Thursday, March 22, 2007

പൊടിമീശക്കാരനും കന്യകയും (A)

"ഞാനൊരു കാര്യം പറയാം. ഏതായാലും കുറെ സമയം ബാക്കി. നമ്മുക്കൊരു സിനിമക്കു പോയാലൊ?"

"സിനിമക്കൊ? അതിനിനി മണ്ണാര്‍ക്കാട്‌ പോണം"

"എവിടെ വേണേലും പോകാം. വെറുതെയിരുന്നു ബോറടിക്കുന്നു"

"എന്നാ ശരി പോകാം"

"പക്ഷെ എനിക്കു മറ്റേ സിനിമകാണണം"

"മറ്റേതോ?"

"അതെ ഏ പടം. ഞാനിതു വരെ കണ്ടിട്ടില്ല. നാട്ടിലാകുമ്പോള്‍ ഇതൊന്നും പറ്റില്ല. ആരേലും കണ്ട്‌ അപ്പനറിഞ്ഞാ പിന്നെ അതു മതി. ഇവിടെ ആരും കാണില്ലല്ലൊ"

"ഡാ നവീ, അതൊക്കെ ശരി. വയസ്സ്‌ 10-20 ആയിട്ടും അതിന്റെ വിശേഷമൊന്നും മുഖത്ത്‌ കാണുന്നില്ലല്ലൊ നിനക്ക്‌. ഇവിടെ എല്ലാം ഭയങ്കര സ്റ്റ്രിക്റ്റാ. വെറുതെയൊന്നും കടത്തിവിടില്ല തിയെറ്ററിലേക്ക്‌."

"അപ്പൊ പിന്നെ എന്തു ചെയ്യും. എനിക്കേതായാലും കാണണം"

"ഒരു കാര്യം ചെയ്യാം. നിന്നെ ഞങ്ങള്‍ അതിനുള്ളില്‍ കയറ്റാം. പടം കാണുവേം ചെയ്യാം. മൊത്തം ചിലവ്‌ നിന്റെ വക. സമ്മതിച്ചൊ?"

"ഓ കെ"

------

മണ്ണാര്‍ക്കാട്‌, കൂട്ടുകാരന്‍ സജീവിന്റെ പെങ്ങളുടെ വിവാഹത്തിനു പോയതാണ്‌ ഞാനും നവീനും, രമേഷും, ജസ്റ്റിനും. ഒരുവഴിക്കു പോകുന്നതല്ലേ ഇനി കല്യാണത്തിനു നേരം വൈകിയെത്തേണ്ടന്നു കരുതി ഞങ്ങള്‍ രണ്ടു ദിവസം മുമ്പേ സജീവിന്റെ വീട്ടിലെത്തി. ചായകുടീം കടീം വീട്ടിലുള്ളോരെം പരിചയപ്പെടലും, ഉച്ചക്കുള്ള ഊണും നാട്ടാരുടെ ഇന്റര്‍വ്യൂവും കഴിഞ്ഞ്‌ ചുമ്മയിരിക്കുമ്പോഴാണ്‌ നവീന്‌ വെളിപാടുണ്ടായത്‌ എ പടം കാണാന്‍.

നവീനിന്‌ പ്രായം വേണമെങ്കില്‍ ഒരു കല്യാണമെല്ലാം കഴിക്കാം എന്നു സര്‍ക്കാര്‍ എഴുതി വച്ച ഇരുപത്തി ഒന്ന് ആയെങ്കിലും, മുഖം കണ്ടാല്‍ പതിനാലിനു മേലെ പറയില്ല. മുഖത്‌ രോമം ഇപ്പൊഴും വരണോ വേണ്ടയോ എന്ന തീരുമാനം, സ്വാശ്രയ കോളേജ്‌ പ്രശ്നം പോലെ നീണ്ടു പോകുന്നു.

നാട്ടിലുലെനിക്കുള്ള ക്ലീന്‍ ഇമേജിന്‌ യാതൊരു വിധത്തിലും കോട്ടം തട്ടില്ലെന്നതിനാലും, ഇത്തരം പടം ആദ്യമൊരിക്കലും കണ്ടിട്ടില്ലാത്തതിനാലും, ഇതെന്താണെന്നറിയാനുള്ള ഒരു ക്വസ്റ്റിനാലും, കൂട്ടുകാരെല്ലാം പടത്തിനുപോയാല്‍ കല്യാണവീട്ടില്‍ വരുന്ന താത്ത കുട്ടികളെ ഒറ്റക്കു മനേജ്‌ ചെയ്യേണ്ടി വരും എന്നതിനാലും (വേറെ ഒന്നിനാലും അല്ലെന്നിപ്പോള്‍ മനസ്സിലായില്ലെ) എനിക്കും പരിപാടിയോട്‌ പരിപൂര്‍ണ്ണ സമ്മതം. പിന്നെ ചിലവ്‌ മുഴുവന്‍ നവീന്റെ തലയിലും വേറെന്തു വേണം ആര്‍മാദിക്കാന്‍?.

അന്നാളുകളില്‍ ഏതോ ഒരു മഹാന്‍ പറഞ്ഞതോര്‍ക്കുന്നു "ഇത്ര കാണാനായി ഇതില്‍ എന്താ ഉള്ളത്‌. മനുഷ്യ ശരീരത്തില്‍ മുഴച്ചു നില്‍ക്കുന്ന ഒരു മാംസകഷ്ണം, അതു വെറും മാംസം തന്നെ നിന്റെ കയ്യിലും കാലിലും ഉള്ളതുപോലെ. അതു സ്ത്രീകളെ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. ഇതില്‍ ഇത്ര ആകര്‍ഷണീയത എന്താണുള്ളത്‌?". ഇതു കേട്ടപ്പോള്‍ തുടങ്ങിയിട്ടുള്ള ആഗ്രഹമാണ്‌, ഇതില്‍ ആകര്‍ഷണീയത എന്താണെന്നറിയണമെന്ന്. ഇപ്പോള്‍ അതിനുള്ള അവസരവും വന്നിരിക്കുന്നു. അതോടൊപ്പം സിനിമയും കാണാം. എന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ എന്നില്‍ നിന്നും നഷ്ടപ്പെട്ട്‌, ലക്കും ലഗാനുമില്ലാതെയോടുന്ന കുതിരയായതു മാറി.

----

സജീവ്‌ അകത്തുപോയി ഒരു ഐബ്രോപെന്‍സിലും കൊണ്ട്‌ വന്നു. മഴപെയ്തു രണ്ടുദിനം കഴിയുമ്പോള്‍ മുളപൊട്ടുന്ന മുറ്റത്തെ നെന്മണിയുടെ നാമ്പുകള്‍പോലെ, ചിന്നതായി കിളിര്‍ത്തു വരുന്ന നവീന്റെ പൊടിമീശയില്‍ ഒരു പ്രയോഗമങ്ങ്‌ നടത്തി. ഇപ്പോള്‍ നവീന്റെ പ്രായ നിലവാരം പതിനാലില്‍ നിന്ന് പതിനാറിലേക്ക്‌ കുതിച്ചുയര്‍ന്നു. എ പടം കാണുന്ന പൌരനാവാന്‍ ഇനിയും വേണം അവന്‌ രണ്ടുവര്‍ഷം കൂടി. ഏതായാലും പോകാന്‍ തന്നെ തീരുമാനിച്ചു. കവലയില്‍ നിന്നൊരു ജീപ്പു വിളിച്ച്‌ ഞങ്ങളും സജീവും അവന്റെ മൂന്ന് കൂട്ടുകാരും കൂടിയുള്ള ഗാങ്ങ്‌ യാത്രതിരിച്ചു.

ടിക്കറ്റെടുത്ത്‌ ആദ്യം തന്നെ നവീന്നെ പറഞ്ഞയച്ചു. അവനെ കയറ്റിയിട്ടുവേണ്ടെ ബാക്കിയുള്ളവര്‍ കേറണോ വേണ്ടെ എന്നു തീരുമാനിക്കാന്‍. ഞങ്ങളെല്ലാം അവിടെ മാറിനിന്നു. നവിയുടെ പൊടിമീശയില്‍ പുരട്ടിയ കന്മഷിയിലൊന്നും വീഴില്ലെന്ന് തീറെഴുതി ഗേറ്റ്‌ കീപ്പര്‍ അവനെ തിരിച്ചയച്ചു, പ്രായമായില്ലാ പോലും. അപ്പോഴാണ്‌ നവി പോക്കറ്റിലിരിക്കുന്ന "ഐഡന്റിറ്റി കാര്‍ഡി"നെ പറ്റിയോര്‍ത്തത്‌. ഐഡി കണ്ട കീപ്പര്‍ "പോട പോട. അധികം വിളച്ചിലെടുക്കല്ലെ, പോലീസിനെ വിളിക്കുവെ" എന്നും പറഞ്ഞ്‌ അവനെ വിരട്ടിവിട്ടു. പോയ ഉന്മേഷമില്ലാതെ വിഷമിച്ചു വരുന്ന നവീന്റെ മുഖത്തെ അപ്പോഴത്തെ വികാരപ്രകടനങ്ങള്‍ ഒരിക്കലും ഒരു എ പടത്തിനു ചേരുന്നതായിരുന്നില്ല.

സജീവിന്റെ നിര്‍ദ്ദേശമനുസരിച്ച്‌, അടുത്ത ശ്രമത്തിനു ഞങ്ങള്‍ തയ്യാറായി. എല്ലാവരുടെയും ടിക്കറ്റ്‌ വാങ്ങി സജീവ്‌ കയ്യില്‍ പിടിച്ചു. നവീനെ ഞങ്ങള്‍ ഏഴുപേരും കൂടി ചുറ്റും കൂടിനിന്ന് പൊതിഞ്ഞു ഗേറ്റിലെത്തി. എട്ടുപേരേയും ഒപ്പം കണ്ടപ്പോള്‍ ഓരോരുത്തരെ നോക്കാന്‍ ഗേറ്റ്കീപ്പര്‍ക്കു പറ്റിയില്ല. ഞങ്ങള്‍ ടിക്കറ്റ്‌ കൊടുക്കും മുമ്പ്‌ തന്നെ തിക്കിതിരക്കി നവീനെയും രമേഷിനേയും വാതിലിനപ്പുറമെത്തിച്ചു.

"എട്ടാള്‌, രണ്ടാള്‌ കേറിപ്പോയി." ടിക്കെറ്റേല്‍പ്പിച്ചു കൊണ്ട്‌ സജീവ്‌ പറഞ്ഞു. ഗേറ്റ്കീപര്‍ എണ്ണിനോക്കി. ആറുപേരെ കണ്ട്‌ സംതൃപ്തിയോടെ ടിക്കറ്റ്‌ കീറിതന്നു.

പടം തുടങ്ങി കുറെ ആയപ്പോള്‍ ക്യാപ്റ്റന്‍ രാജു ഏതോ ഒരു കാടത്തി പെണ്ണിനെ പിടിച്ചു വലിക്കുന്നത്‌ കണ്ടു. അതോടെ നല്ല പച്ചയും മഞ്ഞയും എല്ലാം വ്യക്തമായി കണ്ടിരുന്ന സ്ക്രീന്‍ കേടായോ എന്നു പോലും തോന്നിപ്പോകും മൊത്തം നീല മയം. രാജുവിന്റേം കൂടെയുള്ള പെണ്ണിന്റെം വേഷവും നിറവും മാറി, കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി അവരുടെ നിറം മാത്രമല്ല, തടിയും തൂക്കവും, അച്ചനും അമ്മയും, വീടും, വാര്‍ഡും, പഞ്ചായത്തും എന്തിനധികം പറയുന്നു മാതൃരാജ്യമായ ഇന്ത്യവരെ മാറിപ്പോയെന്ന്. ഇപ്പോള്‍ വെള്ളിതിരയില്‍ അല്ല നീലത്തിരയില്‍ കാണുന്നത്‌ ഒരു നീല വെള്ളക്കാരനേയും നീല വെള്ളക്കാരിയേയുമാണ്‌. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ക്രീന്‍ വെള്ളിതിരതന്നെയായി. കാടിന്റെ നയന മനോഹര കാഴ്ചകള്‍ തിരികെ വന്നു.

അടുത്ത ഒരു വട്ടം കൂടി ഇതാവര്‍ത്തിച്ചു. അതു കഴിഞ്ഞപ്പോള്‍ സജീവും കൂട്ടുകാരും പോകാനായി എഴുന്നേറ്റു.

"ഇവിടെ രണ്ടെണ്ണമാ കണക്ക്‌. ഇനിയുണ്ടാവില്ല" സജീവ്‌ അറിയിച്ചു. ഇതിനിടയില്‍ തിയറ്റര്‍ കാലിയായിതുടങ്ങിയിരുന്നു.

"സിനിമ കഴിയട്ടെ എന്നിട്ടു പോകാം. കഥയെന്താവുമെന്നറിയേണ്ടെ" ഞാന്‍ പറഞ്ഞു. സജീവ്‌ എന്നെ രൂക്ഷമായൊന്നു (അതൊ പുച്ചത്തോടെയൊ) നോക്കി അവിടെതന്നെയിരുന്നു. ആ രൂക്ഷതയെന്തിനായിരുന്നെന്ന് പത്തുമിനുട്ട്‌ കഴിഞ്ഞപ്പോള്‍ മനസ്സിലായി. പ്രതീകാരാഗ്നിയില്‍ വെന്തു നീറിയ നായിക, വില്ലനെ കൊലപണ്ണിയശേഷം, ഞാന്‍ ഇനി ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലെന്നും പറഞ്ഞ്‌ ആത്മഹത്യ ചെയ്തപ്പോള്‍ സങ്ങതി ശുഭം.

പടം വിട്ട്‌ പോകുമ്പോള്‍ നവീനെ കണ്ട ഗേറ്റ്കീപ്പര്‍ അവനെ ഒന്നു കൂടി സൂക്ഷിച്ചു നോക്കുന്നതു കണ്ടു. ‘ഇവനേതു കാലിനിടയില്‍കൂടി ഇവിടെ കേറിപറ്റി?’ എന്നതായിരുന്നു അയാളുടെ ഭാവം. ഏതായാലും എ പടം കണ്ടു. സമാധാനമായി. ഇനി ആ വഴിക്കു പോകേണ്ടല്ലൊ. പടം കണ്ട ക്ഷീണം തീര്‍ക്കാന്‍ ഹോട്ടലില്‍ കയറി പൊറോട്ടയും ബീഫ്രൈയുമടിച്ചശേഷമാണ്‌ സജീവിന്റെ വീട്ടിലേക്ക്‌ തിരിച്ചത്‌. പിന്നെ ഒരു കാര്യംകൂടി കന്യക ആ സിനിമാശാലയുടെ പേരായിരുന്നു.

25 comments:

സുല്‍ |Sul said...

“പൊടിമീശക്കാരനും കന്യകയും (A)"

ഒരു മണ്ണാര്‍ക്കാട്ട് കഥ.

പുതിയ പോസ്റ്റ്.

-സുല്‍

Rasheed Chalil said...

എന്തൊക്കെ കേള്‍ക്കണം ഈശ്വരാ...

സുല്ലേ... :)

തമനു said...

നല്ല പയ്യനാരുന്നു.

എവിടോ അടിച്ച തേങ്ങായെടുത്ത്‌ ആരോ തലക്കെറീഞ്ഞെന്നാ തോന്നുന്നേ. കുറേ നാളായി ഇപ്പോ ഇങ്ങനാ...

കര്‍ത്താവേ... സുല്ലിനെ കാത്തോളണേ..

മുസ്തഫ|musthapha said...

ആമേന്‍...





എന്തായാലും പേര് നന്നായിട്ടുണ്ട് :)

Unknown said...

സുല്ല് മാഷേ,
ഉം..ഉം...

ആള്‍ട്ട് മൊഴിയല്ലേ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നതും? :-)

G.MANU said...

അപ്പൊ സുല്‍ ജിയുടെ മനസിലും ഒരു ആരതി ഗുപ്ത (A-rththi)നീന്തുണ്ടായിരുന്നു അല്ലെ.. ഇപ്പോള്‍ അല്ലെ മനസിലായാതു :)

asdfasdf asfdasdf said...

സുല്ലേ.. ഇപ്പോള്‍ എന്താ ഇങ്ങനെ ഒരു ചിന്ത വരാന്‍...? :) :)

sandoz said...

കൊച്ചീലെ ഏതെങ്കിലും തീയറ്ററില്‍ വാച്ചു ചെയ്യാതിരുന്നത്‌..ആ വാച്ച്‌ മാന്റേം ആങ്ങേരു അരീം മൊളകും കൊണ്ടുവരുന്നതും വാച്ചു ചെയ്തിരിക്കുന്ന വീട്ടുകാരുടേം ഭാഗ്യം.......

ആല്‍ബര്‍ട്ടസിലേം എസ്‌.ആര്‍.വി സ്കൂളിലേം പിള്ളേരുടെ ഇടി കൊണ്ട്‌ അങ്ങേരു എപ്പ മയ്യത്തായി എന്നു നോക്കിയാ മതി......
സുല്ലേ...എന്താ തലേക്കെട്ടില്‍ ആദ്യാക്ഷരം വളയത്തിനകത്ത്‌ ഇട്ടേക്കണേ.......

ഇതു വായിക്കുന്നവന്‍ വളയത്തിലൂടെ ചാടണം എന്നാണോ..

Mubarak Merchant said...

കങ്ങരപ്പടി സോണിയില്‍ ഇന്റര്‍വെലിനു മുന്‍പും കുറുപ്പം പടി സീനയില്‍ ഇന്റര്‍വെല്ല് കഴിഞ്ഞുമാ പീസിട്ടിരുന്നത്. കാക്കനാട് ജിനിയില്‍ പണ്ട് നൂണ്‍ ഷോ ഉണ്ടായിരുന്നപ്പൊ കയ്യും കണക്കുമില്ലാതെ പീസിടുമായിരുന്നു. ഇപ്പൊ വീസീഡി/ഡീവീഡി വിലകുറച്ച് കിട്ടാന്‍ തുടങ്ങിയപ്പൊ തിയേറ്ററുകാരും ആ പരിപാടിയൊക്കെ നിര്‍ത്തീന്ന് തോന്നുന്നു. അതേപോലെ, നമ്മുടെ ഒരു സുഹൃത്തിന്റെ കാസറ്റ് കടയില്‍ നീല ചിത്രങ്ങള്‍ മിക്കതിന്റെയും കാര്‍ഡില്‍ നാട്ടിലെ ആദരണീയനായ ഒരു മഹാന്റെ പേരു (കൊണ്ടുപോയതിന്റെയും തിരികെ കൊണ്ടുവന്നതിന്റെയും തിയതി എഴുതുന്ന കാര്‍ഡില്‍) കണ്ടത് ഓര്‍ക്കുന്നു.

Kiranz..!! said...

ഹ..ഹ.പണ്ട് ഹോസ്റ്റലില്‍ ഒരുത്തന്‍ വന്ന് പറഞ്ഞതോര്‍ക്കുന്നു..അളിയാ ഒരുഗ്രന്‍ "A" ധന്യരമ്യായില്‍ വന്നിട്ടുണ്ട്.പക്ഷേ എനിക്കതിന്റെ കഥയും പാട്ടൂകളും ഇഷ്ടമായില്ലെന്ന് :)

qw_er_ty

അപ്പു ആദ്യാക്ഷരി said...

:-) ഒപ്പ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കഴിഞ്ഞ പോസ്റ്റിനു നീല കലരുന്നു എന്ന് ചാത്തന്‍ വന്ന് പറഞ്ഞിട്ട് പോയപ്പോള്‍ ആരുമൊന്നും മിണ്ടീലല്ലാ.. സുല്ലിക്കാ കൈവിട്ടു പോയീന്നാ തോന്നണേ.

Sona said...

കൊള്ളാം :)

മനോജ് കുമാർ വട്ടക്കാട്ട് said...

ഉം, കയ്യിലിരിപ്പു കൊള്ളാം.

(അതിരിക്കട്ടെ, ഏതായിരുന്നു പടം? കണ്ടതാണോ എന്നറിയാനാണ്‌)

മഴത്തുള്ളി said...

സുല്ലേ, ഇനിയും തേങ്ങ മുകളിലേക്കെറിഞ്ഞു കളിക്കുന്നതു നിര്‍ത്തുക. അല്ലെങ്കില്‍ ഇതല്ല, ഇതിലപ്പുറവും സംഭവിക്കും :)

കട: തമനു.

Sathees Makkoth | Asha Revamma said...

ങും...ങും...
നടക്കട്ടെ നടക്കട്ടെ...
കഥയ്ക്കൊരു ത്രില്ലില്ലായിരുന്നു.
(കുറച്ച് കൂടെ വിശദമാക്കി എഴുതേണ്ടായിരുന്നോ?... യേത്?)

qw_er_ty

Areekkodan | അരീക്കോടന്‍ said...

സുല്ലേ... ഉം..ഉം...

:)

salim | സാലിം said...

എന്താചെയ്യാ...എങ്ങനെര്‍ന്ന പയ്യനേര്‍ന്ന്!.കലികാലംന്നല്ലാതെ എന്താപറയാ...

കുട്ടു | Kuttu said...

സുല്‍ മണ്ണാര്‍ക്കാട്ടുകാരിയാണൊ?

സുല്‍ |Sul said...

കുട്ടു | kuttu said...
സുല്‍ മണ്ണാര്‍ക്കാട്ടുകാരിയാണൊ?

മണ്ണാര്‍ക്കാട്ടുകാരിയല്ല
തൃശ്ശൂക്കാരനാ :)
-സുല്‍

ഉണ്ണിക്കുട്ടന്‍ said...

ഈ പീസെന്നു പറഞ്ഞാല്‍ എന്തുവാ..? നല്ല എ ക്ലാസ്സ് പടമാ അല്ലേ...വട്ടത്തില്‍ 'A' എന്നു എഴുതി വച്ചിരിക്കുന്നതു കണ്ടില്ലേ...

Unknown said...

സുല്ലേ:)
കൊള്ളാല്ലോ?.

ഏപ്പട പുരാണം.

കാഞ്ഞിരോട്ടും ഉണ്ട് ഇതു പോലൊരു കന്യക.
മെഹ്ബൂബ് 4ഇന്‍1 കോമ്പ്ലക്സില്‍ ആദ്യം ഉദ്ഘാടിച്ചത് നര്‍ത്തകിയും കന്യകയുമായിരുന്നു.പിന്നീടതിനു മുകളില്‍ സാമ്രാട്ടും മെഹബൂബ് ഏസിയും വന്നു.

ഈ കന്യകയില്‍ നവീനെപ്പോലൊരു വിദ്വാന്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച വാച്ച്‌മാനോട് പറഞ്ഞതെന്താണെന്നൊ,

“എന്ത്ടാ നിനക്കെന്ന തീരെ കണ്ണിപ്പിടിച്ചിറ്റാല്ലെ,നിന്നക്കളും വെല്ല്യ മോന്ണ്ട്രാനിക്ക് എനി വെര്മ്ബം ഓനേം കൂട്ടീറ്റന്നെ വെരാം ഇപ്പോ എന്ന ഉള്ളിലേക്ക് വിട്”

ഓ.ടോ.
ഇവിടൊരു വളയം കണ്ടപ്പോള്‍ എല്ലാരും ചാടി വീണു,ഇവിടെ ഒരു കക്ഷി "നീല" കൊണ്ടിട്ടത് ആരും കണ്ടില്ലെന്നുണ്ടോ?‍

Anonymous said...

enthaa parayuka...naadu vedakkaayi..

Anonymous said...

enthaa parayuka...naadu vedakkaayi..

Anonymous said...

enthaa parayuka...naadu vedakkaayi..