Monday, December 31, 2007

സൌഹൃദത്തിന്റെ സുഗന്ധങ്ങള്‍...


ഉരുകിത്തീര്‍ന്ന ഒരു വേനലിനൊടുവില്‍...
പുതുമഴയില്‍ കുളിരുന്ന പുതുമണ്ണു പോലെ സൌഹൃദങ്ങള്‍...
വര്‍ണ്ണക്കുടകള്‍ വിടരുന്ന വസന്തത്തിന്റെ
സുഗന്ധമൊളിപ്പിക്കുന്ന ബന്ധങ്ങള്‍...
ഒരു മഞ്ഞുകാലത്തിന്റെ കുഞ്ഞുപുതപ്പിനുള്ളില്‍ നാം...

കൊഴിഞ്ഞു വീണ പൂക്കള്‍ക്കും ഇലകള്‍ക്കുമൊപ്പം
സാഗരത്തെ പുല്‍കാന്‍ ഒഴുകിയകലുന്ന ഒരു വര്‍ഷം കൂടി.

പോയ്‌മറയെ, ഈ വര്‍ഷം മനസ്സിലേക്ക്‌ പകര്‍ന്ന
പുതിയ മുഖങ്ങള്‍... പുതിയ സൌഹൃദങ്ങള്‍...

പുതുമഴ തഴുകിയ മണ്ണില്‍ നിന്നുയര്‍ന്ന
മാദക ഗന്ധം പോലെ,
മനസ്സില്‍ കുടിയേറിയ പഴയ സൌഹൃദങ്ങളുടെ
സ്നേഹ സുഗന്ധങ്ങള്‍...
ഉള്ളിന്റെയുറക്കങ്ങളെ തൊട്ടുണര്‍ത്തുന്ന,
സ്നേഹത്തിന്റെ പിച്ചകപ്പൂമണം.
മറ്റൊരു മഞ്ഞുകാലത്തെ പുലര്‍വേളയിലേക്ക്‌
വിടരുന്ന സ്നേഹത്തിന്റെ മിഴിയിണകള്‍...

ഒരു വേനല്‍പുഴയും കടന്ന് വരുന്ന
മാരിക്കും മഞ്ഞിനുമായി
ഒരിക്കല്‍ കൂടി കാത്തിരിക്കാം...
വസന്തത്തിലെ ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ
ഊഷ്മള സുഗന്ധവും പേറിയെത്തുന്ന
പുതിയ സൌഹൃദങ്ങള്‍ക്കായ്‌...
നമ്മുടെ സൌഹൃദത്തിന്റെ ഈടുമായ്‌....

ഒരുപാട്‌ നന്മകളോടെ!
പുതുവല്‍സരാശംസകള്‍
-സുല്‍

22 comments:

സുല്‍ |Sul said...

ഒരു വേനല്‍പുഴയും കടന്ന് വരുന്ന
മാരിക്കും മഞ്ഞിനുമായി
ഒരിക്കല്‍ കൂടി കാത്തിരിക്കാം...
വസന്തത്തിലെ ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ
ഊഷ്മള സുഗന്ധവും പേറിയെത്തുന്ന
പുതിയ സൌഹൃദങ്ങള്‍ക്കായ്‌...
നമ്മുടെ സൌഹൃദത്തിന്റെ ഈടുമായ്‌....

ഒരുപാട്‌ നന്മകളോടെ!
പുതുവല്‍സരാശംസകള്‍
-സുല്‍

സുല്‍ |Sul said...

പടത്തിനു കടപ്പാട് : അഗ്രജന്‍

::സിയ↔Ziya said...

സുല്ലിനും കുടുംബത്തിനും മുഴുവന്‍ ബൂലോഗ സുഹൃത്തുക്കളക്കും നന്മയും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു...
സ്നേഹത്തോടെ-
ഞാന്‍ :)

അഗ്രജന്‍ said...

ഇപ്പറഞ്ഞതൊക്കെ അങ്ങട്ടും ഇച്ചിരി കൂടുതലായി തന്നെ തിരിച്ചിട്ടിരിക്കുന്നു... ആ കട+പാട് ഒഴികെ :)

നെനക്കും കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും ആശംസണ്ടെഡാ... ശവീ... പുതുവത്സരാശംസകളേയ്... :)

ശ്രീ said...

പുതുവത്സരാശംസകള്‍‌!
:)

കുറുമാന്‍ said...

സുല്ലേ,

സുല്ലിനും, കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.

വാല്‍മീകി said...

പുതുവത്സരാശംസകള്‍‌!

G.manu said...

puthu varsha aaSamsakaL mashey
thrilling and njerippan 2008

ചന്ദ്രകാന്തം said...

സുല്‍..,

"ഒരിക്കല്‍ കൂടി കാത്തിരിക്കാം...
വസന്തത്തിലെ ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ
ഊഷ്മള സുഗന്ധവും പേറിയെത്തുന്ന
പുതിയ സൌഹൃദങ്ങള്‍ക്കായ്‌...
നമ്മുടെ സൌഹൃദത്തിന്റെ ഈടുമായ്‌...."


എല്ലാവര്‍ക്കും, സന്തോഷ സമൃദ്ധമായ പുതുവര്‍ഷം ആശംസിയ്ക്കുന്നു...

ബയാന്‍ said...

പുതിയ സൌഹൃദങ്ങള്‍ക്കായ്‌...
നമ്മുടെ സൌഹൃദത്തിന്റെ ഈടുമായ്‌....

ഇനിയും പുതിയ സൌഹൃദങ്ങള്‍ വഴിയമ്പലങ്ങള്‍ തീര്‍ക്കട്ടെ.

ആഗ്നേയ said...

സുല്ലിനും കുടുംബത്തിനുംപുതുവത്സരാശംസകള്‍.

അലി said...

പുതുവത്സരാശംസകള്‍!

അപ്പു said...

പുതുവത്സരാശംസകള്‍!

അപ്പു said...

പറയാന്‍ മറന്നു. ബ്ലോഗ് ഡിസൈന്‍ വളരെ ഇഷ്ടായിട്ടോ

മിനീസ് said...

പുതുവല്‍സരാശംസകള്‍... :-)

ഏറനാടന്‍ said...

സുല്ലിനും കുടുംബത്തിനും നന്മ നിറഞ്ഞ പുതുവല്‍സരാശംസകള്‍..

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

സുല്ലിനും കുടുംബത്തിനും പുതുവത്സര ആശംസകള്‍ :)

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു..പുതുവത്സരാംശംസകള്‍...

Friendz4ever said...

ഇലഞ്ഞിപൂവിന്റെ ദിവ്യസുഗന്ധത്തില്‍ വിരിഞ്ഞ ഒരുപാട് ഒരുപാട് സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരുപിടി സ്നേഹനിധികളായ സ്നേഹിതര്‍.
ഇണപിരിയാത്ത ആത്മബന്ധമുള്ള ഒരുനൂലില്‍ക്കോര്‍ത്ത മുല്ലപ്പൂപ്പോലെ സൌന്ദര്യമുള്ള ദിനങ്ങള്‍ എനിക്ക് സമ്മാനിച്ച് പടിയിറങ്ങുന്ന ഈ ദിനങ്ങള്‍.
ഈ നവവര്‍ഷത്തില്‍ നമ്മള്‍ ഒരായിരം തുമ്പപ്പൂക്കളോളം സ്നേഹമുണര്‍ത്തട്ടെ,
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള്‍
എന്റെ ഹൃദയത്തില്‍ നിന്നും സ്നേഹത്തില്‍ പൊതിഞ്ഞ ഒരായിരം പുതുവല്‍സരാശംസകള്‍ പ്രിയ തോഴാ നിനക്കായി നേരുന്നു ഞാന്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതുവല്‍സരാശംസകള്‍

ഗോപന്‍ said...

പുതുവത്സരാശംസകള്‍‌!

മാണിക്യം said...

“പുതുമഴ തഴുകിയ മണ്ണില്‍ നിന്നുയര്‍ന്ന
മാദക ഗന്ധം പോലെ,
മനസ്സില്‍ കുടിയേറിയ പഴയ സൌഹൃദങ്ങളുടെ
സ്നേഹ സുഗന്ധങ്ങള്‍...”
....സുഗന്ധമുള്ള ധാരാളം സൌഹൃദങ്ങള്‍
ഇനിയും ഈ പുതുവര്‍ഷവും കൊണ്ട്തരട്ടെ!
നന്മകള്‍ നേരുന്നു ...മാണിക്യം