Wednesday, November 21, 2007

രാക്ഷസന്‍ നമ്പര്‍ നാല്

ഈ കഥയില്‍ രാക്ഷസനില്ല. രാജകുമാരി മാത്രമേയുള്ളു. ഇനിയാരെയെങ്കിലും രാക്ഷസനെന്നു തോന്നിയാല്‍ അതെന്റെ കുറ്റമല്ല. - സുല്‍


രാജകുമാരനായ രാക്ഷസനില്‍ നിന്ന് രാജകുമാരിയെ തട്ടിയെടുത്ത് കൊട്ടാരത്തിന്റെ പുറത്തു വന്നു സിമി. നീല ജീന്‍സും വെളുപ്പ് മുഴുക്കയ്യന്‍ ടീ ഷര്‍ട്ടുമാണ് അയാള്‍ ധരിച്ചിരുന്നത്. അയാളുടെ കയ്യില്‍ ഒരു തൊപ്പിയും കഴുത്തില്‍ ഒരു സഞ്ചിയുമുണ്ടായിരുന്നു. രാജകുമാരിയുടെ പോലെ ചുവന്നു തിളങ്ങുന്ന വസ്ത്രങ്ങള്‍ അയാള്‍ക്കില്ല്ലായിരുന്നു. അയാള്‍ ചൂളമടിച്ചപ്പോള്‍ പുറത്തു നിന്നിരുന്ന കറുത്ത കുതിര അവരുടെ അടുത്തെത്തി. അയാളെ കുതിരക്ക് നല്ല ഇഷ്ടമായിരുന്നു. പിടുത്തം വിടുവിക്കാനായി രാജകുമാരി കൈ കുതറികൊണ്ടിരുന്നു. അയാള്‍ രാജകുമാരിയെ കൂടുതല്‍ മുറുകെ ചേര്‍ത്തു പിടിച്ചു. രാജകുമാരി കുതറികൊണ്ടേയിരുന്നു. കുതിരയുടെ പുറത്ത് ചാടിക്കയറാന്‍ പറ്റാതെ അയാള്‍ നിന്നു കിതച്ചു. ആനകിടക്കുന്നപോലെ കുതിര നിലത്തു കിടന്നു അതിനു കാലുകള്‍ അങ്ങനെ മടക്കുവാന്‍ പാടില്ലായിരുന്നെങ്കിലും. അയാള്‍ രാജകുമാരിയേയും പിടിച്ച് കുതിരപ്പുറത്തേറി ഏറ്റവും വേഗത്തില്‍ ഓടിച്ചു പോയി.

കോട്ടയും കഴിഞ്ഞ് കാടും കഴിഞ്ഞ് നാട്ടിലെത്തി. ടാറിട്ട റോഡിലെത്തിയപ്പോള്‍ കുതിര ഒരു കറുത്ത ബൈക്കായി മാറി. അയാള്‍ക്കേറ്റം ഇഷ്ടപ്പെട്ട ബുള്ളറ്റ്. അയാള്‍ക്ക് നല്ല ദാഹമുണ്ടായിരുന്നു. മാടക്കടക്കടുത്ത് ബൈക്ക് നിര്‍ത്തി അയാള്‍ രണ്ടു പെപ്സി വാങ്ങി. ഒരെണ്ണം അയാള്‍ കുടിച്ചു. ഒരെണ്ണം രാജകുമാരിക്കു കൊടുത്തു. രാജകുമാരിക്കും നല്ല ദാഹമുണ്ടായിരുന്നു. പെപ്സി വാങ്ങി കുടിച്ച രാജകുമാരിക്കതിഷ്ടപ്പെട്ടില്ല. രാജകുമാരി അത് തുപ്പിക്കളഞ്ഞു. പെപ്സി ദൂരെ വലിച്ചെറിഞ്ഞു. അയാള്‍ കടയില്‍ നിന്നു ഒരു സിഗരറ്റിനു തീകൊളുത്തി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രാജകുമാരിയേയും കൊണ്ട് ഓടിച്ചു പോയി.

മൌറീഷ്യസ്സിലേക്കു പുറപ്പെട്ട അവര്‍ എത്തിചേര്‍ന്നത് പാലക്കാടാണ്. അവന്റെ താമസസ്ഥലത്ത്. അവിടേക്ക് രാജകുമാരിയെ കൊണ്ടു വരണമെന്ന് അയാക്ക് ആഗ്രഹമില്ലായിരുന്നു. തന്റെ വേരുകളെ തൊട്ടറിയാന്‍ രാജകുമാരിക്കൊരവസരം കൊടുക്കാമെന്നു കരുതി‍. ഒരു ചെറിയ ഗേറ്റ് കടന്ന് ഉള്ളിലേക്ക് ഒരു നീണ്ട വഴി. അതിന്റെ അറ്റത്ത് മുന്നിലേക്ക് തുറക്കുന്ന മൂന്ന് വാതിലുകളുള്ള ഒരു വീട്. ഇടത്തു വശത്തെ വാതിലില്‍ ‘രഘു’ എന്നും വലതു വശത്തെ വാതിലില്‍ ‘പുട്ടുലു രാമറാവു’ എന്നും എഴുതിയിരുന്നു. നടുവിലെ പേരെഴുതാത്ത വാതിലിനടുത്തേക്ക് അവന്‍ രാജകുമാരിയേയും കൊണ്ടു നടന്നു.

1വാതില്‍ തുറക്കുവാന്‍ അയാള്‍ ഒന്നു മടിച്ചു നിന്നു. മുറിയില്‍ നിറയെ പെപ്സി ടിന്നുകളും സിഗരറ്റ് കുറ്റികളും പഴയ തുണികളും പത്രതാളുകളും പഴയ മാസികകളും മറ്റ് ചപ്പു ചവറുകളും നിറഞ്ഞു കിടന്നു. മതിലില്‍ മാറാല തൂങ്ങിയിരുന്നു. മുറിയില്‍ സാമാന്യം ദുര്‍ഗന്ധവുമുണ്ടായിരുന്നു. അവന്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു ഇതെന്റെ ഭൂതകാലമാണ്1. രാജകുമാരിക്ക് അയാളോട് ദയ തോന്നി, തന്റെ രാജ്യത്തില്‍ ഇങ്ങനെയും ഒരാള്‍ ജീവിക്കുന്നുണ്ടെന്ന് രാജകുമാരി അപ്പോഴാണ് അറിഞ്ഞത്. അയാള്‍ രാജകുമാരിയെ അവിടെ പൂട്ടിയിടാന്‍ പോകുകയാണെന്നാണ് രാജകുമാരിക്ക് മനസ്സിലായി.

ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴികണ്ടു പിടിക്കണം. കാട്ടിലെ കാട്ടാനയെ അടിച്ചു കൊല്ലുന്ന രാക്ഷസനില്‍ നിന്നു രക്ഷപ്പെട്ടിട്ടുള്ളതല്ലേ, പിന്നെയാണോ ഇത്. രാജകുമാരി നല്ല സൂത്രശാലിയായിരുന്നു. അവള്‍ ഒരു പദ്ധതി തയ്യാറാക്കി. 2അവളുടെ വിടര്‍ന്ന കണ്ണുകള്‍ അല്പംകൂടി വിടര്‍ത്തി മന്ദഹസിച്ചു. ഒന്നും മിണ്ടാതെ ഒരു ചൂലെടുത്ത് എല്ലാം അടിച്ചുവാരി പ്ലാസ്റ്റിക്ക് കൂടകളിലാക്കി മുറിയുടെ ഒരു മൂലക്കു വെച്ചു. ഒടുവില്‍ ചിരിച്ചുകൊണ്ട് നെറ്റിയിലെ വിയര്‍പ്പ് തുടച്ച് നിലത്തുവിരിച്ച മെത്തയില്‍ ചടഞ്ഞിരുന്നു. പുഞ്ചിരിച്ചുകൊണ്ട് അല്പം നാണത്തോടെ രാജകുമാരി പതിയെ പറഞ്ഞു. ഇനിമുതല്‍ നിന്റെ വര്‍ത്തമാനവും ഭാവിയുമെല്ലാം ഇങ്ങനെയാണ്. വൃത്തിയും വെടിപ്പുമുള്ളത്2.

ഒന്നും മിണ്ടാതെ അവന്‍ രാജകുമാരിയെ തള്ളിപുറത്താക്കി ബൈക്കിന്റെ താക്കോലും കൊടുത്തു കതകടച്ചു. പ്ലാസ്റ്റിക്ക് കൂടകളില്‍ നിന്ന് ചപ്പു ചവറുകള്‍ വാരി മുറിയില്‍ വിതറി. അഴുക്കു പുരണ്ട മെത്തയില്‍ ചുരുണ്ടുകിടന്ന് സുഖമായുറങ്ങി.

രാജകുമാരിയുടെ മുത്തശ്ശി രാജകുമാരിക്ക് അട്ടയെപിടിച്ചു മെത്തയില്‍ കിടത്തുന്ന കഥ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. രാജകുമാരിയെ കണ്ട രഘു വാതില്‍ തുറന്നു പുറത്തു വന്നു. ബുള്ളറ്റുസ്റ്റാര്‍ട്ട് ചെയ്ത് രാജകുമാരിയേയും പിറകില്‍ കയറ്റിയിരുത്തി യാത്രയായി. അന്നുമുതല്‍ സിമിയുടെ കഥകളില്‍ നിന്ന് രഘു പുറത്തായി. വലതു വശത്ത് അടഞ്ഞുകിടന്ന വാതിലിനു പിന്നില്‍ ഒറ്റ ജനലിലൂടെ പുട്ടുലു രാമറാവു അപ്പോഴും വിളിച്ചു പറഞ്ഞു LET ME OUT!.


1 & 2 സിമിയുടെ കഥകളില്‍ വന്ന അതേ വാചകങ്ങള്‍ . കോപിറൈറ്റ് സിമിക്ക്:)
രാക്ഷസന്‍ നമ്പര്‍ ഒന്ന്
രാക്ഷസന്‍ നമ്പര്‍ രണ്ട്
രാക്ഷസന്‍ നമ്പര്‍ മൂന്ന്

26 comments:

സുല്‍ |Sul said...

ബ്ലോഗ് രാക്ഷസന്‍ - നാലാം ഭാഗം.
പുതിയ കഥ.

-സുല്‍

മന്‍സുര്‍ said...

സുല്‍...

ഹാവൂ...സമാധാനമായിട്ടോ....രാക്ഷാസ്സ തലമുറ ആര്‌ കാക്കും എന്ന ബേജാറിലായിരുന്നു ഞാന്‍...നന്നായി സുല്ലേ..
എന്തായലും എഴുത്തിലൂടെ നീ ഞങ്ങളുടെ മാനം കാത്തു...
രാക്ഷസ്സ എഴുത്തുകളിലെ എല്ലാ മര്യാദയും നീ പാലിച്ചിരിക്കുന്നു........ബാജിയുടെയും സിമിയുടെയും മൂന്നാമന്റെ അഭിനന്ദനങ്ങള്‍

എല്ലാരും വരുന്നുണ്ട്‌ പിറകെ............

രാക്ഷസ്സ കുടുംബം കീ ജയ്‌.....

മൂന്നാമത്തെ കഥ ഇവിടെ...
ഇവിടെ



നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

ഇനിയാരാണാവോ രാക്ഷസന്റെ കഥയുമായി വരുന്നത്.

ആശംസകള്‍...

ഹരിശ്രീ said...

ഇനിയാരാണാവോ രാക്ഷസന്റെ കഥയുമായി വരുന്നത്.

ആശംസകള്‍...

Unknown said...

:-)

അലി said...

അല്ല ചങ്ങാതിമാരെ...

നിങ്ങളീ രാക്ഷസന്‍‌മാരെക്കൊണ്ട് തന്നെ ജീവിക്കാന്‍ തീരുമാനിച്ചോ? എവിടെത്തിരിഞ്ഞാലും രാക്ഷസന്‍‌മാര്‍ മാത്രം... ബാജി, സിമി, മന്‍സൂര്‍ ഇപ്പൊ സുല്ലും...

പ്രേതസിനിമകളില്‍ കാ‍ണുന്നതുപോലെ തൊടുന്നവരെല്ലാം രാക്ഷസന്‍‌മാരാവുകയാണോ?
സത്യം പറഞ്ഞാല് കമന്‍‌‌റാന്‍ പോലും പേടിയായിത്തുടങ്ങി...

രാക്ഷസന്‍ നമ്പര്‍ അഞ്ച് അവിടെ വായിക്കാം...

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

രാക്ഷസന്മാരുടെ area committee meeting ഉണ്ടോ???

Rasheed Chalil said...

റിപ്പോര്‍ട്ട് :

സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതും നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്ന ശുഭാപ്തിവിശ്വാസമൊന്നും ആ രാക്ഷസനുണ്ടായിരുന്നില്ല. രാജകുമാരിയെ തട്ടിയെടുത്ത സംഭവത്തിന്റെ ചുരുളുകള്‍ സര്‍ഗ്ഗവേദനയായി ഉള്ളില്‍ വിങ്ങിയപ്പോള്‍ രാക്ഷസന്‍ ആശ്വസത്തിനായി പനഡോള്‍ കഴിച്ചുനോക്കി. എന്നിട്ടും ശമനം തോന്നാതിരുന്നതിനാല്‍ ആ വേദന മറ്റൊരു വഴിക്ക് തിരിച്ച് വിട്ട് അക്രമങ്ങള്‍ക്കിടയില്‍ പുട്ട് തിന്നുന്നവന്റെ ശൂന്യതയെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരുന്നു. അങ്ങനെ തെല്ല് ശമിച്ചിരുന്ന സര്‍ഗ്ഗവേദന വല്ലാതെ വൈകാതെ വീണ്ടും രാക്ഷസനെ തേടിയെത്തി.

ഇനി ഈ വേദനക്ക് പരിഹാരം സംഭവങ്ങളുടെ ചുരുള്‍ അഴിക്കുക മാത്രമാണെന്ന് മനസ്സിലായതോടെ, അതിന് വേണ്ടി ‘നാലാം നമ്പര്‍ രാക്ഷസന്‍‘ എന്നൊരു പോസ്റ്റ് തയ്യാറാക്കി രാക്ഷസന്‍ പബ്ലിഷ് ചെയ്തു.

ഓടോ:

സുല്ലേ എന്നെ മൊബയില്‍ നമ്പരിലോ ഓഫീസ് നമ്പരിലോ വിളിച്ച് ബുദ്ധിമുട്ടണ്ട... ഞാന്‍ ഇവിടെ ഇല്ല ... :):):)

ശെഫി said...

കഥ വായിച്ചു കമന്റാന്‍ നോക്കിയപ്പോ ആദ്യ രണ്ടു കമന്ടുകളിട്ടതും രാക്....

കുഞ്ഞന്‍ said...

രാക്ഷസന്മാര്‍ക്ക് മാര്‍ക്കറ്റായല്ലൊ..

Sherlock said...

:)

ശ്രീഹരി::Sreehari said...

ഒരു അഭിനവ ലങ്കാരാജ്യം തുടങ്ങാല്‍ ഉള്ള പോപ്പുലേഷന്‍ ആയല്ലോ!

Sethunath UN said...

"രാക്ഷസന്‍ നമ്പര്‍ അഞ്ച്"

രാക്ഷസനും രാജകുമാരിയും മനം മടുത്ത് ആത്മഹത്യ ചെയ്യുന്നു. ഇതോടെ രാക്ഷസന്‍ സീരീസ് പൂര്‍ണ്ണം. :)

krish | കൃഷ് said...

ഇതെന്താ ബ്ലോഗ് രാക്ഷസന്മാരുടെ തേര്‍വാഴ്ചയോ.. ഒരു രാജകുമാരിയും പിന്നെ കുറെ രാക്ഷസന്മാരും. ‘മ’ വാരികകളെ കടത്തിവെട്ടുമോ.

(സുല്ലേ..ഇത് വായിക്കാന്‍ ഇച്ചിരി കഷ്ടപ്പാടാ.. ഒരു ഭൂതക്കണ്ണാടി കൂടെ കൊരിയര്‍ ചെയ്യുക)

ശ്രീ said...

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം രാക്ഷസ കഥകള്‍‌ മാത്രം

എന്നതായല്ലോ അവസ്ഥ!

രാക്ഷസേട്ടാ സുല്ലുകഥ നന്നായീ... ശ്ശൊ! സുല്ലേട്ടാ, രാക്ഷസ കഥ നന്നായി.

ഹിഹി. ;)

lost world said...

സുല്ലേ കഥ കലക്കി.
ഒരു കഥയില്‍ നിന്ന് ഒരായിരം കഥകള്‍ ഉണ്ടാവട്ടെ

simy nazareth said...

ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെ തന്നെ അല്ലേ. ദുഷ്ടകള്‍. വഞ്ചകികള്‍. കണ്ണില്‍ ചോരയില്ലാത്തവര്‍ (ഇതൊന്നും പ്രേമനൈരാശ്യങ്ങള്‍ കൊണ്ടൊന്നും എഴുതുന്നതല്ല കേട്ടോ. വെറുതേ ജെനറല്‍ സ്റ്റേറ്റ്മെന്റ്സ്).

രാജകുമാരി ലത്തീന്‍ കത്തോലിക്ക അല്ലായിരുന്നു. അതോണ്ടു ഞാന്‍ വേണ്ടാന്നു വെച്ചതല്ലേ :-) താക്കോലും കൊടുത്തു വിട്ടത് അതല്ലേ.

പ്രയാസി said...

നാലാം ഭാഗവും നന്നായി.. ഇനി വായനക്കാര്‍ മെഷീന്‍‌ഗണ്ണെടുക്കും..! ഇതു രാക്ഷസ കഥയെക്കാള്‍ ഒരു എഴുത്തുകാരന്റെ ജീവചരിത്രമായി എനിക്കു തോന്നുന്നു..എല്ലാ രാക്ഷസന്മാര്‍ക്കും അഭിനന്ദനങ്ങള്‍..

ഓ:ടോ: ഇനിയെന്തായാലും സിമിയുടെ പോസ്റ്റില്‍ ആരും തേങ്ങയടിക്കരുത്..! പകരം ഒരു വലിയ പാട്ട നിറച്ചും വേസ്റ്റ് കൊണ്ടു തട്ടിയാല്‍ മതി..! പുള്ളിക്കാരനു അതാ ഇഷ്ടം..:)

Murali K Menon said...

അതെന്തേ പെപ്സി ഇഷ്ടപ്പെടാഞ്ഞേ, സ്പോണ്‍സര്‍ഷിപ്പിന്റെ കാശ് തന്നില്ലേ.. അപ്പോ കോക്ക് വാങ്ങിക്കൊടുക്കായിരുന്നു.
മൌറീഷ്യസിലേക്ക് പോയോരു പാലക്കാട് വന്നത് ഇടയില്‍ മാമ്മുക്കോയയുടെ വണ്ടിയില്‍ കയറിയതോണ്ടാവും......
എന്തായാലും എനിക്ക് പ്രാന്താവാണ്ടിരിക്കാന്‍ ആരെങ്കിലും ഒരു രാക്ഷസകഥ കൂടി പൂശുംന്ന് കരുതുന്നു.

ബാജി ഓടംവേലി said...

നാലിന്
രണ്ടിന്റെ
അഭിനന്ദനങ്ങള്‍
ഇനിയാരാണാവോ
ആശംസകള്‍...

സഹയാത്രികന്‍ said...

ഹ ഹ ഹ...
സുല്ലേട്ടോ... ഇത്തിരിമാഷ് പറഞ്ഞപോലെ സര്‍ഗ്ഗവേദന വീണ്ടും പ്രശ്നാക്ക്യോ...?

:)

Mr. K# said...

രാക്ഷസ സീരീസ് നാലാം ഭാഗം. കൊള്ളാം. ഇനിയാരാ അഞ്ച് എഴുതുന്നത്‌?

ഓടോ:
കോപി ചെയ്തു നോട്ട്പാഡില്‍ പേസ്റ്റ് ചെയ്തു വായിച്ചു. ടെമ്പ്ലേറ്റ് മാറ്റൂ മാഷേ.

Unknown said...

എനിക്കൊന്നും മനസ്സിലായില്ല....(എന്റെ ഭാഗ്യം.)

G.MANU said...

rakshasaa rakshasa...
atuthathu poratte

simy nazareth said...

അടുത്തതു മനു എഴുതു മനുവേയ് :-) മോള്‍ക്കു പറഞ്ഞുകൊടുക്കാന്‍ പറ്റുന്ന ഒരു പാവം രാക്ഷസന്റെ കഥ :-)

സജീവ് കടവനാട് said...

കഥാപാത്രങ്ങളുടെ ഇറങ്ങിനടത്തവും കഥാകാരന്റെ കയറിനടത്തവുമൊക്കെ ഇഷ്ടായി. എന്നാലും ആ അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തണ്ടായിരുന്നു.