മുഖം തിരിക്കുന്നത്
കണ്ണില്‍ നോക്കുവാനാവാത്ത നേരം
മനസ്സിനെ
ഒന്നുമറക്കാനൊരുങ്ങിടുമ്പോള്‍
കൊടും സങ്കടങ്ങളില്‍
തിരിച്ചുപോകും
പിന്നിലെയിരുളില്‍ മനമൊതുക്കാം
സ്വന്തമുള്ളിലെ
അപഹരണ ചിന്തയെ
മറക്ക്യാം
സ്നേഹവും പ്രണയവും
ഒന്നുമെയില്ലെന്നു പറഞ്ഞൊഴിയാം.
ഭീതിതമെങ്കില്‍ മുഖം തിരിക്കാം
ഉള്ളം-
ചകിതമല്ലെന്നും നിനക്കാം.
കാണേണ്ട നിന്നെ....
വെറുപ്പോടെ തിരിച്ചു പോകാം.
ഒന്നു കൂടി നിന്റെ കണ്ണുകണ്ടാല്‍
ഒട്ടു സ്നേഹിച്ചുപോയെങ്കിലോ?
നിനക്കും
മുഖം തിരിക്കാം.
-സുല്‍
Monday, October 30, 2006
Subscribe to:
Post Comments (Atom)
10 comments:
മുഖം തിരിക്കുന്നത്
കണ്ണില്‍ നോക്കുവാനാവാത്ത നേരം
മനസ്സിനെ
ഒന്നുമറക്കാനൊരുങ്ങിടുമ്പോള്‍
പുതിയ പോസ്റ്റ്. അനുഗ്രഹിച്ചാലും.
ഒന്നു കൂടി നിന്റെ കണ്ണുകണ്ടാല്‍
ഒട്ടു സ്നേഹിച്ചുപോയെങ്കിലോ?
സുല്‍ മനോഹരമായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി
വെറുക്കാനായി സ്നേഹിക്കുന്നതിനെയും
സ്നേഹിക്കാനായി വെറുക്കുന്നതിനെയും
കുറിച്ച്
മാധവിക്കുട്ടി എഴുതിയ കുരേ കഥകള്‍
ഓറ്ത്തു പോയീ...സുല്‍
മറക്കാനാവുന്ന മനുഷ്യന് എന്ത് ഭാഗ്യവാനാണ്, ജീവിതത്തെ കളിപാട്ടം പോലെ കൊണ്ട് നടക്കുന്നവന് ദൈവത്തിനും സമനല്ലേ, ജീവിതം കളിപാട്ടം പോലെ കൊണ്ട് നടക്കുന്നവരാണ് മനുഷ്യര്‍, സാധാരണക്കാരായ മനുഷ്യര്‍..കണ്ണീരിനുള്ളിലൊളിപ്പിച്ച ആഗ്രഹവും സ്നേഹിച്ചു കൊണ്ടുള്ള വെറുപ്പുമൊക്കെ അവര്‍ക്ക് മാത്രം..
-പാര്‍വതി.
ഒന്നു കൂടി നിന്റെ കണ്ണുകണ്ടാല്‍
ഒട്ടു സ്നേഹിച്ചുപോയെങ്കിലോ?
എങ്കിലൊട്ടും മടിക്കേണ്ട നോക്കാന്‍... എല്ലാം മറന്നൊരു തുടക്കം കിട്ടുമെങ്കിലോ!
ഇത്തിരീ, ഉമ്പാചീ, പാറുക്കുട്ടീ, അഗ്രൂ പിന്നെ വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.
പാറു നമ്മളെല്ലാം സാധാരണമനുഷ്യരല്ലെ. എല്ലാം മറക്കുന്ന മനുഷ്യര്‍.
ഹേയ് സുല്‍,
എന്തോ പ്രശ്നമുണ്ടല്ലോ
'ഉള്ളിന്റെ ഉള്ളില്‍
അതോ കിനാവിലോ
ഒരു മുന കൊണ്ടു
നോവുന്ന പോലെ'
മാന്യമഹാ ബൂലോകരെ,
ഞാന്‍ എന്റെ കാട്ടികൂട്ടലുകള്ക്കൊരറുതി വരുത്തിക്കൊണ്ട് സുസ്മേരനാവാന് തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് എന്റെ ബ്ലോഗിന്റെ പേര് സുസ്മേരം എന്നാക്കി മാറ്റിയിട്ടുണ്ടെന്ന് ഇതിനാല്‍ തര്യപ്പെടുത്തിക്കൊള്ളുന്നു.
(പേരുകണ്ടാല്‍ ഉമേഷ്ജി വടിയുമായി വരുമോ എന്നൊരു വര്‍ണ്ണ്യത്തിലാശങ്ക ഇത്തിരി പരഞ്ഞപോലെ ഇത്തിരി ഉണ്ടുതാനും.)
പിരിഞ്ഞു പോം നേരം ഒന്നൂടെ കാണാനെങ്കിലും ആ മുഖമൊന്നു തിരിചൂടായിരുന്നോ. എന്താ സുല്‍ ഇത്ര ഹൃദയ വേദന.
സാന്‍ഡോസ്, ഷെഫി
നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും വീണ്ടും തിരിഞ്ഞുനോക്കി അതിനു ശേഷവും മുഖം തിരിക്കേണ്ടി വരില്ലെ, ഒപ്പം ഏറുന്ന ഹൃദയഭാരവും.
കയ്യെത്തിപിടിക്കാന്‍ ചെന്നിട്ട് നഷ്ടപ്പെടുന്നതിന്റെ നോവ്. ആ സ്മരണകള്‍ അയവിറക്കി വീണ്ടും ഹൃദയം വേദനിപ്പിക്കുന്നവര്‍. ഇതൊക്കെയല്ലെ നമ്മളെല്ലാം.
വന്നതിനു നന്ദി.
-സുല്‍
Post a Comment