Sunday, October 15, 2006

ഒരു കത്തും പിന്നെ ഞാനും.

സ്വഭാവ സാക്ഷിപത്രങ്ങളുടെ ഒരു ജൈത്രയാത്രയായിരുന്നു എന്റെ ജീവിതം. എല്ലാരും പറയും “സുല്‍ഫി നല്ല കുട്ടിയാണ്”. വീട്ടുകാര്‍ മുതല്‍ ടീചര്‍മാര്‍ തുടങ്ങി വാടാനപ്പള്ളി, തളിക്കുളം ദേശവാസികള്‍ക്കെല്ലാം ഞാന്‍ ഒരു നല്ലപ്പിള്ളയായി. ഇങ്ങനെയെല്ലാം ഇവരെക്കൊണ്ടു പറയിപ്പിക്കാ‍നും കാണുമല്ലോ ഒരു കാരണം. സാധാരണ കുട്ടികള്‍ കാണിക്കാറുള്ള വിക്രിതികളിലൊ, കളികളിലൊ ഒന്നും ഞാന്‍ പങ്കെടുക്കാറില്ല. നല്ല പേരങ്ങാനും വിസയും പാസ്പോര്‍ടും ഉണ്ടാക്കി കപ്പലേറിപ്പോയാലൊ. പിന്നെ പിടിച്ചാല്‍ കിട്ടില്ലല്ലൊ. നല്ലപിള്ള് ചമഞു വീട്ടില്‍ തന്നെ സ്വന്തമായ കളികളില്‍ കഴിചു കൂട്ടും. ഇതുമൂലം മറ്റുകുട്ടികളും എന്നെ ഒന്നു വേറിട്ടാണു കണ്ടിരുന്നത്. അതുമൂലം ആരുമായി അത്ര വലിയ ചങ്ങാത്തമൊന്നും ഇല്ലായിരുന്നു എനിക്ക്.

വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുകയാണ് “ഇവളുടെ മുഖമെന്താ കടന്നെല്ലു കുത്തിയപോലെ”. എന്നാലും ചോദിക്കാന്‍ പോയില്ല. പെണ്ണല്ലേ, എന്തേലും കാണും. എല്ലാം കഴിയുമ്പൊള്‍ വന്നു പറയും. കാത്തിരിക്കുക തന്നെ. ഇനി കേറി ചോദിച്ചു പോയാലൊ? പിന്നെ ഡിമാന്റ് കൂടും. അതു വേണ്ട. ഇതെല്ലാം മനസ്സിലാവാന്‍ പി എച് ഡി ഒന്നും എടുക്കേണ്ട ഒന്നു എകൊണൊമിക്സ് പഠിച്ചാ‍ല്‍ മതി.

ചായ മേശപ്പുറത്തെത്തിയപ്പോഴും മുഖത്തെ നീരു വറ്റിയിട്ടില്ല.
“നടക്കട്ടെ“ ഞാനും കരുതി.

“ഇക്കാക്ക് ഞാന്‍ ആരാ?” ഇതെന്തൊരു ചോദ്യം. കല്യാണം കഴിഞ്ഞു 5-6 മാസമാവും മുന്‍പ് ഇങ്ങനെയും ചോദിക്കുമൊ. അതും നാട്ടില്‍ ആ‍കെ മൊത്തം അരിചു പെറുക്കിയാല്‍ കിട്ടുന്ന ഏക “നല്ലവന്‍” ആയ എന്നോട്.

“എന്തെ? ഇപ്പൊ എന്തു പറ്റി?” എന്റെ മറുചോദ്യം.

“ആരാ ഞാന്‍?” - ഇവള്‍ ഇറങ്ങാനുള്ള പുറപ്പാടില്ല. ഇനി ഞാന്‍ വലിഞ്ഞു കേറണൊ?

“എന്താ കാര്യം അതു പറ. അല്ലാതെ നീ വെറുതെ...?” ഞാന്‍.

“ഞാനെന്തു പറയാനാ. ഓരോരുത്തരുടെ ഇഷ്ടം അല്ലെ” (എന്താ ആ കോര്‍ണര്‍ കിക്കിന്റെ ഒരു വശ്ശ്യത).

“നീ കാര്യം പറ പെണ്ണെ” ഞാന്‍ പിച് ഒന്നു താഴ്തി. (വീഴുമെങ്കില്‍ വീഴട്ടെ)

“ഞാന്‍ ഇന്നു ഇക്കാടെ ഒരു കത്തു വായിചു” - അവള്‍

“വീണെന്നു തോന്നുന്നു. അങ്ങനെ വഴിക്കു വാ” ആത്മഗതം. “അതിനെന്താ?” നാവ്ഗതം.

“ഇക്ക ഇങ്ങനെ ഒരാളാണെന്നു ഞാനെന്റ്റെ സ്വപ്നതില്‍ പോലും കരുതിയില്ല” - എന്റ്റുമ്മൊ ദേ വരുന്നു അടുത്തത്.

“ആ കത്തു ഞാന്‍ കീറി കളഞ്ഞു”. ഇപ്പൊ ഞാന്‍ ശരിക്കും ഞെട്ടി.

ഇതെന്താ എനിക്കു കിട്ടാതെപോയ എതെങ്കിലും പ്രേമലേഖനം? ഇവളുടെ കയ്യേല്‍ ആരാ നേരിട്ടു കൊണ്ടു വന്നു കൊടുത്തത്? എന്നാലും കൊടുത്ത ആള്‍ കൊള്ളാലൊ. പെണ്ണു കെട്ടി വര്‍ഷം പകുതി ആയി. എന്നിട്ടും ലൌ ലെറ്റര്‍. ശെശെ മോശം മോശം. ചായകുടി അത്ര മതി. ഇനി കാര്യമെന്തെന്നറിയണം. ആ കത്തൊന്നു കാണണമല്ലൊ. ഞാന്‍ പതുക്കെ അടുത്തുകൂടി.

“എന്തെ എന്നെ കാണിക്കാതെ കീറിക്കളഞ്ഞത്? എന്നിട്ടതെവിടെ?”

“അതെന്തിനാ ഇനി? ഇനിയും കാണണൊ?” - ങെ, കാണാനുള്ള കത്തൊ?

“അവിടെ കബോര്‍ഡില്‍ വചിരുന്നില്ലെ ഒരു കത്ത്, അത്, അതിനി കാണേണ്ട.” അവള്‍.

അയ്യൊ. അതൊ. എന്റെ ഞെട്ടല്‍ ഒരു വിറയലിലേക്കു കാല്‍ വെച്ചു തുടങ്ങി. ഇനി ഞാനിതെങ്ങനെ പറഞ്ഞു മനസ്സിലാക്കും. എന്റെ റബ്ബെ. ചതിചൊ? എന്റെ വിവാഹ ജീവിതം ഇനി എങ്ങനെ മുന്നോട്ടു പോകും. ഇനി ഇവള്‍ക്കെന്നോടുള്ള സമീപനം എങ്ങനെ. ഇത്രയും കാലം കാലു വളരു കൈ വളരു എന്നു നോക്കി കൊണ്ടു നടന്ന എന്റെ നല്‍(സല്‍)സ്വഭാവത്തിനു വിസയും പാസ്പോര്‍ട്ടും കിട്ടിയൊ? ഇതിനി കപ്പലിലൊ അതൊ ഫ്ലൈറ്റിലൊ കേറിപോയത്. ഒന്നു കാണാന്‍ പോലും പറ്റിയില്ല.

“അതെനിക്കുള്ള കത്തല്ല” ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു.

“പിന്നെ സുല്‍ഫിക്കര്‍ എന്നെഴുതിയ കത്ത് ഇക്കാടെ അല്ലാ‍തെ പിന്നെ...? “ അവള്‍ വിടാനുള്ള ഭാവമില്ല.

“ആ കീറികളഞ്ഞ കത്ത് എവിടെ”

“അതു ഞാന്‍ തരില്ല”

“എന്നാല്‍ എന്റെ പേരെഴുതിയ കവര്‍ എവിടെ?” എനിക്കു ബുദ്ധി വന്നു തുടങ്ങി. ഇനി ഓക്കെ.

“എനിക്കു കാണണം”

“എന്നാ വാ” - നേരെ പടിഞ്ഞാപുറത്തെ തെങ്ങിഞ്ചുവട്ടിലേക്ക്. അടിചുവാരിയ ചവറുകളുടെ കൂട്ടത്തില്‍ കുറെ കടലാസു കഷണങ്ങള്‍. അതില്‍ നിന്ന് ചുവപ്പും നീലയും അടയാളങ്ങള്‍ ഉള്ള പേപ്പറുകള്‍ അവള്‍ എടുത്തു തന്നു. ഞാന്‍ എല്ലാം ഒത്തു നോക്കി. അഡ്രസ്സു കാണുന്നില്ലല്ലൊ പടചോനെ. “സുല്‍ഫിക്ക” വരെ കിട്ടി. ഇനി ബാക്കി. വീണ്ടും എന്റെ സ്വന്തം നേത്ര്‌ത്വതില്‍ ഒരു തിരചില്‍. അതാവരുന്നു ഒരു തുണ്ടുകൂടി. അതിങ്ങനെ “ര്‍ പി.യു”. അപ്പൊ ആകെ മൊത്തം “സുല്‍ഫിക്കര്‍ പി. യു”. ഇതു ഞാനല്ല. ഞാന്‍ വി. യു ആണ്. അവളെ ഒരുവിധം പരഞ്ഞു മനസ്സിലാക്കി.

“അപ്പൊ ഈ കത്തെങ്ങനെ ഇവിടെ വന്നു” ചോദ്യം ന്യായം.

“എന്റെ കൂട്ടുകാരന്‍ കാസിം ഷാര്‍ജയില്‍ നിന്നു വന്നപ്പൊള്‍ കൊണ്ടുവന്നകത്താണത്. അവന്റ്റെ അറിവിലുള്ള ഏക സുല്‍ഫി ഞാനായതു കൊണ്ടും ഇന്നലെ അവന്‍ എന്നെ വഴിയില്‍ വച്ചു കണ്ടതു കൊന്ടും ഇതു ഇപ്പൊ ഇവിടെ എത്തി.”

ഈ കത്തു ഞാന്‍ പൊട്ടിച്ചു കണ്ടതാണ്. അതു അപ്പൊ തന്നെ കീറികളയാന്‍ തോന്നിയതാ. പക്ഷെ മറ്റൊരാളുടെ കത്തല്ലെ. അടച്ചു അലമാരയില്‍ വച്ചു. ഇത് എന്റെ അപര‍നു കൊടുക്കണൊ വേണ്ടെ? ധര്‍മ്മ സങ്കടം. കൊടുക്കാ‍ന്‍ പറ്റിയ മുതല്‍ അല്ല അതിനകത്ത് ഉള്ളത്. ഒരു പേജ് തെറിയും ഒരു തെറി പടവും. കൊടുത്തില്ലേല്‍ ഞാന്‍ പിന്നെ കത്തു കട്ടവന്‍ ആവും. അപ്പൊഴും കിട്ടും വിസയും പാസ്പോര്‍ട്ടും. പിന്നെ കൊടുക്കാമെന്നു കരുതി അലമാരയില്‍ വെച്ച ആ കത്തിന്റെ അന്ത്യം ഇങ്ങനെ ആവുമെന്നാരു കണ്ടു.

(ഞങ്ങളുടെ ഇനീഷ്യലുകള്‍ ഒന്നായിരുന്നെങ്കില്‍ ഞാനിന്നാരായെനെ?)

31 comments:

സുല്‍ |Sul said...

ആരും എനിക്കു കമെന്റിയില്ല. ഞാനൊരുപാവം. ബാക്കി എല്ലാം ബൂലോക പുലികള്‍.

Rasheed Chalil said...

സുല്‍ നല്ല കഥ... ഇതായിരുന്നോ ആദ്യ സൌന്ദര്യപിണക്കം... ഏതായാലും സംഭവം അടിപൊളി. സൂപ്പര്‍

ഇടിവാള്‍ said...

സാരല്ല്യ സുല്ലേ...

ഞാണ്‍ ദേ കമന്റി കേട്ടോ..

ഇവിടെ പുലീം കടുവേം ഒന്നൂല്ല്യ !

മറന്നു, പോസ്റ്റു വായിച്ചു, നേരത്തെ കണ്ടില്ല, ഇനിയും നല്ല നല്ല പോസ്റ്റുകള്‍ എഴുതുക. ആശംസകള്‍

asdfasdf asfdasdf said...

സുല്‍ഫി ഇങ്ങനെ കമന്റില്ലാതെ ബേജാറാവല്ലെ. കമന്റിടാത്തതുകൊണ്ട് വായിക്കുന്നില്ലെന്ന് വിചാരിക്കേണ്ട. 100 പേര് വായിച്ചാല്‍ 5 - 6 പേരെ കമണ്ടിടൂ.ഇനി സുല്‍ഫിക്ക് , ‘കിടിലന്‍’ ‘അമറന്‍’ ‘തകര്‍പ്പന്‍’ ‘അടിപൊളി’ എന്നീ കമന്റുകളാണ് വേണ്ടതെങ്കില്‍ അറിയിക്കുക. ഞാനൊരു റ്റെമ്പ്ലേറ്റ് ഉണ്ടാകി അപ്പപ്പോള്‍ പൂശാം. അപ്പൊ പറഞ്ഞ പോലെ. അടുത്തത് പോരട്ടെ...

വല്യമ്മായി said...

അയ്യോ,ഇന്നലെ കമന്‍റാന്‍ മറന്നതാ.നല്ല അനുഭവം.ഇനിയും ഇനിയും എഴുതൂ

Rasheed Chalil said...

ഇവിടെ സിങ്കവും പുലിയൊന്നുമില്ല ചുള്ളാ. എല്ലാവരും പുലികള്‍ തന്നെ. ഇവിടെ ഇതാ ഒരു സുല്പുലി...

ഇടിവാള്‍ said...

അഖില ലോക ഓഫു യൂണിയന്‍ തൊഴിലാളികളേ.. സംഘടിക്കിന്‍ !

സുല്ലിന്റെ ആഗ്രഹത്തിനു ഒരു സാക്ഷാല്‍ക്കാരം കൊടുക്കാം. കമന്റുകള്‍ നിറയട്ടേ !

ഒപ്പ്: പ്രശിഡന്റ്. ഓഫു യൂണിയന്‍

mydailypassiveincome said...

സുല്‍,

കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഈ കഥ. പേരും ഇനിഷ്യലും ഒന്നായിരുന്നെങ്കില്‍ സംഗതി ആകെ കുഴപ്പമായേനെ. ഏതായാലും രക്ഷപെട്ടല്ലോ. ;)

സുല്‍ |Sul said...

ഹെ ഹെ ഹെ
ദേ വരുന്നു കമെന്റ്റികള്‍.
ഏതായാലും ഞാന്‍ ഹാപ്പി കേട്ടോ.
ഇത്തിരിവെട്ടം :) ഇതല്ല ആദ്യത്തേത്. അതു രണ്ടാം ദിവസം തന്നെ തുടങ്ങിയില്ലെ?
ഇടിവാള്‍ :) നന്ദി.
കുട്ടമ്മേനോന്‍ :) നന്ദി, വന്നതിന്. അതെന്നെ അടുത്തതു പോരട്ടെ.

മുസ്തഫ|musthapha said...

"(ഞങ്ങളുടെ ഇനീഷ്യലുകള്‍ ഒന്നായിരുന്നെങ്കില്‍ ഞാനിന്നാരായെനെ?)"

ഹ ഹ ഹ കലക്കി...

Rasheed Chalil said...

പ്രശിഡന്റേ നമ്മള്‍ റെഡി ഇതാ ഇവിടെ .

സുല്‍ |Sul said...

വല്യമ്മായി :) ഇനി മറക്കല്ലേ...
മഴത്തുള്ളി, അഗ്രു :) ഇപ്പോഴും എന്നെ ഒരു സംശയം ഉണ്ടോ എന്ന് ഒരു സംശയം.

ഇടിവാള്‍ said...

അപ്പോ, ഓഫു കളി തുടങ്ങാമ്ം അല്ലേ....

അല്ലാ, ആരോ ഈയിടെ ദുബായില്‍ ഉണ്ണിമേരിയെ സ്വപ്നം കണ്ടെന്നോ , ആ സ്വപ്നം പിഡി‌എഫ് ഫയല്‍ ആയി അയച്ചു തരാമെന്നോ മറ്റോപറഞ്ഞല്ലോ,...

കണ്ടില്ല...???

Rasheed Chalil said...

എന്തിനാ ഇടിഗഡീ ആ ബാച്ചികള്‍ക്ക് കൊട്ടാന്‍ അവസരം ഉണ്ടാക്കുന്നത്.

ഇടിവാള്‍ said...

രഹസ്യമായി എന്റെ ഈമെയിലിലോട്ട് അയക്കൂ ഇത്തിരി.. അഗ്രജാ ..വാക്കു പറഞ്ഞാ വാക്കാവണം, തോക്കാവരുത് !

itival @ gmail . com

വേണു venu said...

ഇനീഷ്യലുകള്‍ ഒന്നായിരുന്നെങ്കില്‍ ...
മലയാളത്തില്‍ ഒരു പറച്ചിലുണ്ടല്ലോ അങ്ങുന്നും
ചോതി അടിയനും ചോതി.പറഞ്ഞിട്ടെന്താ.
സൂ കഥ ഇഷ്ടപ്പെട്ടു.

പട്ടേരി l Patteri said...

അയ്യോ കമന്റിടാത്തതിനു പരിഭവം കാണിക്കല്ലേ...
ഒരു 10-20 പോസ്റ്റ് വായിച്ചു ഒരു കമ്ന്റും ഇടാതെ പോകുന്നവരുടെ കൂട്ടത്തില്‍ ഉള്ളവനാ ഞാനും ...
ഒന്നാമതു സമയക്കുറവു..പിന്നെ ഒരു കമന്റിടുന്ന സമയം കൊണ്ടു വേറെ 2 പോസ്റ്റ് വായിക്കാമല്ലോ എന്ന അത്യാഗ്രഹവും .. പിന്നെ ഞാന്‍ സ്ഥിരമായി വായിക്കുന്ന പോസ്റ്റുകള്ക്കു വരെ ഞാന്‍ ഇപ്പോ കമന്റ് ഇടാറില്ല...ഇതൊന്നും ആരും കരുതിക്കൂട്ടി ചെയ്യുന്നതല്ല മാഷെ...അതുകൊണ്ടു ഇനിയും ഇങ്ങനെ ഒന്നും പറയരുത് കേട്ടൊ..ദേ നമ്മുടെ ഓഫ് യൂണിയന്‍ പ്രസിഡെന്റിനു വരെ സങ്ക്ഹടം വന്നു..:( :(
ഇനി ഇനീഷ്യലിന്റെ കഥ പറയാം
വി. മായ ടീച്ചറിനെ മായാവി ടീച്ചര്‍ എന്നും
Devi Lakshmanan റ്റീച്ചറെ ഡെവിള്‍ അച്മനന്‍ എന്നും വിളിക്കുന്ന ഒരു സുഹ്രുത്തിനെ ഓര്‍മ വന്നു. :):) ഇതു വായിച്ചപ്പോള്‍
(ഓ ടോ ഇഡിഗഡീ ഈ കഥയില്‍ ഒരു വിവാഹിതന്റെ പ്രശ്നങ്ങള്‍ കാണുന്നില്ലെ...
-ഓ വേണ്ടാ..ഇവിടെ ഞാന്‍ അടിക്കുന്നില്ല..ഒരു ഒറ്റയാന്‍ ചേകവന്റെ വെട്ടുകള്‍ / അടി തടുക്കാന്‍ അങ്ങു പെടുന്ന പെടാപ്പാടു കണ്ടു മിണ്ടാതിരിക്കുന്നവരില്‍ ഓരാള്‍ ;-)

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...

ഇടിവാള്‍ജീ അങ്ങോട്ട് വിട്ടിട്ടുണ്ട് കിട്ടിയോ... ?

സുല്ലേ ഓഫിന് സോറി.

ഇടിവാള്‍ said...

കിട്ടി ! ഇത്തിരി ..

പട്ടേരിയേ.. പോണപോക്കില്‍ നമുക്കിട്ടൊന്നു താങ്ങീല്ലേ ! ഹും !

ചേകവന്‍ ഇപ്പോ അങ്കം വെട്ടി ഇടിവാണ്‍ഗ്ങി ക്ഷീണിച്ചിരിക്കുകയാ ! മാറ്റചുരിക ചോദിച്ചപ്പോ, അതു കൈവശമുള്ള പട്ടാളം അടിച്ചു വീലായി കിടക്കുവാന്നാ ലേറ്റസ്റ്റ് ന്യൂസ് !

സുല്‍ |Sul said...

കമെന്റാനും ഒരു യൂണിയനോ?
ഇതറിയാരുന്നെങ്കില്‍ ഇടിവാള്‍ @ ജിമെയില്‍ . കോമേല്‍ അപേക്ഷിചാല്‍ മതിയായിരുന്നു. വെറുതെ ആകെ നാണക്കേടായി.
ഏതായാലും കൊയ്ത്തു കഴിഞ്ഞ വയലില്‍ ഇറങ്ങിയ കാല്പന്തു കളിക്കാരുടെ ഉശിരല്ലേ ഓ.ടോ. ഇടുന്നവര്‍ക്ക്. എന്തായാലും പോരട്ടെ. ഫ്രീ കിക്കും, സൈഡ് കിക്കും പിന്നെ സിസ്സര്‍ കട്ടും.

umbachy said...

ബ്ലോഗില്‍ ഫോട്ടോ ഇടാന്‍ പടിപ്പിച്ചു തരാമോ?

വാളൂരാന്‍ said...

ഞാന്‍ കഴിഞ്ഞാഴ്ച തന്നെ ഈ പോസ്റ്റിനു കമന്റിടണമെന്നു കരുതിയതാ...!! അയ്യയ്യോ സോറി ഇന്നലെയാണല്ലേ ഈ പോസ്റ്റിട്ടത്‌. സോറി സുല്ല്‌. കമന്റ്‌ വിട്ടുകള സുല്ലേ... ഒരുപാടുപേര്‍ വായിക്കുന്നുണ്ട്‌. കമന്റുകള്‍ പൊസ്റ്റിന്റെ ഗുണത്തിന്റെ അളവുകോലല്ല കെട്ടോ, ജനപ്രിയതയുടെ മാത്രമാണ്‌...

ലിഡിയ said...

ആദ്യത്തെ പരിഭവവും അതിന്റെ പരിണാമവും നന്നായിരിക്കുന്നു സൂ‍ഫീ,എനിക്ക് പക്ഷേ ഈ നല്ല സര്‍ടിഫിക്കേറ്റ് വാങ്ങി നടക്കുന്ന് പിള്ളേരെ കണ്ടാല്‍ അരിക്കും,കുശുമ്പെന്ന് പറയാം.

ഞാന്‍ ലോഡ് കണക്കിന് ചീത്ത വാങ്ങി കൂട്ടുമായിരുന്നു.എന്നും,ഇന്നോര്‍ക്കുമ്പോള്‍..എന്തിന്നാ ഓര്‍ക്കുന്നത് അല്ലേ..

-പാര്‍വതി.

സുല്‍ |Sul said...

മുരളി :) കഴിഞ്ഞ ആഴ്ച കമെന്റ്റാതിരുന്നത് നന്നായി. അല്ലേല്‍ അതു പഴയ പോസ്റ്റേല്‍ കേറിയേനെ.
പാര്‍വതി :) ചീത്ത വാങ്ങി ചീത്ത വാങ്ങി ഇവിടെ വരെ എത്തി അല്ലെ. അപ്പോള്‍ അതും നല്ലതിന് മാത്രം.

നിരക്ഷരൻ said...

ഇന്റര്‍നെറ്റ് വഴിയെല്ലാം ജനങ്ങള്‍ വിവാഹമോചനം നേടുന്ന കാലമാ. നോക്കീം കണ്ടും ജീവിച്ചാല്‍ കൊള്ളാം. അല്ലെങ്കില്‍ ആ പറഞ്ഞ സാധനമില്ലേ ?
മാനം....അതെപ്പോ വിസയും അടിച്ച് കപ്പല് കേറീന്ന് ചോദിച്ചാ മതി :) :)

Sulfikar Manalvayal said...

സുല്‍ഫീ ഇതെങ്ങിനെ സംഭാവിചെന്നരിയില്ല.
യാത്ര്ശ്ചികം എന്നെ പറയേണ്ടൂ.....
എന്റെ പേര് : സുള്‍ഫിക്കര്‍ പി. യു.
സത്യം. ( സുള്‍ഫിക്കര്‍ പുഴംകുന്നുമ്മല്‍ ഉസ്മാന്‍ ) എന്‍റെ ഇനിഷ്യല്‍ വരെ എങ്ങിനെ ഒത്തു വന്നെന്നാ നോക്കുന്നത്.
ഏതായാലും ആ കക്ഷി ഞാനല്ല എന്ന് കരുതി സമാധാനിക്കാം. അത് ആര്‍ ആര്‍ക്കെഴുതിയതായിരുന്നു?
ഏതായാലും ഇങ്ങനെയും വരുമോ ഒരു സാദ്രിശ്യം. എന്നോടിത്രക്ക് ദേഷ്യമുള്ള ആരെങ്കിലും?
നന്നായി വരുന്നു. പക്ഷെ അത് നമ്മലെപോലുള്ള പാവങ്ങള്‍ക്ക് പാറ വെച്ച് കൊണ്ട് വേണോ മാഷെ.......
ന്റെ പടച്ചോനെ..... ന്റെ പെമ്പ്രന്നോത്തി എങ്ങാനും ഈ പോസ്റ്റ്‌ കണ്ടാല്‍ താങ്കളുടെ ഭാര്യയുടെ ബാകി എനിക്കാവുമല്ലോ ഭഗവാനെ?
ന്റെ ബ്ലോഗു ഭഗവാനെ കാക്കേണമേ..

ANSAR NILMBUR said...

അനുഭവം നന്നായി പകര്‍ത്തിയിരിക്കുന്നു നന്ദി .അക്ഷര പിശാചിനെ ഓടിക്കാനും വായനക്ക് സ്വല്‍പം കൂടി ഒഴുക്ക് കിട്ടുന്ന വിധത്തില്‍ എഴുതാനും ശ്രമിക്കുമല്ലോ ...ആശംസകള്‍

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇത്ര പാവം ചമയല്ലേ എന്നെങ്കിലും അകത്തുള്ളത് മൊത്തം പുറത്താകും
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

ബെഞ്ചാലി said...

എന്റെ പേരും ഇനിഷ്യലും ഉള്ള ഒരുത്തൻ എന്റെ നാട്ടിലുണ്ട്. പോസ്റ്റ് ബോക്സ് നമ്പറും ഒരു പോലെ.. എത്രയോ തവണ എനിക്കവന്റെ കത്ത് ലഭിച്ചിട്ടുണ്ട്.. അകന്ന ബന്ധുവാണ്. ‘സൺ ഓഫ് ‘ വ്യത്യാസമുള്ളതിനാൽ അതും ചേർത്താണ് അഡ്രസ്സ് കൊടുക്കാറ്. അല്ലെങ്കിൽ.. പുലിവാല് തീർത്താൽ തീരോ.. :)

Unknown said...

നന്നായിരിക്കുന്നു...