അരക്കൊല്ല പരീക്ഷ കഴിഞ്ഞു, കൃസ്തുമസ് അവധിയും കഴിഞ്ഞു. സ്കൂളുകള്‍ അവധിയുടെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റു. ഇനിയിപ്പൊ പരീക്ഷാ ഉത്തരകടലാസുകളുടെ കാലം. മാര്‍ക്കുകള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്ന നേരം. റാങ്കുകള്‍ മാറി മറിഞ്ഞു വരും (ഗ്രേഡിംഗ് സിസ്റ്റം നിലവിലില്ലാത്ത പഴയ കാലം).
ഓരൊരുത്തരും കയ്യില്‍ കിട്ടിയ ഉത്തരക്കടലാസിലെ മാര്‍ക്കുകള്‍ കൂട്ടി നോക്കി, മാഷ് കൂട്ടിയെഴുതിയത് ശരിയാണൊ എന്നു തിരയുന്നു. മാഷ് മാര്‍ക്കുകള്‍ കൂട്ടുമ്പോള്‍ വിട്ടുപോയ കാല് മാര്‍ക്കുകള്‍ക്കും അര മാര്ക്കുകള്ക്കുമായി കുട്ടികള്‍ കിട്ടുണ്ണിമാഷുടെ അടുത്ത് വട്ടം കൂടി മാര്‍ക്കുകള്‍ കൂട്ടിയെഴുതിക്കുന്നു. റാങ്കുകള്‍ പിന്നെയും മാറിമറിയുന്നു.
ഇതിലൊന്നും വലിയ താല്പര്യമില്ലാതെ, എത്ര കൂട്ടിയെഴുതിയാലും എല്ലാവിഷയവും പാസ്സാകുകപോലുമില്ലെന്ന അറിവില്‍, പിന്നിലെ ബഞ്ചിലെ വില്ലന്മാര് ഇസ്മായിലിനു ചുറ്റും കൂടിയിരിക്കുകയാണ്. അവരുടെയെല്ലാം കണ്ണുകള്‍ ഇസ്മയിലിന്റെ കയ്യിലെ പൈസയിലേക്കും.
'ടാ ഇതെന്താ?'
'വീട്ടീന്നു കൊണ്ടന്നതാ പൈസ?'
'നിന്ക്കെന്തിനാ മാഷ് പൈസന്നേ?'
'ഏറ്റം കൂടുതല്‍ മാര്‍ക്ക് കിട്ട്യോര്ക്ക് പോലുല്ല പൈസ'
'വിജയേട്ടന്റെ കടേന്ന് സര്‍ബത്തും കപ്പലണ്ടിം വാങ്ങിത്തരണം ഇന്ന് നീ'
പലതരം ചോദ്യങ്ങളും ഊഹാപോഹങ്ങളും. കിട്ടുണ്ണിമാഷ് എന്തിനാ ഉത്തരക്കടലാസിനോപ്പം ഇസ്മായിലിന് പൈസകൊടുത്തതെന്നറിയാതെ എല്ലാര്ക്കും ആകാംക്ഷ.
ഇസ്മായിലാണേല് ഒന്നും പറയുന്നുമില്ല. അണ്ടിപോയ അണ്ണാനെപ്പോലെ, പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഇരിക്കുകയാണ് സാക്ഷാല്‍ ഇസ്മായില്‍. അവസാനം ഇസ്മായില്‍ തന്റെ ഉത്തരക്കടലാസ് തുറന്നു. അതിലെ അവസാന വാചകം കൂട്ടുകാര്‍ക്കു കാണിച്ചു കൊടുത്തു.
'മാഷെ, അന്‍പത് രൂപ ഇതില്‍ വെക്കുന്നു. മാഷിടുന്ന ഓരോ മാര്‍ക്കിനും ഒരു രൂപാവച്ച്'
അതിന്റെ ബാക്കിയാ ഈ നാല്പതു രൂപ, മാഷ് തിരിച്ചു തന്നത്.
Sunday, January 07, 2007
Subscribe to:
Post Comments (Atom)
27 comments:
"അരക്കൊല്ല പരീക്ഷ" കഴിഞ്ഞു. ഉത്തരക്കടലാസുമായി കിട്ടുണ്ണിമാഷ് വന്നിരിക്കുന്നു.
എല്ലാരും വാങ്ങിക്കോ.
-സുല്‍
ഹഹഹ... അതു സൂപ്പര്‍... ശരിക്കും രസിച്ചു... മാര്‍ക്കിടലും ബാക്കി കൊടുക്കലും :)
ഠും...ഠിം...ഠും...ഠ്...ഠേ...ഠോ
അഗ്രജാ, ഇതു തേങ്ങയെറിഞ്ഞതോ അതൊ കുലുങ്ങിച്ചിരിച്ച് കയ്യില്‍നിന്ന് ഊര്‍ന്ന് വീണുരുണ്ടുപോയ ശബ്ദമോ? ‘ഠും...ഠിം...ഠും...ഠ്...ഠേ...ഠോ‘
-സുല്‍
കിട്ടുണ്ണിമാഷുക്ക് കിട്ടേണ്ടതും കിട്ടി, കുട്ട്യോള്‍ക്ക് കിട്ടേണ്ട മാര്‍ക്കും കിട്ടീ..
കൊള്ളാല്ലോ സുല്‍.. ഈപ്പണി വല്യ ക്ലാസുകളിലും നടക്കൂല്ലോ അല്ലേ..
കിട്ടുണ്ണി മാഷിനെ വല്ല സ്വാശ്രയ കോളേജിലും പ്രിന്‍സിപ്പാള്‍ ആക്കിയാല്‍ സംഗതി ഉഗ്രന്‍.. അവിടെയെല്ലാം..??
കൃഷ് | krish
എനിക്കാണെങ്കില്‍ അന്‍പതില്‍ അന്‍പതും കിട്ടിയേനെ..എന്ത്-ബാക്കി കാശ്.
അടിപൊളി, കലക്കി സുല്‍..
വിണ്ടും വിണ്ടും എഴുതുക
സുല്‍..നന്നായി ഇഷ്ടപ്പെട്ടു ഈ ഇടിവെട്ടു നര്‍മം. ആഴ്ച്ചകളായി മനസ്സിനെ ബാധിച്ചിരുന്ന അന്താരാഷ്ട്ര ടെന്‍ഷനുകള്‍ നീങ്ങിക്കിട്ടി....:-)
ഹ ഹ ഹ .... കിട്ടുണ്ണി മാഷ് കൊള്ളാല്ലോ സുല്ലേ.
ഓടോ : അല്ല അഗ്രജാ ഇത് എന്താ...
ഠും...ഠിം...ഠും...ഠ്...ഠേ...ഠോ
അപ്പൊ അരക്കൊല്ല പരീക്ഷക്കെല്ലാവര്ക്കും പത്തുമാര്‍ക്കു കിട്ടിയല്ലോ. സന്തോഷായി.
അഗ്രു :)
ഏറനാടന്‍ :)
ക്രിഷ് :)
സാന്‍ഡോസ് :)
ബാലേട്ടന് :)
സാരംഗി :)
ഇത്തിരി :)
വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.
-സുല്‍
പാവം കിട്ടുണ്ണിമാഷ്.
അതെ സു. ആ ചെക്കന് ഒന്നു ആഞ്ഞു പഠിക്കുവാരുന്നെങ്കില് കിട്ടുണ്ണിമാഷിന് പുട്ടടിക്കാനുള്ളതെങ്കിലും തടഞ്ഞേനെ.
-സുല്‍
ഹ സുല്ലേ .. (ഈ വിളി കേട്ടിട്ട് സുരേഷ് ഗോപി വിളിക്കുന്ന പോലെ തോന്നുന്നുണ്ടോ .. ഇല്ലെങ്കില്‍ ക്ഷമിച്ചേക്കണേ..)
ആയ കാലത്ത് വല്ല മാഷും ആയാ മതിയാരുന്നു. ഇതെന്താ നേരത്തേ പറയാഞ്ഞേ ...
കലക്കീട്ടുണ്ട് ട്ടോ..
ഹഹഹ... തമനുവിന്റെ സുരേഷ് ഗോപി സറ്റൈല്‍ ‘ഹ സുല്ലേ’ വിളി കേട്ട്... ഞാനത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിച്ച് നോക്കി... അടുത്ത് ആരുമില്ലാതിരുന്നത് നന്നായി, അല്ല ഇനിയിപ്പോ ആരെങ്കിലും ഉണ്ടെങ്കിലും കുഴപ്പമില്ല... ഞാനുപയോഗിക്കുന്നത് close up അല്ലേ :)
തമനു ‘ഹ സുല്ലേ’ കമന്റ് സൂപ്പര്‍ :)
തമനു,
സുല്ലേ, സുല്ലേ എന്നു വിളിച്ച് തിരിഞ്ഞു നോക്കിയില്ലേല്‍ പുല്ലേ എന്നു വിളിക്കുന്ന കൂട്ടുകാരാണധികവും എനിക്ക്. അതില്‍ തമനുവിനേയും ചേര്‍ത്തു.
പിന്നെ തമനു ഇത് കണ്ടിട്ടില്ലെന്നു തോന്നുന്നു. ഒന്നു ചെക്കിക്കൊ.
-സുല്‍
സുല്ലിന്റെ പേരു ഇസ്മായില്‍ എന്നാണല്ലെ? ഇപ്പൊഴല്ലെ മനസിലായെ...
കലക്കി സുല്‍..
ഇത്തിരിവെട്ടം: ഓടോ : അല്ല അഗ്രജാ ഇത് എന്താ... ഠും...ഠിം...ഠും...ഠ്...ഠേ...ഠോ
അത് സുല്ല് പറഞ്ഞത് തന്നെ... ചിരിച്ചപ്പോ കയ്യീന്ന് വീണതാ... :)
അതും കലക്കീല്ലോ സുല്ലേ ... ഞാന്‍ കണ്ടില്ലായിരുന്നു. (പുതിയ കുട്ടിയായതിനാല്‍ എല്ലാം വായിച്ചു തീരാനൊക്കുന്നില്ല).
ഞാന്‍ സുല്ലെന്നേ വിളിക്കൂ .. അമ്മച്ചിയാണെ സത്യം.
പരീക്ഷയ്ക്കു വേണ്ടി പഠിച്ചതെല്ലാം
ഉപേക്ഷകൂടാതെ മറന്നുപോയി
മനസ്സിനുള്ളില്‍ കനിവുള്ള സാറേ
എനിക്ക് ഒരഞ്ചെട്ട് മാര്‍ക്കെങ്കിലും തന്നീടണേ....
(ആരെഴുതിയതാണെന്നറിയില്ല)
പണ്ടിതുപോലെ പത്താം ക്ലാസ് പരീക്ഷയുടെ വാല്വേഷന് ക്യാമ്പില്‍ വച്ച് ചാത്തുണ്ണി മാസ്റ്റര്‍ക്ക് ഉത്തരക്കടലാസ്സിനിടയീന്ന് കിട്ടിയതായി പറയപ്പെടുന്നത് രൂഭാ അഞ്ഞൂറ്.
ചുമ്മാ കിട്ടിയതല്ലേ, വേനലിന്റെ ചൂടൊക്കെ കാര്യമായിത്തന്നെ പരിഹരിച്ചുകളയാംന്ന് കരുതി അടുത്തു കണ്ട ഹോട്ടലില്‍ ജലസേചനത്തുനു കയറി, ചാത്തുണ്ണി മാഷ്.
നാനൂറ്റിമുപ്പത്താറിന്റെ ബില്ലടയ്ക്കാന്‍ പാത്രത്തിലെ ജീരകത്തിനിടയില് വച്ച് കൊടുത്തുവിട്ട പെടയ്ക്കുന്ന നൂറുരൂപാ നോട്ടഞ്ചും പോയ സ്പീഡില്‍ തിരിച്ചു വന്നപ്പൊഴും മാഷ് സ്വപ്നേപി കരുതിയിരുന്നില്ല കാശു തന്ന് മാര്ക്കിടീച്ച കന്നാലി കള്ളനോട്ടാണ് തന്നതെന്ന്!!
നല്ല മാര്‍ക്ക് കിട്ടാന്‍ ബോര്‍ഡ് തുടയ്കല്, കോമ്പോസിഷന്‍ ബുക്ക് ടീച്ചേഴ്സ് റൂമില്‍ കൊണ്ട് വയ്കല്‍, റ്റീച്ചര്‍ അമ്പലത്തില്‍ വരണ സമയം നോക്കി അമ്പലത്തില്‍ പോകല്‍, അങ്ങനെ എന്തൊക്കെ ചെയ്തിരിയ്കുന്നു!! ഈ മാര്‍ക്ക് ഒക്കെ കൊണ്ട് ഒരു ഗുണവുമില്ലാന്ന് ഇപ്പഴാ മനസ്സില്ലായേ സുല്ലേ.
(ഇക്കാസെ, ഇന്ത്യന്‍ കറന്‍സി കള്ളനോട്ട് മുഴുവന്‍ പാക്കിസ്ഥാനിലാ അടിയ്കണേ എന്ന് ഈയ്യിടയായി ഞാന്‍ അറിഞ്ഞു.നല്ല ഒറിജിനല്‍ ഡ്യൂപ്ലി)
ടാസുല്ലേ... നീ തന്നെയാണോ ഈ ചിരിക്കുന്നവന് (സ്മൈല്‍ ...) സംഗതി കൊള്ളാം
മാഷ് കൊള്ളലൊ സുല്ലെ
ഇട്ടികുട്ടീ :) നന്ദി. അതു ഞാനല്ലട്ടോ.
അരീക്കോടന്‍ :) നന്ദി
സു :) നന്ദി
തമനു :) അപ്പൊ എല്ലാം പറഞ്ഞപോലെ.
സജിത് :) നന്ദി
ഇക്കാസെ :) ഇതെല്ലാം ഇങനെ തുറന്നു പറയാമോ? ഒരു പോസ്റ്റ് നഷ്ടപ്പെടുത്തി. ഉം സാരല്യ.
അതുല്യ :) നന്ദി ട്ടോ
വിചാരം :) അതു ഞാനല്ല.
രാജേഷ് :) സ്വാഗതം. നന്ദി.
-സുല്‍
സുല്ലേ,
അല്ലപിന്നെ!
മാഷും പീള്ളേരുമാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
കണക്ക് കണക്കായിരിക്കണം.
പടിപ്പുരേ,
കാലം കുറെയായല്ലോ ഈവഴി. എവിടെയായിരുന്നു?
-സുല്‍
Post a Comment