Tuesday, August 28, 2007

ഒന്നാം വാര്‍ഷികാഘോഷങ്ങള്‍. ഹൂ ഹാ

വാര്‍ത്തകള്‍ വിശദമായി.

മലയാള ബ്ലോഗ് രത്നം ‘സുല്‍’ ഇന്ന് ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ദുബൈ ആസ്ഥാനമായി ബ്ലോഗ് നടത്തുന്ന ഒരു യു എ ഇ ബ്ലോഗറാണിദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നൂറില്പരം പോസ്റ്റുകള്‍ നാട്ടി സഹ ബ്ലോഗര്‍മാര്‍ക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്. ദുബായിലും തന്റെ സ്വന്തം ദേശമായ തളിക്കുളത്തും ആഘോഷപരിപാടികള്‍ അരങ്ങേറുകയാണ് ഇപ്പോള്‍. ആഘോഷ പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ദുബൈല്‍നിന്ന് ബിജു കിട്ടിയ താപ്പേല്‍ ജെംസ് തിന്നുകൊണ്ട് ഇപ്പോള്‍ ലൈനിലുണ്ട്.

‘ബിജു കേള്‍ക്കാമൊ..?”

‘കേള്‍ക്കാം സുരേഷ്...’

‘ബിജു കേള്‍ക്കാമൊ. കേള്‍ക്കാമോ ബിജു.?”

‘ഇവിടെ കേള്‍ക്കാം ഇവിടെ കേള്‍ക്കാം സുരേഷ്...’

‘ബ്ലോഗ് രത്നം സുല്ലിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണല്ലോ ദുബായില്‍. എന്താണ് അവിടെ ഇപ്പോള്‍ നടക്കുന്നത്, പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്താണ്?”

‘സുരേഷ്... ഞാന്‍ പറയേണ്ട കാര്യങ്ങള്‍ അവിടന്ന് വിളിച്ചു പറയണമെന്നില്ല. ചോദ്യങ്ങള്‍ മാത്രം മതി. ഉത്തരം ഞാന്‍ തരുന്നതായിരിക്കും. ബ്ലഗാവ് സുല്ലിന്റെ ബ്ലോഗിലെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് നടക്കുന്ന മീറ്റ് ആന്‍ഡ് ഈറ്റ് ഈവനിങ്ങില്‍ പങ്കെടുക്കാനായി വമ്പിച്ച ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ബ്ലഗാവ് സുല്ലിനെ ഒരു നോക്ക് കാണാനും ആശീര്‍ വാദങ്ങള്‍ വാങ്ങാനുമായി ഒരു കൂട്ടം ബ്ലഗാക്കള്‍ ഇന്നലെ രാത്രി തന്നെ യു എ ഇ യുടെ മറ്റ് എമിറേറ്റ്സുകളില്‍ നിന്ന് ഇവിടെ വന്ന് കുറ്റിയടിച്ചിട്ടുണ്ട്. അഘോഷ
പരിപാടികള്‍ നടന്നു കൊണ്ടിരിക്കുന്നു. കുറച്ചു മുമ്പ് ഡോളിവുഡ് (ദുബൈ) ന്റെ മെഗാതാരം അല്‍ അമര്‍ ബിന്‍ അക്ബര്‍ ആന്റണി ആഘോഷ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. അറബിയില്‍ ആയിരുന്ന പ്രസംഗം അതേപടി കേട്ട് എല്ലാ മലയാളി ബ്ലഗാക്കളും കയ്യടിച്ചെങ്കിലും മറ്റൊരു പ്രമുഖ് ബ്ലഗാവ് കൈപള്ളി കയ്യടിയില്‍ ചേരാതെ മാറിയിരുന്നു എന്നത് പ്രസ്താവ്യമാണ്. സുരേഷ്....’

‘എന്താണ്‍ കൈപള്ളീ കയ്യടിയില്‍ ചേരാതിരുന്നത്. അവിടെ ഒരു ചേരിതിരിവിന്റെയോ ഗ്രൂപ്പു കളിയുടെയോ പ്രശ്നമുണ്ടോ ‍..‘

‘അതൊന്നുമല്ല സുരേഷ് പ്രശ്നം, ഇവിടെയുള്ള മലയാളികളെ പറ്റി മെഗാതാരം അല്‍ അമര്‍ ബിന്‍ അക്ബര്‍ ആന്റണി അറബിയില്‍ പറഞ്ഞത് മറ്റു ബ്ലഗാക്കള്‍കൊന്നും
മനസ്സിലായില്ലെന്നു വേണം കരുതാന്‍... എന്തിനും കേറി നല്ലത്, ബെസ്റ്റ്, കിടിലന്‍, സൂപര്‍ എന്നീ കമന്റ്റുകളിട്ടു നടന്നിരുന്ന ബ്ലഗാക്കള്‍ മറ്റൊന്നും നോക്കാതെ കൂട്ട കയ്യടി നടത്തിയെന്നു വേണം മനസ്സിലാക്കാന്‍... സുരേഷ്‘

‘ബിജു, ഇപ്പോള്‍ വേദിയില്‍ എന്തു പരിപാടിയാണ് അരങ്ങേറുന്നത്? ഇനി എന്തെല്ലാമാണ് മറ്റിനങ്ങള്‍? ഈ ആഘോഷം ഒരു യു.എ.ഇ മീറ്റ് ആയി പരിഗണിക്കുമോ?‘

‘ഇപ്പോള്‍ വേദിയില്‍ ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ‘കമെന്റ് സിന്റിക്കേറ്റുകളും പോസ്റ്റുകളും’ എന്ന വിഷയത്തെ അധികരിച്ച്, ബ്ലഗാവ് അഗ്രജന്‍റ്റെ നേതൃത്വത്തില്‍
കൂലംകൂഷമായ ചര്‍ച്ചനടക്കുകയാണ്. ബ്ലഗാവ് ഇത്തിരിവെട്ടം ഇതിനിടയില്‍ ചില കുത്തിതിരുപ്പുകള്‍ക്ക് ശ്രമിച്ചെങ്കിലും എല്ലാം പാഴായി പോവുകയാണുണ്ടായത്. ഗ്രൂപുകളായി തിരിക്കേണ്ടതിന്റെ ആവശ്യം ബ്ലഗാവ് ബയാന്‍ ഉയര്‍ത്തിയെങ്കിലും കമെന്റ് സിന്ഡിക്കേറ്റ് വേണം എന്ന രീതിയിലാണ് ചര്‍ച്ച ഇപ്പോള്‍ മുന്നേറുന്നത്. ബ്ലഗാവ് വിശാലന്റെ കൊടകരപുരാണത്തില്‍ നിന്ന് ഒരു സൂകതം വായിക്കുന്ന ചടങ്ങ് ഇതിനോടനുബന്ധിച്ചു നടക്കുന്നുണ്ട്. ബ്ലഗാവ് ദില്‍ബാസുരന്റെ ആവശ്യപ്രകാരം ബാച്ചിലര്‍ ക്ലബ്ബിന്റെ ഹൃദയത്തുടിപ്പായി തിരഞ്ഞെടുക്കപ്പെട്ട ബിന്ദു പണിക്കര്‍ ആണ് ഈ സൂക്തം വായിക്കുന്നത്. അതിനു ശേഷം ‘ചെണ്ടക്കെന്തിന് കൊട്ട്’ എന്നതിനെ പറ്റി ബ്ലഗാവ് കുറുമാനും, ‘ഊഞ്ഞാലിനാടാന്‍ ഊഞ്ഞാലുവേണോ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബ്ലഗാവ് തമനുവും അവരവരുടെ തോന്നിവാസങ്ങള്‍ കുത്തിനിറച്ച പോസ്റ്റുകള്‍ വായിക്കുന്നതാണ്. അതിനു ശേഷം ബ്ലഗാവ് അഗ്രജന്റെ വക ‘ തക്കുവും പച്ചുവും പാചുവും’ എന്ന ഫോട്ടൊ പ്രദര്‍ശനവും ഉണ്ടാവുമെന്ന് അറിയുന്നു. ഇതിനു ശേഷം ‘ബൂലോഗ ദുബൈ‘ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്. സുരേഷ്...’

‘ബിജു, ഈ അഘോഷം ഒരു യു.എ.ഇ മീറ്റ് ആയി പരിഗണിക്കുമോ?’

‘അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കുറുമാന്റെ പുസ്തകപ്രകാശനമാണ് യു എ ഇ മീറ്റ് ആയി അംഗീകരിച്ചിരിക്കുന്നത്. ഈ ആഘോഷം ഒരു മീറ്റ് ആയി പരിഗണിക്കാന്‍
കഴിയില്ലെന്നാണ് ഇതു വരെയുള്ള സൂചനകള്‍. ബൂലോക ക്ലബ്ബിലേക്ക് അപേക്ഷ അയച്ചിട്ടുണ്ട്. ഈ മീറ്റിനെ റെക്കോര്‍ഡുകളില്‍ ഉള്‍കൊള്ളിച്ചിട്ടില്ല എന്നാണ് ബ്ലഗാവ് തറവാടി അറിയിച്ചത്. ഈ ആഘോഷം മീറ്റ് ആയി പരിഗണിച്ചില്ലെങ്കില്‍ പുല്ലെന്നാണ് സുല്ല് പറഞ്ഞത്. സുരേഷ്’‘

ഒരു വര്‍ഷം പിന്നിടുന്ന ബ്ലഗാവ് സുല്ലുമായി ബിജുകുട്ടന്‍ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇപ്പോള്‍ കാണാം.

ബിജു : ‘ താങ്കള്‍ ബ്ലോഗിലേക്ക് വരാനുണ്ടായ കാരണം?’

സുല്‍ : ‘ ഒരു വര്‍ഷം മുമ്പു വരെ ഒരു കടം കഥ പോലും എഴുതാതിരുന്ന ഞാന്‍, ഇടക്ക് മലയാളം ബ്ലോഗുകള്‍ വായിക്കാനിടയായി. ഇതാണോ ബ്ലോഗെഴുത്ത്, എന്നാല്‍ ഒരു കൈ നോക്കിക്കളയാം എന്ന ഒറ്റ ചങ്കുറപ്പിന്റെ പുറത്താണ് ഞാന്‍ ഇവിടെ ഒരു സെന്റ് മണ്ണ് വേലി കെട്ടി തിരിച്ചെടുത്തത്. ഇന്ന് അത് വളര്‍ന്ന് പന്തലിച്ച് ഒരു ഒരു പ്രസ്ഥാനമായി മാറിയകാര്യം അറിയാമല്ലോ’

ബിജു : ‘താങ്കളുടെ ആദ്യ പോസ്റ്റിനു മറ്റുള്ളവരില്‍ നിന്നുള്ള പ്രതികരണം എന്തായിരുന്നു’

സുല്‍ : ‘ ഞാന്‍ ഇവിടെ കടന്നു വരുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന മാമൂലുകള്‍ അനുസരിച്ച് സീനിയര്‍ ബ്ലോഗര്‍ എന്ന ഒരു വിഭാഗമായിരുന്നു കമെന്റ് സിന്റിക്കേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്നത്. എന്റെ ആദ്യ ബ്ലോഗില്‍ ഒരാളും കമെന്റിട്ടില്ല എന്നതാണ് സത്യം. അവസാനം അടുത്തപോസ്റ്റില്‍ ആളെ വിളിച്ചുകൂട്ടുകയാണുണ്ടായത്. ഓഫ് യൂണിയന്‍ പ്രസി. ആയിരുന്ന ഇടിവാള്‍, ഗ്രൂപ്പിനു കേറിമേയാന്‍ മറ്റൊരു മേച്ചില്പുറം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു.‘

ബിജു : ‘മലയാളം ബ്ലോഗിന്റെ വളര്‍ച്ചക്ക് താങ്കളുടെ സംഭാവനകള്‍...’

സുല്‍ : ‘മലയാളം ബൂലോഗം നിലനില്‍ക്കുന്നത് കമെന്റുകളുടെ കാരുണ്യം കൊണ്ടാണെന്നു പറയാം. ആദ്യ പോസ്റ്റിനു സ്വീകരണം കിട്ടാതിരുന്നത് എന്നെ വളരെയധികം ആകുലചിത്തനാക്കി. അത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബ്ലഗാക്കള്‍ വരുന്നവരെ അത് ഏതു അണ്ടനും അടകോടനും ആയാലും ശരി സ്വാഗതം പറയുന്നത് ഒരു ജനകീയ പ്രസ്താനമാക്കി. അങ്ങനെ പൊന്തി വന്ന ഒരു ബ്ലഗാവാണ് ബ്ലഗാവ് സാന്‍ഡോസ്, അവന്‍ ഇപ്പോള്‍ എനിക്കുമുന്നേ വാര്‍ഷികാഘോഷങ്ങളുടെ തിരക്കിലാണ്.
മാസം തികയാതെ പെറ്റപോലെ എന്നാണ്‍് എനിക്കാ ആഘോഷത്തെ പറ്റി പറയാനുള്ളത്. അതു കൂടാതെ, പുതിയ പോസ്റ്റുകള്‍ക്ക് തേങ്ങയുടച്ച് മറ്റു സഹ ബ്ലഗാക്കളുടെ ശ്രദ്ധ അവിടേക്കു കൊണ്ടുവരുന്ന ഒരു രീതിയും നടപ്പിലാക്കിയിട്ടുണ്ട്.’

ബിജു : ‘താങ്കളുടെ മറ്റു പ്രവര്‍ത്തന മേഖലകള്‍...’

സുല്‍ : ‘എന്റെ പ്രധാന പ്രവര്‍ത്തനമേഖല സുസ്മേരം എന്ന ബ്ലോഗാണ്. അതില്‍ എന്റെ നാടിനെ കുറിച്ചും നാട്ടാരെ കുറിച്ചും എനിക്കറിയാവുന്ന സത്യങ്ങളാണെഴുതുന്നത്. ആ ബ്ലോഗ് തുടങ്ങിയതിനു ശേഷം ഞാന്‍ നാട്ടില്‍ പോകാന്‍ ധൈര്യപ്പെട്ടിട്ടില്ല. ബിക്കു എന്ന ഒരു ബ്ലഗാവ് എന്റെ പോസ്റ്റുകളുടെ പ്രിന്റ് നാടു നീളെ വിതരണം ചെയ്തതിന്റെ ഫലമായി, നാട്ടിലേക്ക് കാലു കുത്താന്‍ പറ്റാത്ത അവസ്ഥയാണ്. മറ്റൊന്ന് മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നുരുത്തിരിയുന്ന നാളെയുടെ വിളികളെ പകര്‍ത്തിവെക്കാന്‍ ‘സുല്ലിന് സ്വന്തം’ എന്ന
പേരില്‍ ഒരു കവിതാ ബ്ലോഗ് ഉണ്ട്. രണ്ടാമത് വായിക്കുമ്പോള്‍ ഡെലീറ്റ് ചെയ്ത് കളയണം എന്നു കരുതുമെങ്കിലും, പോസ്റ്റുകളുടെ എണ്ണം കൂട്ടി കാണിക്കാന്‍ അവ അവിടെ തന്നെ വിടുകയാണ് പതിവ്. മറ്റൊന്ന് പട ബ്ലോഗാണ്. മൊബൈലില്‍ ക്യാമറായുള്ളവനെല്ലാം പടം പിടുത്തക്കാരാവുമ്പോള്‍ ഞാനെന്തിനു മടിച്ചു നില്‍ക്കണം. കാര്‍ട്ടൂണുകള്‍ക്കും ആബ്ലോഗില്‍ സ്താനമുണ്ട്. ബൂലോഗം ഉറ്റുനോക്കുന്ന ഒരു കാര്‍ട്ടൂണിസ്റ്റായ സുജിത്ത് പോലും ഉറ്റുനോക്കുന്നത് എന്റെ കാര്‍ട്ടൂണുകളിലേക്കാണെന്ന കാര്യം ഞാന്‍ മറച്ചു പിടിക്കുന്നില്ല. ‘

ബിജു : ‘കൂട്ടായ്മയെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം...’

സുല്‍ : ‘കൂട്ടായ്മ അത് പണ്ട് എന്ന് ചില കൂട്ടര്‍, എന്നാല്‍ ഇപ്പോഴും ഉണ്ട് എന്ന് ചില കൂട്ടര്‍, കൂട്ടായ്മ ഇല്ല എന്ന് മറ്റൊരു കൂട്ടര്‍. ബൂലോഗത്ത് കൂട്ടായ്മ ഉണ്ടോ എന്ന്
പരിശോധിക്കുന്നതിനായി ബ്ലഗാവ് അതുല്യയുടെ നേതൃത്വത്തില്‍ ഗന്ധര്‍വ്വനും ദേവനും അടങ്ങുന്ന ഒരു ടീം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അവരുടെ വിശദമായ് പഠന റിപ്പോര്‍ട്ട് മേശപ്പുറത്തോ, പുരപ്പുറത്തോ, അടുപ്പത്തോ അടുത്തു തന്നെ വെക്കുന്നതായിരിക്കും എന്ന് അറിയുന്നു.‘


ബിജു : ‘പിന്മൊഴി നിര്‍ത്തിയതില്‍ താങ്കള്‍ക്കെന്തെങ്കിലും പങ്കുണ്ടോ..’

സുല്‍ : ‘ അങ്ങനെ ചില കിംവദന്തികള്‍ എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഞാന്‍ പിന്മൊഴിപോയിട്ട് മുന്മൊഴി പോലും നിര്‍ത്താന്‍ ആഗ്രഹിക്കുന്നവനല്ല.‘

ഞാന്‍ ഇടപെടുകയാണ് ബിജു. ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇന്നു രാത്രി ഒമ്പതിന് കാണാവുന്നതാണ്. മറ്റു വാര്‍ത്തകളിലേക്ക്....

64 comments:

സുല്‍ |Sul said...

"മലയാള ബ്ലോഗ് രത്നം ‘സുല്‍’ ഇന്ന് ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ദുബൈ ആസ്ഥാനമായി ബ്ലോഗ് നടത്തുന്ന ഒരു യു എ ഇ ബ്ലോഗറാണിദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നൂറില്പരം പോസ്റ്റുകള്‍ നാട്ടി സഹ ബ്ലോഗര്‍മാര്‍ക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്. "

വാര്‍ഷിക കുറിപ്പുകള്‍.

-സുല്‍

ശ്രീ said...

സുല്‍‌ ചേട്ടാ...

സ്ഥിരം എല്ലാര്‍‌ക്കും തേങ്ങ ഉടയ്ക്കാറുള്ളതല്ലേ?

വാര്‍‌ഷികാഘോഷങ്ങള്‍‌ക്കു വേണ്ട തേങ്ങകളില്‍‌ ആദ്യത്തേത് എന്റെ വക
“ ഠേ!”

ആശംസകള്‍‌!!!

മുസ്തഫ|musthapha said...

ഃഠേ...

ഒരു തേങ്ങയുമല്ലാതിരുന്ന തേങ്ങ, തേങ്ങയാക്കി മാറ്റിയ തേങ്ങരത്ന ശ്രീ. സുല്ലവര്‍കള്‍ക്ക് ഒരു തേങ്ങയടിച്ച് കൊണ്ട് ഇവിടുത്തെ ഈ വാര്‍ഷീകാഘോഷപരിപാടികള്‍ ഞാന്‍ ഉത്ഘാടനം ചെയ്യുന്നു...

സുല്ലേ... ഇനിയും ഇനിയും എഴുതൂ...
ആശംസകള്‍... അഭിവാദ്യങ്ങള്‍... :)

മുസ്തഫ|musthapha said...

ആ... അത് ചീറ്റി...

സുല്‍ |Sul said...

തേങ്ങയെറിയുന്നവന്റെ തലക്ക് തേങ്ങയെറിയാന്‍ വന്ന ശ്രീ, താങ്കളെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. വരിക വരിക, കടന്നിരിക്കുക. ഈ പാനീയം അല്പം നുകരുക.
-സുല്‍

സുല്‍ |Sul said...

അഗ്രജാ ആ ചീറ്റിപോയ തേങ്ങയെടുത്തു മാറ്റൂ. മറ്റുപലരും വന്നു നിരങ്ങേണ്ടയിടമാണ്. :)

-സുല്‍

Ziya said...

പ്രിയ തേങ്ങാമൊതലാളീ,
വെള്ളക്കയില്‍ തുടങ്ങി കരിക്കായി തേങ്ങയായി കൊപ്രയായി വെളിച്ചെണ്ണയായി ഈ ബൂലോഗത്ത ആട്ടിക്കൊണ്ടിരിക്കുന്ന താങ്കള്‍ക്ക് ദീര്‍ഘനാള്‍ ഈ പാരപ്പൊതി തുടരാന്‍ എല്ലാവിധ ആശംസകളും...
പിറന്നാളല്ലേ?
ഈ പൂക്കുലയും കൊതുമ്പും ചൂട്ടും സ്വീകരിക്കുക എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ തളപ്പൂരുന്നു.

Visala Manaskan said...

പ്രിയ സുല്‍,

ആശംസകള്‍!

ശ്രീ said...

സുല്‍ ചേട്ടാ...
ഈ പാനീയമെന്നുദ്ദേശ്ശിച്ചത് “തേങ്ങാ വെള്ളം” തന്നെ ആയിരിക്കുമല്ലേ?
അതോ ‘നാരങ്ങാ വെള്ളമോ’?
:)

ചെറുശ്ശോല said...

സുലുവെ , കുയപ്പമില്ലാട്ടൊ, നന്നാവട്ടെ ,

ജാസൂട്ടി said...

ആശംസകള്‍ നേരുന്നു!!!

--എല്ലാരും വാര്‍ഷികം ആഘോഷിക്കുന്നു. ഓഗസ്റ്റ് 28 ശുഭ കാര്യങ്ങള്‍ക്കൊക്കെ പറ്റിയ ദിവസമാണോ? ശ്ശെ ഞാനും ഒരു ശുഭ ദിനം തപ്പി നടക്കുകയായിരുന്നു... നേരത്തെ അറിഞ്ഞില്ലല്ലൊ?:(

സുല്‍ |Sul said...

പരിപാടിയിലെ പ്രത്യേകയിനമായി സിയ ഹോംബുഡ്‌സ്‌മാന്‍ ‘ഫോട്ടൊഷോപ് വേറെ പട്ടഷാപ്പ് വേറെ’ എന്ന പ്രബന്ധം അവതരിപ്പിക്കുന്നതാണ്. സിയക്ക് സ്വാഗതം.

ശ്രീ, തെറ്റി തെറിക്കല്ലേ. ഇളനീരേയുള്ളൂ മരനീരില്ല. :)
-സുല്‍

സുല്‍ |Sul said...

ബ്ലഗാവ് വിശാലമനസ്കന്‍ വേദിയിലെത്തിയിട്ടുണ്ട്. സ്വാഗതം.

ബ്ലഗാവ് വിശാലമനസ്കന്‍ ‘മാണിക്യേട്ടന്റെ ദുര്‍വിധി’ എന്ന പോസ്റ്റില്‍ നിന്ന് പ്രസക്ത സൂക്തങ്ങള്‍ അടങ്ങിയ ഒരേട്, വായനക്കായി നടി ബിന്ദു പണിക്കര്‍ക്ക് കൈമാറിക്കഴിഞ്ഞിരിക്കുന്നു.

ജാസുവിനും ചെറുശോലക്കും കൂടെ സ്വാഗതം പറയട്ടെ.

Rasheed Chalil said...

ഡാ സുല്ലേ... കഴിഞ്ഞ യു യെ ഇ മീറ്റിന് നാട്ടുകാര്‍ നിന്നെ കൈകാര്യം ചെയ്ത വിവരം കൂടി ഈ ഇന്റര്‍വ്യൂവില്‍ പറയാമായിരുന്നു. ഒരു സിമ്പതി കിട്ടും

പിന്നെ അടുത്ത ബ്ലോഗ് മീറ്റില്‍ താങ്കള്‍ക്കായി തേങ്ങയുടച്ച് (ഗണപതിക്ക് പകരം) ആരംഭിക്കാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഓടോ: ആശംസകളുണ്ടഡേയ്...

ഏറനാടന്‍ said...

ബ്ലഗാവ്‌ സുല്ലേ-മാനെ അറിയുന്നവനും തേങ്ങ എറിയുന്നവന്‍ എന്ന ഖ്യാതിയാലും പരിചയപ്പെടാനും സല്ലപിക്കാനും ഭാഗ്യം സിദ്ധിച്ച (പുറത്തുപോകും) ബ്ലഗാവ്‌ എന്ന നിലക്കെനിക്ക്‌ പറയാനുള്ളത്‌ ഒന്നേയുള്ളൂ:

"ബ്ലഗാവ്‌ സുല്‍ നീണാല്‍ വാഴ-നട്ടേ (സോറി) വാഴട്ടേ.."

സുല്‍ |Sul said...

തന്റെ പോസ്റ്റുകളില്‍ നിന്നും രണ്ടുവരിയെങ്കിലും ഇവിടെ വായിക്കണമെന്ന ബ്ലഗാവ് ഇത്തിരിവെട്ടത്തിന്റെ അപേക്ഷ സുല്‍ നിഷ്കരുണം തള്ളുകയാണുണ്ടായത്. ഒരു നല്ല കാര്യം നടക്കുന്നിടത്ത് മരണത്തെ വലിച്ചിഴക്കേണ്ടെന്നാണ് സുല്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് ഏറനാടന്റെ ആലുമത്തായിയും മോളികുട്ടിയും വായിക്കണമെന്ന മോഹവും കെട്ടടങ്ങി. രന്ടുപേരും ഒരു മൂലയില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്... സുരേഷ്...

വിഷ്ണു പ്രസാദ് said...

ബ്ലഗാവ് സുല്ലിന് ബ്ലാല്‍ സലാം :)
വാര്‍ഷികാശംസകള്‍...

Unknown said...

സുല്ലേ ഒരു വര്‍ഷത്തേയ്ക്കുള്ള തേങ്ങ ദാ ആ ലോറീല് കൊണ്ടുവന്നിട്ടുണ്ട്‌ .സമയം കിട്ടുമ്പോ ഓരോന്നായി എറിഞ്ഞു പൊട്ടിച്ചോളൂ..
ഇനീം വാര്‍ഷികാശംസയുമായി ഞാന്‍ അടുത്ത വര്‍ഷം വരാം (അന്നും തേങ്ങ തന്നെ സമ്മാനമായി തരും)

മനോജ് കുമാർ വട്ടക്കാട്ട് said...

തേങ്ങാകച്ചോടക്കാരന്ന് അഭിനന്ദനങ്ങള്‍, ആശംസകള്‍ :)

തറവാടി said...

ആശംസകള്‍

കുഞ്ഞന്‍ said...

തേങ്ങാമുതലാളി കീ ജയ്...

എന്റെ വക ഒരു കുല കൊട്ടത്തേങ്ങ..

കിട്ടിക്കൊണ്ടിരിക്കുന്ന തേങ്ങകള്‍ ലേലം ചെയ്യുന്നുണ്ടോ?

ആശംസകള്‍

മൂര്‍ത്തി said...

:)
ആശംസകള്‍...നൂറു നൂറാശംസകള്‍...

chithrakaran:ചിത്രകാരന്‍ said...

പ്രിയ സുല്‍,
ചിത്രകാരന്റെ ആശംസകള്‍ !!!

മയൂര said...

സുല്ല്, വാര്‍ഷികാശംസകള്‍...

sandoz said...

നിന്റേം വാര്‍ഷികം ആയിരുന്നാ...
ഇതറിഞ്ഞിരുന്നേല്‍ ഞാന്‍ വാര്‍ഷികം അടുത്ത മാസം ആക്കിയേനേ....
എല്ലാ മാസവും വാര്‍ഷികം ആഘോഷിച്ചാലോ എന്നൊരു ഐഡിയ ഉണ്ട്‌..

എന്തായാലും നിനക്ക്‌ ആയിരമായിരം പോസ്റ്റ്‌ ഇടാനും..
പതിനായിരക്കണക്കിനു തേങ്ങ അടിക്കാനും പറ്റട്ടെ എന്നു ആശംസിക്കുന്നു...

ശെഫി said...

ആശംസകള്‍

SUNISH THOMAS said...

ഇതിപ്പം വാര്‍ഷികക്കാരുടെ മേളനമാണല്ലോ?!! തേങ്ങയടിയുടെ സൂത്രധാരന്‍ സുല്ലായിരുന്നെന്നു ഞാന്‍ പിന്നീടാണറിഞ്ഞത്. ആ നിലയ്ക്ക്, അനവസരത്തിലെങ്കിലും ഒരു അന്‍പതു തേങ്ങ ഈ വാര്‍ഷിക പോസ്റ്റിന്‍റെ മൂട്ടിലടിച്ചതായി പ്രഖ്യാപിച്ചുകൊള്ളുന്നു. കൂടാതെ, അമ്പതെണ്ണം കാടാമ്പുഴയില്‍ മുട്ടറുക്കലിനും കൊടുത്തിട്ടുണ്ട്?

പോരേ????
കാല്‍നാട്ടുകര്‍മം (പോസ്റ്റ് നാട്ടല്‍) അനുസ്യൂതം തുടരുക. വായിച്ചു ഞങ്ങളു സുല്ലിട്ടോളാം!
:)

ദേവന്‍ said...

ഒരു കൊല്ലം ബ്ലോഗിയെന്നോ? ആരും കോടതീന്നു സ്റ്റേ വാങ്ങിച്ചില്ലേ?
(ഒരമ്പത് കൊല്ലം നോണ്‍ സ്റ്റോപ്പ് ബ്ലോഗ്ഗൂ)

Rasheed Chalil said...

സുനീഷേ ആ കാടാമ്പുഴയിലേക്കുള്ള അമ്പതിന്റെ കാശ് തന്നാല്‍ ഞാന്‍ അവിടെ കൊടുത്തോളാം...

കുട്ടിച്ചാത്തന്‍ said...

വാര്‍ഷികാശംസകള്‍ ഈ വൈകിയ വേളയില്‍...:)

ചാത്തനേറ്: “നൂറില്പരം പോസ്റ്റുകള്‍ നാട്ടി സഹ ബ്ലോഗര്‍മാര്‍ക്ക് ഒരു വെല്ലുവിളിയായിരിക്കുകയാണ്"
അതെന്താ ആ വെല്ലുവിളി പോസ്റ്റിന്റെ എണ്ണത്തില്‍ ഗോമ്പറ്റീഷനുണ്ടാ?

G.MANU said...

sul.ji..........mahaa aaSamsakaL.. iniyum ezhuthoo.........

Mubarak Merchant said...

ബ്ലോഗിലെ ഇക്കാണായ ഒരു ബഹളങ്ങളിലും പെടാതെ ഒരു വര്‍ഷക്കാലമായി സ്വന്തം ജോലി, ബ്ലോഗിംഗ് എന്നിവ വളെരെ ചിട്ടയായി മുന്നോട്ടു കൊണ്ടുപോകുന്ന സുല്‍ ഭായിക്ക് സ്നേഹാശംസകള്‍ നേരുന്നു. നിങ്ങളാണ് യഥാര്‍ത്ഥ സ്വതന്ത്ര ബ്ലോഗര്‍

മന്‍സുര്‍ said...

പ്രിയ സുല്‍

കേല്‍ക്കാമോ.......കേല്‍ക്കാമോ...
ഇനിയും ഒരു പാട് വാര്‍ത്തകള്‍ വാരാന്‍ ഉണ്ടു ...ലൈനില്‍ എന്തോ പ്രശ്നം ഉള്ളത് കൊണ്ട്...മടങ്ങി വരാം

അടിപൊളി....സുല്‍

സസ്നേഹം
മന്‍സൂര്‍

asdfasdf asfdasdf said...

വാര്‍ഷികാ‍ശംസകള്‍ !!

സുല്‍ |Sul said...

ആശംസകളുമായി ബ്ലഗാക്കളുടെ നിര നീണ്ടു നീണ്ടു പോകുകയാണ്.
വിഷ്ണുപ്രസാദ്, കൊച്ചുത്രേസ്യ, പടിപ്പുര, തറവാടി കുഞ്ഞന്‍, അനിലന്‍, മൂര്‍ത്തി,ചിത്രകാരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ത്രേസ്യാകൊച്ച് ഒരു ലോഡ് തേങ്ങാ കൊണ്ട് തട്ടിയിട്ടുണ്ട്, അടുത്ത രണ്ടു വര്‍ഷത്തേക്ക് ബ്ലോഗിലടിക്കാന്‍.

Unknown said...

സുല്ലേ:)
ആശംസകള്‍.......

കളിച്ച ക്ഷീണമൊക്കെ ഈ ആഘോഷത്തോടെ തീരുമായിരിക്കും അല്ലേ?

ങേ, ഏതു കളിയെന്നോ ? മറന്നു പോയോ?

ബൂലോഗകപ്പില്‍ വനിതാ ക്ലബ്ബിനെതിരെ ഗോള്‍ വലയം കാക്കാന്‍ എന്തൊരു വിശ്വാസത്തോടെയായിരുന്നു വിവാഹിതര്‍ ക്ലബ്ബ് താങ്കളെ ചുമതലപ്പെടുത്തിയത്?.

എന്നിട്ടും താങ്കളവസാനം ചെയ്തതെന്താ?
ഞാനൊന്നും പറയുന്നില്ല ആ കമന്ററി തന്നെ ഒന്നു റീപ്ലേ ചെയ്യാം,
“അവസാനമിനുട്ടുകളില്‍ പന്ത്‌ ഇരു ഹാഫുകളിലും ഒരു പോലെ കയറിയിറങ്ങി.ഇഞ്ചോടിഞ്ച്‌ പോരാട്ടം നടന്നെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞ്‌ നിന്നു.
മത്സരം സമനിലയിലേക്ക്‌ നീങ്ങുന്നു എന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ്‌ സാരംഗിയുടെ ഗോള്‍ വന്നത്‌.
മധ്യനിരയില്‍ നിന്നും കിട്ടിയ ഒരു പാസ്‌ സ്വീകരിച്ച്‌ ഒറ്റക്ക്‌ മുന്നേറിയ സാരംഗി പെനാല്‍ട്ടിബോക്സിന്‌ തൊട്ടു മുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു കാര്‍പെറ്റ്‌ ഷോട്ട്‌ വിവാഹിതര്‍ക്ലബിന്റെ ഗോളി സുല്‍ കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും...തേങ്ങ എറിഞ്ഞ്‌ പിടിച്ച്‌ എണ്ണി ചാക്കിലേക്ക്‌ ഇടുന്ന പഴയ പരിചയം വച്ച്‌...പന്ത്‌ പിടിച്ചതിന്‌ ശേഷം സ്വന്തം വലയിലേക്ക്‌ തന്നെ ഇടുകയായിരുന്നു.“

പിന്നെ സംഭവിച്ചതൊന്നും പറയാന്‍ ഞാനുമാളല്ല.

ഇനിയെങ്കിലും കൈയില്‍ കിട്ടുന്നതെല്ലാം തേങ്ങയാണെന്ന് കരുതാതിരിക്കുക.

ഇനിയും ഒത്തിരി മത്സരങ്ങളില്‍ വിജയിക്കട്ടെ എന്നാശംസിക്കുന്നു.

K.P.Sukumaran said...

varshikaasamsakal!

krish | കൃഷ് said...

എല്ലാ പോസ്റ്റിനും ആദ്യം തേങ്ങായുടച്ച് കമന്റിടുന്ന സുല്ലിന്റെ ബ്ലോഗ് ഒരു വര്‍ഷം തികയുന്ന അവസരത്തില്‍ എന്റെ വക തേങ്ങാക്കൊല..(തെറ്റിദ്ധരിക്കല്ലേ..(തെങ്ങിന്)‍പൂക്കുല).
സുല്ലിട്ടു എന്നാല്‍ തേങ്ങായിട്ടു എന്ന് പുതിയ പദപ്രയോഗം വരെ ബൂലോഗത്തുണ്ടായി. എനിക്ക് ‘സുല്ലാ’ എന്ന് വേറൊരു പദ പ്രയോഗം. ഈയിടെയായി പോസ്റ്റുകള്‍ വളരെ കൂടിയതുകാരണം സുല്ലിടല്‍ കുറഞ്ഞ് വന്നിരിക്കയാണ്.
എന്തായാലും ആശംസകള്‍.

മഴത്തുള്ളി said...

സുല്ലേ,

ഇനിയും ഇങ്ങനെ ധാരാളം തേങ്ങകള്‍ ഉടക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു. :)

കണ്ണൂരാന്‍ - KANNURAN said...

ഇതു കലക്കിയല്ലൊ... ദേ രണ്ടു ആഘോഷങ്ങള്‍ കഴിഞ്ഞു വരികയാ.. അപ്പൊ ഇതു കണ്ടത്... അരീക്കോടന്റെയും, ഇട്ടിമാളുവിന്റെയും.. ഇതു കാണാന്‍ വൈകി... അപ്പൊ എല്ലാവരും വാര്‍ഷികം ആഗസ്തില്‍ തന്നെയാണോ??? അപ്പൊ സുല്‍ സഖാവിനും ലാല്‍ സലാം.. ഒരു ചെറിയ പരാതി.. സുല്ലിന്റെ തേങ്ങയടി നിര്‍ത്തിയാ... തേങ്ങക്കു വില കൂടിയോ???

krish | കൃഷ് said...

സുല്ലിന്റെ തേങ്ങയടി വാര്‍ഷികത്തിന് ഒരു സമര്‍പ്പണ പോസ്റ്റ്, ഇതാ ലിങ്ക്‌ ഇവിടെ ഇട്ടിട്ടുണ്ട്:

http://krish9.blogspot.com/2007/08/blog-post_29.html#links

ഇട്ടിമാളു അഗ്നിമിത്ര said...

ആശംസകള്‍....

സഹയാത്രികന്‍ said...

ആശംസകള്‍.

:D

Areekkodan | അരീക്കോടന്‍ said...

അപ്പോ ഇതേ ആഗസ്തില്‍ ആണല്ലേ ബ്ലോഗില്‍ വന്നത്‌.....ബൂലോകാശംസകള്‍

വേണു venu said...

വാര്‍ഷികാ‍ശംസകള്‍.! അഭിവാദനങ്ങള്‍.!

കരീം മാഷ്‌ said...

ആശംസകള്‍

Dinkan-ഡിങ്കന്‍ said...

ബ്ലാര്‍ഷികാശംസകള്‍ ബ്ലഗാവേ :)

Rasheed Chalil said...

വാര്‍ഷിക പോസ്റ്റിന്റെ അമ്പത് ഞാന്‍ തന്നെ അടിക്കേണ്ടി വരും എന്നാ തൊന്നുന്നത്.

Rasheed Chalil said...

അമ്പതേ....

സുസ്മേരം said...

"ഒന്നാം വാര്‍ഷികാഘോഷങ്ങള്‍. -മുന്നാം ദിവസം”
മയൂര നന്ദി:)
സാന്‍ഡോചാ നീ സെപ്റ്റമ്പറിന്റെ നഷ്ടമല്ലേ. ഏതായാലും ബൈബിളെല്ലാം വായിക്കാറുണ്ടല്ലേ,:)
ശെഫി നന്ദി :)
സുനീഷ് :) കാല്‍നാട്ടു കര്‍മ്മം ഞാന്‍ നടത്താം, സുല്ലിടാന്‍ നിങ്ങള്‍ തയ്യാറാണോ?
ദേവന്‍ :) സ്റ്റേ വാങ്ങാനുള്ള പണത്തിനായി ഒരു പിരിവ് സംഘടിപ്പിച്ചാലൊ?
ഇത്തിരി :)
കുട്ടിച്ചാത്താ :) പോസ്റ്റുകള്‍ക്കാണെങ്കില്‍ ഉള്ളിലൊന്നുമില്ല, എണ്ണംകൊണ്ടെങ്കിലും കേമനാവാന്നു വെച്ചാല്‍ അതും സമ്മതിക്കില്ല അല്ലെ :)
മനു :) നന്ദി
ഇക്കാസ് :) സ്വതന്ത്ര ബ്ലോഗര്‍ എന്ന പുതിയ പദവികൂടി ഞാന്‍ കുമ്പിട്ടു കുമ്മിയടിച്ചു സ്വീകരിച്ചിരിക്കുന്നു.
മേന്നേ : ) നന്ദി
മന്‍സൂര്‍ :) നന്ദി.

അപ്പു ആദ്യാക്ഷരി said...

സുല്ലേ...ഇതിന്റെ അവതരണം എനിക്കു നന്നേ പിടിച്ചു. “ഞാനൊരു ബ്ലോഗറാണ്” എന്നു പറഞ്ഞ് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നത് എനിക്കു നാണക്കേടായിരുന്നു. ഇപ്പോ പുതിയൊരു വാക്കു കിട്ടി. “ബ്ലഗാവ്” നന്നായി. ഇതു കൊള്ളാം.

പിന്നെ ഒരു വര്‍ഷം ആയതിന് സര്‍വ്വ ആശംസകളും. കുറേ തേങ്ങ ഞാന്‍ നാട്ടില്‍നിന്നു കൊണ്ടുവന്നിട്ടുണ്ട്. അതൊക്കെ ഒന്നൊന്നായിട്ടങ്ങ് അടിച്ചേക്കാം.

Unknown said...

കൊപ്ര ക്വിന്റലിന് വില 85.10
വെളിച്ചെണ്ണ ക്വിന്റലിന് 76.30

തേങ്ങാ കച്ചവടത്തില്‍ പുരോഗതി ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. :-)

സുല്‍ |Sul said...

പൊതുവാളേ :) ഇത്രേം വലിയ ഒരു വാള്‍ ഞാന്‍ ഒരുക്കലും പ്രതീക്ഷിച്ചില്ല. നിങ്ങളെ ഒരുക്കലും ഉരു കത്തിയായി ഞാന്‍ കരുതിയിട്ടില്ല. നിങ്ങള്‍ വാള്‍ ആണ് കൊടുവാള്‍ :) നന്ദി

unknown :) nandi

കൃഷ് :) തേങ്ങയും തേങ്ങാക്കുലയും, വിത്തുപാകിയതും മുളച്ചുവന്നതും, നിറഞ്ഞു നില്‍ക്കുന്നതും എല്ലാം എല്ലാം സ്വീകരിച്ചിരിക്കുന്നു.

മഴത്തുള്ളീ :) തേങ്ങയുണ്ടാവാന്‍ മഴവേണം, തുള്ളിക്കൊരുകുടം പേമാരി :))

കണ്ണൂരാന്‍ :) ആഗസ്റ്റില്‍ പുലികളിറങ്ങുന്ന മാസമല്ലേ. ഇന്നു തൃശ്ശൂരില്‍ പുലികളിറങ്ങുന്നു. (സാന്‍ഡോസിനെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അവന്‍ വേറെ മാസമാ, പിന്നെ ബൈബിളും വായിക്കും:))

ഇട്ടികുട്ടീ :) നന്ദി

സഹയാത്രികാ നന്ദി

അരീക്കോടാ :) നന്ദി

വേണുജി :) ഒരുപാട് നന്ദി

ഡിങ്കാ :) നന്ന്ന്ന്ദീ‍ ഡാ

-സുല്‍

സുല്‍ |Sul said...

അപ്പു :) നന്ദി ആദ്യം തരാം. പിന്നെ മറ്റൊരുകാര്യം, ബ്ലഗാവ് എന്റെ സൃഷ്ടിയല്ല, കൈപ്പള്ളി കോപ് റൈറ്റിന് കേസ്സ് കൊടുക്കും, കേള്‍ക്കേണ്ട :)

-സുല്‍

ചെറുശ്ശോല said...

ഹാവൂ , ഇവിടെ തേങ്ങ ഉടയ്കല് ശരിക്കൂം നട്ക്കുന്നുണ്ട് , അങിനെ എങിലും തേങ്ങക്കു പത്തൂ കാഷു കൂടിയാല്‍ കര്‍ഷകരു രക്ഷപ്പെട്ടു

തമനു said...

Asamsakal blagaave...

(varamozhi illaattha oru computeril aanu ippo. allenkil oru mangala pathram ezhuthiyene...)

സുല്‍ |Sul said...

"ഒന്നാം വാര്‍ഷികാഘോഷങ്ങള്‍. ഹൂ ഹാ"
നന്ദി പ്രകാശിപ്പിക്കല്‍ അവസാന ഭാഗം

ദില്ലു :) നീയെനിക്കു വിലയിട്ടതാണൊ? ഏതായാലും വന്നതിലും കണ്ടതിലും സന്തോഷ്. നന്ദിനികള്‍! :)
ഹകീം :) നന്ദി
തമനുവേ :) ഓ കീമാനുണ്ടായിരുന്നെങ്കില്‍ ഇപ്പൊ .... ഉം. നന്ദീണ്ട് മാഷെ നന്ദി. :)

ബാക്കി വന്നവര്‍ക്കും കണ്ടവര്‍ക്കും കേട്ടവര്‍ക്കും എല്ലാം നന്ദി. നമസ്കാരം.
-സുല്‍

Unknown said...

അറുപതാം കമന്റെ മഞ്ഞുതുള്ളിയുടെ വക...
ദാ പിടിച്ചോ

ഹാപ്പി ബര്‍ത്ത്ഡേ....
സുല്ലിനല്ല....
സുല്ലിന്റെ ബ്ലോഗിനു....
ആശംസകള്‍...
എനിക്ക് ഷോക്കുകള്‍ ആശംസിച്ച സുല്ലിന്റെ ബ്ലോഗില്‍ ഇനിയും തേങ്ങകള്‍ ധാരാളം വീഴട്ടെ....
:)

Sethunath UN said...

സുല്‍,

വാ‌ര്‍ഷികാശ‌ംസക‌ള്‍!

ഈ ബ്ലോഗില്‍വരുന്നവരൊക്കെ പോസ്റ്റിന്റെണ്ണ‌ം കൂടിക്കൂടി പോസ്റ്റേല്‍ത്ത‌ട്ടി ഇവിടെത്തന്നെ വീഴട്ടെയെന്നും ആശ‌ംസിയ്ക്കുന്നു. :)

ധ്വനി | Dhwani said...

വൈകിപ്പോയി... എന്നാലും ആശംസകള്‍... അഭിനന്ദനങ്ങള്‍!!

Sathees Makkoth | Asha Revamma said...

sul|സുല്‍,
ഒത്തിരി വൈകിപ്പോയി.എങ്കിലും ആശംസകള്‍ സ്വീകരിക്കുമല്ലോ അല്ലെ?

Raji Chandrasekhar said...

എല്ലാ ആശംസകളും...

സുല്‍ |Sul said...

"ഒന്നാം വാര്‍ഷികാഘോഷങ്ങള്‍. ഹൂ ഹാ"
നന്ദിപ്രകാശനത്തിന്റെ അവസാന ഭാഗത്തിന്റെ രണ്ടാംഭാഗം.

എന്റെ ബ്ലോഗ് വാര്‍ഷികാഘോഷങ്ങള്‍ക്ക് അനുസ്യൂതമായ അഭിനന്ദന പ്രവാഹം ഇപ്പോഴും തുടരുന്നു (ഉവ്വ) എന്നതില്‍ സന്തോഷമുണ്ട്.
നന്ദി പറയാതെ, അതേറ്റു വാങ്ങാതെ ആരെയും വെറും കയ്യോടെ വിടില്ലെന്നുള്ള മുന്‍ തീരുമാനമനുസരിച്ച്...

ആലപ്പുഴക്കാരാ :) വന്നതിനും കണ്ടതിനും നന്ദി.
മഞ്ഞുതുള്ളീ :) നന്ദികള്‍. നന്ദിനികള്‍.
നിഷ്കളങ്കന്‍ :) ആശംസകള്‍ അറം പറ്റട്ടെ. നന്ദി.
ധ്വനി :) വൈകിയെത്തിയ ആശംസകള്‍ സ്വീകരിച്ചു. നന്ദി.
സതീശ് :) നന്ദി.
രജി :) വന്നതിലും വായിച്ചതിലും നന്ദി.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
-സുല്‍

തറവാടി said...

സുല്ലെ ,

വൈകിയ ആശംസ :)

ഇന്നാണ് കണ്ടത്