Thursday, March 15, 2007

പ്രേമസുധാകരം

ഒരു ഞായറാഴ്ചയുടെ അലസതക്കു ശേഷം ഒന്നുറങ്ങാന്‍ കിടന്നതാണ്‌ സുധാകരേട്ടന്‍. ഞായറായതു കൊണ്ട്‌ നിങ്ങള്‍ വിചാരിക്കേണ്ട ബാക്കി ദിവസങ്ങള്‍ മുഴുവനും ഓടിനടന്ന് കിളച്ചു മറിക്കുമെന്ന്. എല്ലാ ദിവസവും ഇതുപോലെയൊക്കെതന്നെ. ഉച്ചയൂണ്‌ കഴിഞ്ഞ്‌ ഒരുറക്കം സുധാകരേട്ടന്റെ വീക്നെസ്സാ. ഈ വീക്നെസ്സിനെ താലോലിച്ച്‌ സുധാകരേട്ടന്‍ ഉറക്കത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക്‌ ചാടാനൊരുങ്ങുമ്പോഴാണ്‌, വടക്കേപ്പുറത്ത്‌ നിന്ന് പ്രേമേചിയുടെ മുറുമുറുപ്പ്‌ സ്റ്റെപ്‌ സ്റ്റെപ്‌ ആയി വോള്യം കൂടിവന്ന് അത്‌ സുധാകരേട്ടന്റെ കര്‍ണ്ണപുടങ്ങളെ തഴുകിയെത്തിയത്‌.

"ഇവിടെയുണ്ടൊരു സാധനം. തീറ്റെം ഉറക്കോം. തീറ്റെം ഉറക്കോം തന്നെ"

സുധാകരേട്ടന്റെ ശ്രദ്ധ പ്രേമേച്ചിയുടെ മൊഴികളിലേക്കൊതുങ്ങി. ചെവികള്‍ ഷാര്‍പന്‍ ചെയ്ത് പ്രേമെച്ചിയിലെക്ക് ഫോക്കസ് ചെയ്തു. ബാക്കിയെല്ലാം ഔട്ട് ഓഫ് ഫോക്കസ്.

"എന്നിട്ട്‌ വല്ല കാര്യമുണ്ടോ അതും ഇല്ല"

ഒരു കാര്യമില്ലെന്നു പറഞ്ഞപ്പോള്‍ സുധാകരേട്ടന്‍ കാര്യം പിടി കിട്ടി. തന്നെ പറ്റി തന്നെ. സുധാകരേട്ടന്റെ രണ്ടു കണ്ണുകളും രണ്ടു ബള്‍ബുകളായി അവിടമാകെ പ്രകാശം പരത്തി.

"ഇവിടന്നും തിന്നും, അവിടന്നും തിന്നും, അങ്ങേലെ അവളുമ്മാരുടെ അവിടന്നും തിന്നും." പ്രേമാന്റിയുടെ പ്രസംഗം തകത്തു കൊണ്ടിരുന്നു.

???ഞാനിന്നലെ കാര്‍ത്യായനീടെ വീട്ടീന്ന് കപ്പപ്പുഴുക്ക്‌ തിന്നതിവളെങ്ങനറിഞ്ഞു. കാര്‍ത്യായനി നല്ല പെണ്ണാ. അവള്‍ എന്തു വേണേലും തരും എന്തും. അവളെങ്ങനെ തരതിരിക്കും, അവളുടെ കെട്ട്യോന്‍ കുമാരന്‍ കൂപ്പിലു പോയാ അവളെ നോക്കാന്‍ ഞാനല്ലാതെ പിന്നെ ആരാ.???? കാര്‍ത്യായനിയെ കുറിച്ചോര്‍ത്തപ്പോള്‍ സുധാകരേട്ടന്‌ ഉള്‍പുളകോല്‍പുളകം. എന്തായാലും ഇന്നേരത്ത്‌ പുളകത്തെ പൂളിനോക്കി സ്വാദ്‌ നോക്കാന്‍ സ്കോപ്പില്ലാത്തതിനാല്‍, കട്ടിലില്‍നിന്നെഴുന്നേറ്റ്‌ മുണ്ടെടുത്ത്‌ മുറുക്കി കുത്തി വടക്കേപ്പുറത്തേക്ക്‌ വെച്ചടിച്ചു.

"ഇന്നലെക്കൂടി അവളോട്ക്ക്‌ കയറിപ്പോകുന്നത്‌ ഞാന്‍ കണ്ടതാ." പ്രേമേച്ചി കഥ പറഞ്ഞു തീര്‍ത്തു.

ഇതേ സമയം സുധാകരേട്ടന്‍ പ്രേമേച്ചിയുടെ അടുത്തോടിയെത്തി അടിക്കാനായി കയ്യോങ്ങി.

"ച്ചീ പോ പട്ടി" കയ്യിലിരുന്ന വടികോണ്ട്‌ ഒന്നു കൊടുത്തുകൊണ്ട്‌ പ്രേമേച്ചി അലറി.

പാവം പട്ടി, അടികൊണ്ടതേ "കൈ കൈ" എന്ന് മോങ്ങലോടെ‌, കാര്‍ത്യായനീ ഗൃഹം ലക്ഷ്യമാക്കി കുതിച്ചു. സുധാകരേട്ടന്‍ ഒന്നുമറിയാത്ത പോലെ തിരിച്ചുവന്ന് കട്ടിലില്‍ വീണു. പട്ടിവേണൊ, പ്രേമ വേണോ, കാര്‍ത്ത്യായനി വേണോ എന്നിത്ത്യാദി ചിന്തകളില്‍ മേഞ്ഞ്‌ നടക്കുമ്പോള്‍, കാര്‍ത്ത്യായനീടെ വീടിന്റെ ഉമ്മറപ്പടി തട്ടി സുധാകരേട്ടന്‍, ഉറക്കത്തിന്റെ അഗാധഗര്‍ത്തത്തിലേക്ക് തട്ടി മറിഞ്ഞു വീണു.

27 comments:

സുല്‍ |Sul said...

“പ്രേമസുധാകരം“

പ്രേമേച്ചിയുടേയും സുധാകരേട്ടന്റേയും പ്രേമപര്‍വ്വം 2.

പുതിയ പോസ്റ്റ്.

-സുല്‍

മുസ്തഫ|musthapha said...

പ്രേമസുധാകരം അസ്സലായി...

കഴിഞ്ഞ പോസ്റ്റ് മനസ്സിലുണ്ടായിരുന്നതു കൊണ്ട്... സുല്ല് വാല് പൊക്കുന്നതെന്തിനാന്ന് ആദ്യം തന്നെ പുടി കിട്ടി :)

മുസ്തഫ|musthapha said...

ഒരു കാര്യം വിട്ടും പോയി... ആക്ച്വലി ആ കുടുംബം മൊത്തത്തില്‍ ശരിയല്ലാല്ലേ :)

G.MANU said...

sudhakar charitham kollam

മഴത്തുള്ളി said...

സുല്ലേ, എന്താ ഈയിടെയായി പ്രേമേച്ചിയുടെ പുറകെ ആണല്ലോ ;)

അപ്പു ആദ്യാക്ഷരി said...

അസ്സലായി സുല്ലേ.... പകുതിയായപ്പോഴേ കാര്യം പിടികിട്ടി. അഗ്രു പറഞ്ഞപോലെ അവിടത്തെ പട്ടിപോലും ശരിയല്ല.

Anonymous said...

"സുധാകരേട്ടന്റെ ശ്രദ്ധ പ്രേമേച്ചിയുടെ മൊഴികളിലേക്കൊതുങ്ങി. ചെവികള്‍ ഷാര്‍പന്‍ ചെയ്ത് പ്രേമെച്ചിയിലെക്ക് ഫോക്കസ് ചെയ്തു. ബാക്കിയെല്ലാം ഔട്ട് ഓഫ് ഫോക്കസ്".

ഉഗ്രനായിട്ടുണ്ട്‌ സുല്ലേ...തകര്‍പ്പന്‍ വാക്കുകള്‍..ഉള്‍പുളകോല്‍പുളകം വായിക്കാന്‍ തന്നെ അഞ്ച്‌ മിനിട്ടെടുത്തു..:-)

Ziya said...

ഗംഭീരായി സുല്ലേ..അഡിബൊളി :)
കൈസറവൈടെ നിക്കട്ടെ
സുധേട്ടന്‍ കാര്‍ത്യായനീടെ വീട്ടീന്ന് കപ്പപ്പുഴുക്ക്‌ തിന്നതിന്റെ വാക്കി പറ.കുമാരന്‍ കൂപ്പിലു പോയപ്പോ സുധേട്ടന്‍ അവളേ എങ്ങനെയാ നോക്കീത്?

krish | കൃഷ് said...

സുല്ലേ..
ഏതാണ്ടിങ്ങനെയൊരു ചൊല്ലില്ലേ..

"ഇന്നു പട്ടി.. നാളെ കെട്ട്യോന്‍"
(പ്രേമേച്ചിയുടെ വക)

സുധാകരേട്ടന്‍ ശൂച്ചിച്ചോ..

Areekkodan | അരീക്കോടന്‍ said...

സുല്ലേ....അസ്സലായി

അമല്‍ | Amal (വാവക്കാടന്‍) said...

തകര്‍ത്തു മാഷേ!

സിയ ചോദിച്ച ചോദ്യം മനസ്സില്‍ തങ്ങി നില്‍ക്കുന്നു.. ;)

അടുത്തത് അതായിരിക്കണേ..

പ്രേമേച്ചിനെ ഇഷ്ടല്ലാത്തതു കൊണ്ടല്ല, എന്നാലും കാര്‍ത്യായനീടെ കഥ കേള്‍ക്കാന്‍ ഒരു താല്പര്യം!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇന്ദ്രന്‍സോ ജഗതിയോ ഒരു പടത്തില്‍ പറഞ്ഞ ഡയലോഗ് കടമെടുക്കുന്നു.. “ശ്രീകൃഷ്ണലീലയില്‍ ശകലം നീല”
കലര്‍ന്നു വരുന്നുണ്ടോന്നൊരു ശങ്ക...:)

-B- said...

:)
ഞാനിത്തവണ നാട്ടില്‍ പോകുമ്പോ ഇതൊക്കെ പ്രിന്റ് എടുത്ത് അവിടെ ഒരു വിതരണമുണ്ട് സുല്ലേ. :) തളിക്കുളം, കൊപ്രക്കളം, കൈതക്കല്‍, മുറ്റിച്ചൂര്‍ കടവ് സര്‍ക്കിളില്‍..

Mubarak Merchant said...

ഹഹഹഹ എങ്ങനെ ചിരിക്കാണ്ടിരിക്കും! പ്രേമേച്ചീടെ ഒരു ബുദ്ധ്യേ...
കെട്ട്യോനെപ്പറയാനുള്ളത് മുഴുവന്‍ പറഞ്ഞു. പട്ടിയോടെന്ന വ്യാജേന പറഞ്ഞതുകൊണ്ട് കെട്ട്യോന്റെ തല്ല് കൊണ്ടതുമില്ല!
സുല്ലിട്ടു സുല്‍.

ഏറനാടന്‍ said...

പാവം കൈസര്‍! അവനിനി ആരുണ്ട്‌? കാര്‍ത്യായനിക്ക്‌ സുധാകരനെങ്കിലുമുണ്ട്‌.

വിചാരം said...

:>)

sandoz said...

കാര്‍ത്യായനി ചേച്ചി വീട്ടില്‍ വല്ല ഹോട്ടലും നടത്തുകയാണോ.....അതോ കപ്പ വച്ചു വിളമ്പി നാട്ടുകാരെ തീറ്റിക്കുന്നത്‌ ചേച്ചീടെ ഒരു ഹോബിയാണോ.......

ഒരു നിഷ്കളങ്കന്റെ ചെറിയ സംശയം ആയിട്ട്‌ കൂട്ടിയാ മതി കേട്ടോ........

സു | Su said...

ആദ്യത്തെ പത്ത്-പന്ത്രണ്ട് വരി സുല്ല് പേരു മാറ്റി എഴുതിയതാ അല്ലേ? ഹിഹിഹി.

മനോജ് കുമാർ വട്ടക്കാട്ട് said...

ഈ സുല്ലിന്റെ ഒരു കാര്യം.

(കാര്‍ത്യാനി ചേച്ചീടെ വീടെവിടാന്നാ പറഞ്ഞത്‌?)

തമനു said...

ഈ സുല്ലേട്ടന്റെ ഒരു കാര്യം ...

കുറുമാന്‍ said...

ഇവിടെയുണ്ടൊരു സാധനം. തീറ്റെം ഉറക്കോം. തീറ്റെം ഉറക്കോം തന്നെ - സുല്ലേ, കൊല്ലിക്കല്ലേ. കുടുംബത്തിലെ പ്രശ്നം കുടുമ്പത്തില്‍ തീര്‍ക്കണം. അന്നു ഞാന്‍ പറഞ്ഞതാ, ഞാന്‍ പറയുന്നതൊന്നും പരസ്യമാക്കരുതെന്ന്.

ആവനാഴി said...

പ്രിയ സുല്ലേ,

"???ഞാനിന്നലെ കാര്‍ത്യായനീടെ വീട്ടീന്ന് കപ്പപ്പുഴുക്ക്‌ തിന്നതിവളെങ്ങനറിഞ്ഞു.”

അതറിയാനെന്താ ഇത്ര പ്രയാസം? അരക്കു മീതെ വെള്ളത്തില്‍ ഇറങ്ങിനിന്നു മൂത്രമൊഴിച്ചാല്‍ കണ്ടുപിടിക്കണ കാലാ? എന്നിട്ടാണൊരു കര്‍‌ത്യായനീടെ വീട്ടീന്നു കപ്പപ്പുഴുക്ക് തിന്നത് അവളെങ്ങനെയറിഞ്ഞു എന്നു സന്ദേഹിക്കുന്നത്?

ഇനിയും വിടൂ ഉഗ്രന്‍ സാധനങ്ങള്‍.

സസ്നേഹം ആവനാഴി

Siju | സിജു said...

:-)

സൂര്യോദയം said...

മച്ചുനാ... കിടിലന്‍ ... :-)

സുല്‍ |Sul said...

“പ്രേമസുധാകരം" വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ബഹുത്ത് നന്ദി.

അഗ്രു :) നീ പുലിയല്ലെ പുലി

മനു :) നന്ദി

തുള്ളീ :) ആരുടേങ്ങലും പുറകെക്കൂടാതെങ്ങനാ?

അപ്പു :) പാവം കൈസര്‍. അവനൊന്നും അറിയില്ല. അവന്‍ കുട്ടിയല്ലേ.

സാരംഗീ :) നന്ദി .

സിയ :) വേണ്ടാ വേണ്ടാ

കൃഷ് :) ഹെഹെഹെ അതു കലക്കി.

അരീക്കോടാ :) നന്ദി

വാവക്കാടാ :) എന്നാലും അത്ര വേണോ?

കുട്ടിച്ചാ :) ഏയ് അങ്ങനെയൊന്നുമില്ല. അതെല്ലാം തോന്നല്‍ മാത്രം.

ബി.കുട്ടീ :) ചതിക്കല്ലേ. നാട്ടാരുടെ മുഖത്തൊരിക്കല്‍ക്കൂടി നോക്കേണ്ടതാ. :)

ഇക്കാസെ :) ഇഷ്ടായല്ലോ, അതുമതി.

ഏറനാടാ :) എന്തിനാ ചുമ്മ നടക്കുന്നെ?

വിചാരം :)

സാന്‍ഡോസ് :) നീ മാത്രം മിസ്-കളങ്കന്‍

സു :) അയ്യൊ ഞാനിവിടെയെങ്ങുമില്ല.

പടിപ്പുര :) നന്ദി

തമനു :) നന്ദി

കുറുമാന്‍ :) പേര്‍സണലായിട്ട് പറഞ്ഞതാണെന്ന് കരുതരുത്.

ആവനാഴി :) ഉം കൊള്ളാം ഗൊച്ചുഗള്ളാ. ഉദാരന്‍ മാഷ് എന്താവാവൊ?

സിജു :) നന്ദി

സൂര്യോദയം :) നന്ദി

-സുല്‍

asdfasdf asfdasdf said...

:)

ജിസോ ജോസ്‌ said...

:))