ഇന്ന് 28-01-2008 ഞങ്ങളുടെ ഏഴാം വിവാഹവാര്‍ഷികം. ഒരു പോസ്റ്റിടണോ വേണ്ടെ എന്ന ചിന്തയിലായിരുന്നു ഇതു വരെ. അതിനിടയിലാണ് പ്രയാസി ഈ കാര്‍ഡ് അയച്ചു തന്നത്. അതു തന്നെ ഒരു പോസ്റ്റില്‍ കിടക്കട്ടെ എന്നു കരുതി അതിന്റെ ഭംഗി കണ്ടപ്പോള്‍.
അപ്പോള്‍ എല്ലാവരും ക്യൂവില്‍ വന്ന് ആശംസിച്ച് പൊയ്കോളൂ (പ്രയാസിയെ:))
--------------------
ആശംസിക്കാന്‍ അറിയാത്തവര്‍ക്ക് ഒരു കമെന്റ് ഉദാഹരണം (അഭിലാഷിനു സ്നേഹം കൂടിയാല്‍ ഇങ്ങനെയാ:)):-
അഭിലാഷങ്ങള്‍ said...
അസ്ലാമു അലൈക്കും...
എത്രയും പ്രിയപ്പെട്ട ദൈവം വായിച്ചറിയുന്നതിലേക്ക് ‘സുല്ലി‘ എഴുതുന്നത്...
ഇന്ന് 28 ജനുവരി..2008
ഗോഡേ..., 7 വര്‍ഷം....!
നീണ്ട 7 വര്‍ഷം.........!!
ഭൂമിയില്‍ ഒരുപാട് സഹിക്കുന്നവര്‍ക്ക് ഭൂമിയിലെ വാസത്തിന് ശേഷം സ്വര്‍ഗം ലഭിക്കും എന്ന് കേട്ടിട്ടുള്ളത് കൊണ്ട് ഞാന്‍ അല്പം ഹാപ്പിയാ.. ബട്ട്, 100 വര്‍ഷം ആയുസ്സ് സുല്ലിനും, എനിക്കും നീ തന്നിട്ടുള്ളത് കൊണ്ടും, അങ്ങേര് എന്റെ ആമിയുടെയും അനുവിന്റെയും ഉപ്പ ആയതുകൊണ്ടും, നമ്മുടെ രണ്ടാളുടെയും ഭൂമിയിലെ 100 വര്‍ഷം കഴിഞ്ഞാല്‍ എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് സുല്ലിനെ കാണാന്‍ നരഗത്തില്‍ (മാസത്തില്‍ ഒരിക്കല്‍.. അതു മതി.. ധാരാളം) പോകാനുള്ള ഔട്ട് പാസ് അനുവദിക്കണം എന്ന് വിനീതമായ അഭ്യര്‍ത്ഥന-അപ്ലിക്കേഷന്‍ ഞാന്‍ ഇവിടെ സബ്മിറ്റ് ചെയ്യുന്നു. കവിത(!?) എഴുതി എഴുതി എഴുതി മനുഷ്യന്മാരെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന സുല്ലിന് നരകമേ നിന്റെ കൈയ്യില്‍ ഓപ്ഷന് ഉള്ളൂ എന്നറിയാം. എന്നാലും... ഇടക്ക് എന്നെ കാണാന്‍ വരാനുള്ള (ഗൈറ്റ് വരെ മതി) ഔട്ട് പാസ് അങ്ങേര്‍ക്ക് അനുവദിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കണ്‍സിഡര്‍ ചെയ്യണം പ്ലീസ്... (ഈ പറയുന്നതൊക്കെ അങ്ങയുടെ ലാപ്ടോപ്പില്‍ സേവ് ചെയ്ത് വച്ചാ മതി.. 100 വര്‍ഷം കഴിഞ്ഞ് ഒപ്പണ്‍ ചെയ്യാനുള്ള സാധനമാ.. )
ഗോഡേ.. 7 വര്‍ഷം കവിത സഹിച്ചു.. അങ്ങേരുടെ ഒടുക്കത്തെ ബ്ലോഗ് സഹിച്ചു.. എല്ലാം ഞാന്‍ എന്റെ മുജ്ജന്മപാപത്തിന്റെ അനന്തരഫലങ്ങളായി കാണുന്നു. ഇതിന് പ്രതിവിധിയായി അടുത്ത ജന്മത്തിലും എനിക്ക് എന്റെ സുല്ലിന്റെ കൂടെ തന്നെ ഒരു ജന്മം അനുവദിക്കണം, എന്റെ ആമിയുടെയും അനുവിന്റെയും ഉപ്പയായിട്ട്. ബട്ട്, നീ എന്നെ ഒരു ബ്ലോഗറാക്കണം..!!! സുല്ലിന്റെ അതേ റേഞ്ചുള്ള ഒരു ബ്ലോഗര്‍.. എന്നിട്ട്.. കഥയും മനുഷ്യന്മാര്ക്ക് മനസ്സിലാവാത്ത കവിതയും എഴുതി പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് എനിക്ക് അങ്ങേരോട് അഭിപ്രായം ചോദിക്കണം... “സഹനം” എന്ന വാക്കിന്റെ മീനിങ്ങ് അങ്ങേരും ഒന്ന് മനസ്സിലാക്കണം... അതിനായി ഒരു ജന്മം വേസ്റ്റാക്കാനും ഞാന്‍ തയ്യാര്‍ ഗോഡേ...
(ഈ “ഗോഡേ” ന്നു വിളിക്കുന്നത് ഹിന്ദിയിലല്ല , ഇംഗ്ലീഷില്ലാണെന്ന് അങ്ങ് മനസ്സിലാക്കും എന്ന് എനിക്ക് വിശ്വാസമുള്ളത് കൊണ്ടാ ‘ഗോഡേ ഗോഡേ‘ന്ന് വിളിച്ചോണ്ടിരിക്കുന്നത് ദൈവേ.. ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മീ....)
അപ്പോ, ഇന്ന് 7 ആം വാര്‍ഷികം ആഘോഷിക്കുവാ ഞങ്ങള്‍...
അനുഗ്രഹിക്കണേ..
എല്ലാ ബ്ലോഗര്‍മാരും അനുഗ്രഹിക്കുന്നുണ്ട് പോലും..
അതില്‍ ഒരു അഭിലാഷങ്ങള്‍ എന്ന ഒരു തെണ്ടി (സോറി ഗോഡേ..അവന്റെ കൈയ്യിലിരിപ്പ് വച്ച് പറഞ്ഞുപോയതാ) മാത്രം ആശംസകള്‍ പറയില്ല പോലും. കാരണം, ‘സുല്ലിനും കുടുംബത്തിനും എന്നും നല്ലത് വരാനുള്ള പ്രാര്‍ഥന അലിഞ്ഞ് ചേര്‍ന്നിട്ടുള്ള ബ്ലഡ്ഡാ അവന്റെ‘ ആന്റ് ‘ഇതു പോലുള്ള ഒരു 100 വാര്‍ഷികങ്ങള്‍ ഒരുമിച്ച് സന്തോഷത്തോടെ ആഘോഷിക്കുന്നത് കാണാനായി മാത്രം ഡും ഠും... ഡും ഠും... ഡും ഠും... ഡും ഠും... എന്ന് ശബ്ദമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ഹൃദയമാ അവന്റെ‘ എന്നൊക്കെയാ ആ കശ്മലന് പറഞ്ഞ് നടക്കുന്ന ഫിലോസഫിയും ബോട്ടണിയും സുവോളജിയും ആന്ത്രപ്പോളജിയും...
അതെന്തായാലും.. ഞങ്ങളെ അനുഗ്രഹിക്കണേ..
എന്നും നല്ലത് വരുത്തണേ...
അസ്ലാമു അലൈക്കും...
എന്ന് സ്വന്തം
സുല്ലിന്റെ സുല്ലി
--------------------------
സ്നേഹപൂര്‍വ്വം.
-സുല്‍
39 comments:
"പ്രയാസിയുടെ ആശംസാപത്രം."
“വിവാഹവാര്‍ഷിക ആശംസകള്‍”
ആശംസകള്‍..
:)
ആശംസകള്‍...
[ഏഴുവര്ഷമോ....സുല്ലിത്തായെ സമ്മതിച്ചു....]
അടിക്കും ഞാന്‍ പ്രയാസപ്പെട്ടവനൊരു ഓഫ്:
കൊള്ളാട്ടാ....
പ്രയാസിയുടെ ആശംസാപത്രം വളരെ നന്നായിരിക്കുന്നു.
സുല്ലിനും സുല്ലിത്താക്കും "വിവാഹവാര്‍ഷിക ആശംസകള്‍"
അപ്പോള്‍ ഇന്നാണു ആ ദിവസം അല്ലേ... :)
“എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിട്ട് വര്‍ഷം ഏഴായി”
ഈ സ്റ്റാറ്റസ് കണ്ടോണ്ട് മാത്രമാ.. ഞാനിതു ചെയ്തു അയച്ചത്..:)
ഫാമിലി ഫോട്ടൊ തെളിക്കാത്തതിനു തല്ലല്ലും..;)
സാന്ഡോ..മച്ചൂ..ഒരു പ്വാസ്റ്റിഡ്രാ...
ആശംസകള്‍ ഒരു ലോഡ് ആശംസകള്‍....
[തേങ്ങയില്ലേ ഇവിടെ? ]
സുല്ലിനും, സുല്ലിക്കും ആശംസകള്‍.
ഇവിടെ ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല. എന്നാലും ഞാന്‍ ചോദിക്കുന്നു.
സംഭവബഹുലമായ ഈ 7 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്താണ് തോന്നുന്നത്?
സുല്ലേ... സുല്ല്യേയ്...
താല്ക്കാലീകാശ്വാസമായി ദേണ്ടെ എന്റെ ആശംസകള്‍...
ബാക്കി ഗ്ലോബല്‍ വില്ലേജീ പോകുമ്പോ :)
ഇവിടെ പത്തു വര്‍ഷം ഈ ഫെബ്രുവരി 16 നു ആകും , പ്രയാസി മോനെ എനിക്കും ഒരു കാര്‍ഡ് അയക്കണം
വിവാഹ ആശംസകള്‍
സുല്ലിനും സുല്ലിക്കും
ങാഹാ... മംഗളാശംസകള്‍, സുല്ലിനും സുല്ലിക്കും !!! :)
പ്രയാസ്യേയ്... കലക്കീല്ലോ കാര്‍ഡ്.... :))
വിവാഹവാര്‍ഷിക ആശംസകള്‍
പ്രയാസിച്ചേട്ടനു സ്പെഷ്യല്‍ ആശംസകള്‍
അസ്ലാമു അലൈക്കും...
എത്രയും പ്രിയപ്പെട്ട ദൈവം വായിച്ചറിയുന്നതിലേക്ക് ‘സുല്ലി‘ എഴുതുന്നത്...
ഇന്ന് 28 ജനുവരി..2008
ഗോഡേ..., 7 വര്‍ഷം....!
നീണ്ട 7 വര്‍ഷം.........!!
ഭൂമിയില്‍ ഒരുപാട് സഹിക്കുന്നവര്‍ക്ക് ഭൂമിയിലെ വാസത്തിന് ശേഷം സ്വര്‍ഗം ലഭിക്കും എന്ന് കേട്ടിട്ടുള്ളത് കൊണ്ട് ഞാന്‍ അല്പം ഹാപ്പിയാ.. ബട്ട്, 100 വര്‍ഷം ആയുസ്സ് സുല്ലിനും, എനിക്കും നീ തന്നിട്ടുള്ളത് കൊണ്ടും, അങ്ങേര് എന്റെ ആമിയുടെയും അനുവിന്റെയും ഉപ്പ ആയതുകൊണ്ടും, നമ്മുടെ രണ്ടാളുടെയും ഭൂമിയിലെ 100 വര്‍ഷം കഴിഞ്ഞാല്‍ എനിക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് സുല്ലിനെ കാണാന്‍ നരഗത്തില്‍ (മാസത്തില്‍ ഒരിക്കല്‍.. അതു മതി.. ധാരാളം) പോകാനുള്ള ഔട്ട് പാസ് അനുവദിക്കണം എന്ന് വിനീതമായ അഭ്യര്‍ത്ഥന-അപ്ലിക്കേഷന്‍ ഞാന്‍ ഇവിടെ സബ്മിറ്റ് ചെയ്യുന്നു. കവിത(!?) എഴുതി എഴുതി എഴുതി മനുഷ്യന്മാരെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന സുല്ലിന് നരകമേ നിന്റെ കൈയ്യില്‍ ഓപ്ഷന് ഉള്ളൂ എന്നറിയാം. എന്നാലും... ഇടക്ക് എന്നെ കാണാന്‍ വരാനുള്ള (ഗൈറ്റ് വരെ മതി) ഔട്ട് പാസ് അങ്ങേര്‍ക്ക് അനുവദിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കണ്‍സിഡര്‍ ചെയ്യണം പ്ലീസ്... (ഈ പറയുന്നതൊക്കെ അങ്ങയുടെ ലാപ്ടോപ്പില്‍ സേവ് ചെയ്ത് വച്ചാ മതി.. 100 വര്‍ഷം കഴിഞ്ഞ് ഒപ്പണ്‍ ചെയ്യാനുള്ള സാധനമാ.. )
ഗോഡേ.. 7 വര്‍ഷം കവിത സഹിച്ചു.. അങ്ങേരുടെ ഒടുക്കത്തെ ബ്ലോഗ് സഹിച്ചു.. എല്ലാം ഞാന്‍ എന്റെ മുജ്ജന്മപാപത്തിന്റെ അനന്തരഫലങ്ങളായി കാണുന്നു. ഇതിന് പ്രതിവിധിയായി അടുത്ത ജന്മത്തിലും എനിക്ക് എന്റെ സുല്ലിന്റെ കൂടെ തന്നെ ഒരു ജന്മം അനുവദിക്കണം, എന്റെ ആമിയുടെയും അനുവിന്റെയും ഉപ്പയായിട്ട്. ബട്ട്, നീ എന്നെ ഒരു ബ്ലോഗറാക്കണം..!!! സുല്ലിന്റെ അതേ റേഞ്ചുള്ള ഒരു ബ്ലോഗര്‍.. എന്നിട്ട്.. കഥയും മനുഷ്യന്മാര്ക്ക് മനസ്സിലാവാത്ത കവിതയും എഴുതി പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് എനിക്ക് അങ്ങേരോട് അഭിപ്രായം ചോദിക്കണം... “സഹനം” എന്ന വാക്കിന്റെ മീനിങ്ങ് അങ്ങേരും ഒന്ന് മനസ്സിലാക്കണം... അതിനായി ഒരു ജന്മം വേസ്റ്റാക്കാനും ഞാന്‍ തയ്യാര്‍ ഗോഡേ...
(ഈ “ഗോഡേ” ന്നു വിളിക്കുന്നത് ഹിന്ദിയിലല്ല , ഇംഗ്ലീഷില്ലാണെന്ന് അങ്ങ് മനസ്സിലാക്കും എന്ന് എനിക്ക് വിശ്വാസമുള്ളത് കൊണ്ടാ ‘ഗോഡേ ഗോഡേ‘ന്ന് വിളിച്ചോണ്ടിരിക്കുന്നത് ദൈവേ.. ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മീ....)
അപ്പോ, ഇന്ന് 7 ആം വാര്‍ഷികം ആഘോഷിക്കുവാ ഞങ്ങള്‍...
അനുഗ്രഹിക്കണേ..
എല്ലാ ബ്ലോഗര്‍മാരും അനുഗ്രഹിക്കുന്നുണ്ട് പോലും..
അതില്‍ ഒരു അഭിലാഷങ്ങള്‍ എന്ന ഒരു തെണ്ടി (സോറി ഗോഡേ..അവന്റെ കൈയ്യിലിരിപ്പ് വച്ച് പറഞ്ഞുപോയതാ) മാത്രം ആശംസകള്‍ പറയില്ല പോലും. കാരണം, ‘സുല്ലിനും കുടുംബത്തിനും എന്നും നല്ലത് വരാനുള്ള പ്രാര്‍ഥന അലിഞ്ഞ് ചേര്‍ന്നിട്ടുള്ള ബ്ലഡ്ഡാ അവന്റെ‘ ആന്റ് ‘ഇതു പോലുള്ള ഒരു 100 വാര്‍ഷികങ്ങള്‍ ഒരുമിച്ച് സന്തോഷത്തോടെ ആഘോഷിക്കുന്നത് കാണാനായി മാത്രം ഡും ഠും... ഡും ഠും... ഡും ഠും... ഡും ഠും... എന്ന് ശബ്ദമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ഹൃദയമാ അവന്റെ‘ എന്നൊക്കെയാ ആ കശ്മലന് പറഞ്ഞ് നടക്കുന്ന ഫിലോസഫിയും ബോട്ടണിയും സുവോളജിയും ആന്ത്രപ്പോളജിയും...
അതെന്തായാലും.. ഞങ്ങളെ അനുഗ്രഹിക്കണേ..
എന്നും നല്ലത് വരുത്തണേ...
അസ്ലാമു അലൈക്കും...
എന്ന് സ്വന്തം
സുല്ലിന്റെ സുല്ലി
[ഒരു കാര്യം പറയാന്‍ മറന്നുപോയി...]
എടാ പ്രയാസീ...
എന്ത് മണ്ണാങ്കട്ട കാര്ഡാഡാ ഉണ്ടാക്കി വച്ചിരിക്കുന്നത്? ഒരു കൊണവും മണവുമില്ലാത്ത കാര്‍ഡ്!! ഇതാണോ നിന്റെ ക്രിയേറ്റിവിറ്റി? ശീീീ.... അയ്യയ്യേ... ശ്ശെ ശ്ശേ.... അജ്ജജ്ജോ...!
ഈ ജന്മത്ത് തന്നെ ഒരു നല്ല കാര്‍ഡോ, ‘ബാനറോ‘ (നോട്ട് ദ പോയിന്റ്) ഉണ്ടാക്കാന്‍ നോക്ക്. വെറുതെ ജന്മം വേസ്റ്റാക്കതെ.. യിവനോടൊന്നും പടഞ്ഞിട്ട് കാര്യമില്ല.. എല്ലാവര്ക്കും ഫോട്ടോഷോപ്പിലൊക്കെ എനിക്കുള്ള അപാര പ്രാവീണ്യം തന്നെ ഉണ്ടാകണം എന്ന് വാശി പിടിക്കുന്നതും ശരിയല്ല.. ങാ പോട്ടേ..!
ഓഫ് ടോപ്പിക്ക്:
എടാ പ്രയാസിവാവേ... നിന്നോട് എന്റെ ബ്ലോഗിന് ഒരു ‘ബാനര്‍‘ ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോ (കാല് പിടിച്ചപ്പോ..) എന്നാ ജാഡയായിരുന്നു. ആഡിറ്റ്, ബിസ്സി, മാങ്ങാത്തൊലി, ഒലക്കേടെ മൂട്.. ഇത് സ്റ്റാറ്റസ് മെസേജിലെ വാചകം കണ്ട് നീ കാര്‍ഡുണ്ടാക്കി അല്ലേഡാ... കാര്‍ഡ് നന്നായീന്ന് എന്നെ കൊന്നാലും ഞാന്‍ പറയില്ലഡാ! കരയുന്ന കുഞ്ഞിന് നീ പാലുകൊടുക്കില്ല അല്ലേ? കരയാതെ ഒരു മൂലക്ക് ഇരിക്കുന്ന കുഞ്ഞിന് നീ പശൂമ്പാലും, ആട്ടിന്‍പാലും, എരുമപ്പാലും ഒക്കെ തേടിപ്പിടിച്ച് കൊടുക്കും അല്ലേടാ കശ്മലാ.... !
കാര്‍ഡ് നന്നായില്ല.. നന്നായില്ല... നന്നായില്ല..!
ങാഹാ... !
ആശംസകള്‍.
ഞാനൊരു പുതിയ ബ്ലോഗറാണു...എന്നെ നിങ്ങളാരും അറിയാനും തരമില്ല...എന്നാലും എന്റെയും ആശംസകള്‍...
“വിവാഹവാര്‍ഷിക ആശംസകള്‍”
അഭിലാഷേ, ഈ നല്ല മുഹൂര്‍ത്തത്തില്‍ ഈ പ്രായമായ മിധുനങ്ങളെ അഭിനന്ദിക്കുന്നതിനു പകരം പരിഹസിക്കുന്നോ?
ഞാന്‍ ദേ സുല്ലിട്ടു...
ആശംസകള്‍!
പ്രയാസ്സീ.. നന്നായി
സുല്‍
ആശംസകള്‍
ഒപ്പം ഈ മനോഹര ആശംസ കാര്‍ഡ് തയ്യറാക്കിയ പ്രയാസിക്കും
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
ഹ,ഹ ടാാാാാാാ അഭീീീ...
നിനക്കെന്തു പറ്റി..:)
ഇന്നാര്‍ക്കും കമന്റാതെ സുല്ലിനു മാത്രമാക്കിയാ..
ചുമ്മാ ഫോട്ടൊ വെട്ടി കളിക്കൂന്നല്ലാതെ ഞാനെന്താ പ്രൊഫഷണല്‍ ഡിസൈനറാ...!?
ഇതു പോലുള്ള സംഭവങ്ങള്‍ ആര്‍ക്കുണ്ടായാലും ഒരു 3 ദിവസം മുന്‍പ് വിശദമായി എനിക്ക് മെയിലിയാല് എന്നാല്‍ കഴിയുന്ന രീതിയില്‍ ഞാന്‍ കാര്‍ഡ് ചെയ്തു തരാം.. അതിനു പരിചയം വേണമെന്നില്ല..
പ്രയാസ്സിക്കു തലക്കു ഓളമുള്ളതു കൊണ്ടല്ല..!
കൂട്ടാരെ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ട്..:)
ഒരുത്തനൊഴികെ..!അഭിലാഷ് ഗോപിക്ക്..അത് നടക്കാത്ത കാര്യം..;)
സുല്‍ ചേട്ടനും ചേട്ടത്തിക്കും ഈ അനിയന്റെ ആശംസകള്‍ ! ;)
പ്രയാസീഡെ കാര്‍ഡ് ഞെരിച്ചു!
സസ്നേഹം.
ആശംസാ പുഷ്പങ്ങള്‍ ചൊരിയുന്നു....
സുല്ലിനും, സുല്ലിക്കും ആശംസകള്‍.
ആശംശകള് സുല്ലേ.
ഓടോ:
സുല്‍ ചേട്ടാ, തേങ്ങ അടിച്ചു നടക്കണ കണ്ടപ്പോ നമ്മടെ പോലെ കൊച്ചു പയ്യനാന്നാ വിചാരിച്ചേ. വയസ്സനാ അല്ലേ :-)
സുല്ലിനും സുല്ലിന്റെ ഭാര്യക്കും വിവാഹദിനാശംസകള്‍ !
പ്രയാസി മാഷേ.. കാര്‍ഡ് കലക്കി..
sulletta, sullechi.. many many returns of the day !!
Prayaasee, ngalu kalakki..
My system crashed..malayalam editor yet to install. :(
സുല്‍, സുല്ലി: ആശംസകള്‍.
ആ ബെഞ്ചേല്‍ സുല്ലിന്റെ കൂടെ ഇരിയ്ക്കുന്ന തൊപ്പി വച്ച മദാമ്മ ആരാ? പ്രയാസിക്കറിയാമായിരിക്കും.
അതറിഞ്ഞിട്ടു ബാക്കി കാര്യം.
സുല്ലേട്ടനും സുല്ലേച്ചിയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍!
ഈ മനോഹരമായ കാര്‍ഡ് ഒരുക്കിയതിനു പ്രയാസിയ്ക്കും.
:)
അയ്യോ ശ്രീവല്ലഭാ,
ഞാന്‍ എന്ത് തെറ്റ് ചെയ്തു?
ഈയിടെ ഒരു ബ്ലോഗര്‍ ഒരു ഇടിവെട്ട് ലെറ്റര്‍ ഗോഡിനയച്ചതില് നിന്ന് ഇന്സ്പിരേഷന് ഉള്‍കൊണ്ട് സുല്ലിന്റെ സുല്ലിയും മോഡേണ്‍ ടെക്ക്നോളജിയുടെ റീച്ച് & റൈഞ്ച് ട്രൈ ചെയ്തത് എന്റെ കുറ്റമാണോ?
ഏതായാലും, ഈ “ പ്രായമായ യുവമിഥുനങ്ങള്‍ക്ക് “ എന്റെ പ്രത്യേക ആശംസയുടെ ആവശ്യമൊന്നും ഇല്ല.. **അത് എന്നും അവരുടെകൂടെയുണ്ടല്ലോ...! നന്മകള് മാത്രം നേര്‍ന്നുകൊണ്ട്...
ബ്രാക്കറ്റിലൊരു ഓഫ്:
[ **ഇപ്പോള്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന സോപ്പ് മാര്‍ക്കറ്റില്‍ കിട്ടുന്നതല്ല.. !!]
:-)
സുല്ലിനും സുല്ലിക്കും വിവാഹമംഗളാവാര്ഷികാശംസകള്.. ഏഴായി അല്ലേ.. അതോ എട്ടിലേക്കാണോ? :)
അഭിലാഷിന്റെ സുല്ലിക്കത്ത് ഇന്നാ കണ്ടത്...
അഭിയെ ഞാനെന്റെ ശിഷ്യഗണത്തില്‍ നിന്നും തട്ടി
ലവന് ശരിയാവൂല്ലാ...
അല്ല, കൊറച്ചീസം മുന്നേണ് എന്റേം ഇതുപോലത്തൊരെണ്ണം കഴിഞ്ഞ് പോയതേയ്... ഇന്‍ലന്റും എയര്‍മെയിലും ഒന്നും വേണ്ട... ഒരു പോസ്റ്റ് കാര്‍ഡെങ്കിലും... (ഗദ്... ഗദ്...)
:)
സുല്ലേ... വിവാഹവാര്ഷീകാഘോഷത്തിന്റെ രണ്ടാം ദിനാശംസകള്‍... :)
കമന്റിംഗ് നിര്‍ത്തി അടങ്ങിയൊതുങ്ങിക്കഴിയാന്‍ സമ്മതിക്കൂല്ലാല്ലേ?
ആശംസകള്‍...:-)
ഓ.ടോ:ഡാ..പ്രയാസീ എന്റെ ബാനറെവിടെടാ?
മെയ്-31നു, മനസ്സിലാവാത്ത ഓരോന്നെഴുതി മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന ഒരു ബാച്ചി കുടുങ്ങാന്‍ പോകുന്നുണ്ടല്ലോ...
ആശംസകള്‍!!!
ബാറക്കല്ലാഹു ലകുമാ
പ്രയാസീടെ കാര്‍ഡ് നന്നായിരിക്കുന്നു :)
ദൈവമേ നൂറു (ഒന്ന് കുറയ്കണോ?)വിവാഹ വാര്‍ഷികങ്ങള്‍ ഇനിയും സുല്ലിനുണ്ടാവണേ.
(നരകത്തിലേയ്ക്കുള്ള ഓണ്‍ ജോബ് ട്രെയിനിങ്ങാത്രെ വിവാഹം.)
വിവാഹ വാര്ഷികാശംസകളുടെ വിടര്‍ന്ന പൂക്കള്‍ സുല്ലിനും സുല്ലിക്കും....
പ്രയാസിക്ക്..... ഓഹ് അതിന്റെ ഒന്നും ആവശ്യമില്ലെന്നെ, ഇതൊക്കെ ആര്‍ക്കും പറ്റും ( മോനേ ഡാ പ്രയാസീ..ഇന്നേക്ക് ഇത് പോരെ )
ആശംശകള്
ഒരാഴ്ച ഇവിടെ ഇല്ലായിരുന്നു. ഒരു പാട് പോസ്റ്റ് മിസ്സ് ആയി , ഇപ്പോഴാ ഇതു കണ്ടതു.. ഈ പ്രയാസിയെ വിശ്വസിക്കരുതു. അവന് ആളുശരിയല്ല, ഇവന് നിങ്ങളെ ഇമ്പ്രസ് ചെയ്യിക്കാന്‍ ഇമ്മാതിരി തരികിടപരിപാടികളുമായി ഇനിയും വരും...നിങ്ങളുടെ ജീവിതം ആകെ പ്രയാസത്തില്‍ ആകും.. ഇവനെ രണ്ടടി മാറ്റി നിര്‍ത്തിയാല്‍ മതി കെട്ടൊ..;)
Post a Comment