Sunday, March 16, 2008

അവളെക്കാണാന്‍

അവളെ അവിടെ ചെന്നു കാണണമെന്ന്. എന്തിനായിരിക്കും അവിടേക്കു ചെല്ലാന്‍ പറഞ്ഞത്? ടെലഫോണില്‍ പറയാന്‍ പറ്റാത്ത എന്തു കാര്യമാണുള്ളത്. കാര്യങ്ങള്‍ തുറന്നു പറയുകയാണെങ്കില്‍ ഒരു സമാധാനമായേനെ. ഇതു യാതൊരു ഉറപ്പും തരാതെയുള്ള ക്ഷണമാണ്. ഏതായാലും കല്യാണം ഉറപ്പിച്ചതല്ലേ. വേറെ വഴിയൊന്നുമില്ല. പോയി കാണുകതന്നെ. എന്തെല്ലാം കഷ്ടപ്പാടുകള്‍ സഹിക്കണമാവോ ഇതൊന്നു നടന്നു കിട്ടാന്‍.

ഓഫീസില്‍ നിന്ന് ഒരാഴ്ചത്തെ അവധിയേ കിട്ടിയുള്ളു. ഉമ്മയും ബാപ്പയും ബ്രോക്കര്‍മാരും കൂടി തിരച്ചിലോടു തിരച്ചിലിനൊടുവില്‍, അവര്‍ക്കിഷ്ടമായ ഒരാളെ കിട്ടിയപ്പോള്‍ എന്നെ അറിയിക്കുകയായിരുന്നു. അവളെ കാണുമ്പോള്‍ പിന്നാലെ വരാനിരിക്കുന്ന പ്രശ്നങ്ങളെ പറ്റിയൊന്നും ഒട്ടും ബോധവാനായിരുന്നില്ല എന്നതാണു സത്യം. പ്രഥമദര്‍ശനത്തില്‍ തന്നെ എന്റെ മനസ്സില്‍ കയറിപറ്റിയവള്‍. ഇരുവീട്ടുകാരും തീരുമാനിച്ചു എന്‍‌‌ഗേജ്മെന്റും ഒരു വിധം കഴിഞ്ഞു.

അതിനുശേഷം ഞങ്ങള്‍ ടെലഫോണിലൂടെ കൈമാറാത്ത വിശേഷങ്ങളില്ല. രാത്രിയെന്നോ പകലെന്നോ വേര്‍തിരിവില്ലാതെ ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തത് ഞങ്ങളുടെ ജീവിതം തന്നെയായിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാതെ നീണ്ടു പോകുന്ന സംഭാഷണങ്ങള്‍. അവളുടെ കളി തമാശകളും കുസൃതികളും അപ്പോഴേക്കും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. അതെല്ലാം തന്റേതു മാത്രമെന്ന് വിശ്വസിക്കാനും തുടങ്ങി. അവളുമായി സംസാരിക്കുമ്പോള്‍ അവള്‍ തന്റെ സമീപമുണ്ടെന്ന തോന്നലോ... അതൊ അവളില്ലാതെയിനി ജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവോ... എന്താണ് ആ സംഭാഷണങ്ങള്‍ തനിക്കു നല്‍കിയതെന്നു പറയുക വയ്യ ഇപ്പോഴും. ഇത്രയും കാലം ഞാന്‍ കാത്തിരുന്നത് അവള്‍ക്കു വേണ്ടിയായിരുന്നോ. അങ്ങനെയൊരു കാത്തിരിപ്പ് എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നോ, എനിക്കും പ്രണയിക്കാനാവുമെന്നു തിരിച്ചറിഞ്ഞ നാളുകളാണിത്.

ഇനി കല്യാണത്തിന് ഏറെയില്ല ദിനങ്ങള്‍. അതിനിടയില്‍ ഒരുക്കേണ്ട ഒരു പാടു കാര്യങ്ങള്‍. നാട്ടില്‍ പോയതും എന്‍‌ഗേജ്മെന്റ് മറ്റുപരിപാടികളുമായി കുറെ പണം ചിലവായി. കല്യാണം ആര്‍ഭാഢമാക്കുന്നതിനോടൊന്നും യോജിക്കുന്നില്ലെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ അത്തരം തത്വശാസ്ത്രങ്ങളൊന്നും തുണക്കാറില്ല. ഇനി കല്യാണകാര്യം മുറക്കു നടക്കണമെങ്കില്‍ ലോണെടുക്കുകയേ നിവൃത്തിയുള്ളൂ. ഒറിജിനല്‍ പാസ്സ്പോര്‍ട്ടും, സാലറി സര്‍ട്ടിഫിക്കേറ്റും മറ്റു രേഖകളുമായി ഞാന്‍ യാത്രയായി, അവള്‍ക്കായി, ഇവളെക്കാണാന്‍, ബാങ്കിലേക്ക്.

13 comments:

സുല്‍ |Sul said...

അവളെ അവിടെ ചെന്നു കാണണമെന്ന്. എന്തിനായിരിക്കും അവിടേക്കു ചെല്ലാന്‍ പറഞ്ഞത്? ടെലഫോണില്‍ പറയാന്‍ പറ്റാത്ത എന്തു കാര്യമാണുള്ളത്. കാര്യങ്ങള്‍ തുറന്നു പറയുകയാണെങ്കില്‍ ഒരു സമാധാനമായേനെ. ഇതു യാതൊരു ഉറപ്പും തരാതെയുള്ള ക്ഷണമാണ്.

"അവളെക്കാണാന്‍" വായിയ്ക്കുക.
-സുല്‍

Sharu (Ansha Muneer) said...

ഈ അവളുമാരെക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ... :)

Rasheed Chalil said...

പോസ്റ്റ് വായിച്ചോണ്ടിരിക്കുമ്പോള്‍ നേരിട്ട് പറഞ്ഞ വാചകങ്ങള്‍ തന്നെ ഇവിടെ കൊട്ടുന്നു... പോസ്റ്റിന്റെ എഴുപത്തി അഞ്ചാം ശതമാനത്തില്‍ “സുല്ലേ നീയൊരു പഞ്ചാരയാണ ല്ലേ...” അവസാന പരഗ്രാഫും വായിച്ച് തീര്‍ന്നപ്പോള്‍ ഞാന്‍ തിരുത്തി “ടാ... നീ പഞ്ചാരയൊന്നും അല്ല... വെറും അരസികന്‍...“

:) :)

Unknown said...

സുല്ലേ ,

അവിടെ ചെന്നപ്പൊള്‍ പാസ്പോര്‍ട്ടും സാലറി സര്‍ട്ടിഫിക്കറ്റും കണ്ടപ്പോള്‍ കൈയിലണിയിച്ച മോതിരമൂരി തിരികെത്തന്നില്ലല്ലോ:)?

(ഇത്രേം കാലം കൊഞ്ചിപ്പറഞ്ഞതെല്ലാം കള്ളമാണെന്നു മനസ്സിലായാല്‍ പിന്നേതു പെണ്ണാ സഹിക്കുക അല്ലേ?, ഹാ കഷ്ടമായ്പ്പോയി.)

ദിലീപ് വിശ്വനാഥ് said...

അവള്‍ ടെലിമാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ടുമെന്റില്‍ അല്ലേ?

G.MANU said...

ടെലിഫോണ്‍ മണിയിലു ചിരിക്കണ കരളേ.


ഇനി അവളെ ഉള്ളൂ രക്ഷ അണ്ണാ..

ഏറനാടന്‍ said...

സുല്‍...ഇത് അത്യത്യാധുനിക ഇതിവൃത്തം തന്നെ! ക്ലൈമാസ്കില്‍ വായനക്കാരെ ബാങ്കില്‍ കയറ്റി വട്ടം കറക്കുന്ന ഇതിവട്ടം രസിച്ചു. എന്നാലും എന്തുണ്ടായി ഒടുവില്‍??

Shaf said...

എന്തുണ്ടായി ഒടുവില്‍??
vallathum nadanno?
:)

മുസ്തഫ|musthapha said...

സംഗതി കൊള്ളാം :)
എനിക്ക് തുടക്കം മുതലേ അവളാരാന്ന് ഊഹിക്കാന്‍ ചുമ്മാ തോന്നി :)

ഈ പോസ്റ്റ് വായിച്ചപ്പോള്‍ സൂവിന്‍റെ ഈ പോസ്റ്റ് ഓര്‍മ്മ വന്നു.

കുഞ്ഞന്‍ said...

ആകാംക്ഷ..ആകാംക്ഷ... വേഗം ചെന്നിട്ട് ബാക്കി കുടി പറയൂ മാഷേ..

മഴത്തുള്ളി said...

ഉം മനസ്സിലായി, പറഞ്ഞാ അനുസരിക്ക്വോ ആളെന്നറിയേണ്ടേ. അവിടെ ചെന്നപ്പോ അവള്‍ മൊഴിഞ്ഞു.

“എന്റെ കരളിന്റെ കുളിരേ.. സുല്ലിക്കാ, ഒന്നു കാണാന്‍ പെരുത്ത മോഹം, മതിയായി, ഇനി പൊയ്ക്കോളൂട്ടോ”

ഇതും പറഞ്ഞ് അവള്‍ വാതിലടച്ചതും സുല്ല് അന്തം വിട്ട നാരായണന്‍ വണ്ടി വിട്ടതുപോലെ തിരിച്ചു ദുബായിക്കും. (സുല്ലിന്റെ ആത്മഗതം: ഒരു പറ്റ് ഏതു പോലീസുകാരനും പറ്റും. %@#$%%^$$#!@)

Sijo Johnson said...

hi sulletta...

Iam a new face in Blogging. Thanks for your encouragements...and i wish you a happy married life with your 'aval'

and give me your opinions on my blog...and say me how you edited ur blog with rose... it is fine...very good layout...congrats...

with love
sijonaane...!

ലടുകുട്ടന്‍ said...

hahaha