Tuesday, December 04, 2007

ഇത്തിരി ഭ്രമണം

കയ്യിലെ ചാട്ടവാര്‍ ചലിക്കാന്‍ തുടങ്ങി. കൊമ്പന്‍ കാള മുത്തുക്കാളയോടൊപ്പം ചേര്‍ന്ന് വണ്ടി വലിച്ചുകൊണ്ടിരുന്നു. വണ്ടിയിലിരിക്കുന്ന കപ്പലണ്ടി പിണ്ണാക്ക്, പരുത്തികൊട്ട, വൈക്കോല്‍, പറകൊട്ട, ഉപ്പ്, അരി... എല്ലാറ്റിന്റേയും സ്രോതസ്സ്‌ തേടി അയാള്‍ അലയാന്‍ തുടങ്ങി.

ഉയര്‍ന്നു താഴുന്ന ചാട്ടവാറില്‍ കാളകള്‍ വേദനകൊണ്ടു പുളഞ്ഞു. കാളകളുടെ വേഗം അയാള്‍ക്ക്‌ പ്രചോദനത്തിന്റെ ഊര്‍ജ്ജം നല്‍കി. കവിളില്‍ വന്നിരുന്ന കൊതുകിനായി അയാളുടെ കൈവിരലുകള്‍ മുഖത്ത് പതിഞ്ഞ്‌ കൊണ്ടിരുന്നു. ആ ചുവപ്പു നിറം കയ്യില്‍ പടരുന്നതിനായി അയാള്‍ കാത്തിരുന്നു...

പരന്ന് കിടക്കുന്ന റോഡിനു മുമ്പില്‍, ചുരുട്ടി വലിച്ചെറിഞ്ഞ ചപ്പുചവറുകള്‍ക്ക് മുകളില്‍ ഞരങ്ങുന്ന വണ്ടിയിലിരുന്ന് ആയാള്‍ ദിനേശ് ബീഡി കത്തിച്ചു... സ്വപ്നങ്ങള്‍ ചുരുളുകളായി... മോഹങ്ങള്‍ ചാരമായി... അയാള്‍ ദീര്‍ഘനിശ്വാസത്തിലൊതുങ്ങി... കാളയും വണ്ടിയും ഓടികൊണ്ടേയിരുന്നു.

പിന്നെയും ഇത്തിരി ഓട്ടോക്കാട് പഠിച്ചുകൊണ്ടേയിരുന്നു.

14 comments:

സുല്‍ |Sul said...

പരന്ന് കിടക്കുന്ന റോഡിനു മുമ്പില്‍, ചുരുട്ടി വലിച്ചെറിഞ്ഞ ചപ്പുചവറുകള്‍ക്ക് മുകളില്‍ ഞരങ്ങുന്ന വണ്ടിയിലിരുന്ന് ആയാള്‍ ദിനേശ് ബീഡി കത്തിച്ചു... ഓട്ടോക്കാഡ് പഠിക്കാന്‍ എവിടെ പോകും? അയാള്‍ ചിന്തിച്ചു.

-സുല്‍

Rasheed Chalil said...

പിന്നെയും ഇത്തിരി ഓട്ടോക്കാട് പഠിച്ചുകൊണ്ടേയിരുന്നു.

ഇത് ഏത് കാട്.... ?

സുല്‍ |Sul said...

അന്തിക്കാട്
ചാവക്കാട്
തേക്കിന്‍ കാട്
അതുപോലൊരു കാട്
ഓട്ടോകാട് :)
-സുല്‍

ശ്രീ said...

ഹിഹി.

സുല്ലേട്ടാ, ഈ ഓട്ടോ‘കാടി’ലേയ്ക്ക് പോകാന്‍‌ ‘ഇത്തിരി വെട്ടം’ കാണിച്ചു തരാമോ?

;)

ക്രിസ്‌വിന്‍ said...

:)

മന്‍സുര്‍ said...

സുല്‍

ഇത്തിരിയില്‍ ഇട്ട ഒത്തിരി കമാന്റ്‌ ഇവിടെയും
കോ പീ പോസ്റ്റ്‌ ചെയ്യ്‌തോട്ടെ....ആ ട്ടോ കാ ട്‌

ഭ്രമണം സര്‍വ്വത്ര ഭ്രമണം....
അവിടെ കണ്ടു ഒരു ഭ്രമണം
ഇത്തിരിയുള്ളൊരു ഭ്രമണം
ഇവിടെ കണ്ടു ഭ്രമണം
ഒത്തിരിയുള്ളൊരു ഭ്രമണം

ഭ്രമണങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും കൊള്ളാം

നന്നായിരിക്കുന്നു...

നന്‍മകള്‍ നേരുന്നു

പ്രയാസി said...

3ഈ ഓട്ടൊകാട്ടില് ഫുലീം സിംഗ്ഗോം ഒണ്ടാ..
ഇങ്ങനെ കാളകളെ അടിക്കല്ല്..മേനകാ ഗാന്ധി കണ്ടാ പ്രസ്നാവും.
സുല്ലെ ഞാന്‍ സുല്ലിട്ട് ഓടി..;)

സഹയാത്രികന്‍ said...

സുല്ലേട്ടാ... ആ ഓട്ടോ കാടിലേക്ക് ഈ വഴി കാളകളേ തെളിച്ചതിന് നന്ദി...!

( ങേ..! അപ്പൊ ഞാനും ഒരു കാളയായോ...
ഏയ്...
ആയോ...?

ഏയ്..ഏയ്.. :

:)

അലി said...

ഇത്തിരി ഭ്രമണം....
ഭ്രമണം....
ഭ്രമം...
ചിത്തഭ്രമം!

ഹരിശ്രീ said...

സുല്‍ ഭായ്,
അത് കൊള്ളാല്ലോ ...

ഏറനാടന്‍ said...

എല്ലാം ഭ്രമണമയം.. ഇത്തിരിഭ്രമണം സുല്ലിനേയും മയക്കി.. :)

ജ്യോനവന്‍ said...

കാളകിടക്കും വണ്ടിയോടില്ല.
ഓടോ:കാടിനു വണക്കം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓട്ടോകാടിലാടുമേക്കാമോ?

താരാപഥം said...

"ഇത്തിരി ഭ്രമണം" വായിച്ച്‌ വണ്ടി തിരിക്കുമ്പോഴാണ്‌ ഒരു ലിങ്ക്‌ കണ്ടത്‌. അത്‌ വായിച്ചതുകൊണ്ട്‌ എന്തെങ്കിലും പറയാതെ വയ്യ.
"നല്ല നാല്‌ വീക്കുകളിലെ" സംശയം ഇവിടെ തീര്‍ന്നു.
വികടപാരടി ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ പറയാറുള്ളതാണിത്‌.
ഒറ്റത്തോര്‍ത്തുമുണ്ട്‌ ഉടുപ്പിച്ച്‌ തിരിച്ചു നിര്‍ത്തി, പുളിവാറല്‍ വെട്ടി, .........