Monday, January 15, 2007

ഇഡിയറ്റിന്റെ നാനാര്‍ത്ഥങ്ങള്‍

ജബ്ബാര്‍, കാണാന്‍ കൊള്ളാവുന്ന സുന്ദരകുട്ടപ്പനും സല്‍സ്വഭാവിയും ഞങ്ങളുടെ ഇടയിലെ പഠിപ്പിസ്റ്റുമാണ്‌. ഒരു പഴയകാല ഹാജ്യാരുടെ മകനായ ഇദ്ദേഹം ഇതുപോലെ ആയില്ലെങ്കിലെ അല്‍ഭുതമുള്ളൂ.

ജംബു എന്നു ഞങ്ങള്‍ വിളിക്കുന്ന ജബ്ബാര്‍ രസതന്ത്രത്തില്‍ ബിരുദമെടുക്കാന്‍ അരയും തലയും മുറുക്കിയിറങ്ങീറ്റിത്‌ മൂന്നാം കൊല്ലം. ഇത്തരുണത്തിലാണ്‌ അയല്വീട്ടിലെ സെയ്തുക്കാന്റെ മോള്‌ ഷംല, ഗല്ഫിലെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍ പാസ്സായി, ഗള്‍ഫിലെ പഠിപ്പിനേക്കാള്‍ ഉത്തമം നാട്ടിലെ പഠിപ്പാണെന്ന തിരിച്ചറിവില്‍ നാട്ടില്‍ വരികയും പ്രീ-ഡിഗ്രീ പഠിക്കാന്‍ എസ്‌ എന്‍ നാട്ടികയില്‍ അഡ്മിറ്റാവുകയും ചെയ്തത്‌.

കൈനിറയെ പണമുള്ള സെയ്തുക്ക മോള്‍ക്ക്‌ വേണ്ടി സെക്കന്റ്‌ ഗ്രൂപ്‌ തന്നെ വാങ്ങിക്കൊടുത്തു. രസതന്ത്രത്തിനു രസം പോരാതെയും ഊര്‍ജ്ജതന്ത്രത്തില്‍ തന്റെ തന്ത്രങ്ങളൊന്നും ഫലിക്കതെയും വന്നപ്പോള്‍, ട്യൂഷ്യന്‍ വേണമെന്ന നിര്‍ബന്ധത്തിനു വഴങ്ങി, സെയ്തുക്ക ട്യൂഷ്യനൊരാളെ കണ്ടു പിടിച്ചു. തന്റെ സോള്‍ ഗഡിയായ പരീതാജിന്റെ മോന്‍ ജബ്ബാര്‍. അങ്ങനെയാണ്‌ ഷംല, ജബ്ബാറിന്റെ വീട്ടിലെത്തുന്നത്‌.

എല്ലാകാര്യത്തിലും ഡീസന്റ്‌ ആയ ജബ്ബാര്‍, പെങ്കുട്ടികളുടെ കാര്യത്തില്‍ എക്സ്റ്റ്രാ ഡീസന്റ്‌ ആയിരുന്നു. തന്റെ ശിഷ്യയെ കയ്യില്‍ കിട്ടുന്ന അല്‍പസമയത്തിനുള്ളില്‍ അധികം അറിവ്‌ പകര്‍ന്നു നല്‍കാനുള്ള ത്വര, ശിഷ്യയുടെ കയ്യിലിരിപ്പിന്റെ ഫലമായി നടക്കാതെ പോകാറാണ്‌ പതിവ്‌. പുസ്തകവും തുറന്നു പിടിച്ച്‌ തന്റെ മുഖത്തേക്ക്‌ കണ്ണിമക്കാതെ നോക്കിയിരിക്കുന്ന ശിഷ്യയെ നേരിടാനാവാതെ, ജംബു സദാസമയം പുസ്തകത്തില്‍ തന്നെ നോക്കിയിരുന്നു.

ദിനം പോകെപ്പോകെ കസേരകള്‍ തമ്മിലുള്ള അകലം ക്രമാതീതമായി കുറഞ്ഞു വരുന്നതറിഞ്ഞ്‌ ജബ്ബാറിനാധിയായി. അടുത്തുകൊണ്ടിരിക്കുന്ന അപകടത്തെ മണത്തറിഞ്ഞ ജബ്ബാര്‍ ഒഴിഞ്ഞ കോണുകളിലേക്ക്‌ തന്റെ കസേര മാറ്റിക്കൊണ്ടേയിരുന്നു.

ഈ കസേരകളി മടുത്തപ്പോള്‍, ജബ്ബാര്‍ ചെയ്യുന്ന കാല്‍ക്കുലേഷന്‍സ്‌ കാണാനെന്നമട്ടില്‍ കരതല സ്പര്‍ശനങ്ങളുടെ പുതിയ അദ്ധ്യായം തുറന്നു ശിഷ്യ. കാര്യമിത്രത്തോളമായപ്പോള്‍, തന്റെ മേശവലിച്ച്‌ മുറിയുടെ നടുവിലിട്ട്‌, ശിഷ്യയെപ്പിടിച്ച്‌ മേശയുടെ അപ്പുറത്തു പ്രതിഷ്ഠിച്ചു ജബ്ബാര്‍. ശിഷ്യക്കിത്‌ ഒരസുലഭാവസരമായിരുന്നെന്നു ജബ്ബാറിനി അറിയാനിരിക്കുന്നേയുള്ളൂ. അപ്പുറത്തിരിക്കുന്ന ശിഷ്യയുടെ കാലുകള്‍ തന്റെ കാലില്‍ ചിത്രം വരഞ്ഞ്‌ തുടങ്ങിയത്‌ ജബ്ബാറിന്റെ എല്ലാ കണ്ട്രോളും ഭേദിച്ചു. അവന്‍ ശിഷ്യയോടല്‍പം ചൂടായിതന്നെ ചോതിച്ചു.

"താനെന്തിനാ ഇങ്ങോട്ട്‌ വരുന്നത്‌. പഠിക്കാനോ പഠിപ്പിക്കാനൊ? അവിടെ ഒരു ഭാഗത്തിരുന്നാല്‍ മതി. ഇങ്ങടുത്ത്‌ വരേണ്ട."

ഇതു കേട്ടതും ചാടിയെഴുന്നേറ്റ ശിഷ്യ, തന്റെ ഗുരുവിനെ ക്രൂദ്ധമായൊന്നു നോക്കി, മേശയില്‍ വച്ചിരുന്ന പുസ്തകമെല്ലാം എടുത്തടക്കിപ്പിടിച്ച്‌, ഗുരുവിനു മറുപടി കൊടുത്തു.

“ഇടിയറ്റ്‌“ വാതില്‍ വലിച്ചടച്ച്‌ അവള്‍ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചു.

(അവളെന്തിനാ എന്നെ ഇടിയേറ്റ്ന്ന് വിളിച്ചതെന്ന് ജബ്ബാര്‍ ഞങ്ങളോട്‌ ചോദിച്ചപ്പോഴാണ്‌ കഥമുഴുവനായി അറിയുന്നത്‌.)

28 comments:

Sul | സുല്‍ said...

"ഇഡിയറ്റിന്റെ നാനാര്‍ത്ഥങ്ങള്‍" പഠിക്കേണ്ടവര്‍ക്ക് ശിഷ്യപ്പെടാം.

പുതിയ പോസ്റ്റ്.

-സുല്‍

ഇത്തിരിവെട്ടം|Ithiri said...

ഈ സുല്ലിന്റെ ഓരോ കാട്ടിക്കൂട്ടലേയ്... ഉം... ഇങ്ങനേയും ആവാം അല്ലേ ?

ഇത് തേങ്ങയാണോ... ?

അരവിന്ദ് :: aravind said...

കാണാന്‍ കൊള്ളാവുന്ന സുന്ദരകുട്ടപ്പനും ...കാണാന്‍ കൊള്ളാത്ത സുന്ദരകുട്ടപ്പന്മാരുണ്ടോ?

കുട്ടപ്പന്റെ മകന്‍ സുന്ദരന്‍ കാണുമായിരിക്കും അല്യോ? :-))

കഥ കലക്കി...:-) സൂപ്പര്‍ ശൈലി സുല്ലേ :-)

ikkaas|ഇക്കാസ് said...

പാവം ചെക്കന്‍!!
പെണ്ണ് രണ്ടീസം കൂടി പഠിക്കാന്‍ വന്നെങ്കി ജംബു സുല്ലിട്ട് പോയേനെ സുല്ലേ...

ittimalu said...

സുല്ലേ :)....

Anonymous said...

അന്ന്‌ സുല്ലിന്റെ കൈയ്യില്‍ തേങ്ങ ഇല്ലായിരുന്നോ..... ജബ്ബാറിന്റെ തലമണ്ടയ്ക്കടിക്കാന്‍..

കഷ്ടം തന്നെ ... യെവനൊക്കെ പിന്നെന്തിനാ ട്യൂഷന്‍ പഠിപ്പിക്കാന്‍ പോകുന്നേ ...

sandoz said...

സുല്ലേ,
ഈ സൈസ്‌ സാധനം ഇനീം ഉണ്ടോ നാട്ടില്‍.ആ പെണ്ണു വിളിച്ചത്‌ കറക്ടാ.ഇഡിയറ്റ്‌..ഫൂള്‍..[ആ പെങ്കൊച്ചിനു വേറെ ട്യൂഷന്‍ സാറെ കിട്ടിയോ ആവോ..ഒന്നന്നേഷിച്ച്‌ പറയണേ.]

Anonymous said...

ഷംല അതോടെ ആ പണിക്ക്‌ സുല്ലിട്ടോ? അതോ?!

കുറുമാന്‍ said...

ഇങ്ങനേം മനുഷ്യനോ - ഛായ്......ഇഡിയറ്റ് :(

സു | Su said...

അല്ല, അവളെന്തിനാ ഇഡിയറ്റ് എന്ന് വിളിച്ചത്? ;)

sandoz said...

സു-വിനു മനസ്സിലായില്ലെ.മാഷിനോട്‌ പെങ്കൊച്ച്‌ ഭഗവത്‌ ഗീതയിലെ ഒരു സംശയം ചോദിച്ചു.അതു പറഞ്ഞു കൊടുക്കാത്തതു കൊണ്ടാണു ഇഡിയറ്റ്‌ എന്ന് വിളിച്ചത്‌.സുല്‍-ഇക്കാര്യങ്ങള്‍ എന്താ വിശദമാക്കാതിരുന്നത്‌.

Anonymous said...

ശിഷ്യയുടെ കുരുത്തക്കേട്....ഷീ ഈസ് ദ റീയല്‍ ഇഡിയറ്റ്! വിവരണം നന്നാ‍ായി.

അതുല്യ said...

അവളു വല്ല ബധിര മൂക അന്ധയെങ്ങാനുമാണോ ആവോ?

സതീശ് മാക്കോത്ത് | sathees makkoth said...

പെണ്ണ് എണീറ്റ് പോയത് ഭാഗ്യം !!!

കരീം മാഷ്‌ said...

അപ്പുറത്തിരിക്കുന്ന ശിഷ്യയുടെ കാലുകള്‍ ജബ്ബാരിന്റെ കാലില്‍ ചിത്രം വരഞ്ഞപ്പോള്‍ ആ കാലില്‍ നിറയെ അഴുക്കു കണ്ടു.
അവള്‍ വിളിച്ചു “ഇടിയറ്റ് ഒരു വൃത്തിയും ഇല്ല”

Anonymous said...

ഇവനെയൊക്കെ എന്തിനു കൊള്ളാം പഠിപ്പിക്കാനല്ലാതെ.എന്നു കരുതിയിട്ടാവും ഇഡ്ഡിയറ്റ് എന്നു ബഹുമാനിച്ചു വിളിച്ചത്.
ഇങ്ങിനെയൊക്കെയണൊ ഗള്‍ഫിലെ ട്യുഷന്‍. ഞാന്‍ അബുദാബിയിലാണ്.

Sul | സുല്‍ said...

"ഇഡിയറ്റിന്റെ നാനാര്‍ത്ഥങ്ങള്‍" മനസ്സിലായല്ലൊ?

ഇത്തിരി :) കാട്ടിക്കൂട്ടലിലേക്കുള്ള തേങ്ങ ഉഗ്രുഗ്രന്‍.
അരവിന്ദ് :) അതൊരു തെറ്റുപറ്റിയതല്ലെ. ക്ഷമി.
ഇക്കാസ് :) ഈ സുല്ലുള്ളപ്പോ വേറെ സുല്ലെന്തിനാ.
ഇട്ടികുട്ടി :) നന്ദി
തമനു :) അതെന്ന്യാ ഞാനും ചോദിക്കുന്നെ.
സാന്‍ഡൊസ് :) അത്രെം വേണോ
ചേച്ചിയമ്മ :) നിര്‍ത്തിയില്ല.
കുറുമാന്‍ :) ഛെ. മോശം.
സു :) അതെന്നാ അവനും ചോദിച്ചത്.
അനോണീ :) സ്വാഗതം. ശരിയാ. നന്ദി.
അതുല്യ :) അവളു മിണ്ടും കേട്ടാ.
സതീശ് :) അതോടെ ആ ശല്യം കഴിഞ്ഞല്ലൊ.
കരീം മാഷ് :) അങ്ങനെയാവുമൊ? ജംബു ആയതുകൊണ്ട് ആവില്ല.
സഞ്ചാരി :) ഇതു നാടന്‍ ട്യൂഷനാ മാഷെ.

പിന്നെ വായിച്ച് കമെന്റാത്തവര്‍ക്കും നന്ദി.

-സുല്‍

Peelikkutty!!!!! said...

ജബ്ബാര്‍‌ സുല്ലാണെന്നും കസേരകള്‍ തമ്മിലുള്ള അകലം കൂടിയില്ലെന്നും എനിക്ക് മനസ്സിലായി :-)


വായനക്കാരിയുടെ സ്വാതന്ത്ര്യം!..(..മഷിയിട്ട് നോക്കിയാലൊന്നും എന്നെ കണ്ടുപിടിക്കാന്‍ പറ്റൂല്ല മാഷെ:)

അരീക്കോടന്‍ said...

സുല്ലേ....ഈ SN നാട്ടിക അത്യുല്‍പാദന വിത്തുകേന്ദ്രമാണല്ലേ???

Sul | സുല്‍ said...

"ഇഡിയറ്റിന്റെ നാനാര്‍ത്ഥങ്ങള്‍"

പീലിക്കുട്ട്യേ :) ഈ വിരട്ടലുകൊണ്ടൊന്നും സുല്ലിനെ സുല്ലിടീക്യാനൊക്കില്ല കേട്ടൊ :) ചുമ്മ.

അരീക്കോടാ :) സജ്നകഥ യെനിക്കും ഓര്‍മ്മയുണ്ട് കേട്ടൊ. എന്നിട്ടെന്തായി? വിത്തുല്പാദിപ്പിച്ചൊ?

-സുല്‍

Sona said...

സുല്ലെ...ആ ജബ്ബാറിനെ ഇഡിയറ്റ്ന്നു മാത്രം വിളിച്ചാല്‍ മതിയോ?!!!!

മുല്ലപ്പൂ || Mullappoo said...

നാനാര്‍ത്ഥങ്ങള്‍ കൊള്ളാം.

Sul | സുല്‍ said...

സോനാ :) ജബ്ബാറൊരു പാവമല്ലേ. അത്ര വേണോ?
മുല്ലപ്പു :) നന്ദി

പിന്നെ ഇതു വായിച്ച എല്ലാവര്‍ക്കും നന്ദി.

-സുല്‍

വിചാരം said...

ഇഡിയറ്റ് ..ഇഡിയറ്റ്..ഇഡിയറ്റ്..ഇഡിയറ്റ്..ഇഡിയറ്റ്..ഇഡിയറ്റ്..ഇഡിയറ്റ്..ഇഡിയറ്റ്..ഇഡിയറ്റ്..ഇഡിയറ്റ്..ഇഡിയറ്റ്..ഇഡിയറ്റ്... ഈ ജംബൊരു .. ആ... ??? എന്‍റെയീ കരിമോന്തവെച്ചൊരു പെണ്ണിനെ വലയിലാക്കാന്‍ പണ്ടെത്ര പാടുപ്പെട്ടുണ്ടന്നറിയോ.. എന്നിട്ടിപ്പോ ഒരു പെണ്ണിങ്ങോട്ടൊരുത്തനെ കയറിയൊന്ന് ... സുല്ലേ അവന്‍റെ നമ്പറുണ്ടോ കയ്യില്‍ എനിക്കവനോടരിസം തീരുന്നില്ല

അഗ്രജന്‍ said...

ഇഡിയറ്റ്... ഇഡിയറ്റ്... എന്ന് വിചാരം വിളിച്ചു കൂവുന്നത് കണ്ടിട്ട്, അവന്‍ ആരോടോ അടി കൂടുകയാണെന്ന് കരുതി വന്നപ്പഴാണ്... ഇതിവിടെ കിടക്കുന്നത് കണ്ടത്... ഇതത്യുഗ്രന്‍ സുല്ലേ... :)

രസികന്‍ വിവരണം... ജബ്ബാറിനെ പോലെയുള്ള ശുദ്ധമനസ്കര്‍ ഇഷ്ടം പോലെയുണ്ട് :)ഒ.ടോ: ഇതിന് വേവൊട്ടും കൂടിയിട്ടില്ലാ കേട്ടോ :))

വിശാല മനസ്കന്‍ said...

സതന്ത്രത്തിനു രസം പോരാതെയും ഊര്‍ജ്ജതന്ത്രത്തില്‍ തന്റെ തന്ത്രങ്ങളൊന്നും ഫലിക്കതെയും വന്നപ്പോള്‍...

ജബാറാള് കൊള്ളാലോ! നാട്ടുകാരുടെ കയ്യും അവനവന്റെ പുറവും ആയി നടക്കണ ടീമാല്ലേ??

പൊതുവാള് said...

സുല്ലേ,
ഇതിപ്പോഴാ വായിച്ചേ....
നന്നായിട്ടുണ്ട്.

Keg said...

hello
nannyittundu ketto

jOrj