Tuesday, July 03, 2007

പിന്മൊഴി പിന്‍‌വലി (സൂം ഇന്‍)

പിന്മൊഴി നിര്‍ത്തലാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും, അവസാനം അതു നിര്‍ത്തലാക്കിയതിലേക്ക് അതിന്റെ ഭാരവാഹികളെ നയിച്ച ഘടകങ്ങളും‍.

സുല്ലിന്റെ ഒരു സൂം ഇന്‍...

8. June 24, 3:22 am ചിദംബരിയുടെ ഒടുക്കത്തെ കമെന്റോടെ പിന്മൊഴിയുടെ ആപ്പീസ് പൂട്ടി താക്കോല്‍ കടലിലേക്കു വലിച്ചെറിയുന്നു. ചിദംബരിയുടെ ഒടുക്കത്തെ കമെന്റ് ഇവിടെ വായിക്കാം.

7. ബൂലോഗര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ചെളിവാരി എറിയലും തമ്മിലടിയും സ്വപ്നം കണ്ട് മനം മടുത്ത് ഏവൂരാന്‍ പിന്മൊഴി പിന്‌വലിക്കുന്നതായി പ്രഖ്യാപിക്കുന്നു. കണ്ടത് ഇവിടെ

6. പെരിങ്ങോടന്റെ പോസ്റ്റ്. പിന്മൊഴി എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു? - ഞരമ്പ് രോഗത്തിനു പ്രതിവിധി കാണാന്‍ പിന്മൊഴി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന പോസ്റ്റ്. പിന്മൊഴിയുടെ ഇവിടുത്തെ പണി കഴിഞ്ഞെന്നും ഇനി പിന്മൊഴി വേറെ പണിയന്വേഷിച്ച് പോവുകയാണ് നല്ലതെന്നും പെരിങ്ങോടന്‍ തന്മയിത്വത്തോടെ പറഞ്ഞൊപ്പിക്കുന്നു. അത് ഇവിടെ

5. ഇഞ്ചിപെണ്ണിന്റെ പോസ്റ്റ്. മലയാളം ബ്ലോഗിങ്ങും ഞരമ്പ് രോഗികളും! - ഞരമ്പ് രോഗികള്‍ വഴിവക്കിലോ ആട്ടോസ്റ്റാന്‍ഡിലോ മാത്രമല്ല കാണപ്പെടുന്നത്, വിദ്യാസമ്പന്നരുടെ ഇടയില്‍ ഈ രോഗം മാരകമായി പെരുകിയിട്ടുണ്ടെന്നും അതു പിന്മൊഴി വഴി കയറിവരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഈ ബ്ലോഗ്ഗര്‍ സത്യം സത്യമായി പറയുന്നു. ഞരമ്പ് രോഗം പരത്തുന്നതില്‍ പിന്മൊഴിക്കുള്ള പങ്കിനെ കുറിച്ച് കൂലങ്കൂഷമായി ചിന്തിക്കുന്ന പോസ്റ്റ്.

4. ഇഞ്ചി കുഞ്ചുവിന്റെ പോസ്റ്റ്.ബൂലോകത്തും പിന്മൊഴിയിലും ഞരമ്പ് രോഗം എത്രത്തോളം പടര്‍ന്നു പിടിച്ചിട്ടുണ്ടെന്ന് കാണിക്കുന്നതിന് ഉത്തമോദഹാരണമായ പോസ്റ്റ്. ഇഞ്ചി കുഞ്ചുവിനും സ്വപ്നം കാണാനും കണ്ടതു കണ്ടപോലെ പകര്‍ത്താനും അറിയാമെന്നു പറയുന്നതിവിടെ.

3. അഗ്രജന്റെ പോസ്റ്റ്.ഷാര്‍ജ അല്‍ഖാനിലെ ആദ്യത്തെ ഇന്റര്‍ചേഞ്ചിന്റെ മൂലക്കിരുന്ന്, പയറുകൊറിക്കുമ്പോള്‍ ഇഞ്ചികടിച്ചതു സ്വപ്നം കണ്ടെന്നു അഗ്രജന്‍ തട്ടിവിടുന്ന വെറും പോസ്റ്റിനായുള്ള പോസ്റ്റ്. ഇഞ്ചികുഞ്ചുവിനെകൊണ്ട് സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച അഗ്രജന്റെ സ്വപ്ന പോസ്റ്റ്.

2. ഇത്തിരിവെട്ടത്തിന്റെ പോസ്റ്റ്. സ്വപ്നം കാണാന്‍ തനിക്കും അറിയാം എന്ന് ഇത്തിരി പറയുന്നു. ബൂലോഗരെയെല്ലാം തന്റെ വാലിന്‍ തുമ്പില്‍ കെട്ടി യു എ യിയില്‍ നിന്നു ഇത്തിരി കൊച്ചിയിലേക്കു ചാടുന്ന തന്റെ സ്വപ്നം. ചെണ്ടയുള്ള കുറുമാനും, നീല മുണ്ടുടുത്ത ഇടിവാളും, നൂലു(ണ്ട)പോലെ മെലിഞ്ഞ ദില്‍ബനും.... അങ്ങനെയങ്ങനെ ബൂലോഗരേറെ ഈ സ്വപ്നത്തില്‍. അഗ്രജനെ ഒരു സ്വപ്നത്തിലേക്ക് തള്ളിയിട്ട ഇത്തിരിപോസ്റ്റ്.

1. വിശാലമനസ്കന്റെ പോസ്റ്റുകള്‍സ്വപ്നം കാണുകമാത്രമല്ല അത് കുറിച്ചു വെക്കുകയും, നാലാളോട് പറയുകയും ചെയ്യുന്ന സ്വപ്നങ്ങളുടെ സുല്‍ത്താന്റെ സ്വപ്നങ്ങള്‍ക്കായുള്ള പോസ്റ്റ്. ഇവിടെയെല്ലാം കാണാം. ഇവിടെ കാണാത്തത് മറ്റൊന്നുമില്ല. ഇവിടെ കണ്ടില്ലെങ്കില്‍ പിന്നെ എവിടെയും ഇല്ല. ഇതാ ഇതാ ഇതാ......

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. ബൂലോകര്‍ക്ക് സ്വപ്നം കാണാനുള്ള വക ബൂലോകത്തില്‍ നിന്നും കിട്ടുമെന്നും, അത് ഒരു പോസ്റ്റ് ആക്കി ഇറക്കിയാല്‍ പിന്മൊഴിയില്‍ ആവശ്യമുള്ളതും ആവശ്യമില്ലാത്തതും കുത്തിനിറക്കാന്‍ കമെന്റെര്‍മാര്‍ തയ്യാറാണെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതു തന്നെയല്ലേ പിന്മൊഴിയെ ശ്വാസം മുട്ടിച്ചു കൊന്നതും. തും. തും...

ബൂലോകത്തിന്റെ വളര്‍ച്ചക്ക് വി.യം നല്‍കിയെന്നു പറയുന്ന സംഭാവനകളുടെ കൂട്ടതില്‍ ഇതും ഇരിക്കട്ടെ.

ഇതു വായിച്ച് വിയം ഉം വിയം ഫാനുകളും ഏസികളും എന്നെ തല്ലികൊല്ലാതിരുന്നാല്‍ മതിയായിരുന്നു.

സ്വരക്ഷക്ക് :
ഇവിടെ പറഞ്ഞ കാര്യങ്ങള്‍ പകുതിയും, മുക്കാലും അല്ല മുഴുവനായും സത്യമല്ലെന്നും ഇതെല്ലാം ഒരു തമാശമേശപ്പുറത്ത് എഴുതിയതാണെന്നും ഈയുള്ളവനും ഇതു വായിക്കുന്നവര്‍ക്കും അറിയാവുന്നതാണ് എന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. കാര്യങ്ങള്‍ ഗൌരവമായെടുത്ത് വീണ്ടുമൊരു ചെളിവാരിയെറിയല്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഈ പോസ്റ്റ്, ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ വിഷമത്തിനു കാരണമാകുന്നെങ്കില്‍ sullvu@gmail.com ല്‍ ഒന്നു പറയാന്‍ താല്പര്യപ്പെടുന്നു. പോസ്റ്റ് ഉടനെ നീക്കുന്നതായിരിക്കും. :) സുല്‍.

25 comments:

സുല്‍ |Sul said...

പിന്മൊഴി നിര്‍ത്തലാക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും, അവസാനം അതു നിര്‍ത്തലാക്കിയതിലേക്ക് അതിന്റെ ഭാരവാഹികളെ നയിച്ച ഘടകങ്ങളും‍.

സുല്ലിന്റെ ഒരു സൂം ഇന്‍...

ഡിസ്ക് കൈമള്‍ : ഇത് ഒരു സീരിയസ് പോസ്റ്റാണ്. ഇവിടെ തമാശപറയല്‍ അനുവദനീയമാണ്.

-സുല്‍

Dinkan-ഡിങ്കന്‍ said...

ഠേ.. സുല്ലിന് ഒരു തേങ്ങയെന്നാല്‍ അയ്യപ്പ സ്വാമീടെ അടുത്ത് പുലിക്കളി പോലെയാണെന്നറിയാന്‍ എന്നാലും ഇരിക്കട്ടെ

അപ്പോള്‍ ഇതാണല്ലേ കാര്യം. ശോ ഇതറിയാതെ ഞാന്‍ ഒരു പോസ്റ്റിട്ടു. അതു വേസ്റ്റായി :)

അഞ്ചല്‍ക്കാരന്‍ said...

പിന്മൊഴി മറഞ്ഞതെന്തിനെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല ചങ്ങതിമാരെ.

ettukannan | എട്ടുകണ്ണന്‍ said...

കൊള്ളാം.. കൊള്ളാം...
ഇനിയെങ്കിലും നമുക്ക്‌ നല്ല നാലഞ്ചു വാക്കുകളെങ്കിലും എഴുതിക്കൂടേ, പിന്മൊഴിയെകൂടാതെ... ;)

മുസ്തഫ|musthapha said...

ഇതും പോസ്റ്റിന് വേണ്ടിയുള്ള ഒരു പോസ്റ്റാണല്ലേ ;)

ചത്ത കുട്ടീടെ ജാതകം നോക്കാതെ വേറേ എന്തെങ്കിലുമൊക്കെ ചെയ്യെടാ... സുല്ലിന് ഇത്രയ്ക്കും ആശയ ദാരിദ്ര്യമോ!

:)

ബീരാന്‍ കുട്ടി said...

സൂല്ലെ, കലക്കിടാ,
ചത്തകുട്ടിയല്ല, തല്ലികൊന്നകുട്ടി എന്ന് പറയൂ മാഷെ, ഇപ്പോ സൂല്ലിനു മാത്രമല്ല ബൂലോകത്ത്‌ മുഴുവന്‍ ആശയ ദാരിദ്ര്യം അനുഭവപ്പെടുന്നു.

ഇത്‌ പൂട്ടിയ ശേഷം പൈപ്പ്‌ കച്ചവടവും, ...യും, അങ്ങനെ പലതും സ്വപ്നം കണ്ട്‌ പലരും ഉറക്കം കളയുന്നു.

എവ്വൂരാന്‍ ഇപ്പോ ഊറിച്ചിരിക്കുന്നുണ്ടാവും, എന്തിനാ എന്ന ചോദ്യത്തിന്‌ ഉത്തരം കണ്ടില്ലെങ്കില്‍ നിങ്ങള്‍ മഹാ ബുജികളാണ്‌. പലതും പ്രതിക്ഷിച്ച്‌ ഇവിടെ പലതും നടന്നു, പക്ഷെ സ്വപ്നങ്ങള്‍ യാതാര്‍ഥ്യമാക്കാന്‍ ഇഛശക്തിയുള്ള, തലയില്‍ ആള്‍ത്താമസമില്ലാത്ത, അങ്ങനെ പലതും.... ഇല്ലാത്താ... എന്റെ റബ്ബെ, ബീരാന്‍ ഉടന്‍ ഒരു നോവലിറക്കും, പിന്മൊഴിയുടെ കൊലപാതകം. അതിനുള്ള എല്ലാ എവിഡന്‍സ്സും കിട്ടി മക്കളെ.

പിന്മൊഴി പൂട്ടി തക്കോല്‍ കടലിലെറിഞ്ഞപ്പോ, ഹവ്വൂ എന്താ സമധാനം, ഇപ്പോ ഇവിടെ ഞരമ്പ്‌ പോയിട്ട്‌ ഞാ പോലും ഇല്ല, എന്താ ഡിസന്റ്‌ കമന്റുകള്‍, എന്തോരം പോസ്റ്റാ, മലയാളം വളര്‍ന്ന് മാനം മുട്ടികിടക്കുവാ. ഹാവു, ഒരു സമധാനം.

എവ്വുരാന്‍ജീ മാപ്പ്.

Mr. K# said...

അപ്പൊ ഇതായിരുന്നല്ലേ കാര്യം :-)
ലിങ്കുകള്‍ പകുതിയും വര്‍ക്ക് ചെയ്യുന്നില്ലാട്ടോ.
ഇനി അതൊക്കെ ഡിലീറ്റി പോയതാണോ ആവോ.

Anonymous said...

പിന്മൊഴിയുടെ ശവപ്പെട്ടിയില്‍ അടിച്ച അവസാനത്തെ ആണി ഇവിടെ http://sulphoto.blogspot.com/2007/06/5.html#comment-3517090746923584855

കുറുമാന്‍ said...

കഥാ‍കൃത്ത്, കവി, ഫോട്ടോ പുലി, കാര്‍ട്ടൂണിസ്റ്റ് ഇത്രയുമായിരുന്നു സുല്ലെന്നാല്‍ എന്റെ മനസ്സില്‍, ഇപ്പോള്‍ ഇതാ നല്ലൊരു നിരീക്ഷകന്‍ കൂടിയായി.

ഡിങ്കന്റെ കമന്റു കലക്കി

Anonymous said...

പിന്മൊഴിയുടെ കഴുത്തില്‍ അവസാന ശ്വാസം വരെ ഞെക്കിയവന്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരം
ഇവിടെ കിട്ടും.

എന്നിട്ടും... ?

krish | കൃഷ് said...

അപ്പോ.. അപ്പടിയാ..

ബട്ട്..കൊന്നാല്‍ പാപം തിന്നാല്‍ തീരുമോ? ആവോ.

സുല്‍ |Sul said...

"പിന്മൊഴി പിന്‍‌വലി (സൂം ഇന്‍)"
വന്നവര്‍ക്കും വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഒരു പാട് നന്ദി.

ഡിങ്കാ : പുലിക്കളി ഇഷ്ടമായി

അഞ്ചല്‍ക്കാരന്‍ : അതെനിക്കും മനസ്സിലായിട്ടില്ല. പക്ഷെ ഇപ്പോള്‍ തനിമലയാളത്തില്‍ ഹിറ്റുകള്‍ കൂടി എന്നാണ് അറിയപ്പെടുന്നത് :)

എട്ടുകണ്ണന്‍ : കൊള്ളാം ല്ലേ

അഗ്രു : നിന്റെ ആ പോസ്റ്റ് നീക്കം ചെയ്തത് ഇത്തിരി കഷ്ടം തന്നെ. (കോപ്പി കയ്യിലുണ്ട് :))

ബീരാങ്കുട്ടീ : എന്നാ തല്ലികൊന്ന കുട്ടി. സമ്മതിച്ചു.

കുതിരവട്ടന്‍ : അതു ഡെലീറ്റി പോയതു തന്നെ.

പരേതനു വിധേയാ : സ്വന്തം പരസ്യം സ്വന്തം പോസ്റ്റില്‍ വേണ്ടെന്നു കരുതി. അത്രേയുള്ളു :)

കുറു.. : ഇതു വെറുതെയല്ലേ.

ഒരു പിന്മൊഴി പ്രേതം : പരേതനു പറഞ്ഞതു തന്നെ.

കൃഷ് : അപ്പൊ അതാ കാര്യം. യേത്.

സ്വരക്ഷക്ക് :
ഇവിടെ പറഞ്ഞ കാര്യങ്ങള്‍ പകുതിയും, മുക്കാലും അല്ല മുഴുവനായും സത്യമല്ലെന്നും ഇതെല്ലാം ഒരു തമാശമേശപ്പുറത്ത് എഴുതിയതാണെന്നും ഈയുള്ളവനും ഇതു വായിക്കുന്നവര്‍ക്കും അറിയാവുന്നതാണ് എന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. കാര്യങ്ങള്‍ ഗൌരവമായെടുത്ത് വീണ്ടുമൊരു ചെളിവാരിയെറിയല്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഈ പോസ്റ്റ്, ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ വിഷമത്തിനു കാരണമാകുന്നെങ്കില്‍ sullvu അറ്റ് gmail.com ല്‍ ഒന്നു പറയാന്‍ താല്പര്യപ്പെടുന്നു. പോസ്റ്റ് ഉടനെ നീക്കുന്നതായിരിക്കും. :)

-സുല്‍.

Anonymous said...

‘ഇതാണോ ചേട്ടാ അത്’
‘ഏത്!’
‘അല്ല ഈ വഴിയേ പോയ വയ്യാവേലി’

Anonymous said...

ഒരു പിന്മൊഴി പ്രേതം. said...
പിന്മൊഴിയുടെ കഴുത്തില്‍ അവസാന ശ്വാസം വരെ ഞെക്കിയവന്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരം
ഇവിടെ കിട്ടും.

എന്നിട്ടും... ?

04 July, 2007 07:42


പിന്മൊഴി പ്രേതം പറയാതെ നിര്‍ത്തിയത് നാണമില്ലേ എന്നാണൊ ?

krish | കൃഷ് said...

സുല്ലേ.. എല്ലാം ഒരു തമാശയല്ലെ..
(ഇത് കേട്ട് ആരേലും പോസ്റ്റ് നിര്‍ത്തുമോ. ഛെ )

സുല്‍ |Sul said...

"പിന്മൊഴി പിന്‍‌വലി (സൂം ഇന്‍)"

പ്രേത സുഹൃത്ത് : അങ്ങനെയാണൊ അത്. ഏയ് ആവാന്‍ വഴിയില്ല. ഏതായാലും സുഹൃത്തല്ലേ ഒന്നു ചോദിച്ചു നോക്ക്.

കൃഷ് : അതു ശരിയാണ്. എന്നാലും എല്ലാവരും ഒരുപോലെയല്ലല്ലോ ചിന്തിക്കുന്നത്.

സുഹൃത്തിനും കൃഷിനും നന്ദി :)

-സുല്‍

അപ്പു ആദ്യാക്ഷരി said...

സുല്ലേ..നല്ല നിരീക്ഷണം.
ഇക്കൂട്ടത്തില്‍ ഉണ്ടാപ്രിയുടെ ദോശ 650 കമന്റ് പിന്നിട്ടതും പിന്മൊഴിവള്ളിയിലുടെയായിരുന്നു എന്നത് വിസ്മരിക്കണ്ടാ. അവിടെക്കേറി കമന്റിയ ബുജികളെല്ലാ‍വരും പിന്മൊഴി എങ്ങനെ ഒരു ശല്യമൊഴിയാക്കാം എന്ന് കാണിച്ചുതരികതന്നെ ചെയ്തു, രണ്ടുദിവസത്തേക്ക്.

തറവാടി said...

ഈ വിഷയത്തെക്കുറിച്ചിനി ഒന്നും പറയില്ലാന്ന് കരുതിയിരുന്നു. സുല്ലിന്‍റ്റെ പല നിരീക്ഷണങ്ങളും ശരിയാണെങ്കിലും വലിയ ഒരു ശരി കണ്ടില്ലാന്നു തോന്നുന്നു.

എല്ലാ കാരണങ്ങള്‍ക്കും ഒരാളേ ഉത്തരവാദിയായിട്ടുള്ളൂ ,

ബാക്കിയെല്ലാം , അതിനെപിന്‍തുടര്‍ന്നു വന്നവമാത്രം.

ഇതുകൊണ്ടുണ്ടായ ഗുണത്തെ എന്തേ ആരും കാണാതെ പോകുന്നത്‌:

കുറുക്കന്‍മാരേയും , ചെന്നായ്ക്കളെയും , മുയലുകളെയും , മാനിനേയും , കച്ചവടക്കാരേയും , കരിഞ്ചന്തക്കാരേയും , കള്ളന്‍മാരേയും , പോലീസുകാരേയും , പിന്‍തിരിപ്പന്‍മാരേയും , അവസരവാദികളെയും, അല്ലാത്തവരേയും

എല്ലാം വ്യക്തമായി മനസ്സിലായില്ലേ

ഇതൊന്നും ആരാന്നു ചോദിക്കല്ലെ ,
നിര്‍ബന്ധിച്ചാല്‍ പറയെണ്ടിവരും

Unknown said...

തറവാടിച്ചേട്ടാ,
‘ആളെ അറിയാം. പറയില്ല’ എന്നുള്ളത് മലയാളം ബ്ലോഗിങ് കമ്മ്യൂണിറ്റിയിലെ വമ്പന്‍ ജോക്കാണ് എന്നുള്ളത് അറിയില്ലേ? ഹ ഹ ഹ :-)

Anonymous said...

തറവാടി സര്‍,
നിര്‍ബ്ബന്ധിച്ചിരിക്കുന്നു. വാക്കു മാറ്റരുത്, ഇനി പറയൂ പ്ലീസ്.

Anonymous said...

ഞാനും നിര്‍ബന്ധിച്ചിരിക്കുന്നു.
മാനേ, മുയലേ, കരിഞ്ചന്തക്കാരേ, പോലീസ്മാരേ, കള്ളങ്കാരേ, കച്ചോടമ്മാരേ ഓടിവരൂ ഒന്നു വരിവരിയായി നിന്നു നിര്‍ബന്ധിക്കൂ.

sandoz said...

എനിക്കറിയാം ആരാണ് പിന്മൊഴി പൂട്ടിച്ചതെന്ന്......
എനിക്കറിയാം ആരാണ് പിന്മൊഴി തുറന്നതെന്ന്....
എനിക്കറിയാം ആരാണ് പൈപ്പ് കച്ചോടം തുടങീതെന്ന്..
എനിക്കറിയാം ആരാണ് ആനേന്ന്...
എനിക്കറിയാം ആരാണ് പൂനേന്ന്....
എനിക്കറിയാം അരാണ് തേങ്ങേന്ന്.....
എനിക്കറിയാം എനിക്ക് വേറേ പണിയൊന്നുമില്ലാന്ന്....

അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...

എനിക്കിപ്പോ മനസ്സിലായി പിന്മൊഴിക്ക് തിടുക്കത്തില്‍ പൂട്ടിട്ടതെന്തിനെന്ന്. പക്ഷേ കൊന്നാലും ഞാനത് പറയില്ല.

ഇല്ല. തല്ലി കൊന്നാലും അത് “തനിമലയാളത്തിന്” ഹിറ്റ് കൂടാനായിട്ടാണെന്നൊരിക്കലും പറയൂല്ലാ...

Anonymous said...

pinmozhi adacchuputtiyath, thanimalayaalatthil hit kuttuvaanaayirunno? kollam kollam.

athodoppam pipe kacchavadavum podipodikkunnundallo.