എനിക്കാരുമല്ലാതിരുന്നിട്ടും...“ ഒഹ് അത്ര വേണ്ട ല്ലെ. നന്ദിയുണ്ട്.

-സുല്‍