Wednesday, December 19, 2007

ബക്രീദ് ആശംസകള്‍

സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ഓര്‍മ്മകളുയര്‍ത്തിക്കൊണ്ട് മറ്റൊരു ബലിപെരുന്നാള്‍ കൂടി സമാഗതമായിരിക്കുകയാണ്. ഇബ്രാഹിം നബിയുടേയും പുത്രന്‍ ഇസ്മായിലിന്റേയും ത്യാഗത്തിന്റെ സ്മരണ ഒരിക്കല്‍ കൂടി പുതുക്കുകയാണ് ലോക ജനത. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലക്ഷങ്ങള്‍ അറഫായില്‍ സംഗമിച്ചിരിക്കുന്നു. നാടെങ്ങും തക്ബീര്‍ ധ്വനികള്‍ കൊണ്ട് മുഖരിതമാകുന്നു. മഹാനായ അല്ലാഹുവെ വാഴ്ത്തികൊണ്ടുള്ള സ്തുതിഗീതങ്ങള്‍ മുഴങ്ങുന്നു. മനുഷ്യര്‍ പരസ്പരം ആശംസകള്‍ കൈമാറുന്നു, സ്നേഹ സമ്മാനങ്ങള്‍ കൈമാറുന്നു.

ഈ നല്ല നാളുകളില്‍ നിങ്ങള്‍ക്കേവര്‍ക്കും നിറഞ്ഞമനസ്സോടെ സുല്ലും കുടുംബവും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു!

ഈദ് മുബാറക്

12 comments:

സുല്‍ |Sul said...

ഈ നല്ല നാളുകളില്‍ നിങ്ങള്‍ക്കേവര്‍ക്കും നിറഞ്ഞമനസ്സോടെ സുല്ലും കുടുംബവും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു!

ഈദ് മുബാറക്

മയൂര said...

ഈദ് മുബാറക്...

ശ്രീ said...

എല്ലാ ബൂലോക സുഹൃത്തുക്കള്‍‌ക്കും ഈദ് ആശംസകള്‍‌!

ദിലീപ് വിശ്വനാഥ് said...

ഈദ് മുബാറക്...

കണ്ണൂരാന്‍ - KANNURAN said...

എല്ലാ ബൂലോക കൂടപ്പിറപ്പുകള്‍ക്കും ബക്രീദ് ആശംസകള്‍.

ശ്രീലാല്‍ said...

എല്ലാ സ്നേഹിതര്‍ക്കും ഈദ് ആശംസകള്‍ !!

അഭിലാഷങ്ങള്‍ said...

ഈദ് മുബാറക്...ഈദ് മുബാറക്...

ബാജി ഓടംവേലി said...

ഈദ് ആശംസകള്‍

Sherlock said...

എല്ലാവര്ക്കും ഈദ് ആശംസകള്..

Unknown said...

ഈദ് മുബാറക്

നിരക്ഷരൻ said...

വളരെ വിഷമിപ്പിച്ച ഒരു ഈദായിരുന്നു ഇപ്രാവശ്യം .
ഇന്നലെ ബ്രേക്ക്‌ഫാസ്റ്റ് ഒന്നും കിട്ടിയില്ല.
ഞങ്ങള്‍ ഓയല്‍ ഫീല്‍ഡ് ജോലിക്കാര്‍ക്ക് എല്ലാ ദിവസവും ഓഫീസില്‍ ചെന്നേ പറ്റൂ.
സാധാരണദിവസങ്ങളില്‍ വരാറുള്ള ബ്രേക്ക്‌ഫാസ്റ്റ് വണ്ടി ഇന്നലെ വന്നില്ല.
ഉച്ചയ്ക്ക് തൊട്ടടുത്തുള്ള പല റസ്റ്റോറന്റുകളും അടഞ്ഞുകിടക്കുകയായിരുന്നു. അബുദാബിയിലുള്ള ചില സുഹൃത്തുക്കളെ വിളിച്ചുനോക്കി. എല്ലാവരും ദുബായി, ഷാര്‍ജ എന്നിവിടങ്ങളില്‍ കറങ്ങാന്‍ പോയിരിക്കുന്നു.
വൈകീട്ടാണ്‌ കുറ ദൂരെയുള്ള ഒരു റസ്റ്റോറന്റ് കണ്ടുപിടിച്ച് ഭക്ഷണം കഴിച്ചത് . അതും ശുദ്ധ വെജിറ്റേറിയന്‍ .കമ്പനിയുടെ ഗസ്റ്റ് ഹൌസിലാണ്‌ താമസം .അവിടെ മിണ്ടിയും , പറഞ്ഞും ഇരിക്കാന്‍ ഒരു മനുഷ്യക്കുഞ്ഞുപോലും ഇല്ല.

ങ്ങാ. സാരമില്ല. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബെയില്‍ ജോലി ചെയ്യുന്ന കാലത്ത് ഓണത്തിന്റെ അന്ന് ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. അക്കഥ ഞാന്‍ അടുത്ത ഓണത്തിന്‌ പോസ്റ്റ് ചെയ്യാം .

പക്ഷെ ഇന്ന് ഞാന്‍ മുസഫ്ഫയിലുള്ള ഓഫീസില്‍ നിന്നും മടങ്ങി വന്നപ്പോള്‍.
ഈ വിവരം കേട്ടറിഞ്ഞെത്തിയ എന്റെ നല്ല സഹപ്രവര്‍ത്തകരും , സുഹൃത്തുക്കളും ചേര്‍ന്ന് നിറയെ ഭക്ഷണവും , ഐസ്ക്രീമുമൊക്കെ വാങ്ങി എനിക്കുവേണ്ടി കാത്തിരിക്കുന്നു.

അതുപോരെ മനസ്സും , വയറും നിറയാന്‍ .

എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഈദ് ആശംസകള്‍.

Unknown said...

ഈദ് മുബാറക്