Thursday, February 14, 2008

ഒരു പഴയ പ്രണയ ലേഖനം

ഒരിക്കലും പറയാനാകാത്ത പ്രണയം...
മനസ്സില്‍ നിന്നും ഒരിക്കലും ഇറക്കി വെക്കാനാവാത്ത ഭാരമാണ്.
പെയ്യാന്‍ കൊതിച് പെയ്യാനാകാതെ
നീങ്ങി നീങ്ങിപോകുന്ന കാര്‍മേഘം പോലെ
എങ്കിലും...
ജീവിതത്തില്‍ എന്നെങ്കിലും അത് തുറന്നു പറയാനാവുമ്പോള്‍
മനസ്സില്‍ നിന്നൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നും.
ചിലപ്പോള്‍ ഭാരക്കൂടുതലായി എന്നും തോന്നിപ്പോകാം.
പരിചയങ്ങളൊക്കെ പ്രണയമാകുമെന്ന് കരുതിയിരുന്ന
ഒരു ബാലിശമായ കൌമാരം ഞാനും കടന്നു പോയിരുന്നു
എന്നാല്‍ കുട്ടിയുടെ രൂപം എന്റെ മനസ്സില്‍ നിറഞ്ഞു നിന്നപോള്‍
നല്ലൊരു സൌഹൃദത്തിനുമപ്പുറം
നീ എന്റെ മറ്റാരൊക്കെയോ ആയിതീരുകയയിരുന്നു.
അതിന് പ്രണയത്തിന്റെ പുതിയ പരിവേഷം ഉണ്ടാവുകയായിരുന്നു.
ശിശിരത്തില്‍ ഇലകള്‍ അടര്‍ന്ന് പൊഴിയുന്നതുപോലെ
ഒരുപാട് സൌഹൃദങ്ങള്‍ ജീവിത വഴിത്തിരിവില്‍ പൊഴിഞ്ഞുപോയി
അപ്പോഴും...
കുട്ടിയുടെ സുന്ദര രൂപം
അണയാത്ത നക്ഷത്രമായും പൊഴിയാത്ത പുഷ്പമായും
എന്നില്‍ വെളിച്ചവും സുഗന്ധവും പരത്തി നിറഞ്ഞു നിന്നു.
ഓമര്‍ഖയ്യമിന്റെ ഗീതങ്ങള്‍ പാടുന്ന പേരറിയാ കിളികളും
ഈന്തപ്പനമരങ്ങളെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റും
വിടര്‍ന്നകണ്ണുകളില്‍ ഈന്തപ്പഴതുടിപ്പും ചുവപ്പുമുള്ള അറബിസുന്ദരികളും
എല്ലാമുള്ള ഈ മരുഭൂമിയിലായിരിക്കുമ്പോഴും
ഞാനും എന്റെ മനസ്സും ആഴികള്‍ക്കപ്പുറത്തുള്ള നിന്നോടൊപ്പമാണ്
നിന്റെ ഓര്‍മ്മകളുമായി എന്റെ മനസ്സ് പറന്നുയരുമപ്പോള്‍‍...
നീ എന്നോടൊപ്പമുള്ളതു പോലെ...
തണലേകാനും തലോടാനും ആശ്വസിപ്പിക്കാനും
കഴിയുന്ന ഒരു പൂമരത്തണലില്‍ ഇരിക്കുന്നതായി തോന്നും.
ചിലപ്പോള്‍ പേടിയോടെ ഞാനോര്‍ക്കും
ഈ തണല്‍ പൂമരം എനിക്കു നഷ്ടപ്പെടുമോയെന്ന്.
എന്നിരുന്നാലും...
എന്റെ മനസ്സിലെ ക്യാന്‍‌വാസില്‍ നിറങ്ങളും ഭാവങ്ങളും നല്‍കി
വരഞ്ഞെടുത്ത വര്‍ണ്ണതുമ്പിയായ് നീ എന്നെന്നും നിറഞ്ഞു നില്‍ക്കും.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇഷ്ടമാകുന്ന ഒരു പ്രണയം,
പൂവണിയാതെ കൊഴിയുന്ന പ്രണയം,
എല്ലാം ഒരുപാട് കേട്ട് പഴകിയ വാക്കുകളാണ്.
അതിനു യഥാര്‍ത്ഥ പ്രണയവുമായി ബന്ധമൊന്നുമില്ല.
പ്രണയത്തിന്റെ നറുപുഷ്പങ്ങള്‍ വിരിയുന്നത്
അതിനും ഒരുപാട് ഉയരത്തിലുള്ള ശിഖരങ്ങളിലാണ്
പ്രിയപ്പെട്ടവനേയും മനസ്സിലേറ്റി, സ്വപ്നങ്ങളും മെനഞ്ഞുള്ള
കാത്തിരിപ്പിന്റെ ഒരു സുഖം പറഞ്ഞറിയിക്കനവാത്തതാണ്.
കാത്തിരിക്കുമല്ലോ...

(പ്രണയദിനത്തില്‍ എഴുതിയതല്ല ഇത്. പ്രണയദിനത്തിനായി എഴുതിയതുമല്ല. പ്രണയദിനം മറ്റു ദിനങ്ങളില്‍ നിന്നുള്ള കടമെടുപ്പു മാത്രമാണ്. അതിനു തനതായ ഒരു അസ്തിത്വമോ വ്യക്തിത്വമോ ഇല്ല. പ്രണയം അത് കാലം തരുന്ന സമ്മാനമാണ്. സമ്മാനങ്ങള്‍ ഒരിക്കലും പിടിച്ചു പറികളല്ല. കാലത്തെ ഒരു ദിനത്തില്‍ കെട്ടിയിട്ട് അന്നു തന്നെ പ്രണയമെന്ന സമ്മാനം ലഭിക്കണമെന്ന ശാഠ്യം, ഒരിക്കലും നിനക്ക് പ്രണയത്തെ നല്‍കുന്നില്ല ഒരു സമ്മാനമായി.)

27 comments:

സുല്‍ |Sul said...

പ്രണയദിനം മറ്റു ദിനങ്ങളില്‍ നിന്നുള്ള കടമെടുപ്പു മാത്രമാണ്. അതിനു തനതായ ഒരു അസ്തിത്വമോ വ്യക്തിത്വമോ ഇല്ല. പ്രണയം അത് കാലം തരുന്ന സമ്മാനമാണ്. സമ്മാനങ്ങള്‍ ഒരിക്കലും പിടിച്ചു പറികളല്ല. കാലത്തെ ഒരു ദിനത്തില്‍ കെട്ടിയിട്ട് അന്നു തന്നെ പ്രണയമെന്ന സമ്മാനം ലഭിക്കണമെന്ന ശാഠ്യം, ഒരിക്കലും നിനക്ക് പ്രണയത്തെ നല്‍കുന്നില്ല ഒരു സമ്മാനമായി.

ചാന്ദ്‌നി said...

കെട്ടുകാഴ്ചകള്‍ക്കും അപ്പുറത്ത്‌ മനസ്സിലേയ്ക്ക്‌ ഇറങ്ങിച്ചെല്ലാന്‍...
നാളയും പ്രണയത്തിന്‌ കഴിയട്ടെ...!!!

ശ്രീ said...

ഈ പ്രണയ ലേഖനം കൊള്ളാമല്ലോ. ഈ ഒരു ദിവസത്തില്‍ മാത്രമൊതുങ്ങാതെ പ്രണയം എന്നെന്നും നില നില്‍ക്കട്ടെ.
:)

കുറ്റ്യാടിക്കാരന്‍|Suhair said...

വലണ്റ്റെയ്ന്‍സ്‌ ഡേയാണെന്നും പറഞ്ഞ്‌ കുറെ റെഡ്‌ റോസുള്ള മെയില്‍ വായിക്കുമ്പോള്‍ എന്തോന്ന് ഫീലിംഗ്സ്‌? ഇങ്ങനെ വല്ലതും വലണ്റ്റെയ്ന്‍സ്‌ ഡേയില്‍ വായിക്കുമ്പോള്‍ മാത്രമേ സത്യം പറഞ്ഞാല്‍ ഒരു പ്രണയത്തിനെ ഫീല്‍ കിട്ടുന്നുള്ളൂ.... ...

മഴത്തുള്ളി said...

സുല്ലേ, കൊള്ളാം നല്ല പ്രണയ ചിന്തകള്‍ ആയിരുന്നല്ലോ മനസ്സില്‍. ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് കരുതട്ടെ.

വളരെ നന്നായിരിക്കുന്നു.

GLPS VAKAYAD said...

പ്രണയത്തിന്റെ നറുപുഷ്പങ്ങള്‍ വിരിയുന്നത്
അതിനും ഒരുപാട് ഉയരത്തിലുള്ള ശിഖരങ്ങളിലാണ്...ശരിയാണ് സുല്‍ ഇഷ്ടമായി

പ്രയാസി said...

സുല്ലേട്ടാ...

ഞാന്‍ കാത്തിരിക്കും.. ആയിരം നെയ്ത്തിരിയും

തെളിച്ച് എന്റെ സുല്ലേട്ടനെം കാത്ത്..

ഐ ലവ് യൂ സുല്ലേട്ടാ.. ഐല വാലിയൂ..

പ്രയാസിനി..;)

സുല്‍ |Sul said...

പ്രയാസീ
ഈ പ്രയാസിനിയെ എനിക്കു നല്ല പരിചയമാ :)
അവളുടെ ചേച്ചി പ്രഭാഷിണിയേയും, പ്രചോദിനിയേയും. കാണാന്‍ ഭംഗി പ്രചോദിനിയായിരുന്നു കേട്ടൊ, അതിനാലാവും അവളെ ഞങ്ങളുടെ ഒരു മാഷിന് വലിയ ഇഷ്ടമായി. അവരുടെ പ്രണയം പിന്നെയൊരുമിച്ചൊരു ജീവിതമായി. മാഷ് പ്രചോദിനിയെ ‘കട്ടോണ്ടോയതാണ്’ കേട്ടാ. മാഷു പാവം ഒരു സത്യ കൃസ്ത്യാനിയായിരുന്നു. :)

-സുല്‍

കാഴ്‌ചക്കാരന്‍ said...

സുല്‍.... സുല്‍.. മോനേ സുല്‍... നന്നായീട്ടോ. കാത്തിരിക്കുന്നുണ്ടാവും....

ഉപാസന || Upasana said...

അപ്പോ ഇതും വശമാണല്ലേ
:)
ഉപാസന

ഫസല്‍ ബിനാലി.. said...

പ്രണയദിനം മറ്റു ദിനങ്ങളില്‍ നിന്നുള്ള കടമെടുപ്പു മാത്രമാണ്. അതിനു തനതായ ഒരു അസ്തിത്വമോ വ്യക്തിത്വമോ ഇല്ല. പ്രണയം അത് കാലം തരുന്ന സമ്മാനമാണ്. സമ്മാനങ്ങള്‍ ഒരിക്കലും പിടിച്ചു പറികളല്ല. കാലത്തെ ഒരു ദിനത്തില്‍ കെട്ടിയിട്ട് അന്നു തന്നെ പ്രണയമെന്ന സമ്മാനം ലഭിക്കണമെന്ന ശാഠ്യം, ഒരിക്കലും നിനക്ക് പ്രണയത്തെ നല്‍കുന്നില്ല ഒരു സമ്മാനമായി
its wndfl sulletta..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എത്ര മറക്കാന്‍ ശ്രമിച്ചാലും ...മായാത്ത
മനസ്സില്‍ എന്നും പുതുമഴയായ്
ഓര്‍മ്മകളിലേ വാടാമലരുകളായ്
തുടിപ്പുണര്‍ത്തും ഒരു മധുരനോവിന്‍
കാണാകനിയത്രെ.

ചീര I Cheera said...

ഇന്ന് ഡ്രോയിംഗ് ക്ലാസ്സ്ന്ന് മോളെ കൊണ്ടുവരാന്‍ പോയപ്പോള്‍, അവിടെയുള്ള ഒരു കുട്ടി എന്നോടു പറയുകയാണ് -
“ആന്റീ, ഹാപ്പി വാലന്റൈന്‍സ് ഡേ” എന്ന്.
“ങേ..” എന്ന് അറിയാതെ ഒരു ശബ്ദം വന്നു, എന്നൊട്ട് നന്നായൊന്ന് ചിരിച്ചു കൊടുത്തു ഞാന്‍.
:)
നന്നായി ഇത് സുല്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം, മാരിവില്ല് വര്‍ണ്ണങ്ങളേക്കാള്‍

സുന്ദരമാകുന്നു എങ്കില്‍, അതൊരു സ്വപ്നം ആവാതിരിക്കട്ടെ...

ശ്രീലാല്‍ said...

ടെന്‍ഷനടിക്കാതിരി സുല്ലേട്ടാ, ഇനി അടുത്ത വര്‍ഷം ഫെബ്രുവരി 14നേ ഈ ബഹളം വരൂ.. :)

സു | Su said...

:) ജീവിതം മുഴുവന്‍ ഉണ്ടാവട്ടെ പ്രണയം. ഇനി അത് മറന്നിരിക്കുന്നവര്‍ക്കുവേണ്ടിയാണോ ആഘോഷം എന്ന് ആര്‍ക്കറിയാം!

പ്രണയലേഖനം നന്നായി. കിട്ടിയിട്ടുണ്ടെങ്കില്‍ കാത്തിരിക്കുന്നുണ്ടാവും. ;)

ധ്വനി | Dhwani said...

അതേ,

സ്നേഹം ആത്മബന്ധത്തിന്റെ സന്താനമാണു. ഒരു നിമിഷത്തില്‍ അതു സംജാതമായില്ലെങ്കില്‍ പിന്നെ ജന്മങ്ങളോ പുരുഷാന്തരങ്ങളോ കൊണ്ട് ജനിയ്ക്കുന്നില്ല!
- ജിബ്രാന്‍

Gopan | ഗോപന്‍ said...

പ്രണയ ലേഖനം നന്നായി..

siva // ശിവ said...

എത്ര സുന്ദരം ഈ പ്രണയലേഖനം....

CHANTHU said...

വാക്കുകള്‍ കൊണ്ടു പുതപ്പിക്കാന്‍ കഴിയാത്ത പ്രണയത്തെക്കുറിച്ചുള്ള
വരികളൊക്കെ നന്നായി.

sv said...

പ്രണയിച്ചവര്‍ക്കു പ്രണയം ഒരു കനലാണു.. മനസ്സില്‍ നീറി നീറി നില്‍ക്കുന്ന ഒരു കനല്...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Sathees Makkoth | Asha Revamma said...

പ്രണയലേഖനം ഇഷ്ടപ്പെട്ടു.

പരദേശി said...

ഈ സ്വപ്നം സത്യമായിത്തീര്‍ന്നിട്ടുണ്ടായിരിക്കട്ടേ..

ഗുരുജി said...

വളരെ നല്ലത്...
പ്രണയം..അനാദിയാം ആഗ്നിനാളം...
മധുസൂദനന്‍ നായര്‍ സാറിന്റെ വരികള്‍ ഓര്‍ത്തുപോയി...

nandakumar said...

പ്രണയം
മനസ്സിന് നേരെ പിടിച്ച കണ്ണാടിയാണ്.
പ്രണയാക്ഷരങ്ങള്‍
പ്രണയിനിയുടെ തെളിയുന്ന
പ്രതിബിംബമാണ്.
പ്രണയത്തിന്
കാലവും സമയവുമുണ്ടോ...?
ഒരു ദിനം പോലും...?

ഉറവ വറ്റിയ മനസ്സുകളിലേക്ക്
പ്രണയത്തിന്റെ നീര്‍ച്ചാലുകളൊഴുക്കിയതിന്
സുല്‍.... നന്ദി..

http://nandaparvam.blogspot.com/

NIVIN THYKKANDI said...

:)

Unknown said...

thankalude pranaya bavanakal maduramanu..nalla pranayathil ninne nalla bavanakal udaledukoo,,,anganeyetho sundhariyumayi thankalum pranayithilanennu karuthunnu,,vijayasamsakal,,,malayala bashayil thankalku njanamundennu arnjathil santhosham,nilanirthy poruka e arivu,, pranayiniye almarthamay snehikkunna oru nalla kamukante ellaaa gunangalum thankalkkund,,bagyavathiyaaya pranayinikkum bavukanal,,,,,,,,