രാത്രിയിലെ ഭക്ഷണത്തിനു മുന്‍പ് കിലൊക്കണക്കിനു ഉറക്കം തൂക്കിക്കൊടുക്കല്‍ എന്റെ ഒരു സ്ഥിരം പരിപാടിയായിരുന്നു. ബുക്കും കിതാബും എടുത്ത് ദിക്‍ര്‍ ചൊല്ലല്‍, കണക്കുചെയ്യല്‍ എന്നീ കലാപരിപാടികള്‍ക്കിരുന്ന് അതിന്റെ ആദ്യ പാദത്തില്‍ തന്നെ തുടങ്ങും തൂക്കിക്കൊടുപ്പ്.
അടികളുടെയും വഴക്കിന്റെയും അകമ്പടിയോടെ കണക്കെല്ലാം ഒരു കണക്കിനു കണക്കാക്കിവെക്കും. പിന്നെയും തുടരും എന്റെ തൂങ്ങല്‍.
ഇടക്കു ഉമ്മാചോദിക്കുന്നതു കേള്‍ക്കാം “എത്ര കിലോ അയി ഇപ്പൊ?”
ഇതിനിടയില്‍ ഇത്തയും അനിയത്തിയും അവരുടെ ജോലി തീര്‍ത്ത് സ്ഥലം വിട്ടു കാണും.
ഇനിയാണ് ഊണിങ്. അതിനു ചോറും കറിയും ആണ് എന്നും. മീന്‍ കറി ഈസ് എ മസ്റ്റ്. എനിക്കല്ലട്ടൊ. ഉപ്പാക്ക്. എനിക്കൊരു പരിപ്പുകറി മതി. മി ഹാപ്പി. എന്നാലും എല്ലാര്‍ക്കും ഉണ്ടാവും മീങ്കറി സെപെരേറ്റ്.
തൂക്കം പിടിക്കുന്ന എനിക്കു ചോറു വാരിത്തരിക എന്ന മഹനീയകര്‍മ്മം ഇത്ത അല്ലേല്‍ അനിയത്തി അരേലും ഏറ്റെടുക്കും. ഒരു പിടി ചോറിനു ഒരു നുള്ള് മീന്‍ ഇതാണു കണക്ക്.
ഒന്നൊ രണ്ടൊ പിടി ചോറിനു കൂടെ മീന്‍ നുള്ള് പിന്നാലെ വരും. അപ്പോഴേക്കും ഞാന്‍ ഉറക്കത്തിന്റ്റെ മൂര്‍ദ്ധന്യതയില്‍ എത്തിക്കാണും. പിന്നെ വരുന്ന പിടിയിലാണു വാരിതരുന്നവരുടെ ആത്മാര്‍തത തളം കെട്ടി കിടക്കുന്നത്. പിന്നാലെ വരുന്ന മീന്‍ നുള്ള് കൊടപ്പുളി നുള്ള് ആണെന്നു മാത്രം. മീന്‍ നുള്ള് സ്വന്തം വായിലേക്കും.
ഈ ഇത്തമാരുടെ ഓരൊ കാര്യങ്ങളെ!
Tuesday, October 10, 2006
Subscribe to:
Post Comments (Atom)
6 comments:
ഇതെന്റെ ഒരു കൊച്ചു പോസ്റ്റ്. കമന്റ്റുമല്ലോ?
അത് നന്നായി,തൃശ്ശൂര്‍ എവിടെയാ?
good...
വല്യമ്മായി :) നന്ദി
Maya :) Thanks
നന്നായിട്ടുണ്ട്. താങ്കള്‍ 'വലിയകത്ത്' കുടംബാംഗമാണോ? എന്റെ ഉമ്മയും അതേ കുടുംബാംഗമാണ്. പക്ഷെ മലപ്പുറം ജില്ലയിലെ ചോക്കാട്ടിലേയാണ്.
മീന്‍ നുള്ള് നന്നായി.
ഒരു മീന്‍ ഓര്‍മ അല്ലെ.
Post a Comment