Wednesday, January 31, 2007

ഒരു ആക്രാന്ത ചിരി


പാച്ചുവിന്റെ ചമ്മിയ ചിരികണ്ടല്ലോ എല്ലാരും അഗ്രജന്റെ ചുറ്റുവട്ടത്തില്‍. ഇനി അഗ്രജന് പായസം കിട്ടിയപ്പോഴുള്ള ആക്രാന്ത ചിരി കണ്ടോളു.

15 comments:

Sul | സുല്‍ said...

പാച്ചുവിന്റെ ചമ്മിയ ചിരികണ്ടല്ലോ എല്ലാരും അഗ്രജന്റെ ചുറ്റുവട്ടത്തില്‍. ഇനി അഗ്രജന് പായസം കിട്ടിയപ്പോഴുള്ള ആക്രാന്ത ചിരി കണ്ടോളു.

"ഒരു ആക്രാന്ത ചിരി" പുതിയ പോസ്റ്റ്

-സുല്‍

indiaheritage said...

അങ്ങനെ അഗ്രജനേ കണ്ടു,
എന്നാലും ഇത്ര ചെറിയ ക പ്പിലാണൊ പായസം കൊടുക്കുന്നത്‌?

Sul | സുല്‍ said...

അതു വീട്ടീന്നിറങ്ങാന്നേരം രണ്ടാമത് ചോദിച്ചപ്പോള്‍ കൊടുത്തതല്ലേ എന്റെ ഹെരിറ്റേജേ. അല്ലെങ്കില്‍ അത് ഊണിനോടൊപ്പമല്ലേ കാണുക. ഊണിനോടൊപ്പം കഴിക്കുന്നതിനെ അക്രജന്റെ ആക്രാന്തം എന്നു പറയാനാവില്ലാലൊ. എഹ്?

-സുല്‍

തമനു said...

ഠേ .....

സുല്ലിന്റെ പോസ്റ്റിനൊരു തേങ്ങ എന്റെ സ്വപ്നമായിരുന്നു.

ഇതു അലക്കി പോളിച്ചൂ. അഗ്രജന്റെ മാനം ഇന്നത്തെ ഷിപ്പില്‍ തന്നെ കേറ്റി അയക്കാനുള്ള ഏര്‍പ്പാട്‌ ചെയ്തിട്ടുണ്ട്‌.

Aravind said...

എന്തരിത് തമനൂസ്?? മൂന്നാമത് വന്നിട്ടാ തേങ്ങയേറ്?

അഗ്രജന്റെ ആക്രാന്തചിരിയാണോ ഇത്?
ഏയ്.........
ഇത് കുതിരവട്ടം പപ്പു, സര്‍ഫ് കലക്കിയ ചായ ഒരു കപ്പ് കുടിച്ചിട്ട് ചിരിക്കണ ചിരിയല്ലേ :-)

അഗ്രജന്‍ said...

ആ ‘പായസം’ കുടിച്ചിട്ട്... ‘ഇതാണോഡേയ് പായസ്സം’ എന്ന് ചോദിക്കുകയായിരുന്നു. നമ്മുടെ ഒരു മാന്യവായനക്കാരനല്ലേ എന്ന് കരുതി അത് ചിരിച്ചോണ്ട് ചോദിക്കാന്‍ ശ്രമിച്ചതാ... പക്ഷെ, കഴിഞ്ഞില്ല... മനസ്സിലുള്ളത് മുഖത്ത് പ്രതിഫലിക്കും എന്നാണല്ലോ.

സുല്ലേ... നിന്‍റെ ‘അഴകൊഴമ്പന്‍‘ ബിരിയാണിയുടെ പടം നിന്‍റെ അഭ്യാര്‍ത്ഥന മാനിച്ച് ഇവിടെ ഇടാതിരുന്ന എന്നോട് തന്നെ വേണമായിരുന്നു ഈ ചതി അല്ലേ :))

ഒ.ടോ: ആരെങ്കിലും രണ്ട് പാസ്പോര്‍ട്ടുമായി നാളെ സ്റ്റേഷന്‍ വരെ ഒന്നു വരേണ്ടി വരും. ഇന്ന് പോണ പോക്കില്‍ ഇവനെ ഞാന്‍ തട്ടും :))

അരീക്കോടന്‍ said...

കലക്കി സുല്ലേ ഈ പാര

sandoz said...

സുല്ലേ-സത്യം പറ.....എന്താ ആ കോപ്പയില്‍.പായസം കുടിക്കണ ഒരു 'മോന്ത' അല്ലല്ലോ കാണുന്നത്‌.

അതോ 'ആക്രാംബുലിസ'ത്തിന്റെ സൈഡ്‌ എഫെക്റ്റോ.

അങ്ങനെ അഗ്രജന്റെ 'ഫോട്ടം' കണ്ടു.

കുട്ടിച്ചാത്തന്‍ said...

സുല്‍ ചേട്ടാ: ഇതിവിടെയിട്ടതു നന്നായി. ഇനി അടുത്ത മീറ്റിനുവല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്യുമ്പോള്‍ സൂക്ഷിച്ചോളാം....

സു | Su said...

അതു കലക്കി. ഇനി അഗ്രജന്‍, തക്കം നോക്കി, സുല്ലിന്റെ ഫോട്ടോ ഇടും.

എന്നാലും പായസം. :( ഇത്രേം ആള്‍ക്കാര്‍ ഇവിടെയുള്ളപ്പോ അഗ്രജനു മാത്രം കൊടുത്തു.

കൃഷ്‌ | krish said...

കപ്പിനകത്ത്‌ തേങ്ങ മുഴുവനായി ഇടാന്‍ പറ്റാത്തുകൊണ്ട്‌ ഒരു മച്ചിങ്ങ ഇട്ടു കൊടുത്തു.. അതുകണ്ട അഗ്രു.. " ഹോ..ഇതിനകത്തും സുല്ലോ.. എന്റെ സുല്ലേ.."

കൃഷ്‌ | krish

ബിന്ദു said...

ഇതു നവരസങ്ങളില്‍ ഒന്നാണ്, പക്ഷെ ആക്രാന്തം അല്ല.:)

Inji Pennu said...

ഈശ്വരാ, ഈ സുല്‍ മാഷിന്റെ വീട്ടില്‍ വന്നാ സൂക്ഷിക്കണമല്ലൊ. ഇങ്ങിനെ ഓരോന്ന് കഴിക്കാന്‍ തന്നിട്ട് അതിന്റെ ഫോട്ടോ എടുത്തു വെക്കുമല്ല്യൊ? അതു ശരി! വാര്‍ണിങ്ങിന് നന്ദി:)

അഗ്രജന്‍ said...

എല്ലാരും കണ്ട് കഴിഞ്ഞ് എന്നെ അടക്കം ചെയ്യാനെടുക്കുമ്പോള്‍ ഒന്ന് പറയണേ... എനിക്കൊന്ന് പൊട്ടിക്കരയാനാ.

Sul | സുല്‍ said...

അക്രജന്റെ ആക്രാന്ത ചിരി കാണാന്‍ വന്നവര്‍ക്കും അക്രജനിട്ട് ഒന്ന് തോണ്ടിയവര്‍ക്കും അക്രജനോട് സഹതപിചവര്‍ക്കും എല്ലാര്‍ക്കും അക്രജന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.

ഇന്ത്യഹെരിറ്റെജ് :)
തമനു :)
അരവിന്ദ് :)
അഗ്രു :)
അരീക്കോടാ :)
സാന്‍ഡോസ് :)
മി. കു.ചാത്താ :)
സു :)
കൃഷ് :)
ബിന്ദു :)
ഇഞ്ചി:)

അഗ്രു :) നിന്നെ അടക്കി. കരയു മകനേ കരയൂ. പൊട്ടി പൊട്ടി കരയൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

-സുല്‍