Wednesday, May 23, 2007

കൈകുമ്പിള്‍

അടുക്കാനാവില്ല
എന്നറിഞ്ഞിട്ടും
അറിയാതടുത്തു.
അടുക്കാനായടുത്തു.

ചാറ്റിന്റെ
നടുമുറ്റത്തൊ
ഇടവഴിയിലോ
തിരക്കേറിയ
പൊതുനിരത്തിലൊ.
എവിടെയാണവള്‍
‍എന്നെ കണ്ടത്.
പ്രൈവറ്റ്
വിന്‍ഡൊയിലൊരു
കളമൊഴി
പലതും
തുടങ്ങിയതവിടന്ന്.

ഇന്ന്
സ്നേഹം
പിടിമുറുകുംതോറും
ഒഴുകിമാറുന്ന
ഒരു കൈക്കുമ്പിള്‍
ജലം.

മുഷ്ടിയും
ശാഠ്യങ്ങളും
ഞാനും തനിച്ച്.

നമുക്കിടയിലെന്തെല്ലാം
കടല്‍
മുള്‍വേലി
ഒരു ശ്വാസം.

18 comments:

സുല്‍ |Sul said...

"കൈകുമ്പിള്‍" -ഒരു കവിത

പുതിയ പോസ്റ്റ്.
-സുല്‍

Rasheed Chalil said...

സുല്ലേ നന്നായിരിക്കുന്നു... ഒരു മാങ്ങ ഇവിടെ വെച്ചിട്ടുണ്ടേ

sandoz said...

സുല്ലും ദ്രൗപതീവര്‍മ്മയുമായി ചാറ്റിയിരുന്നോ....

മുസ്തഫ|musthapha said...

സുല്ലും ------മായി ചാറ്റിയിരുന്നോ....

തറവാടി said...

സുല്ലും ദ്രൗപതീവര്‍മ്മയുമായി ചാറ്റിയിരുന്നോ?

Sandoz , cut paste :))

Modified site look good

മുസ്തഫ|musthapha said...

മുഷ്ടിയും
ശാഠ്യങ്ങളും
ഞാനും തനിച്ച്.

ഇതൊരൊന്നൊന്നര അക്രമമായിപ്പോയില്ലേ സുല്ലേ ;)

ടെമ്പ്ലേറ്റ് സൂപ്പര്‍... :)

സുല്‍ |Sul said...

സാന്‍ഡോസേ
നീയിതാദ്യം പറയേണ്ടതല്ലെ.
ഇതു സമര്‍പ്പിക്കപ്പെടാന്‍‍ എത്രയാളുകള്‍ ക്യൂവിലുണ്ടെന്നൊ.

(പണ്ടത്തെ ഒരു ഗ്വാട്ട് “ആണായാലെന്താ പെണ്ണായാലെന്താ അവര്‍ നന്നായിട്ടെഴുതുന്നുണ്ടല്ലോ അതു പോരെ“. പൂച്ച എലിയിപിടിക്കുന്നുണ്ടോ എന്നു നോക്കിയാമതി എന്നു പുതിയ ഭാഷ്യം)

-സുല്‍

thoufi | തൗഫി said...

“ഇന്ന്
സ്നേഹം
പിടിമുറുകുംതോറും
ഒഴുകിമാറുന്ന
ഒരു കൈക്കുമ്പിള്‍
ജലം.“
സുല്ലെ,നനായി ഈ വരികള്‍

വിഷ്ണു പ്രസാദ് said...

സുല്‍,നന്നായിട്ടുണ്ട്.

വല്യമ്മായി said...

എഴുത്തിലെ പുതുമ നന്നായി.പക്ഷെ രണ്ടാം പാരഗ്രാഫ് ഇല്ലെങ്കിലും കവിത ഇതേ അര്‍ത്ഥം സം‌വദിച്ചേനേ എന്നെനിക്ക് തോന്നുന്നു.

സുല്‍ |Sul said...

വല്യമ്മായേ
രണ്ടാം പാര മാത്രം മനസ്സിലായവര്‍ -
സാന്‍ഡോസ്, അഗ്രജന്‍, തറവാടി.
ഇവരെ ഞാന്‍ കണ്ടില്ലെന്നു വെക്കണോ?

-സുല്‍

Siji vyloppilly said...

പുതുമയുള്ള എഴുത്ത്‌.

മഴത്തുള്ളി said...

അടുക്കാനാവില്ല
എന്നറിഞ്ഞിട്ടും
അറിയാതടുത്തു.
അടുക്കാനായടുത്തു.

വരികള്‍ കൊള്ളാം സുല്ലേ :)

സു | Su said...

:) നമുക്കിടയില്‍ ഇല്ലാത്തതിപ്പോള്‍ സ്നേഹം.

:: niKk | നിക്ക് :: said...

ചാറ്റിന്റെ
നടുമുറ്റത്തൊ
ഇടവഴിയിലോ
തിരക്കേറിയ
പൊതുനിരത്തിലൊ.
എവിടെയാണവള്‍
‍എന്നെ കണ്ടത്.
പ്രൈവറ്റ്
വിന്‍ഡൊയിലൊരു
കളമൊഴി
പലതും
തുടങ്ങിയതവിടന്ന്.


സുല്ലേ ഇത്ര പ്രതീക്ഷിച്ചില്ല :)

ടി.പി.വിനോദ് said...

കവിത ഇഷ്ടമായി....
ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ...
ആശംസകള്‍..

Areekkodan | അരീക്കോടന്‍ said...

കൊള്ളാം സുല്ലേ...

തമനു said...

വല്യമ്മായിയുടെ അതേ അഭിപ്രായം തന്നെയാണ് സുല്ലേ എനിക്കും ഈ കവിതയെപ്പറ്റി (ചെറിയ ഒരു തിരുത്തലുണ്ട് കേട്ടോ)

ആ അഞ്ചു പാരകളും ഒഴിവാക്കിയിരുന്നെങ്കിലും കവിത ഇതേ അര്‍ത്ഥം തന്നെ സംവദിച്ചേനേ എന്നെനിക്ക് തോന്നുന്നു.

ഓടോ: ഞാന്‍ അടുത്ത മീറ്റിനു വരില്ല.