Sunday, November 05, 2006

കടലകന്നുപോയ്

കടലകന്നുപോയ്
നടന്ന വഴികളും,
ചിത്തം മാത്രമുണ്ട്
മാറാത്ത ചിത്തഭ്രമവും.

8 comments:

സുല്‍ |Sul said...

കടലകന്നുപോയ് നടന്ന വഴികളും

ഇതൊരുവരിക്കവിതയൊ രണ്ടുവരിയൊ? അതൊ മിനിമലിസം/മാക്സിമലിസം? (കൈപ്പള്ളിയോടു ചോദിക്കണം) ഏതായാലും ഇതിവിടെയുണ്ട്; നിങ്ങള്‍ക്കായി.

-സുല്‍

Rasheed Chalil said...

സുല്‍ നന്നായി... കാലത്തിന്റെ തേരോട്ടത്തില്‍ എല്ലാം കഴ്ചകള്‍ മാത്രമാതിരിക്കട്ടേ.

Abdu said...

വരികളുടെ എണ്ണത്തില്‍ കാര്യമില്ല, അതീ കാലത്തിന്റേതാണ്, എല്ലാം ചെറ്റുതായിക്കൊണ്ടിരിക്കുന്നു, കൂടെ കലയും കവിതയും,

നന്നായിരിക്കുന്നു, നല്ല വരികള്‍

മുസ്തഫ|musthapha said...

നന്നായിരിക്കുന്നു സുല്‍!

24 മണിക്കൂറും തുറന്ന് വെച്ച ഫാര്‍മസിയൊന്നുമില്ലേ അടുത്ത് :)

Adithyan said...

കല്ല്യാണം കഴിച്ചാല്‍ ഭ്രാന്ത് മാറുമെന്ന് കേട്ടിട്ടുണ്ട്. (സര്‍ഗ്ഗം മനോജ് കെ ജയന്‍ ഫെയിം). അതേ പോലെ സുല്ലിനോട് ആരേലും പറഞ്ഞോ ബ്ലോഗ് എഴുതിയാല്‍ ഈപ്പറഞ്ഞ ഭ്രമം മാറുമെന്ന്?

(നില്‍ക്കാന്‍ നേരമില്ല, ഓടട്ടെ)

thoufi | തൗഫി said...

ബ്ലോഗില്‍ വന്നതിനു ശേഷമാണോ
സുല്ലെ,ഈ സൂക്കേട്‌ തൊടങ്ങീത്‌?
ഏതായാലും നന്നായിട്ടുണ്ട്‌ ട്ടൊ

സുല്‍ |Sul said...

ഇത്തിരീ :) എന്നാ അങ്ങനെയാവട്ടെ! (മനസ്സിലായില്ല എന്താണ് ഉദ്ദ്യേശമെന്ന്)

ഇടങ്ങള്‍ :) നന്ദി. എല്ലാം ചെറുതാവട്ടെ. ചെറുതായിക്കൊണ്ടേയിരിക്കട്ടെ.

അഗ്രു :) അതല്‍പ്പം കഠിനമായല്ലോ?

ആദി :) നിന്റെ കൃതിവായിച്ചതില്പിന്നെയാണ് ഈ പ്രശ്നം. ഒന്നു പരികൃതമാക്കാമോ?

മിന്നു :) നിനക്കറിയാലോ. ഞാനന്നു പറഞ്ഞില്ലെ ആദിയെപ്പറ്റി. ചോദിച്ചാല്‍ ഒന്നു പറഞ്ഞോളുട്ടൊ.

എല്ലാവര്‍ക്കും ശുക്രന്‍.:)

-സുല്‍

വല്യമ്മായി said...

ഇതധികം വെച്ചോണ്ടിരിക്കേണട.വേഗം പോയി ഡോക്റ്ററെ കാണൂ.നല്ല ചിന്ത സുല്‍