Thursday, December 13, 2007

മഞ്ഞുപൊഴിയുന്ന ബ്ലൊഗ്

മഞ്ഞുപൊഴിയുന്ന എന്റെ കവിതാ ബ്ലോഗില്‍ തേങ്ങാകൊത്തുകളാണ് അല്ലെങ്കില്‍ തേങ്ങാപീരയാണ് വീഴുന്നതെന്ന് പറഞ്ഞവര്‍ക്കും, അതല്ല ബ്ലോഗിന്റെ ഉത്തരം ഉച്ചുകുത്തി ഇനി കരിഓയിലടിക്കണം എന്നു പറഞ്ഞവര്‍ക്കുമായി മഞ്ഞുവീഴ്ചയുടെ രഹസ്യം പരസ്യമാക്കുന്നു.

ഇത് ഒരു ജാവാസ്ക്രിപ്റ്റ് പ്രോഗ്രാം കോഡ് ആണ്. ഇതുപയോഗിക്കാന്‍ ജാവാസ്ക്രിപ്റ്റ് അറിയണമെന്നൊന്നുമില്ല. html/javascript പേജ് എലമെന്റ് ആയി ചേര്‍ക്കാന്‍ പുതിയ ബ്ലോഗ്ഗര്‍ തരുന്ന വഴികളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതി.

ആദ്യമായി നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് സെറ്റിങ്സില്‍ പോകുക.
പേജ് എലമെന്റ്സ് എന്ന സെക്ഷന്‍ എടുക്കുക. Add and Arrange Page Elements എന്ന പേജ് കിട്ടും.
അവിടെ Add a Page Element എന്നിടത്ത് ക്ലിക്കുക. Choose a New Page Element എന്ന പേജ് കിട്ടും.
അവിടെ HTML/JavaScript എന്നതിനടിയില്ലുള്ള Add To Blog ക്ലിക്കുക. Configure HTML/JavaScript എന്ന പേജിലായിരിക്കും നിങ്ങള്‍ ഇപ്പോള്‍.
അവിടെ താഴെക്കാണുന്ന സ്ക്രിപ്റ്റ് കോപി പേസ്റ്റ് ചെയ്യുക.



<style>

.drop { position: absolute; width: 3; filter: flipV(), flipH(); font-size: 40;
color: blue }

</style>

<script language="javascript">

snow = true;

snowsym = " ' "

rainsym = " ! "

howmany = 40

if(snow){sym = snowsym; speed=1; angle=10; drops=howmany}

else{sym = rainsym; speed=50; drops=howmany; angle=6}

movex = -speed/angle; movey = speed; count = 0;


function moverain(){

for(move = 0; move < drops; move++){

xx[move]+=movex; yy[move]+=mv[move];

hmm = Math.round(Math.random()*1);

if(xx[move] < 0){xx[move] = maxx+10;}

if(yy[move] > maxy){yy[move] = 10;}

drop[move].left = xx[move]

drop[move].top = yy[move]+document.body.scrollTop;

}setTimeout('moverain()','1')}

</script>


<script language="javascript">

if (document.all){

drop = new Array(); xx = new Array(); yy = new Array(); mv = new Array()

ly = "document.all[\'"; st = "\'].style"

for(make = 0; make < drops; make++){

document.write('<div id="drop'+make+'" class="drop">'+sym+'</div>');

drop[make] = eval(ly+'drop'+make+st);

maxx = document.body.clientWidth-40

maxy = document.body.clientHeight-40

xx[make] = Math.random()*maxx;

yy[make] = -100-Math.random()*maxy;

drop[make].left = xx[make]

drop[make].top = yy[make]

mv[make] = (Math.random()*5)+speed/4;

drop[make].fontSize = (Math.random()*10)+20;

//*Change (col = 'white) to (col =YOUR COLOR)*//

if(snow){col = 'white'}else{col = 'blue'}

drop[make].color = col;

}

window.onload=moverain

}

</script>

സേവ് ചെയ്യുക.

ഇനി ഈ മഞ്ഞിനെ മഴയാക്കണമെങ്കില്‍ snow = true; എന്നഭാഗം snow = false; എന്നാക്കിയാല്‍ മതി.
നിങ്ങളുടെ ബ്ലോഗിന് നല്ലൊരു മഞ്ഞുകാലം / മഴക്കാലം ആശംസിക്കുന്നു.

13 comments:

സുല്‍ |Sul said...

“മഞ്ഞുപൊഴിയുന്ന എന്റെ കവിതാ ബ്ലോഗില്‍ തേങ്ങാകൊത്തുകളാണ് അല്ലെങ്കില്‍ തേങ്ങാപീരയാണ് വീഴുന്നതെന്ന് പറഞ്ഞവര്‍ക്കും, അതല്ല ബ്ലോഗിന്റെ ഉത്തരം ഉച്ചുകുത്തി ഇനി കരിഓയിലടിക്കണം എന്നു പറഞ്ഞവര്‍ക്കുമായി മഞ്ഞുവീഴ്ചയുടെ രഹസ്യം പരസ്യമാക്കുന്നു.“

-സുല്‍

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാലോ ഇതു.. പരീക്ഷിച്ചിട്ടു തന്നെ കാര്യം...

സാജന്‍| SAJAN said...

ഹ ഹ ഹ നോക്കൂ എന്റെ ബ്ലോഗില്‍ , സമ്മറിലും മഞ്ഞ് പെയ്യുന്നു:) ദേങ്ക്സ്!

മുസ്തഫ|musthapha said...

ഇത് കൊള്ളാലോ‌ഡാ... ചെക്കാ :)

ഇനി ഇതിന്‍റെ പേരില്‍ നാളെ നിന്നേയും ബഹുമാനിക്കേണ്ടി വരുമല്ലോന്ന് ആലോചിക്കുമ്പോ... ശ്ശോ... നിക്ക് വയ്യ :)

ശ്രീ said...

സുല്ലേട്ടാ... ഡാങ്ക്സ്!!!

Rasheed Chalil said...

സുല്ലേ അത് മഞ്ഞൊന്നും അല്ല... തേങ്ങാകഷ്ണങ്ങള്‍ തന്നെയാ... വെറുതെ നാട്ടുകാരെ പറ്റിക്കാതെ...


അഗ്രൂ... വെറുതെ സുല്ലിനെ കൊതിപ്പിക്കാതെ വീട് പറ്റാന്‍ നോക്ക് ... സുല്ലേ അഗ്രു പറഞ്ഞത് കാര്യമായെടുക്കണ്ട. (കഷണ്ടി ഇല്ലാത്തത് കോണ്ട് അസൂയ ആവാം)

കുഞ്ഞന്‍ said...

സുല്ലേട്ടാ..

തങ്കപ്പനല്ല പൊന്നപ്പനാണ്..പെരുത്ത് നന്ദികള്‍

ശ്രീലാല്‍ said...

സുല്ലേട്ടാ, താങ്ക്യൂ. താങ്ക്യൂ..ഞാന്‍ ഒരു മഞ്ഞിന്റെ പടം പോസ്റ്റിയിരുന്നു. ഇനി അതിന്റെ പുറത്ത് മഞ്ഞു പെയ്യിച്ചു നോക്കട്ടെ...

ആഷ | Asha said...

ഇവിടെ തണുത്തിട്ട് മനുഷ്യനിരിക്കാന്‍ വയ്യ.
ഇനി മഞ്ഞും കൂടയോ എന്റെമ്മോ
എന്തായാലും വേനല്‍ കാലമാവട്ടേ
എന്നിട്ടു മഞ്ഞു പെയ്യിക്കാം. :)

അല്ല ഇനി തേങ്ങാപീരയാണേല്‍ സംഗതി കൊള്ളാം
തേങ്ങാ ചിരണ്ടല്ലോ. ബ്ലോഗിന്റെ താഴെ ഒരു പ്ലേറ്റ് വെച്ചു കൊടുത്താ മതിയല്ലേ.

കൊള്ളാം ഐഡിയാ

ദിലീപ് വിശ്വനാഥ് said...

ഒരുപാട് ബ്ലോഗുകളില്‍ മഞ്ഞുവീഴ്ച തുടങ്ങി.

asdfasdf asfdasdf said...

side ile box entha ?
you also !!!

ഏറനാടന്‍ said...

ഡോ.സുല്‍, തേങ്ങവീഴ്‌ച വരുത്താന്‍ എന്തുചെയ്യണം?

നിര്‍മ്മല said...

ഹേയ്, ഞാനങ്ങനെ കോപ്പിയടിക്കണ ടൈപ്പല്ല. പിന്നെ എന്‍റെ പോസ്റ്റില്‍ കൊഴിയുന്നത് സാക്ഷാല്‍ കാനഡ മഞ്ഞാണ്,
തേങ്ങപ്പീരയും താരനുമൊന്നുമല്ല :)

കോപ്പിയടിക്കണ സൂക്കേടുള്ളോര്‍ക്ക്:
snowsym = " ' " എന്നത് snowsym = " * " ആക്കാം (ഇഷ്ടമുള്ള ചിഹ്നം പെയ്യിക്കാം)
ഇവിടെ നിറങ്ങളുടെ ലിസ്റ്റുണ്ട്.

വളരെ നന്ദി സുല്ലേ, ക്രിസ്തുമസ് ഗിഫ്റ്റായി വരവുവെച്ചിരിക്കുന്നു :)