കാലത്തേതന്നെ ഒരു പൊതിയും കൈപിടിച്ച് നടന്ന് വരുന്ന കുട്ടന്മാഷെ കണ്ട് കിട്ടുണ്ണിമാഷ് വണ്ടറടിച്ച് നിന്നുപോയി. ഇന്നു ശനിയാഴ്ചയല്ലേ. ഇന്ന് സ്കൂളില്ലല്ലോ. ഇയാളിതെവിടെപോയിട്ടാ.
“അല്ല മാഷെ, നിങ്ങളിതെവിടുന്നാ ഈ വെളുപ്പാങ്കാലത്ത്?” പുട്ട്മിണുങ്ങി ചോദിച്ചു.
“ഓഹ്, ഒന്നും പറയേണ്ട മാഷെ. ഞാനാ മധുസൂതനന് ഡോക്ടറെയൊന്നു കാണാന്‍ പോയി. എന്താ തിരക്കവിടെ. ആറ് മണിക്കു ടോക്കനും പിടിച്ചിരിക്കണതാ. ഇപ്പൊഴാ ഒന്നു കാണാനായെ” കുട്ടമ്മാഷ് കഥ പറഞ്ഞു.
“നിങ്ങള്‍ക്കിപ്പൊ എന്താ പറ്റിയേ മധുഡോക്ടറെകാണാന് ?”
“കിഡ്നിക്കൊരു ചെറിയ പ്രശ്നം എന്നാ ഡോക്ടര്‍പറഞ്ഞത്.”
“കിഡ്നിക്കാണേല് ആ സക്കരിയായല്ലാരുന്നൊ നല്ലത്?” പുട്ടുമിണുങ്ങി ഒരു ഓപ്ഷന് കൂടി സജസ്റ്റ് ചെയ്തു.
“ഇയാളുനല്ലയാളാ. ലക്ഷ്മീടെ ആങ്ങളേനെ ഇയാളല്ലേ നോക്കിയിരുന്നേ.” ഭാര്യാ സഹോദരനെ നോക്കിയ ഡോക്ടറെ നല്ലതല്ലെന്ന് കുട്ടമ്മാഷിനു പറയാനൊക്കില്ലല്ലൊ.
“അയാളല്ലേ കഴിഞ്ഞ മാസം മരിച്ചുപോയത്?” പുട്ട്മിണുങ്ങി വിടാനുള്ള ഭാവമില്ല.
“ങാ. അതു ശരിയാ. എന്തു ചെയ്യാം. നല്ലവനായിരുന്നു. ഒരു ഹാര്‍ട്ടറ്റാക്ക് അത്രേ ഉണ്ടായുള്ളു” കുട്ടമ്മാഷ് നെടുവീര്‍പ്പിട്ടു.
“അതെന്നാ പറയുന്നെ മധുഡോക്ടറ് പോരാന്ന്” പുട്ട്മിണുങ്ങി വിടാനുള്ള മട്ടില്ല.
“അതെന്താ അയാളു ഹാര്‍ട്ടറ്റാക്ക് വന്നല്ലേ മരിച്ചെ, കിഡ്നി ട്രബിള്‍ വന്നല്ലല്ലൊ” കുട്ടമ്മാഷ്.
“അതാ പറഞ്ഞേ. സക്കരിയയായിരുന്നെങ്കില് അയാള്‍ കിഡ്നി ട്രബിള്‍ കൊണ്ടു തന്നെ മരിക്കുമെന്നുറപ്പിക്കാമായിരുന്നു. ഇതങ്ങനാണോ?” പുട്ട്മിണുങ്ങിയുടെ വാദത്തിനുമുന്‍പില്‍ കുട്ടമ്മാഷിന് വേറൊന്നും പറയാനുണ്ടായിരുന്നില്ല.
Thursday, March 08, 2007
Subscribe to:
Post Comments (Atom)
21 comments:
“നല്ല ഡോക്ടര്‍"
ഒരു കൊച്ചു പുട്ട്മിണുങ്ങി കഥകൂടി.
പുതിയ പോസ്റ്റ്.
-സുല്‍
ആദ്യത്തെ ഇഞ്ചക്ഷന് എന്റെ വഹ!
ഇത്തരം അപ്പോത്തിക്കിരിമാര് (ഡോക്ടര്‍) ഇനിയും ഉണ്ടോ സുല്ലിന്റെ നാട്ടില്‍? ഇമ്മാതിരി വാധ്യാരുമാരും?
sullu doctor.....?
:)
നന്നായി രസിച്ചു
a lot in a few words
:)
ഇങ്ങനത്തേം ഡോക്ടര്‍മാരോ? ഞാന്‍ ആ നാട്ടിലേക്കില്ല. ഹി ഹി.
ഹീ ഹീ ഹീ
അസ്സലായിരിക്കണൂ സുല്ലേ..
പുട്ടുമിണ്ങ്ങി നല്ല രസം.
-പാര്‍വതി.
എന്റെ സുല്ലേ, നന്നായിട്ടുണ്ട്. ചെറിയ കഥയാണെങ്കിലും കൂടുതല്‍ രസം നല്കി
ഹെ ഹെ സുല്ലേ, ഇതു കലക്കി.
[വൈദ്യമഠം പറഞതാണെന്ന് കേട്ടിട്ടുണ്ട് ഒരു തമാശ.
“എന്താ ന്റെ ദീനംന്ന് തോന്നണേ?”
“ലക്ഷണം കണ്ടിട്ട് കവിളരിശ്ശ്യാ... കഷ്ടായി.”
“മൂസ്സിനെ കാണിച്ചാ ദീനം മാറ്വേരിക്ക്യോ?”
“മൂസ്സല്ല സാക്ഷാല്‍ അഗസ്ത്യമുനിയെക്കാണിച്ചാലും ഈ ദീനം മാറില്ല, കവിളരശ്ശി തന്ന്യാ, ഒറപ്പ്”
ഹഹഹ... സുല്ലേ, ഇത്തവണ മാഷുടെ ഫോം അപാരം :))
ദേവേട്ടാ... ആരും നോക്കീട്ടും കാര്യമില്ല... ഈ അസുഖം ‘മാറില്ല’ .... അതു കലക്കി :))
സുല്ലേ... നന്നായിരിക്കുന്നു ഈ ഒരു കൊച്ചു പുട്ട്മിണുങ്ങി കഥയും.
“നല്ല ഡോക്ടര്‍."
ഡോക്ടറെ കാണാന്‍ ചീട്ടെടുത്ത എല്ലാര്ക്കും നന്ദി.
ഏറനാടാ :) ഇഞ്ചക്ഷന് സ്വീകരിച്ചിരിക്കുന്നു.
ഇത്തികുട്ടി :) ഞാനോ ഡോക്റ്ററോ?
വല്യമ്മായി :) നന്ദി
indiaheritage :) നന്ദി
സു :) ഇപ്പൊ യാഹൂടെ സ്വന്തം ആളല്ലെ. പിന്നെന്താ
സങ്കുജി :) നന്ദി. നല്ല ചിരി.
പാര്‍വതി :) നന്ദി.
കുറു :) അത്ര നല്ലതാണോ?
ദേവാ :) അതെനിക്കുമനസ്സിലായില്ല.
അഗ്രു :) നന്ദി.
ഇത്തിരി :)നന്ദി.
-സുല്‍
സുല്ലേ..... മഞ്ഞുമ്മല്‍ ഒരു പള്ളിവക ഹോസ്പിറ്റല്‍ ഉണ്ട്...മാഷിനെ അതില്‍ ഒന്നു കാണിച്ചാലോ.വേറെ കുഴപ്പം ഒന്നും ഇല്ലാ....ഗ്യാസ് ട്രബിളിനു ചികിത്സ കിഡ്നിക്കു ചെയ്യൂന്നേ ഒള്ളൂ.......അപ്പോ രോഗം ഗ്യാസ് ട്രബിള്‍ ആണെന്ന് പറഞ്ഞാ മതി...കാര്യം നടക്കും......പോരുമ്പോ ഒരു പെട്ടീം കൊണ്ടുപോരേ......എല്ലാം കഴിയുമ്പം ഇനി അതിനായിട്ട് ഓടണ്ടാ.....
പുട്ടു മിണുങ്ങി ആളു കൊള്ളാം.:)
ചാത്തനേറ്: പുട്ട് മിണുങ്ങി മാഷ് അങ്ങനെ പറയില്ലാ...
പച്ചക്കള്ളം....
:) :)
“നല്ല ഡോക്ടര്‍."
രണ്ടാം റൌണ്ട് നന്ദി പ്രകാശനം.
സാന്‍ഡോസ് :) ഇനി പറഞ്ഞിട്ടു കാര്യമില്ല. അതു പോയില്ലെ.
വേണുജി :) നന്ദി. പുട്ട് മിണുങ്ങീന്റെ ആദ്യ ഭാഗങ്ങള്‍ വായിച്ചിരിക്കുമെന്ന് കരുതുന്നു.
മി.കു.ചാ :) അങ്ങനെ പറഞ്ഞതാ. സത്യം.
കെ യം :) നന്ദി.
-സുല്‍
പുട്ടുമിണുങ്ങി കൊള്ളാംട്ടൊ..നല്ല കഥ
സോനാ വന്നതിനും വായിച്ചതിനും കമെന്റിയതിനും നന്ദി.
പുട്ട്മിണുങ്ങിയെ താങ്ങി നിര്‍ത്തുന്ന നല്ലവരായ എല്ലാ ബൂലോക വാസികള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
-സുല്‍
:)
Post a Comment