Thursday, October 26, 2006

എന്‍ പ്രിയസഖി

അന്നവള്‍ അതിമനോഹരിയായിരുന്നു
മുടിയില്‍ മനം മയക്കും മുല്ലപ്പൂ
നെറ്റിയില്‍ ചുവന്ന കുങ്കുമം
ഇളം മേനിയില്‍ ഒരു പട്ടുസാരിയും

എന്നെ തിരയുകയായിരുന്നോ ആ നീലകണ്ണുകള്‍
സ്നേഹമൂറും പുഞ്ചിരിയും എനിക്കായിരുന്നോ?
അവളുടെ നനുത്ത ചുണ്ടുകളെന്നെ വരവേറ്റു
കൈകളിലൊതുക്കീ അവളെന്‍ കൈകളെ.

ഞാനെത്രമാത്രം അവളെ സ്നേഹിക്കുന്നു
ഞാനെത്രമാത്രം അവളെ ആഗ്രഹിക്കുന്നു
ഒരുകടലോളം സ്നേഹം -
അവള്‍ക്കായുണ്ടെന്‍ ഹൃത്തില്‍

ഒരു ജന്മത്തിന്‍ സാഫല്യമായ്
നാമലിഞ്ഞുചേരുമൊരുദിനം
ദു:ഖങ്ങളിലെന്‍ തുണയായ്
ആനന്ദങ്ങളില്‍ പങ്കാളിയായ്

നാമൊരുമിചൊരു ജീവിതം
എന്‍ കുഞ്ഞുങ്ങള്‍ക്കമ്മയായ്
വീടിന്നു കെടാവിളക്കായ്
ജീവിതാന്ത്യം വരെ നീ

വികലമാം സങ്കല്പങ്ങള്‍...
മന്ദഹസിചൂ ഞാന്‍ അവളെനോക്കി
കൈമാറി കുറച്ചു പൂക്കള്‍
നേര്‍ന്നു ഞാന്‍ “വിവാഹമംഗളാശംസകള്‍”

-സുല്‍

14 comments:

സുല്‍ |Sul said...

"എന്‍ പ്രിയസഖി"
ഒരു കൊച്ചു പോസ്റ്റ്. അവിവേകമാണ്. എന്നാലും ഇതിവിടെ കിടക്കട്ടെ!.

വല്യമ്മായി said...

നല്ല വരികള്‍

Rasheed Chalil said...

സുല്‍ നന്നായിരിക്കുന്നു. എവിടെയൊക്കെയോ ഒരു നീറ്റലുണ്ടല്ലോ വരികള്‍ക്കിടയില്‍...

Mubarak Merchant said...

എന്നിട്ട് സുല്ലിന്റെ ആ പ്രിയസഖി ഇപ്പോള്‍....?
(നല്ല വരികള്‍)

Unknown said...

മ്മ്മ്‌ നടക്കട്ടെ... ഡോണ്ഡൂ‍ൂ‍ൂ‍ൂ

Areekkodan | അരീക്കോടന്‍ said...

അപ്പം സുല്ലിനും ഒരു സൈനബ ഉണ്ടാര്‍ന്നൂൂൂൂ...????

thoufi | തൗഫി said...

എന്നും കൂടെയുണ്ടാകുമെന്നു മോഹിച്ചപ്പോള്‍,സ്വപ്നങ്ങള്‍ക്ക്‌ നിറംവിരിഞ്ഞപ്പോള്‍..
അന്നവള്‍ അതിമനോഹരിയായിരുന്നു
എന്നാല്‍,ഇന്ന്..സ്വപ്നങ്ങള്‍ വീണുടഞ്ഞപ്പോള്‍,സങ്കല്‍പ്പങ്ങള്‍ വികലമായപ്പോള്‍...ഇന്നവള്‍....

Aravishiva said...

ശ്ശോ!കഷ്ടമായിപ്പോയല്ലോ?ഒരു വണ്ടി പോയാല്‍ അടുത്ത വണ്ടി...കാത്തിരിയ്ക്കൂ.. :-)

തറവാടി said...

ഇഷ്ടപ്പെട്ടു

മര്‍ത്ത്യന്‍ said...

അത്‌ ശരി, അപ്പോള്‍ വിവാഹപെണ്ണിനോട്‌ തന്നെ.
നന്നായിട്ട്ണ്ട്‌.... :)

Anonymous said...

1)പുള്ളിക്കാരത്തിക്ക് ഇതൊക്കെ വായിച്ചു കൊടുക്കാറുണ്ടോ?
2)അവിവേകം ന്ന്വച്ചാ?
3)കലക്കീട്ട്ണ്ട്

Kalesh Kumar said...

സുല്ലേ, ഇതൊക്കെയില്ലേല്‍ പിന്നെന്ത് ജീ‍വിതം?

സുല്‍ |Sul said...

വല്യമ്മായി :)

ഇത്തിരി :) എനിക്കും തോന്നുന്നു

ഇക്കാസ് :) ഇപ്പൊ ഓള് കെട്ട്യോന്റൊപ്പം.

പൊന്നമ്പലം :) ഇനി ഡോണ്ഡൂ‍ൂ‍ൂ‍ൂ തന്നെ.

ആബി :) സൈനബ പോയില്ലെ പഹയാ.

മിന്നാമിനുങ്ങ്‌ :) അവളു സുന്ദരിയായിരുന്നത് വിവാഹദിവസം തന്നെയാരുന്നു.

അരവി:) അടുത്തവണ്ടിയില്‍ കയറി സ്ഥലം കാലിയാക്കി കേട്ടോ.

തറവാടി:) വല്യമ്മായി കേള്‍ക്കെണ്ട.

മര്‍ത്യാ :) അല്ലാതെ പിന്നെ ആരോട്.

വാവക്കാടന്‍:) പറഞ്ഞുകൊടുത്തിട്ടുണ്ട്; ന്ന്വാചാ; നന്ദി.

കലേഷ്‌ :) അപ്പൊ ഇതും വേണം ല്ലെ.

അപ്പൊ വന്നവര്‍ക്കും വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും എല്ലാവര്‍ക്കും നന്ദി, നമസ്കാരം.

-സുല്‍

Sulfikar Manalvayal said...

ഇങ്ങിനെ ഒരു അസുഖം കൂടെ ഉണ്ടായിരുന്നു അല്ലെ.
എന്റമ്മോ. നമ്മള്‍ ഇത്തിരി വിട്ടു പിടിക്കേണ്ടി വരുമോ?