Sunday, October 29, 2006

കേരളം - ഒരു കുട്ടിക്കവിത

അന്ന് (ഇന്ന്)
“അമ്മേ അമ്മേ പൊന്നമ്മേ
കുട്ടനു തിന്നാനെന്തമ്മേ“
“ചോറും കറിയാം സാമ്പാറും
കുട്ടനു വേണ്ടി റെഡിയല്ലൊ”
കുട്ടനുവേണ്ടീ സാമ്പാറ്
കുട്ടനുവേണ്ടീ പഴഞ്ചോറ്
കോക്കും പിസ്സയും വേണമമ്മേ
കുട്ടനുതിന്നാനെന്നെന്നും”.

“അമ്മേ അമ്മേ പൊന്നമ്മേ
കുട്ടനുസ്കൂളില്‍ പോണമമ്മേ”
“ബാഗും കുടയും പുസ്തകവും
കുട്ടനുവേണ്ടി റെഡിയല്ലോ”
“കുട്ടനുവേണ്ടീ ബ്ലൂ ബാഗ്
കുട്ടനുവേണ്ടീ ബ്ലാക്ക് കുട.
കുട്ടനുവേണം സ്കൂബീ ബാഗ്
കുട്ടനുവേണം പോപ്പിക്കുട”

ഇന്ന് (നാളെ)

“കുട്ടാ കുട്ടാ പോരുന്നോ നീ
എന്നുടെകൂടെ ഒരിടം വരെ”
“ക്വട്ടേഷന്‍ തന്നാല്‍ പോരാം ഞാന്‍
കൈകള്‍ കാലുകളരിഞ്ഞീടാം
വേണേല്‍ തലയുമരിഞ്ഞീടാം
കൂടുതല്‍ പണം തന്നീടില്‍”

“ഏവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍”

13 comments:

സുല്‍ |Sul said...

കേരളം - ഒരു കുട്ടിക്കവിത

“അമ്മേ അമ്മേ പൊന്നമ്മേ
കുട്ടനു തിന്നാനെന്തമ്മേ“

ചുമ്മാ ഒരു പോസ്റ്റ്. വായിചു പറയു.

മുസ്തഫ|musthapha said...

ഹേയ്...അങ്ങിനെയൊന്നും കുട്ടനാവാന്‍ പറ്റില്ല സുല്‍... നമ്മള്‍ ചുമ്മാ ഭയപ്പെടുന്നതല്ലേ.

കുട്ടനങ്ങിനെയാവാതിരിക്കട്ടെ!

നന്നായിരിക്കുന്നു കുട്ടി കവിത :)

മുസ്തഫ|musthapha said...

തൃശ്ശൂരില്‍ എവിടെയാണ് -
ദുബായില്‍ എവിടെയാണ്‍ -

വല്യമ്മായി said...

ഓ,സമാധാനം കുട്ടന്‍ ലാപ്റ്റോപും ഐപോഡുമൊന്നും ചോദിച്ചില്ലല്ലോ,നല്ല ചിന്ത സുല്‍

asdfasdf asfdasdf said...

സുല്ലേ.. കുട്ടിക്കവിത രസമുണ്ട് വായിക്കാന്‍..(ഓ.ടോ : മൂത്തത് ആങ്കുട്ട്യാ അല്ലേ..:) )

സുല്‍ |Sul said...

അപ്പൊ കഴിഞ്ഞ പോസ്റ്റ് വായിചില്ലലെ അഗ്രു? സമന്‍സിലുണ്ട് എല്ലാം. തൃശ്ശൂരില്‍ തളിക്കുളം, ദുബയില്‍ ഘര്‍ഹൂദ്. താ‍മസം ഷാര്‍ജയില്‍. sullvu@gmail.com ല്‍ മെയില്‍ വിടു. ഇന്ന് മൊബൈല്‍ വീട്ടിലിരിപ്പാ.

സുല്‍ |Sul said...

കുട്ടമ്മേനേ കുട്ടി പെണ്ണുതന്നെ. ഇപ്പൊ തന്നെ വല്യമ്മായി കണ്ട് കണ്ണെടുത്തേയുള്ളു.

Aravishiva said...

കേരളപ്പിറവിയ്ക്കു പറ്റിയ കവിത തന്നെ.... കുട്ടിക്കവിത ഇഷ്ടപ്പെട്ടു...

Rasheed Chalil said...

ഹ ഹ ഹ നല്ല ചിന്ത... സുല്‍ കൊള്ളാമല്ലോ ചുള്ളാ... ആര്‍ക്കറിയാം അങ്ങനെ സംഭവിക്കുമോ എന്ന്.

ഓടോ : എന്റെ ജന്മത്തിനായി ഞാനെന്ത് തെറ്റുചെയ്തു. മതാപിതാക്കള്‍ പോലും അത് അഗ്രഹിച്ചിട്ടുണ്ടായി കൊള്ളണം എന്നില്ല. എങ്ങനെയോ ഭൂമിയിലെത്തി. കീഴ്വഴക്കം ഉള്ളത് കൊണ്ട് അവര്‍ എന്നെ വളര്‍ത്തി... പിന്നെ ഞാന്‍ ഞാനെന്തിന് അവരെ ശ്രദ്ധിക്കണം എന്ന് പറയുന്ന മക്കള്‍ ജീവിക്കുന്ന കാലമാണിത്.

വാളൂരാന്‍ said...

സുല്ലേ, സംഭവിച്ചുകൂടായ്കയില്ല, പോക്ക്‌ അങ്ങിനെയല്ലേ....
എന്നാലും സംഭവിക്കാതിരിക്കട്ടെ.... ആശയം നന്നായിരിക്കുന്നു അവതരണവും....

കുറുമാന്‍ said...

ഇന്നാണീ ബ്ലോഗില്‍ കയറിയത്. കുട്ടികവിത വായിച്ചു. കൊള്ളാം. ഇനി ബാക്കിയൊക്കെ വായിക്കണം

സു | Su said...

പാവം കുട്ടന്മാര്‍. ഇങ്ങനെയൊക്കെ ചിന്തിച്ച് കൂട്ടിയാല്‍ അവരുടെ ഭാവിയെപ്പറ്റി ആശങ്കപ്പെടാനേ നേരം കാണൂ.

കേരളപ്പിറവി ആശംസകള്‍.

സുല്‍ |Sul said...

അരവി :) നന്ദി
ഇത്തിരി:) എല്ലാം കീഴ്മേല്‍ മറിയുന്ന കാലമല്ലെ.
മുരളി :) ഇങ്ങനെയെല്ലാം സംഭവിക്കാതിരിക്കട്ടെ എന്നാണ് എല്ലാരുടെയും പ്രാര്‍ത്ഥന.
കുറുമാന്‍ :) ശ്ശി കാലായി മാഷെ. കൊട്ട് കേക്കാന്‍ ഞമ്മളും റെഡി.
സുചേച്ചി :) ഉപഭോഗ സംസ്കാരം കേരളത്തിനു നല്‍കിയ ചെറിയ സമ്മാനത്തിലുള്ള എന്റെ ആശങ്ക പങ്കുവെച്ചു എന്നു മാത്രം.

ഇന്നത്തെ കുട്ടികള്‍ അവരുടെ ആവശ്യങ്ങളുടെ പട്ടിക കൂടി വരുന്നതിന്റെഭാഗമായി എളുപ്പത്തില്‍ പണമുണ്ടാക്കാവുന്ന ഒരു മാര്‍ഗ്ഗമായി ഇതിനെ കാണുന്നുണ്ടോ എന്നൊരാശങ്ക.

എന്റെ ആശങ്കകള്‍ വായിച്ചതിനും പങ്കിട്ടതിനും കമന്റിയതിനും നന്ദി.

-സുല്‍