Tuesday, March 13, 2007

സെറ്റപ്പ്

സുധാകരേട്ടന്‍ തിരോന്തരത്ത് പോയി രണ്ടീസം കൊണ്ട് പോയകാര്യൊം കമ്പ്ലീറ്റാക്കി മടങ്ങിവന്നപ്പോള്‍, പ്രേമേച്ചിക്ക് പറയാന്‍ ഒരു കാര്യം മാത്രേ ഉണ്ടായിരുന്നുള്ളൂ, കൈസറിന്റെ കാര്യം.

കുട്ടികളാരും ചൊട്ടയിലേ നന്നായില്ല. എന്നിട്ടല്ലേ ഇപ്പോള്‍. കതിരിനു വളം വെക്കുന്ന പരിപാടി നിര്‍ത്തി, സുധാകരേട്ടന്‍, കണ്ടശ്ശാങ്കടവിലെ തോമസ്സുകുട്ടീടെ കയ്യിന്ന് കയ്യോടെ വാങ്ങി കൊണ്ട്‌വന്ന് കാലാ വളരണെ കയ്യാ വളര്ണെന്ന് നോ‍ക്കി വളര്‍ത്തുന്ന ഒരു ചാവാലിയല്ലാത്ത പട്ടിയാണ് ഇന്ത കൈസര്‍.

സുധാകരേട്ടന്‍ പോയതിനു ശേഷം കൈസറിന് ഉറക്കോം വേണ്ട ഊണും ഇല്ലാ എന്ന മട്ടായി. സദാസമയോം ഗേറ്റിങ്കല്‍ തറവാട്ടിലേക്കു നോക്കി നില്‍ക്കല്‍ തന്നെ. ആദ്യ ദിവസം നിന്ന് നോക്കിയവന്‍ പിന്നെ ഇരുന്നും കിടന്നും നോക്കാന്‍ തുടങ്ങി. ഇതെല്ലാം കണ്ട് മൂക്കത്തു വിരല്‍ വെച്ചു പ്രേമേച്ചി. സ്വന്തം കുട്ടികള്‍ക്കില്ലാത്ത ആദിയെന്തിനാ ഈ പട്ടിക്ക്?.

“പാവം കൈസര്‍. ങ്ങളേം നോക്കി കെടപ്പെന്നേര്ന്നു. ഒന്നും തിന്നിട്ടില്ല ഇതുവരെ.” പ്രിയതമന്‍ വന്നു കേറും മുമ്പേ പ്രേമേച്ചി കഥയുടെ ചുരുളഴിച്ചു.

“അവനെങ്കിലും എന്നോടല്പം സ്നേഹൊണ്ടല്ലൊ” കൈസറിന്റെ തലയില്‍ തടവിക്കൊണ്ട് സുധാകരേട്ടന്‍ പറഞ്ഞു.

“ഓഹ്, അപ്പൊ പട്ടി മതി. ഞങ്ങളൊന്നും നിങ്ങള്‍ക്ക് പിടിക്കാത്തവരായി” പ്രേമേച്ചി പ്ലേറ്റ് മാറ്റി.

“നീയെപ്പോഴാ ഞാന്‍ വരുന്നതും കാത്ത്, വഴിക്കണ്ണും നട്ടിരുന്നിട്ടുള്ളത് ഇവനെപ്പോലെ?” വന്നു കേറുമുമ്പേ വഴക്കിടാന്‍ വന്ന പ്രേമേച്ചിയെ രൂക്ഷമായൊന്നു നോക്കി സുധാകരേട്ടന്‍ വാദമുഖം നിരത്തി.

“ഓ, നിങ്ങളെപ്പവരും എന്നുവരുമെന്നൊന്നും അറിയാത്തപ്പോഴൊക്കെ ഞാനിവിടെ തന്നെയുണ്ടാവാറുണ്ട്” പ്രേമേച്ചി സത്യം സത്യമായി പറഞ്ഞു.

പ്രേമേച്ചീടെ തനിസ്വഭാവം നന്നായറിയാവുന്നതിനാല്‍, സുധാകരേട്ടന്‍ മറുത്തൊന്നും പറയാതെ തലയും താഴ്തി അകത്തോട്ട് കടന്നു പോയി.

(പ്രാണേശ്വരന്‍ വരുന്നതെപ്പോഴെന്നറിയാതെ വഴിക്കണ്ണുമായി കാത്തിരിക്കും എന്നു മാത്രം മനസ്സിലാക്കുക. അല്ലാതെ പ്രേമേച്ചി നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ആളൊന്നുമല്ല).

18 comments:

സുല്‍ |Sul said...

“സെറ്റപ്പ്" ഒരു കഥ കൂടി.

പുതിയ പോസ്റ്റ്.

-സുല്‍

ആരോ ഒരാള്‍ said...

നല്ല കഥ.... വീണ്ടും വീണ്ടും വായിക്കാം.

മഴത്തുള്ളി said...

ഹഹ, എന്നാല്‍ ഇനി താമസിയാതെ കൈസറിന്റെ പേരും ‘സെറ്റപ്പ്’ ചേര്‍ത്ത് വിളിക്കാം ;) പ്രേമേച്ചിയുടെ ട്രെയിനിംഗ് അല്ലേ ;)

കവിത, കഥ -യൊക്കെ ധാരാളം ഇറങ്ങുന്നുണ്ടല്ലോ.

sandoz said...

സുല്ലേ....സെറ്റ്‌ അപ്‌ ആന്റ്‌ അറേജ്‌മന്റ്‌ ആണോ പ്രേമേച്ചി........എങ്കില്‍ കൈസറിന്റെ കാര്യം കട്ടപ്പൊക[ഇതും ചേര്‍ത്തു വായിക്കണം]

Mubarak Merchant said...

കൈസറു വന്നതു പ്രേമേച്ചിക്കു സൌകര്യമായി. ഇനിയിപ്പൊ അങ്ങേരു വരുന്നൊണ്ടോന്ന് എടയ്ക്കെടയ്ക്ക് പോയി നോക്കാതെ കാര്യങ്ങളു ടപ്പേ ടെപ്പേന്ന് നടക്കും. നായരു വരുന്നോന്നും നോക്കി പട്ടി കെടന്നോളുമല്ലോ!!

അപ്പു ആദ്യാക്ഷരി said...

സുല്ലേ...ഈ കൈസര്‍ ഇതിലേ വരുന്ന ബ്ലോഗര്‍മാരുടെ ഐ.പി. അഡ്രസും നോക്കിയിരിക്കുന്നപോലുണ്ടല്ലോ?

ഇടിവാള്‍ said...

സുല്ലേ, ഈ സെറ്റപ്പ് എന്നു പറഞ്ഞാലെന്താ?

Siju | സിജു said...

പ്രേമേച്ചി നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ആളൊന്നുമല്ല
ഞാന്‍ ഒന്നും വിചാരിച്ചില്ല :-)

മനോജ് കുമാർ വട്ടക്കാട്ട് said...

സുല്ലേ,
പ്രേമേച്ചി എങ്ങിനത്തെ ടൈപ്പല്ല എന്നാണ്‌ പറഞ്ഞത്‌?

മുസ്തഫ|musthapha said...

“ഓ, നിങ്ങളെപ്പവരും എന്നുവരുമെന്നൊന്നും അറിയാത്തപ്പോഴൊക്കെ ഞാനിവിടെ തന്നെയുണ്ടാവാറുണ്ട്” പ്രേമേച്ചി സത്യം സത്യമായി പറഞ്ഞു.

പ്രേമയുടെ ആത്മാര്‍ത്ഥത സുധാകരന്‍ കാണാതെ പോകുന്നത് കഷ്ടം തന്നെ ;)

ചന്ദ്രസേനന്‍ said...

കൈസറിന്റെ സെറ്റപ്പ് കണ്ടിട്ട് ഒരു ശേഖൂട്ടി ലുക്ക്..

Unknown said...

സ്വന്തം കുട്ടികള്‍ക്കില്ലാത്ത ആദിയെന്തിനാ ഈ പട്ടിക്ക്?

പാവം ആദി.പാവം പട്ടി. :-)

കരീം മാഷ്‌ said...

“ഓ, നിങ്ങളെപ്പവരും എന്നുവരുമെന്നൊന്നും അറിയാത്തപ്പോഴൊക്കെ ഞാനിവിടെ തന്നെയുണ്ടാവാറുണ്ട്” പ്രേമേച്ചി സത്യം സത്യമായി പറഞ്ഞു.
അപ്പോള്‍ വരുന്ന സമയം കൃത്യമായി അറിയുമ്പോള്‍ പ്രേമേച്ചി അവിടെയുണ്ടാവാറില്ലെ?
വെറുതെ ഒരു സംശയം.

നല്ല പോസ്റ്റ്.

Rasheed Chalil said...

സുല്ലേ... :)

സു | Su said...

എന്നാലും പ്രേമച്ചേച്ചിയോടിത് വേണ്ടായിരുന്നു സുല്ലേ...

asdfasdf asfdasdf said...

:) സുല്ലേ...

സുല്‍ |Sul said...

പ്രേമേച്ചീടെ "സെറ്റപ്പ്" നെ പറ്റി അറിയാന്‍ വന്നവര്‍ക്കും ചോദിച്ചവര്‍ക്കും നന്ദി.

കരീം മാഷ് പറഞ്ഞതാ ശരി. പക്ഷേ ഒരു തിരുത്ത് മാത്രം, സമയം കൃത്യമായി അറിയുമ്പോള്‍ ആ സമയത്തേക്ക് മടങ്ങി വീട്ടിലെത്തിയിട്ടുണ്ടാവും. അത്രമാത്രം.

കുപ്പത്തൊട്ടി :) ഇതവിടെയെറിയേണ്ടതു തന്നെ. കന്നി തേങ്ങക്കു നന്നി.

തുള്ളീ :)
സാന്ഡോസ് :)
ഇക്കാസ് :)
അപ്പു :)
ഇടിവാള്‍ :)
മനു :)
സിജു :)
പടിപ്പുര :)
അഗ്രു :)
ചന്ദ്രു :)
ദില്‍ബു :)
കരീമ്മാഷ് :)
ഇത്തിരീ :)
സു :)
മേന്നേ :)

സുധാകരേട്ടന്റേയും പ്രേമേച്ചീടെം കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട്.

-സുല്‍

ഏറനാടന്‍ said...

പ്രേമേച്ചി കാത്തുനിന്നതാരെ? സുല്ലേ ഇത്‌ മറ്റൊരു കാത്തിരിപ്പിന്‍ കഥൈ ആക്കുമാ?

ഫാസില്‍പടം പോലെ ക്ലൈമാക്‌സ്‌ ഇരട്ടയന്ത്യം ആയിട്ടും വായനക്കാര്‍ക്ക്‌ കാണുവാന്‍ 'കോപ്പിറൈറ്റ്‌' പ്രശ്‌നം വല്ലതും?