എനിക്കു മുല്ലപ്പൂ പോലത്തെ ഒരനിയത്തിയുണ്ട്. ഇതുവരെയും കല്യാണം എന്നു പറഞ്ഞാലവള്‍ക്ക് അലര്‍ജിയായിരുന്നു. ഇപ്പോളവള്ക്കൊരു മോഹം കല്യാണായാലോന്ന്.
എത്ര സുന്ദരന്മാരായ ആമ്പിള്ളേരെ കാണിച്ചു കൊടുത്തതാ.
ഒന്നിനു കളറ് പോരാ.
ഒന്ന് ഇന്ദ്രജിത്തിനെപ്പോലെയല്ല.
ഒന്നിന്റെ ചിരി അവള്‍ക്കങ്ങ് പിടിച്ചില്ല.
ഒന്നിന് സിഗരറ്റ് നീട്ടി വലിച്ച് ചുണ്ട് കറുത്തു പോയി.
ഓ ഈ പെണ്ണിനെ ഒന്നെങ്ങനാ കെട്ടിച്ചു വിടാന്നാലോചിക്കാന് തുടങ്ങീറ്റ് കാലമിശ്യായി.
ഇന്നലെ ഡ്ബ്ലീയു ദുര്‍ബലനെ പോലെ ഒരുത്തന് വന്ന് പെണ്ണുകണ്ട്. അവളു പറയാ...
“എനിക്കിതായാലും മതി. എന്റെ വിധി ഇതാണെന്ന് കരുതിക്കോളാം” ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചത് തലച്ചോറില്‍ കൊണ്ട് തലവേദന വന്നു.
ഒരു സ്വകാര്യം. ഇന്നലെ ഞങ്ങടെ വീട്ടില്‍ കണ്ണാടി വാങ്ങിച്ചു.
കടയും തലയും മൊത്തം ഇവിടെ http://mullappoo.blogspot.com/2007/03/blog-post.html
Wednesday, March 07, 2007
Subscribe to:
Post Comments (Atom)
14 comments:
"പെണ്ണിനൊത്തൊരു ചെക്കനുണ്ടോ?"
മുല്ലപ്പൂവിനൊരു പാര.
കോപിയടിച്ച കഥ. കദനകഥ.
-സുല്‍
ചാത്തനേറ്:
“എത്ര സുന്ദരന്മാരായ ആമ്പിള്ളേരെ കാണിച്ചു കൊടുത്തതാ“
അപ്പോള്‍ അന്ന് ബാച്ചിലേര്‍സ് ക്ലബ്ബിന്റെ വാതില്ക്കല് സണ്സ്ക്രീനൊട്ടിച്ച കാറില്‍ വന്നത് സുല്ലിക്കേം അനീത്തിയുമാ അല്ലേ...
ശ്രീജിത്തേ നീയാ അന്ന് തല പുറത്തേക്കിട്ട് നോക്കീത്.. സൂക്ഷിച്ചോ...
ചാത്താ... :)
മോഷണം മോഷണം. ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലേ.
ഓ.ടോ: ചാത്താ, നീ എന്നെ ഓടിച്ചിട്ട് തല്ലാനുള്ള ശ്രമമാണോ, വച്ചിട്ടുണ്ടെടാ.
സുല്ലെ... ഇതിനാണല്ലെ കട്ടപ്പാര എന്നു പറയുന്നെ..
ശ്രീജിത്തിന് ഒരു കവിത പിഴിഞ്ഞ് നീരെടുത്ത് കുറച്ച് വെള്ളവും മധുരവും ചേര്‍ത്ത് കഥയാക്കി കുറച്ച് വഴക്ക് കേള്‍ക്കാമെങ്കില്‍............
എനിക്കെന്തുകൊണ്ടായിക്കൂടാ. ഇതു ഞാന്‍ യാഹൂവില്‍ നിന്നു ctrl c ctrl v ചെയ്തതല്ലല്ലൊ. കടപ്ലാവും വക്കാരിപ്ലാവും എല്ലാം വെച്ചിട്ടുണ്ടല്ലോ. പിന്നെയെന്താ.
(ശ്രീ ക്കിനിയെങ്കിലും പെണ്ണുകിട്ടുമെന്നു കരുതാം അല്ലെ മി.കു.ചാ)
:)
സുല്ലണ്ണാ.. ഇതെന്തായിത്? മുല്ലപ്പൂപറഞ്ഞ കഥയും ഇതും കൂടി ചേര്ത്തുവായിച്ചപ്പോളൊരു ശങ്ക... ബൂലോകത്തും ഇങ്ങനെ ആലോചനകള്‍ നടക്കുന്നുണ്ടോ? ശരിക്കും? (നാളെ നേരില്‍ കാണാം)
ചക്കിക്കൊത്തൊരു ചങ്കരനാര്?
ശങ്കരന്റെ തലേല് തേങ്ങ വീണപോലെ അന്തം വിട്ട് വാപൊളിച്ചുപോയ്!
ഇതെന്തോന്ന്? ബൂലോഗമൊട്ടുക്ക് കല്യാണാലോചനകളുടെ ബഹളമയമോ!
മുല്ലപ്പൂവിന്റെവിടന്നും സുല്ലിന്റെ ഇടത്തെത്തിയപ്പം സുല്ലും കൊളുത്തി..... (ബാക്കി ആരേലും ഫില്ലുക)
:)
സുല്ലേ..:-)
അതു ശരി...ഇങ്ങനെ ഒരു പാര സുല്ലിക്ക പണിത് കേറ്റിയിട്ടുണ്ടായോ......അതു കലക്കി..ബാച്ചികള് ഏറ്റെടുക്കേണ്ട ഒരു വിഷയം ചുമലിലേറ്റി കുളമാക്കിയതിനു...ഇന്ന് വൈകീട്ട് ഒരു പണി ദില്ബന്റെ കൈയില്‍ കൊടുത്ത് വിട്ടേക്കാം.[തെറ്റിദ്ധരിക്കല്ലേ.......വേദിയിലെ കസേരേം മേശേം പിടിച്ചിടണ പണിയാ ഞാന്‍ ഉദ്ദേശിച്ചത്]
ഒരു കാര്യം കൂടി....ഇന്നേ വനിതാ ദിനമാ......പുരുഷന്മാര്ക്കു ദിനം ഇല്ലേ ആവോ....അതോ ദീനം മാത്രമേ ഉള്ളോ........
സാന്ഡോസേ,
ഇങ്ങനെയൊക്കെയല്ലെ എനിക്ക് സഹായിക്കാന്‍ പറ്റു. നമ്മളൊക്കെ അ-വനിതകളല്ലേ. (അതു മനസ്സിലായില്ലെ? ആണല്ലേന്ന് ചുരുക്കം)
Post a Comment