Monday, June 30, 2008

പ്രസവാവധി


പുരുഷനു പ്രസവാവധി കിട്ടുമോ?

പുരുഷന്‍ പ്രസവിക്കത്തിടത്തോളം അതെല്ലാം പകല്‍ക്കിനാവുകള്‍ മാത്രമാവാനാണു സാധ്യത. എന്തായാലും എനിക്കൊരു പ്രസവാവധി കിട്ടി. അതും 'ജോലി കിട്ടിയിട്ടുവേണം കൂലിയൊന്നുമില്ലാത്ത ഒരു ലീവെടുക്കാന്‍' എന്നപോലെ, ഇപ്പോഴുള്ള ജോലിയില്‍ കയറി മൂന്നുമാസമാവുന്നതിനു മുന്‍പേ.

ഇത്രനാളും കൂടെയുണ്ടായിരുന്ന പ്രാണനാഥന്‍ തന്നെ ഒറ്റക്കാക്കി സ്ഥലം കാലിയാക്കുമ്പോള്‍, ബോറടിക്കാതിരിക്കാനും, സുല്ലി, ആലോചനാനിമഗ്നയും അതോടൊപ്പം വിഷദത്തിന്റെ പടുകുഴിയിലേക്ക്‌ കൂപ്പു കുത്താതിരിക്കുന്നതിനുമായി, നല്ലൊരു താങ്ങും തണലുമായി, ഓര്‍മ്മിക്കാന്‍ ഒരുപിടി നല്ലനാളുകളും ഓമനിക്കാന്‍ ഉദരത്തില്‍ ഒരു ഉണ്ണിവാവയെയും നല്‍കിയിട്ടാണ്‌ ഈ പ്രവാസി പ്രയാസിയായത്‌. ആകെക്കൂട്ടി മൊത്തം കലക്കിക്കൂട്ടി പറഞ്ഞാല്‍ ഉണ്ണിപിറക്കുന്നത്‌ കാണാന്‍ നില്‍ക്കാതെ ഉണ്ണാനുള്ള വകതേടി പരക്കം പായെണ്ടി വന്നു എന്നു ചുരുക്കം.

ദൈവ കൃപ ഒന്നുകൊണ്ടു മാത്രം, ഇവിടെ വന്നു ഒരു മാസം തികയുന്നതിനു മുന്‍പേ ഒരു ജൊലി തരമായി. ദുബായില്‍ ജോലി തിരയുംബോഴും മനം ഏറെ ദൂരെ, ഭൂമിയിലേക്ക്‌ ടിക്കറ്റ്റ്റെടുത്ത്‌ ബാപ്പയേയും ഉമ്മയേയും ഇത്താനേയും കാണാന്‍ കണ്ണില്‍ കിനാക്കള്‍ നിറച്ച്‌ കാത്തിരിക്കുന്ന, ഉണ്ണിയുടെ ആദ്യ രോദനം ശ്രവിക്കനുള്ള ഒരുക്കങ്ങളിലായിരുന്നു.

ജോയിന്‍ ചെയ്ത്‌ മൂന്നു മാസമാവുമ്പോഴേക്കും എങ്ങനെ ലീവ്‌ ചോദിക്കുമെന്നു ചിന്തിക്കുംബോഴാണു, രോഗി ഇച്ചിച്ചതും വൈദ്യന്‍ ഇച്ചിച്ചതും പാലെന്നപോലെ, നാട്ടില്‍ അനിയന്റെ കല്യാണം ശരിയായത്‌. ഇനി ഏതായാലും പോവാതിരിക്കാന്‍ നിവൃത്തിയില്ല. എം ഡി യോടു ചോദിക്കുകതന്നെ. ജൂണ്‍ 20 നു അനിയന്റെ കല്യാണം, 28 നു ഡോക്ടര്‍ പരഞ്ഞ ഡേറ്റ്‌, അപ്പോള്‍ 10 ദിവസത്തെ ലീവില്‍ എല്ലം ഒതുക്കാം എന്ന വ്യമോഹം പൊട്ടിത്തൂളിയ അപ്പൂപ്പന്താടി കണക്കെ എന്നില്‍ നിറഞ്ഞു. പോയാലൊരു വാക്ക്‌... കിട്ടിയാലൊരാന എന്ന കണക്കേ ഞാന്‍ എം ഡി യോട്‌ 10 ദിവസത്തേക്ക്‌ അവധി ചോദിച്ചു. പ്രസവ കേസല്ലെ, ചെറിയ ചെക്കനല്ലേ, പൊയ്ക്കോട്ടെ, കണ്ടൊട്ടെ, കരച്ചിലു കേട്ടോട്ടെ എന്നു കരുതി കരുണാവാരിധിയായ എം ഡി പത്ത്‌ ദിവസം ലീവ്‌ കനിഞ്ഞരുളി.

ഇടിവെട്ടിയാല്‍ പിന്നെ പാമ്പു കടിക്കാതെ പോവുന്നതു പാമ്പിനു നാണക്കേടല്ലെ. അനിയന്റെ കല്യാണം നിശ്ചയിച്ചതിനും ഒരാഴ്ച മുമ്പ്‌ ജൂണ്‍ 12 ആം തിയതിയിലേക്കാക്കികൊണ്ടുള്ള കുറിമാനം കടലു കടന്നു വന്നു. അപ്പോള്‍ കല്യാണത്തില്‍ കൂടണമെങ്കില്‍ 11ആം തിയതി രാത്രിയെങ്കിലും ഇവിടന്നു മുങ്ങണം, പിന്നെ 29 നു വന്നു ജോയിന്‍ ചെയ്യണം, അവധി
കൂട്ടാനായി വീണ്ടും എം ഡി തന്നെ ശരണം, ഏതായാലും 17 ദിവസത്തെ പരോള്‍ അനുവദിച്ചുകൊണ്ടുത്തരവായി. അങ്ങനെ 11 നു രാവിലെ ഞാന്‍ നെടുംബാശ്ശേരിയിലെത്തി. 12 നു കല്യാണവും കൂടി. 29 നുള്ള റിട്ടേണ്‍ ടിക്കറ്റും ബുക്ക്‌ ചെയ്തു സീറ്റ്‌ ഉറപ്പാക്കി. അല്ലെങ്കില്‍ പണിപോകുന്ന കാര്യമാണെ.

ഇനി 27 ഓ 28 ഓ എന്ന ഒരു സന്ദേഹം മാത്രം. ഉണ്ണിയൊന്നു വരാന്‍, ഒരു നോക്കു കാണാന്‍, ഒരു വാക്കു മിണ്ടാന്‍. ആകാംക്ഷയോടെ കാത്തിരുന്ന നാളുകള്‍. ഡോക്റ്ററുടെ അഭിപ്രായത്തില്‍ 27നു മുന്‍പെ ആവാനാണു സാധ്യത. എന്തായാലും 28 ആണു ഡേറ്റ്‌.

27 ആം തിയതി ആശുപത്രിയില്‍ പോയി. കൂടെ കെട്ടും കിടക്കയും. പോക്കുകണ്ടാല്‍ തോന്നും അവിടെ സ്ഥിര താമസമാക്കാനാണെന്ന്. പിന്നെ എന്റെ ഉണ്ണി ഒരു ദിവസം മുന്‍പിങ്ങു വന്നു കിട്ടിയാല്‍ എനിക്ക്‌ അത്രയും നേരമധികം കാണാമല്ലോ. ഇതൊക്കെ ആ ഡാക്കിട്ടര്‍ സാറിനു മനസ്സിലാവുമോ. "പെയിനൊന്നുമില്ല, ആയിട്ടില്ല, നാളെ വരൂ.... " ഡാക്കിട്ടര്‍ ഞങ്ങളെ നിഷ്കുരണം ഇറക്കിവിട്ടു. 28നും കഥ ഇതു തന്നെ. അട്മിറ്റാക്കാമെന്നു പറഞ്ഞിട്ടു കൂടി ദാക്കിട്ടര്‍ സാര്‍ സമ്മതിച്ചില്ല.

ഉണ്ണിയെ കാണാമെന്നുള്ള മൊഹമെല്ലാം കൊഴിഞ്ഞു തുടങ്ങി. മേലേന്നുള്ള വിളികള്‍ മുറക്കു വരുന്നുണ്ട്‌. 29 നു തന്നെ ജോയിന്‍ ചെയ്യണം എന്നാണു തിട്ടൂരം. ടിക്കറ്റ്‌ ഒന്നോ രണ്ടോ ദിവസത്തേക്ക്‌ നീട്ടുവാനുള്ള ആലോചനയും ആവഴിക്കു നടന്നില്ല. അവസാനം 29 നു രാവിലെ പെട്ടീം പ്രമാണവുമായി വീണ്ടും ദുബായിലേക്കു തിരിച്ചു, നിറവയറുമായൊരുത്തിയെ നിറകണ്ണുകളോടെ തനിച്ചാക്കി....

ജൂണ്‍ 30 നു ജോലിയില്‍ ജോയിന്‍ ചെയ്തു. കുല്ലും പതിവുപോലെതന്നെ. ജോലികഴിയുന്നതുവരെ ഉണ്ണിവന്ന അറിയിപ്പൊന്നും വന്നില്ല. കാത്തിരിപ്പിന്റെയെല്ലാം അവസാനമെന്നോണം 30 നു രാത്രി എട്ടരയോടടുപ്പിച്ച്‌ നാട്ടില്‍ നിന്നു ആ നല്ലവാര്‍ത്ത ശ്രവിക്കാനായി. ബാപ്പയെക്കാണാന്‍ ഓടിവരാതിരുന്ന മോളുടെ വരവിനെക്കുറിച്ച്‌. സുഖ പ്രസവം. ഉമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഇന്നു ജൂണ്‍ 30 - അനുവിന്റെ 4 ആം പിറന്നാള്‍.

26 comments:

സുല്‍ |Sul said...

ഇന്നു ജൂണ്‍ 30 - അനുവിന്റെ 4 ആം പിറന്നാള്‍.

-Sul

thoufi | തൗഫി said...

അനുമോള്‍ക്ക് നാലാം പിറന്നാളാശംസകള്‍
ജീവിതകാലമെന്നെന്നും നല്ലതുമാത്രം വരട്ടെ..

സുല്ലേ,പ്രസവാവധി കലക്കീട്ട് ണ്ട് ട്ടൊ.

ഓ.ടോ)ഇത് തേങ്ങയാണൊ..ഹൌ..സുല്ലിന്റെ പോസ്റ്റില്‍ ഒരു സുല്ലിടാന്നു പറഞ്ഞാല്‍ അതിന്റെ സുഖം ഒന്ന് വേറെയാണെ..

വല്യമ്മായി said...

അനുവിന് എന്നും നന്മയും സന്തോഷവും സ്നേഹവും സര്‍‌വശക്തന്‍ ഏകുമാറാകട്ടെ

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.

Rasheed Chalil said...

അനു മിടുക്കിയായി വളരട്ടേ... എല്ലാ ആ‍ശംസകളും.

Ziya said...

:)
അനുമോള്‍ക്ക് ആശംസകള്‍!

അരവിന്ദ് :: aravind said...

അനു മോള്‍ക്ക് മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ.
:-))

ഫ്രം അച്യുതന്‍ ആന്റ് കമ്പനി (ക്ലിപ്തം).
ആഫ്രിക്ക ജംഗ്ഷന്‍.

ആഷ | Asha said...

പ്രസവാവധി പുരുഷന്മാര്‍ക്കും(ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമാണോ എന്ന് ഒരു സംശയം ഉണ്ട്) കിട്ടുമെന്നും എന്നാല്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ അത് ഹൈദരാബാദില്‍ ഉപയോഗിക്കുന്നുള്ളുവെന്നും ഡെക്കാന്‍ ക്രോണിക്കല്‍ പത്രത്തില്‍ ഒരിക്കല്‍ വായിച്ചതായി ഓര്‍ക്കുന്നു.

അതൊക്കെ അവിടെ നില്‍ക്കട്ടെ.
അനുക്കുട്ടിക്ക്
ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍!
പൂവൊക്കെ വെച്ച് സുന്ദരിക്കുട്ടിയായിട്ടുള്ള ഫോട്ടം ആണല്ലോ ഉപ്പ ഇട്ടിരിക്കണത് :)

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

സുല്ലിന്റെ കുഞ്ഞിമോള്‍ക്ക്‌
ഈ അന്യേട്ടന്റെ
ഹൃദയം നിറഞ്ഞ
നാലാം പിറന്നാള്‍ ദിനാശംസകള്‍..:)

(എന്തായാലും...
അനുമോള്‍ക്ക്‌...
അച്ഛന്റെ ലീവിനെക്കുറിച്ച്‌
അറിയാമായിരിക്കുമെന്ന്‌ തോന്നുന്നു...
അതുകൊണ്ടായിരിക്കും..
കുറച്ച്‌ വെയിറ്റിട്ടത്‌.. അല്ലേ മാഷേ.. :)

ദിലീപ് വിശ്വനാഥ് said...

അനുമോള്‍ക്ക് പിറന്നാളാശംസകള്‍!

siva // ശിവ said...

അനുവിന് ജന്മദിനാശംസകള്‍

സസ്നേഹം,

ശിവ

കണ്ണൂരാന്‍ - KANNURAN said...

നൂറായിരം ആശംസകള്‍ :)

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രസവാവധിയുണ്ടേയ്.. പാണ്ഡ്യന്‍ കമ്മീഷന്റെ സമ്മാനം.. പാറ്റേര്‍നിറ്റി ലീവെന്നൊരു ഓമനപ്പേരിട്ടാണ് നല്‍കിയത്.

Unknown said...

അനുമോള്‍ക്ക് നന്മയുടെ നൂറായിരും വര്‍ഷങ്ങള്‍
ആശംസിക്കുന്നു.

അഭിലാഷങ്ങള്‍ said...

അനുമോള്‍ക്ക് പിറന്നാളാശംസകള്‍..

ഓഫ്:

സുല്ലേ, നാളെ ജൂലൈ 2!
എന്റെ ജന്മദിനമാണ്.
എനിക്ക് 'ജന്മദിനാവധി’കിട്ടുമോ ആവോ? ഓഫീസില്‍ ചോദിച്ചുനോക്കട്ടെ. :)

Sharu (Ansha Muneer) said...

അനുമോള്‍ക്ക് ജന്മദിനാശംസകള്‍

ശ്രീ said...

കുറച്ചു വൈകിയെങ്കിലും അനുമോള്‍ക്ക് ജന്മദിനാശംസകള്‍!
:)

Rare Rose said...

വൈകിയെങ്കിലുംഅനുക്കുട്ടിക്ക് എന്റെ വകേം പിറന്നാളാശംസകള്‍.....:)

Shaf said...

അനുവിന് എന്നും നന്മയും സന്തോഷവും സ്നേഹവും സര്‍‌വശക്തന്‍ ഏകുമാറാകട്ടെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിറന്നാളാശംസകള്‍!

നിരക്ഷരൻ said...

അനുമോള്‍ക്ക് പിറന്നാളാശംസകള്‍.

Unknown said...

അനുമോള്‍ക്ക് ഒരിക്കല്‍ക്കൂടി പിറന്നാളാശംസകള്‍

ബഷീർ said...

പ്രവാസിയുടെ പ്രയാസങ്ങള്‍...:(

മകളിപ്പോള്‍ കൂടെയുണ്ടോ ? ഇല്ലെങ്കില്‍ ഒന്നും പറയാനില്ല..

ഉണ്ടെങ്കില്‍ താങ്കളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു. ദു:ഖം പ്രവാസി സ്വന്തമായി അനുഭവിക്കുക എന്നതല്ലേ നാട്ടു നടപ്പ്‌


മോള്‍ക്ക്‌ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു... ജന്മ ദിനാശംസാകള്‍

ബഷീറും കുടുംബവും

yousufpa said...

സുല്‍ഫി.... അക്ഷര ലാളിത്യം കൊണ്ട് ഹൃദ്യമാക്കിയ ഈ കുറിപ്പുണ്ടല്ലോ അതിസുന്ദരം.
സുല്‍ നീണാള്‍ വഴട്ടെ.

Anil cheleri kumaran said...

അനുവിന്
വളരെ വൈകിയൊരു
പിറന്നാള്‍
ആശംസ..

ഇട്ടിമാളു അഗ്നിമിത്ര said...

ഒരു മാസം വൈകിയെത്തുന്ന ആശംസകള്‍ സ്വീകരിക്കുമൊ?

:)

സ്മിജ said...

“ഇതൊരു കനപ്പെട്ട അനോണിയുടെ ബ്ലോഗാണല്ലോ.
സ്മിജേ(ഷേ) സ്വാഗതം ഈ ബൂലോഗത്തേക്ക്.“


അയ്യോ ദേ ഈ ചേട്ടന് മാത്രേ കാര്യം മനസ്സിലായേ.. ഇതാരോടും പറയര് ത് ട്ടോ.. ചേട്ടന് ഞാന്‍ കടല മൂട്ടായി വാങ്ങിത്തരാട്ടോ..(ചേച്യോട് പറഞ്ഞോളൂ.. ഇല്യാച്ചാല്‍ സംശയിച്ചാലോ..) ചേട്ടന്റെ പോസ്റ്റില്‍ ഞാന്‍ കമന്റില്യാ.

സ്മിജ said...

സുല്‍ ചേട്ടാ ഞാന്‍ ചേട്ടനോറ്റ് മിണ്ടാട്ടോ...
എന്റെ ഐഡന്റിറ്റിയെ ചോദ്യം ചെയ്തപ്പോ ത്തിരി ദേഷ്യം ണ്ടായേ.. അതോണ്ടാ..
സോറി.